Content | ജെറുസലേം: ഗാസയിലെ ഹോളി ഫാമിലി ദേവാലയത്തില്‍ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തെത്തുടർന്ന്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലെയോ പതിനാലാമന്‍ പാപ്പയെ വിളിച്ചു. കാസ്റ്റൽ ഗാൻഡോൾഫോയിൽ അവധിക്കാലം ചെലവഴിക്കുന്ന പാപ്പയെ ഇന്നലെയാണ് ഇസ്രായേൽ പ്രധാനമന്ത്രി വിളിച്ചത്.
ആക്രമണത്തില്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു. ആരാധനാലയങ്ങളെയും എല്ലാറ്റിനുമുപരി പാലസ്തീനിലും ഇസ്രായേലിലും താമസിക്കുന്ന വിശ്വാസികളെയും എല്ലാ ജനങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത ലെയോ പതിനാലാമൻ മാർപാപ്പ ഫോണ്‍ സംഭാഷണത്തിനിടെ ആവർത്തിച്ചു. ആക്രമണത്തിൽ സൈനികനടപടിക്കിടെ ഒരു ഷെൽ അബദ്ധത്തിൽ പള്ളിവളപ്പിൽ പതിച്ചെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയത്.
ഹോളി ഫാമിലി ദേവാലയാക്രമണത്തിൽ 3 പേരാണു കൊല്ലപ്പെട്ടത്. പള്ളിവികാരി അടക്കം 10 പേർക്കു പരുക്കേറ്റിരുന്നു. അതിനിടെ, ജെറുസലേം പാത്രിയർക്കീസ് പിയർബാറ്റിസ്‌റ്റ പിസബല്ലയും ഗ്രീക്ക് ഓർത്തഡോക്സ‌് സഭ പാത്രിയർക്കീസ് തെയോഫിലോസ് മൂന്നാമനും ഇന്നലെ ഗാസയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചിരിന്നു. അതേസമയം ഇസ്രായേല്‍ തുടരുന്ന അക്രമ പരമ്പരയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script> |