category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യർക്ക് ദൈവം സമീപസ്ഥനാണ്: ഫ്രാൻസിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യർക്ക് ദൈവം സമീപസ്ഥനാണെന്നും, ക്രിസ്തീയ പ്രത്യാശ നമ്മുടെ രോഗ, പരീക്ഷണനിമിഷങ്ങളിൽ ധൈര്യം പകരുന്നതാണെന്നും ഫ്രാന്‍സിസ് പാപ്പ. ഫെബ്രുവരി പതിനൊന്നിന് ആചരിക്കപ്പെടുന്ന മുപ്പത്തിമൂന്നാമത് ആഗോളരോഗീദിനവുമായി ബന്ധപ്പെട്ട് ഇന്നലെ ജനുവരി 27ന് പുറത്തുവിട്ട തന്റെ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. സഹനത്തിന്റെയും ബുദ്ധിമുട്ടുകളുടെയും ഇടയിലായിരിക്കുന്ന രോഗികൾക്കും, അവരെ ശുശ്രൂഷിക്കുന്നവർക്കും ആശ്വാസത്തിന്റെ സന്ദേശവുമായാണ് പാപ്പ സന്ദേശം പുറത്തിറക്കിയത്. സഹനത്തിന്റെ നിമിഷങ്ങൾ ജീവിതത്തിൽ അനുഗ്രഹത്തിന്റെ നിമിഷങ്ങളാണെന്നും ഇങ്ങനെയുള്ള സഹനത്തിന്റെ അവസ്ഥകളിലാണ് ദൈവത്തിലുള്ള പ്രത്യാശയെന്ന ബോധ്യം നമ്മിൽ നിറയ്ക്കുന്നതെന്നും പാപ്പ പറഞ്ഞു. ക്രിസ്തീയ പ്രത്യാശ, സഹനങ്ങളിലായിരിക്കുന്നവർക്ക് പ്രതീക്ഷ പകരുന്നതാണ്. ദൈവം അങ്ങനെയുള്ളവർക്ക് സമീപസ്ഥനാണ്. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. സഹനത്തിന്റെയും പരീക്ഷണങ്ങളുടെയും ഘട്ടങ്ങളിൽ അത് നമുക്ക് ശക്തി പകരുന്നതാണെന്നുമുള്ള തലക്കെട്ടോടെ എഴുതിയ തന്റെ സന്ദേശത്തിൽ, ജീവിതത്തിലെ ബുദ്ധിമുട്ടുകളുടെ നിമിഷങ്ങളിൽ നമുക്ക് ശക്തമായ സംരക്ഷണത്തിന്റെ ശിലയായി നിൽക്കുന്നത് ദൈവമാണെന്നും പാപ്പ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. നാം ഒറ്റയ്ക്കല്ലെന്ന വിശ്വാസം ജീവിതത്തിലെ ദൈവത്തിന്റെ സാന്നിധ്യം നമ്മിൽ ഉണർത്തണം. സഹനത്തിന്റെ നിമിഷങ്ങൾ ജീവിതത്തിൽ അനുഗ്രഹത്തിന്റെ നിമിഷങ്ങളാണ്. ദൈവത്തോട് ചേർന്ന് വിശ്വസ്തതയിൽ ജീവിക്കുന്നവർക്ക് ദൈവത്തിലുള്ള പ്രത്യാശ ഒരു അനുഗ്രഹമാണ്. സഹനത്തിന്റെ ഇടങ്ങൾ പലപ്പോഴും പങ്കുവയ്ക്കലിന്റെ ഇടങ്ങൾ കൂടിയാണ്. രോഗികൾക്കു അരികിലായിരിക്കുമ്പോഴാണ് പലപ്പോഴും നാം പ്രത്യാശയെക്കുറിച്ച് ചിന്തിക്കുന്നത്. രോഗാവസ്ഥയിലായിരിക്കുന്നവരോട് കാട്ടുന്ന സഹാനുഭൂതിയും സാമീപ്യവും ഇരുകൂട്ടരെയും വിശ്വാസത്തിലേക്കും സ്നേഹത്തിലേക്കും വളർത്തുന്നതാണ്. ബുദ്ധിമുട്ടുകൾക്കിടയിലും ക്രൈസ്തവവിശ്വാസത്താൽ പ്രേരിതരായി രോഗികൾ നൽകുന്ന സാക്ഷ്യത്തിന് നന്ദി പറഞ്ഞ ഫ്രാന്‍സിസ് പാപ്പ, അവർക്ക് തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്തു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-28 12:10:00
Keywordsപാപ്പ
Created Date2025-01-28 12:10:29