category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകൊളംബിയയില്‍ വിമത പോരാട്ടങ്ങള്‍ക്കിടെ ഒറ്റപ്പെട്ടവര്‍ക്ക് അന്‍പത് ടണ്ണിന്റെ സഹായവുമായി കത്തോലിക്ക സഭ
Contentബൊഗോട്ട: നാഷ്ണൽ ലിബറേഷൻ ആർമി പോരാളികള്‍ കൊളംബിയയിലെ വിമതർക്കെതിരെ നടത്തുന്ന പോരാട്ടങ്ങള്‍ക്കിടെ ജീവിതം ആശങ്കയിലായ സാധാരണക്കാരെ ചേര്‍ത്തുപിടിച്ച് കത്തോലിക്ക സഭ. ഭക്ഷണവും അവശ്യ വസ്തുക്കളും ഉള്‍പ്പെടെ അന്‍പത് ടണ്ണിന്റെ സഹായം ഇന്ന് ടിബു മുനിസിപ്പാലിറ്റിയിലേക്ക് എത്തിക്കുമെന്ന് കുക്കുട്ടയിലെ ബിഷപ്പ് മോൺ. ജോസ് ലിബാർഡോ ഗാർസെസ് മോൺസാൽവെ മാധ്യമങ്ങളെ അറിയിച്ചു. ഫുഡ് ബാങ്ക് ടിബുവിലേക്ക് കൊണ്ടുപോകാൻ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും ഭക്ഷണ പൊതികൾ ഇപ്പോഴും തയ്യാറാക്കി വരികയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ബൊഗോട്ടയിലെ ഇടവകകളിൽ നിന്ന് ശേഖരിച്ചതും ഇപ്പോള്‍ ലഭിച്ചതും കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവ വഴി സംഭാവന ലഭിച്ചിട്ടുള്ളതുമായ മറ്റ് സഹായങ്ങളും ഉപയോഗിച്ച് ഏകദേശം അമ്പത് ടൺ വസ്തുക്കളുടെ സഹായമാണ് സഭാനേതൃത്വം ലഭ്യമാക്കുന്നത്. പ്രദേശത്തെ രൂപത പരിധിയിൽ നിന്നു കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്കും സഹായം ലഭ്യമാക്കുന്നുണ്ട്. ഏകദേശം രണ്ടാഴ്ചയായി, നോർട്ടെ ഡി സാൻ്റാൻഡർ ഡിപ്പാർട്ട്‌മെൻ്റിലെ കാറ്ററ്റുംബോ മേഖലയില്‍ നാഷണൽ ലിബറേഷൻ ആർമിയും വിമത സായുധ ഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നു ടിബു, ഒക്കാന, സാൻ കാലിക്‌സ്റ്റോ, എൽ ടാറ തുടങ്ങിയ മുനിസിപ്പാലിറ്റികളിൽ പതിനായിരക്കണക്കിന് ആളുകളെ വീടുവിട്ടിറങ്ങാൻ നിർബന്ധിതരായിരിന്നു. ജനുവരി 26 വരെ 48,000 പേരാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. കഴിഞ്ഞയാഴ്ച ആറ് ടൺ പ്രാഥമിക സഹായം നല്‍കിയെന്ന് ബിഷപ്പ് ഗാർസെസ് പറഞ്ഞു. അക്രമത്തിനിരയായ ആളുകൾക്ക് ദൈവസ്നേഹം അനുഭവിക്കുന്നതിനായി "ക്രിസ്തുവിൻ്റെ സേവനം" കൈമാറാന്‍ ഈ സഹായത്തിലൂടെ ആഗ്രഹിക്കുകയാണെന്നു മോൺ. ജോസ് ലിബാർഡോ പറഞ്ഞു. അക്രമാസക്തർക്കായി പ്രാർത്ഥിക്കുന്നു. സമാധാനത്തിനായി തുറന്ന ഹൃദയത്തെ കർത്താവ് പ്രചോദിപ്പിക്കട്ടെ, അതാണ് നാമെല്ലാവരും ആഗ്രഹിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-28 15:14:00
Keywordsകൊളംബോ
Created Date2025-01-28 15:14:54