category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനാഷ്ണൽ ക്രിസ്‌ത്യൻ ലീഡേഴ്‌സ് കോൺക്ലേവ് നാളെ
Contentതിരുവല്ല: നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികവുമായി ബന്ധപ്പെട്ട് ഭാരതത്തിലെ സഭാ അധ്യക്ഷന്മാർ ഒരുമിക്കുന്ന നാഷണൽ ക്രിസ്‌ത്യൻ ലീഡേഴ്‌സ് കോൺക്ലേവ് നാളെ കോട്ടയം വിജയപുരം രൂപതയുടെ വിമലഗിരി പാസ്റ്ററൽ സെന്ററിൽ നടക്കും. പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദ ബോസ് കോൺക്ലേവ് ഉ ദ്ഘാടനം ചെയ്യും. സീറോ മലബാർ സഭ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ സന്ദേശം നൽകും. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ അധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാബാവ, ഗോവ സംസ്ഥാന വ്യവസായ് മന്ത്രി മൗവിൻ ഗോഡിൻഹോ എന്നിവർ പ്രധാന അതിഥികൾ ആയിരിക്കും. മലബാർ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, ബിലീവേഴ്‌സ് ഈസ്റ്റേൺ സഭാധ്യക്ഷൻ സാമുവേൽ മാർ തെയോഫിലോസ്, ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, യാക്കോബായ സഭസുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ സീനിയർ ബിഷപ്പ് തിമോത്തി രവീന്ദർ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ ബിഷപ്പ് സിൽവാൻസ് ക്രിസ്‌ത്യൻ, ലൂതറൻ പ്രതിനിധി ഡോ. എ. ക്രിസ്ത്യൻ സാമ്രാജ്, ക്‌നാനായ അതിഭദ്രാസന അധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലങ്കര കത്തോലിക്കാ സഭപത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയസ് തുടങ്ങിയവർ പങ്കെടുക്കും
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-03-03 10:57:00
Keywordsകോൺക്ലേ
Created Date2025-03-03 10:57:49