category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading നോമ്പുകാലത്തില്‍ ഞങ്ങളും പ്രാര്‍ത്ഥനയോടെ പങ്കുചേരുന്നു, സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ: ട്രംപിന്റെയും മെലാനിയയുടെയും വിഭൂതി സന്ദേശം
Contentവാഷിംഗ്ടണ്‍ ഡി‌.സി: ക്രൈസ്തവ ലോകം വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിച്ചതോടെ ആശംസ സന്ദേശവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയയും. ഇന്നലെ വിഭൂതി ബുധനാഴ്ച വൈറ്റ് ഹൌസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇരുവരും ആശംസ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. ഈ നോമ്പുകാലത്ത് യേശുക്രിസ്തുവിന്റെ സഹനവും കുരിശിലെ മരണവും നാം ഗൗരവമായി ചിന്തിക്കുമ്പോൾ തന്നെ ഈസ്റ്ററില്‍ സമാഗതമാകാനിരിക്കുന്ന അത്ഭുതത്തിന്റെ മഹത്വത്തിനായി നമ്മുടെ ആത്മാക്കളെ ഒരുക്കാമെന്ന് ഇരുവരും പറഞ്ഞു. നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും ആത്മീയ പ്രതീക്ഷയുടെ സമയമായ നോമ്പിന്റെ വിശുദ്ധ കാലം ആരംഭിക്കുന്ന ഈ വിഭൂതി ബുധനാഴ്ച, ദശലക്ഷക്കണക്കിന് അമേരിക്കൻ കത്തോലിക്കരോടും മറ്റ് ക്രൈസ്തവരോടുമൊപ്പം ഞങ്ങൾ പ്രാർത്ഥനയിൽ പങ്കുചേരുന്നു. നമ്മുടെ വിശ്വാസം ആഴപ്പെടുത്താനും സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസം ശക്തിപ്പെടുത്താനും നോമ്പുകാലത്ത്, 40 പകലും 40 രാത്രിയും പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ദാനധർമ്മങ്ങൾ നടത്തുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ അനന്തമായ കരുണയ്ക്കും വീണ്ടെടുത്ത സ്നേഹത്തിനുമുള്ള വിശുദ്ധമായ ഓർമ്മപ്പെടുത്തല്‍ എന്ന നിലയില്‍, കര്‍ത്താവിന്റെ അനുയായികൾ അവരുടെ നെറ്റിയിൽ ചാരം കൊണ്ടുള്ള കുരിശുകൾ ധരിക്കുന്നു. ഈ നോമ്പുകാലത്ത് യേശുക്രിസ്തുവിന്റെ സഹനവും കുരിശിലെ മരണവും നാം ഗൗരവമായി ചിന്തിക്കുമ്പോൾ, വരാനിരിക്കുന്ന ഈസ്റ്ററിന്റെ മഹത്വത്തിനായി നമ്മുടെ ആത്മാക്കളെ ഒരുക്കാം. പ്രാർത്ഥനാപൂർവ്വവും സമ്പന്നവുമായ ഒരു നോമ്പുകാലത്തിനായി നിങ്ങൾക്ക് ഞങ്ങളുടെ ആശംസകൾ നേരുന്നു. സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, അവിടുന്ന് അമേരിക്കയെ അനുഗ്രഹിക്കുന്നത് തുടരട്ടെ.- ഡൊണാള്‍ഡ് ട്രംപും മെലാനിയ ട്രംപും സന്ദേശത്തില്‍ കുറിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-03-06 18:07:00
Keywords നോമ്പ
Created Date2025-03-06 18:07:54