Content | വത്തിക്കാന്‍ സിറ്റി: ആഗോള ശ്രദ്ധ നേടിയ ബൈബിള്‍ പരമ്പരയായ “ദി ചോസൻ” സീരീസിലെ യേശുവിന്റെ വേഷം കൈകാര്യം ചെയ്യുന്ന നടൻ ജോനാഥൻ റൂമിയും സംഘവും വത്തിക്കാനില്‍ ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ജൂൺ 25 ബുധനാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ മാര്‍പാപ്പ വിശ്വാസികളുമായി നടത്തിയ പൊതു കൂടിക്കാഴ്ചയുടെ സമാപനത്തിലാണ് ചോസൻ ടീം ആഗോള കത്തോലിക്ക സഭയുടെ പുതിയ പരമാദ്ധ്യക്ഷനെ സന്ദര്‍ശിച്ചത്. യേശുക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ബോക്സ് ഓഫീസ് ഹിറ്റ് പരമ്പരയിലെ മറ്റ് അഭിനേതാക്കളും നടിമാരും ഉണ്ടായിരുന്നു.
പരമ്പരയിൽ മഗ്ദലന മറിയമായി അഭിനയിക്കുന്ന എലിസബത്ത് താബിഷ്, അപ്പോസ്തലനായ വിശുദ്ധ യോഹന്നാനെ അവതരിപ്പിക്കുന്ന ജോർജ്ജ് സാന്തിസ്, കന്യകാമറിയമായി അഭിനയിക്കുന്ന വനേസ ബെനവെന്റേ എന്നിവരും ക്രൂ അംഗങ്ങളും ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ലെയോ പതിനാലാമൻ പാപ്പയും ജോനാഥൻ റൂമിയും പുഞ്ചിരിക്കുകയും ഹസ്തദാനം നടത്തുന്നതിന്റെയും ചിത്രങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. “ദി ചോസൻ” സംഘത്തിനു വേണ്ടി നടൻ പാപ്പയ്ക്കു സമ്മാനം നൽകി.
ലോകമെമ്പാടുമുള്ള 200 ദശലക്ഷത്തിലധികം ആളുകൾ കണ്ട പരമ്പരയാണ് “ദി ചോസൻ”. ലഭ്യമാകുന്ന പരമ്പരയുടെ അഞ്ചാം സീസണിന്റെ എക്‌സ്‌ക്ലൂസീവ് പ്രീമിയര്‍ അടുത്ത മാസം ഇറ്റലിയിൽ സ്ട്രീമിംഗിനായി ഒരുങ്ങുകയാണ്. അടുത്ത വർഷം പ്രദർശിപ്പിക്കുന്ന ഈശോയുടെ കുരിശിലെ മരണം കേന്ദ്രമാക്കിയുള്ള ആറാം സീസണിന്റെ ഷൂട്ടിംഗ് തെക്കൻ ഇറ്റലിയിലാണ് നടന്നത്. ഇവിടെ മൂന്ന് ആഴ്ചത്തെ ചിത്രീകരണത്തിന് ശേഷമാണ് അവർ റോമിലെത്തിയത്. അടുത്ത വർഷമാണ് ഈശോയുടെ പീഡാസഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ റിലീസ് ചെയ്യുന്നത്.
⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|