Content | വത്തിക്കാന്‍ സിറ്റി: മരിയൻ മാസമായി അറിയപ്പെടുന്ന മെയ് മാസത്തിന്റെ സമാപന ദിനമായ മെയ് 31 ശനിയാഴ്ച നടന്ന ജപമാല പ്രദിക്ഷണത്തില്‍ പങ്കുചേര്‍ന്ന് ലെയോ പതിനാലാമന്‍ പാപ്പ. വത്തിക്കാൻ ഗാർഡനില്‍ ജപമാല പ്രാർത്ഥനയുടെ സമാപനത്തിലാണ് ലെയോ പതിനാലാമൻ പാപ്പ വിശ്വാസികളോടൊപ്പം പങ്കുചേര്‍ന്നത്. റോമിലെ സമയം രാത്രി 8 മണിക്ക്, വിശ്വാസികൾ വത്തിക്കാനിലെ സാന്റോ സ്റ്റെഫാനോ ഡെഗ്ലി അബിസിനി പള്ളിക്ക് പുറത്ത് ഒത്തുകൂടി പ്രദിക്ഷണം ആരംഭിക്കുകയായിരിന്നു. കത്തിച്ച മെഴുകുതിരിയുമായി ലൂർദ് ഗ്രോട്ടോയിലേക്ക് വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ നീങ്ങി. സന്തോഷകരമായ രഹസ്യങ്ങള്‍ ചൊല്ലിക്കൊണ്ടായിരിന്നു ജപമാല പ്രദിക്ഷണം.
ജപമാല പ്രദിക്ഷണത്തിന്റെ സമാപനത്തിൽ, ലെയോ പതിനാലാമൻ മാർപാപ്പ ഗ്രോട്ടോയിൽ സന്നിഹിതരായിരുന്നവര്‍ക്ക് ഹൃസ്വ സന്ദേശം നല്‍കി. ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പാപ്പ പ്രകടിപ്പിച്ചു. ലളിതവും ഭക്തിപൂർവ്വകവുമായ രീതിയിൽ, ദൈവമാതാവിന്റെ മാതൃത്വത്തിന്റെ കീഴിൽ നാം ഒത്തുകൂടുന്ന വിശ്വാസത്തിന്റെ ഒരു പ്രവര്‍ത്തിയാണിതെന്ന് പാപ്പ പറഞ്ഞു. സുവിശേഷ സന്ദേശത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്ന മരിയൻ സ്വഭാവവും ക്രിസ്തുകേന്ദ്രീകൃത ഹൃദയവുമുള്ള പ്രാർത്ഥനയായി ജപമാലയെ പാപ്പ വിശേഷിപ്പിച്ചു.
എല്ലാവരുടെയും ജീവിതത്തെ വിശ്വാസത്തിന്റെ ഒരു യാത്രയായി കാണാൻ പാപ്പ ആഹ്വാനം ചെയ്തു. ഇപ്പോൾ നമ്മുടെ ജീവിതത്തെ നമുക്ക് യേശുവിനെ പിന്തുടരുന്ന ഒരു യാത്രയായി നോക്കാം, ഇന്ന് വൈകുന്നേരം നമ്മൾ ചെയ്തതുപോലെ, മറിയത്തോടൊപ്പം നടക്കണം. വാക്കുകളിൽ മാത്രമല്ല, ജീവിക്കുന്ന രീതിയിലും അവിടുത്തെ ദിവസവും സ്തുതിക്കുന്നതിനുള്ള കൃപയ്ക്കായി കർത്താവിനോട് അപേക്ഷിക്കണമെന്നും പാപ്പ പറഞ്ഞു. കർദ്ദിനാളുമാർ, ബിഷപ്പുമാർ, വൈദികർ, സമർപ്പിതർ എന്നിവരുൾപ്പെടെ സന്നിഹിതരായ എല്ലാവരോടും പാപ്പ നന്ദി പറഞ്ഞു.
⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|