category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingരാധയുടെ കുടുംബത്തിന് പിന്തുണ: ബിഷപ്പ് ജോസ് പൊരുന്നേടം
Contentകടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനന്തവാടി പഞ്ചാരക്കൊല്ലി സ്വദേശിനിയായ രാധയുടെ ഭവനം മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം സന്ദര്‍ശിച്ചു. തികച്ചും ദൗര്‍ഭാഗ്യകരമായ ഒരു ദുരന്തം നേരിടേണ്ടി വന്ന കുടുംബാംഗങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച ബിഷപ്പ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ഓര്‍മ്മിപ്പിച്ചു. രാധയുടെ കുടുംബത്തിന്റെയും മക്കളുടെയും ഭാവി സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും സഹകരിക്കണം. അതുറപ്പ് വരുത്താന്‍ കുടുംബത്തോടൊപ്പം മാനന്തവാടി രൂപതയും പ്രയത്നിക്കുമെന്ന് ബിഷപ്പ് ഉറപ്പ് കൊടുത്തു. വന്യജീവി ആക്രമണങ്ങളില്‍ താത്കാലികാശ്വാസങ്ങള്‍ക്ക് പകരമായി ശാശ്വതമായ പരിഹാരമുണ്ടാകേണ്ടതിന്റെ അനിവാര്യതയും സൂചിപ്പിച്ചു. തുടര്‍ന്ന് രാധയെ അടക്കം ചെയ്ത സ്ഥലം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു. ബിഷപ്പ് ജോസ് പൊരുന്നേടത്തോടൊപ്പം രൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസ് അംഗങ്ങളും വയനാട് സോഷ്യല്‍ സര്‍വ്വിസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടവും ബിഷപ്സ് ഹൗസ് പ്രൊക്യുറേറ്റര്‍ ഫാ. ഷാന്റോ കരാമയിലും ഉണ്ടായിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-28 19:58:00
Keywordsപൊരുന്നേ
Created Date2025-01-28 19:59:14