category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകെയ്റോസ് മീഡിയായ്ക്ക് മൂന്നാം വർഷവും സിഎംഎ അവാർഡ്
Contentഅന്താരാഷ്ട്ര യുവജന മുന്നേറ്റമായ ജീസസ് യൂത്ത് പ്രസിദ്ധീകരിക്കുന്ന, യുവജനങ്ങൾക്കും യുവ കുടുംബങ്ങൾക്കുമായുള്ള കത്തോലിക്കാ മാസികയായ കെയ്റോസ് ഗ്ലോബലിന് മൂന്നാം തവണയും സിഎംഎ അവാർഡ്. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ മാധ്യമ വിഭാഗമാണ് കെയ്റോസ് മീഡിയ. 2022 ൽ സിഎംഎയിൽ അംഗമായതിനുശേഷം സിഎംഎയുടെ അവാർഡ് കരസ്ഥമാക്കി കെയ്റോസ് മീഡിയയുടെ ഗ്ലോബൽ മാസിക അംഗീകാരത്തിന് അർഹമാകുന്നത് തുടർച്ചയായ മൂന്നാം വർഷമാണ്. മാഗസിൻ ഓഫ് ദ ഇയർ: പ്രാർത്ഥന / ആധ്യാത്മിക മാസിക വിഭാഗത്തിൽ ഒന്നാം സ്ഥാനം. മികച്ച കവർ : ലാർജ് - രണ്ടാം സ്ഥാനം, വിവാഹത്തെ സംബന്ധിച്ചുള്ള മികച്ച വിശദീകരണ അവതരണം മൂന്നാം സ്ഥാനം, മികച്ച ഒറിജിനൽ കവിത മൂന്നാം സ്ഥാനം, മികച്ച ഉപന്യാസം - പ്രത്യേക പരാമർശം, മികച്ച ഫീച്ചർ ലേഖനം - പ്രത്യേക പരാമർശം, മികച്ച അവലോകനം പ്രത്യേക പരാമർശം എന്നിങ്ങനെ ഏഴ് അവാർഡുകളാണ് കെയ്‌റോസ് ഗ്ലോബൽ മാഗസിൻ കരസ്ഥമാക്കിയിരിക്കുന്നത്. കത്തോലിക്കാ സഭയിൽ സേവനം ചെയ്യുന്ന കത്തോലിക്ക പ്രസാധകരുടേയും മാധ്യമപ്രവർത്തകരുടേയും അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് കാത്തലിക് മീഡിയ അസോസിയേഷൻ കത്തോലിക്ക സഭയിലെ സേവന പ്രവർത്തനങ്ങൾക്കിടയിൽ പത്രപ്രവർത്തനത്തിലെ മികച്ച പ്രവർത്തനങ്ങളെ ആദരിക്കുന്നതിനായാണ് സിഎംഎ അവാർഡുകൾ നൽകിവരുന്നത്. 1997 ൽ പ്രസിദ്ധീകരണം ആരംഭിച്ച കെയ്‌റോസ് മലയാളം മാസികയോടൊപ്പം 2018ലാണ് കെയ്റോസ് ഗ്ലോബൽ ആരംഭിച്ചത്. 2021 ൽ കുട്ടികൾക്കായുള്ള കെയ്റോസ് ബഡ്ഡും തുടങ്ങി യുവതലമുറയോട് ഫലപ്രദമായി സംവദിക്കാനാവുന്ന വിധത്തിൽ യൂട്യൂബ്, ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ രംഗത്തും കെയ്‌റോസ് സജീവമാണ്. ആഗോള പ്രശസ്തനായ എഴുത്തുകാരൻ നിൽ ലൊസാനോയുടെ അബ്ബാ ഹൃദയം, ആർട്ട് ഓഫ് ലിസണിങ്ങ് ടു യജ്ജ് പീപ്പിൾ തുടങ്ങി 30 പുസ്തകങ്ങൾ കെയ്റോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എറണാകുളത്ത് കാക്കനാട്ടാണ് കെയ്റോസ് മീഡിയ ഓഫീസ് പ്രവർത്തിക്കുന്നത്. അഡ്വ. ജോൺസൻ ജോസ് (ചീഫ് എഡിറ്റർ കെയ്റോസ് മലയാളം) നോബിൻ ജോസ് സിംഗപ്പൂർ (ചീഫ് എഡിറ്റർ കെയ്റോസ് ബഡ് ഡോ. ചാക്കോച്ചൻ ഞാവള്ളിൽ (കെയ്‌റോസ് മീഡിയ ഡയറക്ടർ, കെയ്റോസ് ഗ്ലോബൽ ചീഫ് എഡിറ്റർ) ഗിനീസ് ഫ്രാൻസിസ് (മാനേജിങ്ങ് ട്രസ്റ്റി) എന്നിവരടങ്ങുന്ന 14 അംഗങ്ങളുള്ള സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്. വെബ്സൈറ്റ് www.jykairosmedia.org ദൈവാനുഗ്രഹവും ആയിരക്കണക്കിന് സാധാരണക്കാരുടെയും ജീസസ് യൂത്തിന്റെയും പ്രാർത്ഥനയും സാമ്പത്തിക പിന്തുണയുമാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ കെയ്‌റോസിനെ പ്രാപ്തമാക്കിയതെന്ന് ബോർഡ് അംഗങ്ങൾ അനുസ്മരിച്ചു. ഏഴ് അവാർഡുകൾ കരസ്ഥമാക്കിയത്, ഉത്തരവാദിത്വം വർദ്ധിക്കുന്ന സന്ദർഭമാണെന്നും ദൈവത്തിന് നന്ദി പറഞ്ഞ്, ദൗത്യ വഴിയിൽ ഈ ജൈത്രയാത്ര തുടരാൻ കെയ്‌റോസിന് ഇനിയുമാവട്ടെയെന്നും ജീസസ് യൂത്ത് ഇൻ്റർനാഷണൽ എക്ലേസിയാസ്റ്റിക്കൽ അഡ്വൈസർ കൂടിയായ, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആശംസിച്ചു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-07-09 22:46:00
Keywordsകെയ്റോ
Created Date2025-07-09 22:47:25