Contents

Displaying 25181-25183 of 25183 results.
Content: 25634
Category: 18
Sub Category:
Heading: ഫാ. ജോസഫ് മാലിപ്പറമ്പില്‍ 27-ാമത് അനുസ്‌മരണം നടത്തി
Content: കോട്ടയം: ചെറുപുഷ്‌പ മിഷൻലീഗ് സ്ഥാപക ഡയറക്‌ടർ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ 27-ാമത് അനുസ്‌മരണവും സംസ്ഥാന മാനേജിംഗ് കമ്മിറ്റിയും ചങ്ങനാശേരി അതിരൂപതയിലെ ആർപ്പൂക്കര ശാഖയുടെ ആതിഥേയത്വത്തിൽ ആർപ്പൂക്കര ചെറുപുഷ്‌പം പള്ളിയിൽ വിവിധ പരിപാടികളോടെ നടത്തി. സംസ്ഥാന പ്രസിഡന്‍റ് രഞ്ജിത്ത് മുതുപ്ലാക്കലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഡയറക്‌ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജെയ്‌സൺ പുളിച്ചുമാക്കൽ, ജനറൽ ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ, അന്തർദേശീയ പ്രസിഡൻ്റ് ഡേവിസ് വല്ലൂരാൻ, അന്തർദേശീയ ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ, ദേശീയ പ്രസിഡൻ്റ് സുജി പുല്ലുകാട്ട്, കൊല്ലം റീജണൽ ഓർഗനൈസർ റ്റിൻ്റോ തൈപ്പറമ്പിൽ, ആർപ്പുക്കര ഇടവക വികാരി ഫാ. ജോസ് പറപ്പള്ളി, ചങ്ങനാശേരി അതിരൂപത വൈസ് പ്രസിഡന്റ് ഹയാ ടോജി, കുടമാളൂർ മേഖലാ പ്രസിഡൻ്റ് ജെറിൻ കളപ്പുരയിൽ എന്നിവർ പ്രസംഗിച്ചു. ചങ്ങനാശേരി അതിരൂപത ഡയറക്‌ടർ ഫാ. വർഗീസ് പുത്തൻപുരയ്ക്കൽ സ്വാഗതമാശംസിച്ചു. ഫാ. ഷിജു ഐക്കരക്കാനായിലിന്റെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം നടത്തിയ അനുസ്‌മരണയാത്രയിലും കബറിടത്തിങ്കൽ പ്രാർത്ഥനയിലും വിവിധ രൂപതകളിൽനിന്നുള്ള വൈദികർ, സന്യസ്‌തർ, അല്‌മായ നേതാക്കൾ, മിഷൻലീഗ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2025-09-26-10:53:48.jpg
Keywords: മിഷന്‍ ലീഗ
Content: 25635
Category: 18
Sub Category:
Heading: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഒക്ടോബർ 18 മുതൽ 20 വരെ യുവജന ധ്യാനം
Content: മുരിങ്ങുർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ യുവജനങ്ങൾക്കായി പ്രത്യേക ധ്യാനം ഒക്ടോബർ 18 മുതൽ 20 വരെ നടത്തും. ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. മാത്യു തടത്തിൽ, ഫാ. ഷിജോ നെറ്റിയാങ്കൽ, ഫാ. ഡർബിൻ ഈട്ടിക്കാട്ടിൽ തുടങ്ങിയവർ ധ്യാനത്തിനു നേതൃത്വം നൽകും. ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്കുമാത്രം പ്രവേശനം. ബുക്ക് ചെയ്യാൻ ഫോൺ: 9447785548, 9496167557. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-09-26-11:09:40.jpg
