category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഒഡീഷയില്‍ ആക്രമണത്തിന് ഇരയായ വൈദികരെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ്
Contentകൊച്ചി: ഒഡീഷയിലെ സമ്പൽപുരില്‍ ഹിന്ദുത്വവാദികളുടെ ആക്രമണത്തിന് ഇരയായ വൈദികരെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മഞ്ഞുമ്മലിലെ ആശുപത്രിയിൽ ചികിത്സയില്‍ തുടരുന്ന ഫാ. ലീനസ് പുത്തൻവീട്ടിൽ, ഫാ. സിൽവിൻ കളത്തിൽ എന്നിവരെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രാജ്യവ്യാപകമായി ക്രൈസ്‌തവർക്കെതിരായ ആക്രമണങ്ങളെ അപലപിച്ചു. ഒഡീഷയിൽ ഉണ്ടായ ആക്രമണം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് വൈദികർ വെളിപ്പെടുത്തിയത്. സാധനങ്ങൾ കൊള്ളയടിച്ച സംഘം 90 വയസുള്ള വൈദികനെപോലും ക്രൂരമായി ആക്രമിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മധ്യപ്രദേശിലും ഒഡീഷ യിലും അഹമ്മദാബാദിലും ഛത്തീസ്‌ഗഡിലും വ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നത്. എല്ലാ ദിവസവും ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് ജബൽപുർ ബിഷപ്പ് പറഞ്ഞത്. പരാതി നൽകിയാലും ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് പോലീസ്. രാജ്യവ്യാപകമായി ക്രൈസ്‌തവർക്കെതിരായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകു ന്നവരാണ് കേരളത്തിൽ ക്രിസ്‌മസും ഈസ്റ്ററും വരുമ്പോൾ വീടുകളിൽ കേക്കുമായി എത്തുന്നത്. അത്തരക്കാരെ ജനം തിരിച്ചറിയണം. ക്രൈസ്‌തവർ ആക്രമിക്കപ്പെടുന്ന സ്ഥലങ്ങളിൽ പ്രതിരോധം തീർക്കുന്നതിന് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-06-02 11:00:00
Keywordsപ്രതിപക്ഷ, ഒഡീഷ
Created Date2025-06-02 11:00:43