category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാപുവ ന്യൂഗിനിയ്ക്കു പ്രഥമ വിശുദ്ധന്‍, വെനിസ്വേലയ്ക്കു ആദ്യ വനിത വിശുദ്ധ, അര്‍മേനിയന്‍ ബിഷപ്പ്; 3 പേര്‍ കൂടി വിശുദ്ധ പദവിയിലേക്ക്
Contentവത്തിക്കാന്‍ സിറ്റി: അർമേനിയൻ വംശഹത്യയിൽ രക്തസാക്ഷിത്വം വരിച്ച കത്തോലിക്ക ആർച്ച് ബിഷപ്പ്, രണ്ടാം ലോകമഹായുദ്ധകാലത്ത് കൊല്ലപ്പെട്ട പാപുവ ന്യൂ ഗിനിയയിൽ നിന്നുള്ള അല്‍മായനായ മതബോധന പണ്ഡിതൻ, വിദ്യാഭ്യാസത്തിനും ദരിദ്രർക്കും വേണ്ടി ജീവിതം സമർപ്പിച്ച വെനിസ്വേലൻ സന്യാസിനി എന്നീ മൂന്ന് വാഴ്ത്തപ്പെട്ടവരെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നതിന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നല്‍കി. പാപുവ ന്യൂഗിനി സ്വദേശിയായ അല്മായ മതബോധകൻ പീറ്റർ തൊ റോത്ത്, തുർക്കി സ്വദേശിയായ അർമേനിയൻ കത്തോലിക്കാ ആർച്ചുബിഷപ്പ് ഇഗ്നേഷ്യസ് ഷുക്കറള്ള മലൊയാൻ, വെനിസ്വേല സ്വദേശിനിയായ കാർമെൻ എലീന എന്നിവരെയാണ് വിശുദ്ധ പദവിയിലേക്കുയർത്തുന്നതിന് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിലെ കർദ്ദിനാളന്മാരും മെത്രാന്മാരുമടങ്ങുന്ന അംഗങ്ങളുടെ സാധാരണയോഗത്തിൻറെ തീരുമാനങ്ങൾക്കു ഫ്രാൻസിസ് പാപ്പാ അംഗീകാരം നല്‍കിയത്. #{blue->none->b->പാപുവ ന്യൂ ഗിനിയയിലെ ആദ്യ വിശുദ്ധന്‍ ‍}# 1912-ൽ പാപുവ ന്യൂ ഗിനിയിലെ റക്കുനായി എന്ന സ്ഥലത്ത് ജനിച്ച പീറ്റർ തൊ റോത്ത് അടിയുറച്ച കത്തോലിക്ക വിശ്വാസിയായിരിന്നു. തന്റെ ഗ്രാമത്തിൽ തന്നെ മതബോധന പണ്ഡിതനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് സാമ്രാജ്യത്വ ജാപ്പനീസ് സൈന്യം പ്രദേശം പിടിച്ചടക്കിയപ്പോൾ അദ്ദേഹത്തിന് പ്രാദേശിക ഇടവകയുടെ ചുമതല ലഭിച്ചു. ജപ്പാന്റെ അടിച്ചമർത്തലിനിടെ അദ്ദേഹം വിശ്വാസപരമായ മൂല്യങ്ങൾക്കുവേണ്ടി ശക്തമായി നിലകൊണ്ടു. ജാപ്പനീസ് ഭരണകൂടം അദ്ദേഹത്തിന്റെ സജീവമായ ശുശ്രൂഷകളെ വിലക്കിയെങ്കിലും പിന്‍വാങ്ങാന്‍ അദ്ദേഹം തയാറായിരിന്നില്ല. രഹസ്യമായി സേവനങ്ങൾ തുടർന്നു. അക്കാലത്ത് ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്ന ജാപ്പനീസ് വീക്ഷണങ്ങളുടെ തുറന്ന വിമർശകനായിരുന്നു അദ്ദേഹം. 1945-ൽ കാരാഗൃഹത്തിലടയ്ക്കപ്പെട്ട പീറ്റർ തൊ റോത്ത് പീഡനങ്ങള്‍ക്ക് വിധേയനായി. അദ്ദേഹത്തിന് മാരകമായ ഒരു കുത്തിവയ്പ്പ് നൽകി കുടിക്കാൻ കൊടുത്തുവെങ്കിലും വിഷം മന്ദഗതിയിലാണെന്ന് ഗാർഡുകൾ മനസിലാക്കി. തുടര്‍ന്നു ഡോക്ടർ വായ പൊത്തിപ്പിടിച്ചു അദ്ദേഹത്തെ കിടത്തിയതോടെ ഹൃദയാഘാതം ഉണ്ടായി മരണപ്പെടുകയായിരിന്നു. അവസാന നിമിഷം വരെയും കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിച്ചാണ് അദ്ദേഹം ജീവിതം നയിച്ചത്. 1995 ജനുവരി 17-ന് വിശുദ്ധ ജോൺ പോൾ രണ്ടാം മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഓഷ്യാനിയയിലെ ദ്വീപ് രാജ്യമായ പാപുവ ന്യൂ ഗിനിയയിലെ ആദ്യ വിശുദ്ധന്‍ എന്ന പേരോടെയാണ് അദ്ദേഹം വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുവാന്‍ പോകുന്നത്. #{blue->none->b-> അര്‍മേനിയന്‍ രക്തസാക്ഷിയായ ആര്‍ച്ച് ബിഷപ്പ് ‍}# തുർക്കി സ്വദേശിയായ അർമേനിയൻ കത്തോലിക്ക ആർച്ചുബിഷപ്പ്, ഇഗ്നേഷ്യസ് ഷുക്കറള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച അനുകൂലതീരുമാനങ്ങളും ഫ്രാൻസിസ് പാപ്പ അംഗീകരിച്ചു. 