category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കൈവശ രേഖയുള്ള സ്ഥലത്തു സ്ഥാപിച്ച കുരിശ് വനപാലകർ തകര്‍ത്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം
Contentതൊമ്മൻകുത്ത് (ഇടുക്കി): ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് അടുത്തുള്ള തൊമ്മൻകുത്ത് സെന്‍റ് തോമസ് പള്ളിയുടെ കീഴിൽ ആനയാടിക്കുത്തിനു സമീപം നാരങ്ങാനത്ത് സ്ഥാപിച്ച കുരിശ് വനപാലകർ തകർത്ത സംഭവത്തിൽ പ്രതിഷേധം അലയടിക്കുന്നു. പള്ളിയുടെ കൈവശഭൂമിയിൽ സ്ഥാപിച്ച ഇരുമ്പ് കുരിശാണ് വനപാലകർ പോലീസ് സഹായത്തോടെ ജെസിബി ഉപയോഗിച്ച് ശനിയാഴ്ച തകർത്തത്. കുരിശ് ഒടിച്ച് നശിപ്പിക്കാനായിരുന്നു ശ്രമമെങ്കിലും സ്ഥലത്തുണ്ടായിരുന്ന വിശ്വാസികൾ എതിർത്തതോടെ ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. 65 വർഷമായി ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണിവിടം. ഇവിടെ ഭൂരിഭാഗം ആളുകൾക്കും ഭൂമിക്ക് കൈവശരേഖ മാത്രമാണുള്ളത്. പലരും പട്ടയഅപേക്ഷ നൽകി കാത്തിരിക്കുന്നവരാണ്. ഇഎംഎസ് ഭവനപദ്ധതിയിൽ ഇവിടെ വീടുകളും നിർമിച്ചിട്ടുണ്ട്. അഞ്ചുമാസം മുമ്പ് സ്വകാര്യവ്യക്തി പള്ളിക്കു നൽകിയ കൈവശ രേഖയുള്ള അഞ്ചുസെന്റ് സ്ഥലത്താണ് കുരിശ് സ്ഥാപിച്ചത്. നാൽപ്പതാം വെള്ളിയാഴ്‌ച കുരിശ് വെഞ്ചരിക്കുകയും ഇവിടേക്ക് പള്ളിയിൽ നിന്നു കുരിശിൻ്റെ വഴി നടത്തുകയും ചെയ്തിരുന്നു. ശനിയാഴ്ച്‌ച രാവിലെ 11ഓടെയാണ് വണ്ണപ്പുറം റേഞ്ച് ഓഫീസർ ടി.കെ. മനോജിന്റെ നേതൃത്വത്തിള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുരിശ് തകർത്തത്. വന ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഇവരുടെ വാദം. കൈവശരേഖയുള്ള സ്ഥലത്താണ് കുരിശ് സ്ഥാപിച്ചതെന്ന വസ്‌തുത കാറ്റിൽ പറത്തിയായിരുന്നു കിരാത നടപടി. കുരിശ് സ്ഥാപിക്കുന്നതിനുള്ള നിർമാണ ജോലികൾ നടന്നപ്പോഴോ ഇതുനീക്കം ചെയ്യുന്നതിനു മുമ്പോ യാതൊരു അറിയിപ്പും പള്ളി അധികൃതർക്ക് നൽകിയിരുന്നില്ല. വനംവകുപ്പിന്റെ നടപടിയിൽ അതിശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. നേരത്തേ കുരിശ് സ്ഥാപിച്ച ഭാഗത്തേക്ക് റോഡ് സൗകര്യം കുറ വായിരുന്നു. സമീപനാളിൽ നെയ്യശേരി-തോക്കുമ്പൻസാഡിൽ റോഡ് നിർമാണം ആരംഭിച്ചതോടെയാണ് ഇവിടേക്ക് ഗതാഗതം തുറന്നുകിട്ടിയതും കുരിശ് സ്ഥാപിച്ചതും. ദുഃഖവെള്ളിയാഴ്ച് പരിഹാരപ്രദക്ഷിണം ഇവിടേക്ക് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കുരിശ് നശിപ്പിച്ചെങ്കിലും ഇതിനു മാറ്റമില്ലെന്ന് ഇടവക പ്രതിനിധികൾ വ്യ ക്തമാക്കി. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമാ യി മുന്നോട്ടുപോകാനും ഇന്നലെ ചേർന്ന ഇടവക പൊതുയോഗം തീരുമാനിച്ചിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-04-14 10:24:00
Keywordsകുരിശ
Created Date2025-04-14 10:05:56