category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ട്രെയിനില്‍ പ്രസവ സമയമെടുത്ത യുവതിയ്ക്ക് തുണയായതു കത്തോലിക്ക സന്യാസിനിയുടെ സമയോചിത ഇടപെടല്‍
Contentഝാൻസി: ട്രെയിന്‍ യാത്രാ മധ്യേ പ്രസവ വേദന നേരിട്ട യുവതിയ്ക്ക് തുണയായതു മലയാളി കത്തോലിക്ക സന്യാസിനി. ദീനസേവ സന്യാസ സമൂഹാംഗവും മലയാളിയുമായ സിസ്റ്റർ വസുന്തയുടെ സമയോചിത ഇടപെടലിലാണ് അമ്മയ്ക്കും കുഞ്ഞിനും പുതുജീവിതം ലഭിച്ചിരിക്കുന്നത്. സന്യാസത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച സിസ്റ്റർ വസുന്ത പ്രൊഫഷണൽ നഴ്‌സാണ്. ഝാൻസിയിൽ നടന്ന സന്യാസ സമൂഹത്തിന്റെ പ്രോവിന്‍സ് യോഗത്തിൽ പങ്കെടുത്ത് മെയ് 2-ന് റായഗഡയിലേക്ക് മടങ്ങേണ്ടതായിരിന്നു അവര്‍. എന്നാല്‍ സഞ്ചരിക്കാന്‍ ബുക്ക് ചെയ്തിരിന്ന ട്രെയിൻ റദ്ദാക്കി. മെയ് 9ന് പുനഃക്രമീകരിച്ച ട്രെയിനിൽ മടക്കയാത്ര ആരംഭിച്ചു. പിറ്റേന്ന് പുലർച്ചെ, അടുത്ത കമ്പാർട്ടുമെന്റിൽ പ്രസവവേദന അനുഭവിക്കുന്ന ഒരു ഗർഭിണിയായ സ്ത്രീയെക്കുറിച്ച് കൂടെയുണ്ടായിരിന്ന സന്യാസിനി സിസ്റ്റര്‍ വസുന്തയെ അറിയിക്കുകയായിരിന്നു. വൈദ്യസഹായമോ മറ്റ് സൌകര്യമുള്ള അടുത്തുള്ള സ്റ്റേഷനോ ഇല്ലാത്ത മേഖലയിലൂടെയായിരിന്നു ട്രെയിന്‍ സഞ്ചരിച്ചിരിന്നത്. ഗര്‍ഭിണിയായ സ്ത്രീയോടൊപ്പം ഉണ്ടായിരുന്നത് രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളും. നിസ്സഹായ സാഹചര്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന യുവതിയുടെ അപകടസാധ്യത മനസ്സിലാക്കി, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ച് സിസ്റ്റര്‍ വസുന്ത ഇടപെടുകയുമായിരിന്നു. നേരം വെളുത്തിട്ടില്ലാത്തത് കൊണ്ട് ഒരു സഹായം ചെയ്യാൻ പോലും ആരും ഇല്ല. ഒരു കൈലി മുണ്ട് ഉപയോഗിച്ച് മറച്ചു കെട്ടി, ലേബർ റൂം തയാറാക്കി. താൻ കൂടെ ഉണ്ടെന്ന മനോബലം ഗര്‍ഭിണിയായ യുവതിയ്ക്കു നല്‍കി പ്രാര്‍ത്ഥിച്ചുക്കൊണ്ട് സിസ്റ്റര്‍ പ്രസവശുശ്രൂഷ നിര്‍വ്വഹിക്കുകയായിരിന്നു. സാമഗ്രികള്‍ ഒന്നും ഇല്ലായിരിന്നുവെന്നും പ്രാർത്ഥനയും അനുഭവവും മാത്രമായിരുന്നു കൂടെയുണ്ടായിരിന്നതെന്നും സിസ്റ്റർ വസുന്ത പറഞ്ഞു. ഏകദേശം മൂന്നു കിലോഗ്രാം ഭാരമുള്ള കുഞ്ഞാണ് ജനിച്ചത്. മെഡിക്കൽ സംഘം കാത്തുനിൽക്കുന്ന അടുത്ത സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴേക്കും അമ്മയും കുഞ്ഞും സുരക്ഷിതരായിരുന്നു. തന്റെ കമ്പാർട്ടുമെന്റില്‍ മുട്ടുകുത്തി പ്രാർത്ഥനയിൽ മുഴുകിയാണ് സിസ്റ്റർ വസുന്ത ദൈവത്തിന് നന്ദിയര്‍പ്പിച്ചത്. അധികൃതര്‍ നവജാത ശിശുവിനെയും അമ്മയെയും ആംബുലന്‍സിലേക്ക് മാറ്റുമ്പോഴും നിശബ്ദമായ സേവനം പൂര്‍ത്തീകരിച്ചതിന്റെ ആത്മനിര്‍വൃതിയിലായിരിന്നു സിസ്റ്റർ വസുന്ത. അടുത്തിടെ ഒഡീഷയില്‍ മതപരിവർത്തന ആരോപണം ഉന്നയിച്ച് തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌രംഗ്ദൾ സംഘത്തിൽ നിന്നു ഒരു കന്യാസ്ത്രീയ്ക്കും സംഘത്തിനും വലിയ ഭീഷണി നേരിടേണ്ടി വന്നിരിന്നു. ഈ വാര്‍ത്തയ്ക്കിടെയാണ് മറ്റൊരു ട്രെയിനില്‍ സ്നേഹത്തിന്റെ അധ്യായവുമായുള്ള സിസ്റ്റര്‍ വസുന്തയുടെ ഇടപെടലിന്റെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ചുങ്കക്കുന്നിൽ നിന്നുള്ള സിസ്റ്റർ വസുന്ത മഞ്ചപള്ളിൽ അഞ്ച് പതിറ്റാണ്ടുകളായി ഉത്തരേന്ത്യയിലുടനീളം വിവിധ മിഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഒഡീഷയിലെ റായഗഡ രൂപതയിലെ ലൈഗുഡ ഇടവകയിലാണ് അവർ സേവനം ചെയ്യുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-06-09 13:28:00
Keywordsസന്യാസ
Created Date2025-06-09 13:29:00