category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പൊതുവായ ആവശ്യങ്ങൾക്കുവേണ്ടി ഉയിർത്തെഴുന്നേൽക്കുന്നവരാണ് ക്രൈസ്തവര്‍: ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ
Contentചങ്ങനാശേരി: പൊതുവായ ആവശ്യങ്ങൾക്കുവേണ്ടി ഉയിർത്തെഴുന്നേൽക്കുന്നവരാണ് ക്രിസ്ത്യാനികളെന്ന് രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ തിരിച്ചറിയണമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. നീതിനിഷേധങ്ങൾക്കും അവകാശ ലംഘനങ്ങൾക്കുമെതിരേ കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷകരക്ഷ നസ്രാണി മുന്നേറ്റ ലോംഗ് മാർച്ചിനും അവകാശ പ്രഖ്യാപന റാലിക്കുംശേഷം എസ്ബി കോളജ് അങ്കണത്തിൽ നടന്ന മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്പ്. അതിജീവനത്തിനായി ക്ലേശിക്കുമ്പോൾ അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിച്ചാൽ ഉയിർത്തെഴുന്നേൽക്കാൻ കഴിവുള്ളവനാണ് ക്രിസ്‌ത്യാനിയെന്നുള്ളതിന് തെളിവാണ് ഈ നസ്രാണി മുന്നേറ്റ സംഗമമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. കേവലം സ ങ്കുചിതമായ കാര്യങ്ങൾ കാര്യങ്ങൾക്കുവേണ്ടിയല്ല മറിച്ച് പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങൾക്കുവേണ്ടിയാണ് ക്രൈസ്‌തവസമൂഹം പ്രതികരിക്കുന്നതെന്നും മാർ തറയിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ കണ്ട് വോട്ടുചെയ്യുന്ന മണ്ടന്മാരല്ല, വിദ്യാഭ്യാസവും അറിവുമുള്ളവരാണ് ക്രൈസ്‌തവ സമുദായമെന്നും ഒരുമിച്ചുകൂടേണ്ട സാഹചര്യമു ണ്ടായാൽ അതുണ്ടാകുമെന്നും ആർച്ച് ബിഷപ്പ് മുന്നറിയിപ്പ് നൽകി. അന്തസായി സ്വന്തം നാട്ടിൽ ജീവിക്കാനാഗ്രഹിക്കുന്ന ജനം പ്രവാസികളായി ജീവിക്കേണ്ടിവരുന്നതും നമ്മുടെ മിടുക്കന്മാരായ യുവാക്കൾ ശമ്പളത്തിനായി വിദേശിക ളുടെ മുമ്പിൽ കൈനീട്ടേണ്ടിവരുന്നതും യുവാക്കൾക്ക് പ്രത്യാശ നൽകുന്ന അവസ്ഥ കേരളത്തിലില്ലാത്തതുകൊണ്ടാണ്. ഈ സാഹചര്യത്തിലാണ് കുട്ടനാട്ടിലെയും മലനാട്ടിലെയും കർഷകരുടെ രക്ഷ യ്ക്കായി നാം മുന്നിട്ടിറങ്ങേണ്ടതിൻ്റെ ആവശ്യകത ഉയരുന്നത്. നെല്ലിന് നാൽപ്പതുരൂപ താങ്ങുവില നൽകണമെന്ന ആവശ്യം കേന്ദ്ര, സംസ്ഥാന സ ർക്കാരുകൾ ഗൗനിച്ചിട്ടില്ല. കുട്ടനാടുപോലുള്ള മനോഹരമായ പ്രദേശത്തെ തകർത്ത തിന്റെ ഉത്തരവാദിത്വത്തിൽനിന്നും ഭരണാധികാരികൾക്ക് മാറിനിൽക്കാനാവില്ല. കേരളവും കേന്ദ്രവും പരസ്‌പരം പഴിചാരി പ്രവർത്തിക്കുമ്പോൾ നമ്മൾക്ക് എങ്ങനെ മാ റിനിൽക്കാൻ സാധിക്കും. കുട്ടനാടിനെ കുട്ടനാടാക്കി മാറ്റിയത് കേരളത്തിലെ നസ്രാണി സമൂഹമാണ്. അവിടെ അഭിമാനപൂർവം ജീവിച്ച വലിയ ഒരു ജനസമൂഹം ഇന്ന് അതീവ പ്രതിസന്ധി നേരിടു കയാണ്. ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ വൈകരുതെ ന്നും ദളിത് ക്രൈസ്‌തവരോടുള്ള നീതി നിഷേധം അവസാനിപ്പിക്കണമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-02-16 07:42:00
Keywordsനസ്രാണി
Created Date2025-02-16 07:43:10