Content | വത്തിക്കാന്‍ സിറ്റി: അടുത്ത മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനായി മെയ് ഏഴിന് ആരംഭിക്കുന്ന കോൺക്ലേവ് കത്തോലിക്ക സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോൺക്ലേവായിരിക്കുമെന്ന് റിപ്പോര്‍ട്ട്. മുൻ പേപ്പൽ കോൺക്ലേവുകളിലെ എണ്ണം എല്ലാം മറികടന്നാണ് ഇത്തവണ കോണ്‍ക്ലേവ് നടക്കുന്നതെന്നതാണ് ശ്രദ്ധേയമായ വസ്തുത. 120 ൽ അധികം വോട്ടർമാരുമായി ഇതുവരെ ഒരു കോൺക്ലേവും നടന്നിട്ടില്ലായെന്നതാണ് ചരിത്രം. 2005, 2013 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ 115 ഇലക്ടർമാരുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന മുൻകാല റെക്കോർഡ് തകർത്തുക്കൊണ്ടാണ് ഇത്തവണ 133 കർദ്ദിനാൾ ഇലക്ടർമാർ ഒത്തുകൂടുന്നത്. ഇത്തവണ വോട്ടവകാശമുള്ള കര്‍ദ്ദിനാളുമാരുടെ എണ്ണം 135 ആയിരിന്നെങ്കിലും രണ്ടു പേര്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു ഒഴിവായിട്ടുണ്ട്.
1996-ലെ തന്റെ അപ്പസ്തോലിക ഭരണഘടനയായ യൂണിവേഴ്‌സി ഡൊമിനിക്കി ഗ്രെഗിസിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ നിശ്ചയിച്ച പരിധിയിലധികം കര്‍ദ്ദിനാളുമാരുമായി ഒരു കോൺക്ലേവ് നടക്കുന്നത് ഇതാദ്യമായാണ്. രേഖയുടെ 33-ാം ഖണ്ഡികയിൽ വോട്ടർമാരുടെ എണ്ണം 120 ആയി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഭരണഘടനയുടെ 36-ാം ഖണ്ഡികയിൽ, "കർദ്ദിനാൾമാരുടെ കോളേജിന് മുമ്പാകെ ഉയര്‍ത്തപ്പെട്ട സഭയുടെ ഏതൊരു കർദ്ദിനാളിനും മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന്" സ്ഥിരീകരിക്കുന്നുണ്ട്. ഫ്രാൻസിസ് മാർപാപ്പ തന്റെ പരമോന്നത അധികാരം പ്രയോഗിച്ചുകൊണ്ട് സംഖ്യാപരിധി നിയമപരമായി ഒഴിവാക്കിയതായി ഈ ആഴ്ചയുടെ ആരംഭത്തില്‍ കര്‍ദ്ദിനാള്‍ കോളേജ് വ്യക്തമാക്കിയിരിന്നു.
അടുത്ത മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. അതായത് വിശുദ്ധ പത്രോസിന്റെ 267-ാമത്തെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെടാൻ ഒരു സ്ഥാനാർത്ഥിക്ക് കുറഞ്ഞത് 89 വോട്ടുകളെങ്കിലും ലഭിക്കണം. ഈ വർഷത്തെ കോണ്‍ക്ലേവ് സഭാ ചരിത്രത്തിലെ ഭൂമിശാസ്ത്രപരമായി വൈവിധ്യമാർന്ന ഒന്നായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ആറ് ജനവാസമുള്ള ഭൂഖണ്ഡങ്ങളിലെ 71 രാജ്യങ്ങളിൽ നിന്നുള്ള 133 യോഗ്യരായ ഇലക്ടറുമാരാണ് അണിനിരക്കുക. രാജ്യങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ദ്ദിനാളുമാരുടെ എണ്ണം നോക്കുകയാണെങ്കില്‍ ഇറ്റലിയാണ് (17) മുന്‍നിരയില്‍. അമേരിക്ക (10), ബ്രസീൽ (7) എന്നിങ്ങനെയാണ് മറ്റുള്ള കര്‍ദ്ദിനാളുമാരുടെ കണക്കുകള്‍.
⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|