category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഓരോ കുഞ്ഞും ഒരു അത്ഭുതം, അത് ദൈവത്തിൽ നിന്നുള്ള സമ്മാനം: അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ‌ഡി വാന്‍സ്
Contentവാഷിംഗ്ടണ്‍ ഡി‌സി: ഓരോ കുഞ്ഞും ഒരു അത്ഭുതമാണെന്നും അത് ദൈവത്തിൽ നിന്നുള്ള സമ്മാനമാണെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ‌ഡി വാന്‍സ്. കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ഇത്രയും ആഹ്ലാദകരമായ ഒരു ജനക്കൂട്ടത്തെ ഇതുവരെ കണ്ടിട്ടില്ല. കുടുംബത്തിന് അനുകൂലമായ ഒരു സമൂഹം സൃഷ്ടിക്കാൻ തന്നാൽ കഴിയുന്നത് ചെയ്യുക എന്നതാണ് ഒരു സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ തന്റെ ലക്ഷ്യമെന്നും പുതിയ വൈസ് പ്രസിഡൻ്റ്, നാഷണൽ മാളിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു. അമേരിക്കയിൽ കൂടുതൽ കുഞ്ഞുങ്ങൾ വേണം. ഒപ്പം അവരെ ലോകത്തിലേക്ക് സ്വാഗതം ചെയ്യാൻ, അവരെ വളർത്താൻ ഉത്സുകരുമായ ചെറുപ്പക്കാരെയും യുവതികളെയും ഞാൻ ആഗ്രഹിക്കുന്നു. യുവ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ സ്വീകരിക്കുന്നത് എളുപ്പമാക്കുവാനും അവരെ ലോകത്തിലേക്ക് കൊണ്ടുവരുവാനും ഇടപെടലുകള്‍ നടത്തേണ്ടത് സർക്കാരിന്റെ കടമയാണ്. ചൈൽഡ് ടാക്‌സ് ക്രെഡിറ്റും ബോൺ-എലൈവ് അബോർഷൻ സർവൈവേഴ്‌സ് ആക്ടിനുള്ള പിന്തുണയും വർദ്ധിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നയവും വാൻസ് പങ്കുവെച്ചു. ഭ്രൂണഹത്യശ്രമം പരാജയപ്പെട്ടതിന് ശേഷം ജനിക്കുന്ന ശിശുക്കൾക്ക് ജീവൻരക്ഷാ ആരോഗ്യ സംരക്ഷണം നൽകാൻ സഹായിക്കുന്നതാണ് ഈ ആക്ട്. ജീവന് വേണ്ടി പൊരുതുന്നവര്‍ക്ക് നേരെയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ ഉണ്ടാകില്ലായെന്നും നിലവില്‍ കുറ്റവിമുക്തരാക്കിയ പ്രോലൈഫ് പ്രവര്‍ത്തകരുടെ പിറകെ സർക്കാർ പോകില്ലായെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് വാൻസ് റാലിയില്‍ പറഞ്ഞു. നേരത്തെ വീഡിയോ സന്ദേശത്തിലൂടെ മാര്‍ച്ച് ഫോര്‍ ലൈഫിനെ ഡൊണാള്‍ഡ് ട്രംപ് അഭിസംബോധന ചെയ്തിരിന്നു. അതേസമയം ഭ്രൂണഹത്യയെ തള്ളിയുള്ള പുതിയ റിപ്പബ്ലിക്കന്‍ ഭരണകൂടത്തിന്റെ നയത്തില്‍ പ്രോലൈഫ് പ്രവര്‍ത്തകരും കത്തോലിക്ക വിശ്വാസികളും ആഹ്ളാദം പ്രകടിപ്പിച്ചിട്ടുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=gGGJkvGIfaA&ab_channel=EWTN
Second Video
facebook_link
News Date2025-01-27 13:05:00
Keywordsഅമേരിക്ക, ട്രംപ
Created Date2025-01-27 13:06:11