category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സത്യത്തെ പിന്തുടരാന്‍ ധന്യൻ മാർ ഈവാനിയോസിന്റെ ജീവിതമെന്നും പ്രചോദനം: കർദ്ദിനാൾ ക്ലീമിസ് ബാവ
Contentതിരുവനന്തപുരം: ഈ കാലഘട്ടത്തിൽ സത്യത്തെ പിൻതുടരുന്നതിനും ദൈവത്തെ ആശ്രയിക്കുന്നതിനും മനുഷ്യമനസുകൾക്ക് പ്രചോദനവും മാതൃകയുമാണ് ധന്യൻ മാർ ഈവാനിയോസിന്റെ ജീവിതമെന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. സത്യാനന്തര കാലഘട്ടത്തിൽ ലോക ചിന്തകൾക്കെതിരേ മുന്നോട്ടു പോകാൻ ഈ ജീവിതം നമുക്കു പ്രേരണ നൽകുന്നു. ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓർമപ്പെരുന്നാളിനു തുടക്കംകുറിച്ചു പട്ടം സെന്റൻ്റ് മേരീസ് കത്തീഡ്രലിൽ സന്ദേശം നൽകുകയായിരുന്നു കാതോലിക്ക ബാവ. വിപുലമായ പരിപാടികളോടുകൂടി കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഓർമപ്പെരുന്നാൾ 15 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം അഞ്ചിനു സന്ധ്യാപ്രാർത്ഥനയും തുടർന്ന് കുർബാനയും കബറിടത്തിൽ ധൂപപ്രാർത്ഥനയും നടക്കും. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെ വിവിധ സന്യാസ സമൂഹങ്ങളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കബറിൽ അഖണ്ഡ പ്രാർത്ഥന നടക്കും. ഓർമപ്പെരുന്നാളിന്റെ ആദ്യ ദിനം മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയാ ബിഷപ്പ് ഡോ. ആന്റണി മാർ സിൽവാനോസ് വിശുദ്ധകുർബാന അർപ്പിച്ചു. തുടർന്ന് വരുന്ന ദിവസങ്ങളിൽ സഭയിലെ മെത്രാപ്പോലീത്തമാരും വികാരി ജനറാൾമാരും ശുശ്രൂഷക ൾക്കു നേതൃത്വം നൽകും. സീറോമലബാർ, ലത്തീൻ ക്രമത്തിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. പെരുന്നാളിനോടനുബന്ധിച്ച് വിവിധ ഇടങ്ങളിൽനിന്ന് തീർത്ഥാടന പദയാത്രകൾ നടക്കും. പ്രധാന പദയാത്ര 10ന് റാന്നി പെരുനാട്ടിൽനിന്ന് ആരംഭിക്കും. മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ജന്മസ്ഥലമായ മാവേലിക്കരയിൽനിന്നും തിരുവല്ലയിൽനിന്നും മൂവാറ്റുപുഴയിൽനിന്നും മാർത്താണ്ഡത്തുനിന്നും ആരംഭിക്കുന്ന പദയാത്രകൾ വിവിധ സ്ഥലങ്ങളിൽ പ്രധാന പദയാത്രയോടു ചേരും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-07-02 11:04:00
Keywordsബാവ
Created Date2025-07-02 11:05:00