category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading നാളത്തെ ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കുചേരണം, ഒരു മണിക്കൂറെങ്കിലും ആരാധനയില്‍ പങ്കെടുക്കണം: മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
Contentകൊച്ചി: ലോകസമാധാനത്തിനും സായുധസംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവരുടെ സമാശ്വാസത്തിനുമായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പ ലോകമെങ്ങുമുള്ള കത്തോലിക്ക വിശ്വാസികളോടു ആഹ്വാനം ചെയ്ത ഉപവാസ പ്രാര്‍ത്ഥനാദിനത്തില്‍ പങ്കുചേരണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. പരിശുദ്ധ പിതാവിൻ്റെ ഈ ആഹ്വാനം സ്വീകരിച്ചുകൊണ്ട് നാളെ, വെള്ളിയാഴ്‌ച, സീറോമലബാർ സഭയിലും ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കാൻ സിനഡുസമ്മേളനത്തിൽ പങ്കെടുക്കുന്ന പിതാക്കന്മാരോടുചേർന്ന് എല്ലാവരോടും ആഹ്വാനംചെയ്യുകയാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കഴിയുന്ന എല്ലാവരും നാളെ ഉപവസിക്കണമെന്നും സാധിക്കുന്നിടത്തോളം എല്ലാ പള്ളികളിലും സമർപ്പിതഭവനങ്ങളിലും ഒരു മണിക്കൂറെങ്കിലും പരിശുദ്ധ കുർബാനയുടെ ആരാധന നടത്തണമെന്നും അറിയിക്കുന്നു. പരിശുദ്ധ പിതാവിനോടും സാർവത്രികസഭയോടു ചേർന്നു സമാധാനത്തിനായി പ്രാർഥിക്കുമ്പോൾ സീറോമലബാർസഭയെയും നമ്മുടെ എല്ലാ നിയോഗങ്ങളെയും ദൈവസന്നിധിയിൽ സമർപ്പിക്കാം. കർത്താവിൻ്റെ കാരുണ്യം ലോകം മുഴുവന്റെ മേലും നമ്മിലും വർഷിക്കപ്പെടുന്നതിനു സമാധാനത്തിൻ്റെ രാജ്ഞിയായ പരി ശുദ്ധ അമ്മയുടെ മാധ്യസ്‌ഥ്യം അപേക്ഷിക്കുകയും ചെയ്യാമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പ്രസ്താവിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-08-21 15:44:00
Keywordsപ്രാര്‍
Created Date2025-08-21 15:44:53