category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കുരിശ് വഹിച്ച് മുന്നില്‍ ലെയോ പാപ്പ; റോമന്‍ കൂരിയ ജൂബിലി തീർത്ഥാടനം നടത്തി
Content വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്കായുള്ള ജൂബിലി ആഘോഷ വേളയിൽ, ലെയോ പതിനാലാമൻ പാപ്പയുടെ നേതൃത്വത്തില്‍ തീർത്ഥാടനം നടത്തി വിശുദ്ധ വാതിലിലൂടെ ബസിലിക്കയിൽ പ്രവേശിച്ചു. വത്തിക്കാനിലെ വിവിധ ഭരണകേന്ദ്രങ്ങളിൽ സേവനം ചെയ്യുന്നവർക്കായി നടത്തിയ ജൂബിലി ആഘോഷം ഇന്നു തിങ്കളാഴ്ചയാണ് നടന്നത്. രാവിലെ വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ച്, സിസ്റ്റർ മരിയ ഗ്ലോറിയ റിവ നൽകിയ ധ്യാന ചിന്തകൾക്ക് ശേഷം, വിശ്വാസികളിൽ ഒരുവനായി ലെയോ പതിനാലാമൻ പാപ്പ, കുരിശു വഹിച്ചുക്കൊണ്ട് തീര്‍ത്ഥാടനം നടത്തുകയായിരിന്നു. പിന്നാലെ വത്തിക്കാനിലെ ജീവനക്കാരും അണിനിരന്നു. യുവതിയുടെ കൈയിൽ നിന്നും കുരിശു സ്വീകരിച്ച പരിശുദ്ധ പിതാവ്, കാൽനടയായി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വിശുദ്ധവാതിൽ ലക്ഷ്യമാക്കി നടന്നു. ചത്വരത്തിലൂടെ കടന്നുപോയ തീർത്ഥാടനം ബസിലിക്കയുടെ പടവുകൾ കയറി വിശുദ്ധവാതിലിലൂടെ പ്രവേശിക്കുകയും, തുടർന്ന് അൾത്താരയിൽ എത്തിച്ചേർന്നതിനുശേഷം, വിശുദ്ധ ബലി അര്‍പ്പണം നടത്തുകയുമായിരിന്നു. പരിശുദ്ധ സിംഹാസനത്തിലെ കർദ്ദിനാളുമാർ, ബിഷപ്പുമാർ, പുരോഹിതന്മാർ, സന്യസ്തർ, അല്‍മായർ എന്നിവർ തീർത്ഥാടനത്തിൽ പങ്കാളികളായി. 2024 മെയ് 9ന് ഫ്രാൻസിസ് പാപ്പ നൽകിയ “സ്‌പേസ് നോൺ കൊൺഫൂന്തിത്” (Spes non confundit), “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” എന്ന പേപ്പൽ ബൂള വഴിയാണ് ഔപചാരികമായി 2025 ജൂബിലി വര്‍ഷം പ്രഖ്യാപിച്ചത്. 2024 ഡിസംബർ ഇരുപത്തിനാലാം തീയതി മുതൽ 2026 ജനുവരി 6 വരെയുള്ള സമയത്താണ് ജൂബിലി സഭ ആചരിക്കുന്നത്. ഓരോ ഇരുപത്തിയഞ്ച് വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാരത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=sU0PBtPFZmo&ab_channel=VaticanNews
Second Video
facebook_link
News Date2025-06-09 20:57:00
Keywordsപാപ്പ
Created Date2025-06-09 21:01:21