category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കൻസാസിലെ 'കറുത്ത കുര്‍ബാന'യ്ക്കുള്ള നീക്കം; പ്രതിഷേധ കടുപ്പിക്കാന്‍ ക്രൈസ്തവര്‍
Contentകന്‍സാസ്: അമേരിക്കന്‍ സംസ്ഥാനമായ കൻസാസിലെ കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഗർഭഛിദ്ര അവകാശങ്ങൾക്കായി പൈശാചികമായ "കറുത്ത കുര്‍ബാന" നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുവാന്‍ അമേരിക്കന്‍ ക്രൈസ്തവര്‍ ഒരുങ്ങുന്നു. അമേരിക്കൻ സൊസൈറ്റി ഫോർ ദി ഡിഫൻസ് ഓഫ് ട്രെഡിഷൻ, ഫാമിലി ആൻഡ് പ്രോപ്പർട്ടി സംഘടനയുടെ കീഴിലുള്ള ടിഎഫ്‌പി സ്റ്റുഡന്റ് ആക്ഷൻ, മാർച്ച് 28 ന് ടൊപ്പേക്കയിൽവെച്ചു പ്രാര്‍ത്ഥനായജ്ഞവും പ്രതിഷേധ പരിപാടിയും നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. കാപ്പിറ്റോള്‍ മൈതാനത്തെയും നിയമനിർമ്മാണ സഭയെയും സാത്താന് സമർപ്പിക്കുന്നതിനായുള്ള നീക്കത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്താനാണ് സംഘടനയുടെ തീരുമാനം. കറുത്ത കുര്‍ബാന തടയുന്നതിന് ഇടപെടല്‍ ആവശ്യപ്പെട്ട് പതിനായിരങ്ങള്‍ ഒപ്പിട്ട നിവേദനം ഗവർണർ ലോറ കെല്ലിക്ക് ഉടനെ സമർപ്പിക്കാനും ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ ആഴ്ച, പരിപാടിയെക്കുറിച്ചുള്ള ആശങ്കകൾ അറിയിച്ച് കെല്ലി പ്രസ്താവന പുറപ്പെടുവിച്ചിരിന്നു. വിഷയത്തില്‍ ആശങ്കയുണ്ടെന്നും എന്നാല്‍ തന്റെ ഓഫീസിന് പരിപാടി തടയാന്‍ കഴിയില്ലെന്നുമായിരിന്നു അവരുടെ വ്യാഖ്യാനം. പവിത്രമായ വിശ്വാസ ചിഹ്നങ്ങളെ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യാതെ പ്രതിഷേധിക്കാനും വിയോജിപ്പുകൾ പ്രകടിപ്പിക്കാനും കൂടുതൽ ക്രിയാത്മകമായ മാർഗങ്ങളുണ്ടായിരിന്നുവെന്നും ഗവർണർ കൂട്ടിച്ചേര്‍ത്തു. ഉള്ളടക്കം എത്ര കുറ്റകരമോ അരോചകമോ ആണെന്ന് തോന്നിയാലും ഗവർണർ എന്ന നിലയിൽ, പ്രതിഷേധക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങളായ സംസാര സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ട കടമ തനിക്കുണ്ട്. ഈ അവകാശങ്ങൾ ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ, അത്തരം നടപടികൾക്കെതിരെ പ്രതികരിക്കാൻ ഗവർണറുടെ ഓഫീസിന് പരിമിതമായ അധികാരമേയുള്ളൂ. സ്റ്റേറ്റ്ഹൗസിനുള്ളിൽ കറുത്ത കുര്‍ബാന അനുവദിക്കില്ലെന്നും ഗവർണർ പ്രഖ്യാപിച്ചു. പക്ഷേ ഇത് മൈതാനത്ത് നടത്തുവാനാണ് സാത്താന്‍ സേവകരുടെ നീക്കം. കന്‍സാസില്‍ പൈശാചികമായ സാത്താന്‍ ആരാധന നടത്തുവാന്‍ സാത്താനിക സംഘം പദ്ധതിയിട്ട സാഹചര്യത്തില്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി കത്തോലിക്ക മെത്രാന്മാര്‍ നേരത്തെ രംഗത്ത് വന്നിരിന്നു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-03-20 18:33:00
Keywordsസാത്താ, പൈശാച
Created Date2025-03-20 18:34:44