Content | വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ അടുത്ത പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന് മുന്നോടിയായി, വത്തിക്കാൻ അഗ്നിശമന സേനാംഗങ്ങൾ സിസ്റ്റൈൻ ചാപ്പലിന് മുകളിൽ പുകക്കുഴല്‍ സ്ഥാപിച്ചു. കോണ്‍ക്ലേവ് ആരംഭിച്ചതിന് ശേഷം എല്ലാ കണ്ണുകളുടെയും ശ്രദ്ധാകേന്ദ്രമാകുന്ന ഫല സൂചന നല്‍കുന്ന പുകക്കുഴലാണിത്. സിസ്റ്റൈൻ ചാപ്പലിൽ നടക്കുന്ന ഓരോ രണ്ട് റൗണ്ട് വോട്ടെടുപ്പിനു ശേഷവും, പുറം ലോകത്തെ ഫലം അറിയിക്കുന്നതിനായി കർദ്ദിനാൾമാരുടെ ബാലറ്റുകൾ പ്രത്യേക ചൂളയിൽ കത്തിക്കും.
കറുത്ത പുകയാണ് വരുന്നതെങ്കില്‍ ഇതുവരെ പാപ്പയെ തെരഞ്ഞെടുത്തിട്ടില്ലായെന്നും വെളുത്ത പുകയാണ് വരുന്നതെങ്കില്‍ പുതിയ പാപ്പയെ തെരഞ്ഞെടുത്തുവെന്നും പ്രതീകാന്മകമായി അറിയിക്കുന്ന സംവിധാനമാണ് ഇത്. കറുത്ത പുക പുറപ്പെടുവിക്കുന്നതിനായി ബാലറ്റുകൾ പൊട്ടാസ്യം പെർക്ലോറേറ്റ്, ആന്ത്രാസീൻ (കൽക്കരി ടാറിന്റെ ഒരു ഘടകം), സൾഫർ എന്നിവ കലര്‍ത്തി കത്തിക്കും. എന്നാൽ മാര്‍പാപ്പയെ തെരഞ്ഞെടുത്താല്‍, ബാലറ്റുകൾ പൊട്ടാസ്യം ക്ലോറേറ്റ്, ലാക്ടോസ്, ക്ലോറോഫോം റെസിൻ എന്നിവയുമായി കലർത്തി കത്തിച്ച് വെളുത്ത പുക പുറപ്പെടുവിക്കുന്ന വിധത്തിലാണ് ക്രമീകരണം. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F1394650775295030%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p>
ഓരോ കോണ്‍ക്ലേവും അതീവ രഹസ്യാത്മകമായി നടക്കുന്നതിനാല്‍ മാര്‍പാപ്പ തെരഞ്ഞെടുപ്പിന്റെ ഫലം പുറംലോകം ആദ്യം അറിയുക പുകകുഴലില്‍ നിന്നായിരിക്കും. 2013 മാര്‍ച്ചില്‍ അവസാനമായി നടന്ന കോണ്‍ക്ലേവില്‍ അഞ്ചാമത്തെ റൗണ്ട് വോട്ടെടുപ്പിലാണ് ചിമ്മിനിയിൽ നിന്ന് വെളുത്ത പുക പുറത്തുവന്നത്. ഇതോടെയാണ് പാപ്പയെ തെരഞ്ഞെടുത്തുവെന്ന വാര്‍ത്ത ലോകം അറിഞ്ഞത്. മെയ് ഏഴിന് കോണ്‍ക്ലേവ് ആരംഭിച്ച് ഏത് ദിവസം പുകക്കുഴലില്‍ നിന്ന്‍ വെളുത്ത പുക ഉയരുമെന്ന കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍.
⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|