category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading റിപ്പബ്ലിക് ദിനത്തിൽ ഛത്തീസ്ഗഡിൽ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം
Contentറായ്പൂര്‍: ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് ഹൈന്ദവ തീവ്രവാദികളുടെ ആക്രമണത്തെത്തുടർന്ന് രണ്ട് വ്യത്യസ്ത കേസുകളിലായി ഏഴ് ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ തലസ്ഥാനമായ റായ്പൂരിനടുത്തുള്ള മോവയിൽ ഞായറാഴ്ച പ്രാർത്ഥന ശുശ്രൂഷയ്ക്ക് ശേഷം തീവ്ര ഹിന്ദുത്വ ഗ്രൂപ്പായ ബജ്രംഗ്ദൾ (ഹനുമാൻ പ്രഭു ബ്രിഗേഡ്) ക്രൈസ്തവരെ ആക്രമിച്ചതായും ശേഷം വ്യാജ കേസ് ചുമത്തി ക്രൈസ്തവരെ തടങ്കലിലാക്കുകയായിരിന്നുവെന്നും ഛത്തീസ്ഗഢിലെ ക്രിസ്ത്യൻ ഫോറം പ്രസിഡൻ്റ് അരുൺ പന്നാലാൽ ഇന്നലെ ജനുവരി 27ന് യുസിഎ ന്യൂസിനോട് പറഞ്ഞു. ക്രൈസ്തവര്‍ നിയമവിരുദ്ധമായ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ച് പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിപ്പിച്ചെന്നും വെളിപ്പെടുത്തലുണ്ട്. പ്രാർത്ഥനയ്ക്ക് ശേഷം ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ ക്രിസ്ത്യാനികൾ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ക്രൈസ്തവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ബജ്‌റംഗ്ദൾ അംഗങ്ങൾ ഒരു ക്രൈസ്തവ ആരാധനാലയം കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ക്രൈസ്തവരെ പാന്ദ്രി പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ ജനുവരി 26ന് ബൽറാംപൂർ ജില്ലയിലെ സരൂത്ത് എന്ന ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് ഒരു സുവിശേഷ പ്രഘോഷകനെയും മൂന്ന് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജയിലിലടച്ചു. ഇദ്ദേഹത്തിന്റെ വസതിയിൽ നടത്തിയ റെയ്ഡിനിടെ, ബൈബിളുകളും ലഘുലേഖകളും പോലീസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരിന്നു. ഹിന്ദുത്വ നിലപാടുള്ള ഭാരതീയ ജനതാ പാർട്ടി (ബിജെപി) ആണ് ഛത്തീസ്ഗഢ് സംസ്ഥാനം ഭരിക്കുന്നത്. ന്യൂഡൽഹി ആസ്ഥാനമായുള്ള യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വർഷം സംസ്ഥാനത്ത് ക്രൈസ്തവര്‍ക്ക് നേരെ 165 അക്രമ സംഭവങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-28 17:26:00
Keywordsഛത്തീ
Created Date2025-01-28 17:26:38