category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസഭകൾ കരം കോർക്കേണ്ടത് കാലികമായ ആവശ്യം: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Contentകടുത്തുരുത്തി: സഭകൾ ഒത്തു കൂടേണ്ടതും കരം കോർക്കേണ്ടതും കാലികമായ ആവശ്യമാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോ മലബാർ സഭയുടെ ആതിഥേയത്വത്തിൽ കെസിബിസി എക്യുമെനിക്കൽ കമ്മീഷന്റെയും കെസിസിയുടെയും നേതൃത്വത്തിൽ കടുത്തുരുത്തി സെൻ്റ് മേരീസ് ഫൊറോന താഴത്തുപള്ളിയിൽ നടന്ന ക്രൈസ്‌തവ ഐക്യ പ്രാർത്ഥനകളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. ക്രിസ്തുവിന്റെ സഭ പക്വമാണെന്ന അടയാളമാണ് സഭകളുടെ കൂടിവരവും കൂട്ടായ സുവിശേഷ പ്രഘോഷണവും കാണിക്കുന്നത്. സഭകൾ ക്രിസ്‌തുവിന്റെ പക്വതയി ലേക്കും വളരണമെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു. നിഖ്യസുനഹദോസിൽ പറഞ്ഞിരിക്കുന്നതുപോലെ ദൈവത്തെ കുറിച്ചു പഠിപ്പിക്കാനുള്ള ജാഗ്രത പുലർത്തണമെന്ന് സീറോ മലബാർ സഭ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും പാലാ ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സഭൈക്യ പ്രാർത്ഥനകൾക്ക് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികത്വം വഹിച്ചു. മൂവാറ്റുപുഴ ഭദ്രാസന മുൻ അധ്യക്ഷൻ അബ്രഹാം മാർ യൂലിയോസ്, മലങ്കര മാർതോമ സുറിയാനി സഭ സഫ്രഗൻ മെത്രാപ്പോലീത്ത ജോസഫ് മാർ ബർണബാസ്, മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ നിലക്കൽ ഭദ്രാസന അധ്യക്ഷൻ ജോഷ്വാ മാർ നിക്കോദിമോസ്, മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മാർ അന്തിമോസ്, സിഎസ്ഐ സഭ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ.സാബു കോശി മലയിൽ, മലങ്കര യാക്കോബായ സുറിയാനി സഭയിൽ നിന്നുള്ള സലീബാ റമ്പാൻ, മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയിലെ ദേവലോകം അരമനയിലെ റവ. യാക്കോബ് റമ്പാൻ, മലബാർ സ്വതന്ത്ര സുറിയാനി-തൊഴിയൂർ സഭയിലെ റവ. സ്കറിയ ചീരൻ, കെസിസി ജനറൽ സെക്രട്ടറി ഡോ.അഡ്വ പ്രകാശ് പി. തോമസ്, സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ എന്നിവർ പ്രസംഗിച്ചു. സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ, സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രൻകുന്നേൽ, സഹവികാരിമാരായ ഫാ.മാത്യു തയ്യിൽ, ഫാ.ജോസഫ് ചീനോത്തുപറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-24 11:47:00
Keywordsതട്ടി
Created Date2025-01-24 11:48:20