category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവഖഫ് നിയമഭേദഗതി ബിൽ; ഇതര മതസ്ഥരായ ആളുകളുടെ ആശങ്കകൾക്ക് പരിഹാരമെന്ന് കത്തോലിക്ക കോൺഗ്രസ്
Contentകൊച്ചി: വഖഫ് നിയമഭേദഗതി ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചു പാസാക്കിയത് സ്വാഗതാർഹമാണെന്നും ഇതുവഴി വിവിധ മതസ്ഥരായ സാധാരണക്കാരുടെ ആശങ്കകൾക്ക് പരിഹാരം ലഭിക്കുമെന്നും കത്തോലിക്ക കോൺഗ്രസ്. മുനമ്പം പ്രശ്ന‌പരിഹാരത്തിന് വഖഫ് ഭേദഗതി അനിവാര്യമാണ്. ഇതിനായി മുന്നിട്ടി റങ്ങിയ കേന്ദ്രസർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതി വ്യക്തമാക്കി. മുനമ്പം നിവാസികളുടെ നിലനില്പ്‌പിനായുള്ള ആവശ്യത്തെ അവഗണിച്ച കേരളത്തിൽ നിന്നുള്ള എംപിമാരുടെ നിലപാട് പ്രതിഷേധാർഹമാണ്. നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകൾ മൂലം മുസ്‌ലിംകൾ ഉൾപ്പെടെ അനേകം ആളുകൾക്ക് കഷ്ടപ്പെട്ടു സമ്പാദിച്ച സ്വത്ത് നഷ്‌ടപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. പുതിയ വഖഫ് നിയമത്തിൽ ന്യൂനപക്ഷ അവകാശങ്ങളെ ബാധിക്കുന്ന ഭാഗങ്ങളോടു യോജിക്കുന്നില്ല. എന്നാൽ സാധാരണക്കാരന് നീതി ലഭ്യമാക്കുന്ന ഭേദഗതി അതേപോലെ നിലനിർത്തണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡയറ ക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-04-04 09:12:00
Keywordsകോൺഗ്ര
Created Date2025-04-04 09:13:14