category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചങ്ങനാശ്ശേരി അതിരൂപത പൂർണ്ണ ഡിജിറ്റൽ സംവിധാനത്തിലേക്ക്
Contentചങ്ങനാശ്ശേരി: അഞ്ച് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന അതിരൂപതയിലെ എല്ലാ ഇടവകളെയും കുടുംബങ്ങളെയും അവിടെയുള്ള വിശ്വാസികളെയും കോർത്തിണക്കുന്ന ‘മൈ പാരിഷ്’ സോഫ്റ്റ്‌വെയറിന്റെ അവസാനഘട്ട ഉദ്ഘാടനം മാര്‍ തോമസ് തറയിൽ ഇന്നലെ അച്ചന്മാർക്ക് വേണ്ടി ഒരുക്കിയ പരിശീലന പരിപാടിക്കിടയിൽ നിർവഹിച്ചു. ഇടവകകളെ തമ്മിൽ ബന്ധിപ്പിക്കിയുന്ന പാരിഷ് രജിസ്റ്ററിയും അക്കൗണ്ടിങ് സോഫ്റ്റ്‌വെയറും വിശ്വാസികളെ ഒന്നിപ്പിക്കുന്ന മൊബൈൽ അപ്ലിക്കേഷനും നേരത്തെ തന്നെ രൂപതയിൽ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. ഇനി അത് എല്ലായിടത്തും എത്തിക്കുകയും സോഫ്റ്റ്‌വെയർ നൽകുന്ന എല്ലാ സാധ്യതകളും ഉപയോഗിച്ച് പൂർത്തിയാക്കുകയും വേണം. മൈ പരീഷ് പദ്ധതിയുടെ നാലാമത്തെ ഭാഗമായ, എല്ലാ ഇടവകക്കുമുള്ള വെബ്സൈറ്റ് ലോഞ്ച് ചെയ്തു കൊണ്ടാണ് മാര്‍ തോമസ് തറയിൽ രൂപതയുടെ ഡിജിറ്റൽ പദ്ധതി പൂർത്തിയാക്കിയത്. ജോലി ഒഴിവുകൾ - ജോലിക്കാരുടെ വിവരങ്ങൾ അടങ്ങുന്ന ജോബ് പോർട്ടൽ, ഷോപ്സ് പോർട്ടൽ, ഓൺലൈൻ മാർക്കറ്റ് , ഇടവക - രൂപതാ തല വാർത്തകൾ, അറിയിപ്പുകൾ, അതിരൂപതയിലെ മുഴുവൻ ഇടവകകളിലെയും പൊതുവിവരങ്ങൾ - സമയക്രമങ്ങൾ, ഓരോരുത്തരും ഇടവകയിൽ നൽകുന്ന സമർപ്പണത്തുകയുടെ സാമ്പത്തികാടിസ്ഥാനത്തിലെ കണക്ക് വിവരങ്ങൾ, ഓൺ ലൈൻ ഡയറക്ടറി സംവിധാം തുടങ്ങി അതിരൂപതയിലെ മുഴുവൻ അം​ഗങ്ങളും അവിടെയുള്ള വിഭവശേഷി മുഴുവനും ഓൺലൈനിൽ എത്തിയാൽ ലഭിക്കുന്ന എല്ലാ സാധ്യതകളും സേവനങ്ങളും അഞ്ച് ലക്ഷത്തോളമുള്ള വിശ്വാസികളിലെത്തിക്കുന്നതിനും അതിരൂപതാ - ഫൊറോനാ - ഇടവക തല അജപാലന പ്രവർനങ്ങൾ കാലികമായി സ്മാർട്ടാക്കുന്നതിനും വേണ്ടിയുള്ള ബൃഹുത്തായ സംരഭമാണ് മൈ പാരീഷ് സോഫ്റ്റ് വെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-05-22 11:22:00
Keywordsചങ്ങനാ
Created Date2025-05-22 11:22:40