category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഭരണങ്ങാനം ഒരുങ്ങി
Contentഭരണങ്ങാനം: വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് 19നു രാവിലെ 11.15 ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മാർ മാത്യു അറയ്ക്കൽ എന്നിവരും സന്നിഹിതരായിരിക്കും. ഭരണങ്ങാനം ഫൊറോനാ ദേവാലയവും അൽഫോൻസാ തീർഥാടന കേന്ദ്രവും സംയുക്തമായാണ് തിരുനാൾ നടത്തുന്നത്. 19 മുതൽ പ്രധാന തിരുനാൾ ദിവസമായ 28 വരെ എല്ലാ ദിവസവും പുലർച്ചെ 5.30 മുതൽ രാത്രി ഏഴു വരെ തുടർച്ചയായി വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, മാർ മാത്യു അറയ്ക്കൽ, ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ, ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, ബിഷപ്പ് മാർ ജോസ് പുളിക്കൽ, ബിഷപ്പ് സാമുവൽ മാർ ഐറേനിയസ്. ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ എന്നിവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. പ്രധാന തിരുനാൾ ദിവസമായ 28ന് രാവിലെ 10.30ന് ഫൊറോനാ പള്ളിയിൽ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിക്കും. മാർ ജോസ ഫ് സ്രാമ്പിക്കൽ സഹകാർമികനായിരിക്കും. തുടർന്ന് 12.30ന് പ്രധാന ദേവാലയത്തിൽ നിന്നും പ്രദക്ഷിണം ആരംഭിച്ച് അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ എത്തി സംയുക്തമായി നഗരവീഥിയിലൂടെ നീങ്ങി വീണ്ടും ഇടവക ദേവാലയത്തിൽ എത്തി ച്ചേരും. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷമായതിനാൽ തിരുനാളിന്റെ 10 ദിവസങ്ങളിലും കബറിട ദേവാലയം 24 മണിക്കൂറും തുറന്നിട്ടിരിക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-07-15 11:42:00
Keywordsഅല്‍ഫോ
Created Date2025-07-15 11:42:44