1869-ൽ ഒരു അർമേനിയൻ കുടുംബത്തിലാണ് ഇഗ്നേഷ്യസ് ജനിച്ചത്. പതിനാലു വയസ്സുള്ളപ്പോൾ, അദ്ദേഹത്തിന്റെ ഇടവക വികാരി അദ്ദേഹത്തെ ലെബനോനിലെ ബ്‌സൂമറിലെ അർമേനിയൻ കത്തോലിക്ക കത്തീഡ്രലിലേക്ക് വൈദിക പരിശീലനത്തിന് അയച്ചു. 1896 ഓഗസ്റ്റ് 6-ന് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. 1911 മുതൽ 1915 വരെ മാർഡിനിലെ ആർച്ച് ബിഷപ്പായിരുന്നു. ഇസ്ലാം മതം സ്വീകരിക്കാൻ ആവർത്തിച്ച് വിസമ്മതിച്ചതിനെത്തുടർന്ന്, അർമേനിയൻ വംശഹത്യയ്ക്കിടെ ഇഗ്നേഷ്യസ് ഷുക്കറള്ളയും പീഡനത്തിന് ഇരയായി. മെഹ്മദ് റെഷിദിന്റെ കീഴിലുള്ള ദിയാർബെക്കിർ വിലായത്തിൽ, ഓട്ടോമൻ സാമ്രാജ്യം അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരിന്നു. 2001-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ആര്‍ച്ച് ബിഷപ്പിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. #{blue->none->b->വെനിസ്വേലയിലെ ആദ്യ വനിത വിശുദ്ധ ‍}# 1903-ൽ കാരക്കാസിൽ ജനിച്ച വാഴ്ത്തപ്പെട്ട കാർമെൻ എലീനയ്ക്കു ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ട്ടമായി. ഇടതുകൈ ഇല്ലാതെയാണ് കാർമെൻ ജനിച്ചത്. കൃത്രിമ കൈയുടെ സഹായത്തോടെയായിരിന്നു അവളുടെ ജീവിതാവസാനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍. കുടുംബത്തെ പോറ്റാൻ അമ്മയെ സഹായിച്ചുകൊണ്ട് അവള്‍ വളർന്നു. ഇടവകയിലെ എല്ലാകാര്യങ്ങളിലും സജീവമായി. 1927-ൽ ദിവ്യകാരുണ്യ ശുശ്രൂഷകർ എന്ന സന്യാസ സമൂഹത്തില്‍ പ്രവേശിച്ച അവര്‍ 1932 സെപ്റ്റംബർ 8ന് ഫ്രാൻസിൽ നിത്യവ്രത വാഗ്ദാനം നടത്തി. 1945 ൽ വെനിസ്വേലയിലെ എല്ലാ സന്യാസ സമൂഹങ്ങളുടെ സുപ്പീരിയറായി അവർ നിയമിക്കപ്പെട്ടു. 1965 മാർച്ച് 25ന് കാർമെൻ യേശുവിന്റെ സേവകര്‍ എന്ന സന്യാസ സമൂഹം സ്ഥാപിച്ചു. 1969 ഓഗസ്റ്റ് 14ന് സന്യാസ സമൂഹത്തിന് തിരുസഭയുടെ അംഗീകാരം ലഭിച്ചു. ഇടവകകളിലും സ്കൂളുകളിലും, ദരിദ്രർക്കിടയിലും എളിമയോടെ അവര്‍ സേവനമനുഷ്ഠിച്ചു. 1974-ൽ ഒരു വാഹനാപകടത്തിന് ശേഷം, അവർ തന്റെ അവസാന വർഷങ്ങൾ വീൽചെയറിലായിരിന്നു ചെലവഴിച്ചത്. 1977 മെയ് 9 ന് നിത്യ സമ്മാനത്തിന് വിളിക്കപ്പെട്ടു. 2018 ജൂൺ 16നാണ് കാർമെൻ എലീനയെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തിയത്. വെനിസ്വേലയിലെ ആദ്യ വനിത വിശുദ്ധ എന്ന ഖ്യാതിയോടെയാണ് സിസ്റ്റര്‍ വിശുദ്ധാരാമത്തിലേക്ക് പ്രവേശിക്കുന്നത്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23220" data-iframely-url="//iframely.net/lyzkBfI"></a></div></div><script async src="//iframely.net/embed.js"></script>
Image
Second Image
Third Image
Fourth Image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-04-02 09:09:00
Keywordsആദ്യ, വിശുദ്ധ
Created Date2025-04-02 09:10:53