category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading യു‌എസ് നാടുകടത്തൽ; ക്രൈസ്തവര്‍ക്ക് ഇടയില്‍ ആശങ്ക ശക്തമെന്ന് റിപ്പോര്‍ട്ട്
Contentവാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കന്‍ ഗവൺമെന്റിന്റെ കൂട്ട നാടുകടത്തൽ ശ്രമങ്ങളുടെ ഫലമായി ഉണ്ടായ അശാന്തിയില്‍ ആശങ്ക പ്രകടിപ്പിച്ച് കത്തോലിക്ക, ഇവാഞ്ചലിക്കല്‍ നേതാക്കളുടെ റിപ്പോര്‍ട്ട്. യുഎസിലെ ക്രൈസ്തവ കുടുംബങ്ങളിൽ കൂട്ട നാടുകടത്തലിന്റെ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് യുഎസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്‌സ്, നാഷണൽ അസോസിയേഷൻ ഓഫ് ഇവാഞ്ചലിക്കൽസ്, വേൾഡ് റിലീഫ്, സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഗ്ലോബൽ ക്രിസ്ത്യാനിറ്റി എന്നിവയുടെ നേതാക്കൾ "വൺ പാർട്ട് ഓഫ് ദി ബോഡി" എന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടപ്പിലാക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ ആവർത്തിച്ചുള്ള പ്രതിജ്ഞ കണക്കിലെടുക്കുമ്പോൾ ആശങ്ക വലുതാണ്. നിലവിൽ, നാടുകടത്തലിന് സാധ്യതയുള്ള വ്യക്തികളില്‍ 80% ക്രൈസ്തവരാണ്. ഈ വിഭാഗത്തിലെ ഭൂരിഭാഗവും കത്തോലിക്കരാണ്. നാടുകടത്തപ്പെടുന്നവരില്‍ 61% കത്തോലിക്ക വിശ്വാസികളും 13% ഇവാഞ്ചലിക്കല്‍ വിശ്വാസികളുമുണ്ട്. 12 ക്രൈസ്തവരില്‍ ഒരാൾ നാടുകടത്തലിന് ഇരയാകുകയോ നിയമവിരുദ്ധമായി താൽക്കാലിക കുടിയേറ്റേതര വിസയിൽ പ്രവേശിച്ച യുഎസിലെ കുടിയേറ്റക്കാരോടൊപ്പം താമസിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. യുഎസിൽ താൽക്കാലിക സംരക്ഷിത പദവി ലഭിച്ച ആളുകളുടെ അവകാശം എക്സിക്യൂട്ടീവ് വിഭാഗം പിൻവലിക്കാനുള്ള സാധ്യത ആശങ്കപ്പെടുത്തുന്നതാണെന്നും നേതാക്കൾ പറയുന്നു. അത്തരത്തില്‍ ഭീഷണി നേരിടുന്ന വ്യക്തികളിൽ പകുതിയിലധികം പേരും കത്തോലിക്ക വിശ്വാസികളാണ്. യുഎസിലെത്തിയ കുടിയേറ്റക്കാരിൽ 58% പേരും കത്തോലിക്കരാണ്. ഈ വ്യക്തികൾക്ക് അവരുടെ ഇമിഗ്രേഷൻ കോടതി നടപടികളുടെ ഭാഗമായി ജഡ്ജി അനുകൂല വിധി നൽകിയില്ലെങ്കിൽ, നാടുകടത്തലിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. യുഎസ് കുടിയേറ്റ നയത്തിൽ വരുത്തുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെ ഭാഗമായി കൂട്ട നാടുകടത്തലുകളും അഭയാര്‍ത്ഥി നിരോധനങ്ങളും ശക്തമാക്കിയതിനുമെതിരെ കുടിയേറ്റത്തിനായുള്ള യുഎസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് കമ്മിറ്റിയുടെ അധ്യക്ഷനും ടെക്സാസിലെ എൽ പാസോ രൂപതാധ്യക്ഷനുമായ ബിഷപ്പ് മാർക്ക് ജെ. സീറ്റ്സിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ആഴ്ച ധര്‍ണ്ണ നടന്നിരിന്നു. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-04-03 15:16:00
Keywordsഅമേരിക്ക
Created Date2025-04-03 15:17:21