category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആലുവയില്‍ ഏപ്രിൽ 24 മുതൽ 27 വരെ തിരുരക്താഭിഷേക ധ്യാനം
Contentഈ ലോകത്തിലെ ഏറ്റവും വലിയ മഹാഅത്ഭുതമായ ദിവ്യകാരുണ്യ നാഥനെ മുഴുവൻ സമയവും എഴുന്നള്ളിച്ചുവെച്ച് അവിടുത്തെ ആരാധിച്ചു കൊണ്ട് നടത്തപ്പെടുന്ന ധ്യാനം ആലുവ ജീവസ് റിട്രീറ്റ് സെന്ററില്‍ ഒരുങ്ങുന്നു. ഹോളി യൂക്കാരിസ്റ്റിക് അഡോറേഷൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഏപ്രിൽ 24 മുതൽ 27 വരെ മാർ സെബാസ്റ്റ്യൻ പോഴോലിപറമ്പിലിന്റെ നേതൃത്വത്തിൽ നടക്കുന്ന തിരുരക്താഭിഷേക ധ്യാനത്തിന് ബുക്കിംഗ് ആരംഭിച്ചു. കാലഘട്ടത്തിലെ പാപ പ്രവണതകൾക്കും തിന്മയുടെ കടന്നു കയറ്റത്തിനുമെതിരെ ശക്തമായി നിലനിന്നു കൊണ്ട് യേശുവിന്റെ തിരു രക്തത്തിന്റെ യോഗ്യതയാൽ തിന്മയുടെ ആധിപത്യങ്ങളെ തകർത്ത് കർത്താവിന്റെ സാക്ഷിയായി ഒരുക്കുന്ന അന്ത്യകാല പ്രേക്ഷിതദൗത്യ അഭിഷേകത്തിന് ആത്മാക്കളെ നേടാനും സഭയെ പടുത്തുയർത്താനും വിശുദ്ധ ജീവിതം നയിക്കുന്നതിനും സഹായിക്കുന്ന ധ്യാനമാണ് ഒരുക്കുന്നത്. പരിശുദ്ധ കുർബാനയുടെ ആഴങ്ങളിലൂടെ വെളിപ്പെടുന്ന സ്നേഹവും കാരുണ്യവും ദിവ്യകാരുണ്യ നാഥനിലൂടെ അനുദിനം ലോകം മുഴുവനിലേക്കും ചൊരിയപ്പെടുന്ന സ്നേഹവും ശക്തിയും, കൃപയും വിടുതലും സഭയുടെ പഠനങ്ങളോട് ചേർന്ന് കൂദാശ കേന്ദ്രീകൃതമായ ജീവിതത്തിലൂടെ വിശുദ്ധ ജീവിതം നയിക്കുന്നതിനും സഹായിക്കുന്ന ധ്യാനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഹോളി യൂക്കാരിസ്റ്റിക് അഡോറേഷൻ മിനിസ്ട്രി പ്രസ്താവിച്ചു. #{blue->none->b->ധ്യാനം ബുക്ക് ചെയ്യാന്‍: }# Br. ജോയൽ 9961167804, Sr. Seena 8075001751
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-04-13 16:43:00
Keywordsതിരുരക്താ
Created Date2025-04-13 16:44:38