Keywords: യുവജന
Content: 25636
Category: 1
Sub Category:
Heading: കനത്ത മഴയില്‍ പലായനം ചെയ്ത ഫിലിപ്പീന്‍സ് ജനതയ്ക്കു അഭയകേന്ദ്രങ്ങളായത് കത്തോലിക്ക ദേവാലയങ്ങള്‍
Content: ലെഗാസ്പി: ഫിലിപ്പീൻസിൽ ആശങ്ക വിതച്ച് കനത്ത മഴയും കൊടുങ്കാറ്റും ശക്തമായിരിക്കെ ദുരിതബാധിതര്‍ക്കായി കത്തോലിക്ക ദേവാലയങ്ങള്‍ തുറന്നുനല്‍കി സഭാനേതൃത്വത്തിന്റെ മഹനീയ മാതൃക. “ഒപോങ്” ഉഷ്ണമേഖലാ കൊടുങ്കാറ്റ് തെക്കൻ ലുസോൺ മേഖലയെ നശിപ്പിച്ചപ്പോള്‍ സകലതും ഉപേക്ഷിച്ച് ഇറങ്ങേണ്ടി വന്ന കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് സുരക്ഷിത അഭയം നൽകുന്നതിനായാണ് കത്തോലിക്കാ സഭാനേതൃത്വം തങ്ങളുടെ ദേവാലയങ്ങള്‍ തുറന്നുനല്‍കിയത്. ഫിലിപ്പീൻസിൽ പ്രകൃതി ദുരന്തങ്ങളും മറ്റും വെല്ലുവിളിയാകുന്ന അവസരങ്ങളില്‍ ദുരിതബാധിതര്‍ക്ക് അഭയസ്ഥാനമായും പ്രത്യാശയുടെ ഉറവിടമായും കത്തോലിക്ക സഭ നിലക്കൊള്ളുന്നത് ഇതാദ്യത്തെ സംഭവമല്ല. ലെഗാസ്പി, സോർസോഗോൺ രൂപതകളുടെ കീഴിലുള്ള ഇടവകകൾ, ചാപ്പലുകൾ, സ്കൂളുകൾ, ഇടവക ഹാളുകൾ എന്നിവ താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. വെള്ളപ്പൊക്കവും ശക്തമായ കാറ്റും വിതച്ച കനത്ത നാശനഷ്ട്ടങ്ങള്‍ക്കിടെ നൂറുകണക്കിന് കുടുംബങ്ങൾ ദേവാലയങ്ങളിലും മറ്റുമായി അഭയം തേടിയിരിക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അഭയകേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും സഹായിക്കുന്നതിനും ഇടവകകളിലെ ദുരന്ത പ്രതികരണ സമിതികൾ രൂപതാ സാമൂഹിക കേന്ദ്രങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കുകയാണ്. വെള്ളക്കെട്ട് ഉയരുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനായി സന്നദ്ധപ്രവർത്തകർ പള്ളി കോമ്പൗണ്ടുകളിലും സ്കൂളുകളിലും മണൽച്ചാക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. സഭ ഭൗതിക ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ദുരിതബാധിതർക്ക് വൈകാരികവും ആത്മീയവുമായ പിന്തുണ നൽകുകയും ചെയ്യുന്നുണ്ടെന്നും പ്രതിസന്ധി ഘട്ടത്തിൽ സംരക്ഷണത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്നും ലെഗാസ്പിയിലെ ബിഷപ്പ് ജോയൽ ബെയ്‌ലോൺ വിശ്വാസികളോട് അഭ്യർത്ഥിച്ചു. പസഫികിൻ്റെ പ്രഭവ കേന്ദ്രത്തിൽ നിന്ന് വരുന്ന ചുഴലിക്കാറ്റ് ഏറ്റവും ബാധിക്കുന്ന ആദ്യത്തെ ഭൂപ്രദേശമാണ് ഫിലിപ്പീൻസ്. പ്രതിവർഷം ശരാശരി 20 കൊടുങ്കാറ്റ് വീതം ഫിലിപ്പീന്‍സില്‍ ഉണ്ടാകാറുണ്ട്. ദുരന്തസാധ്യത പ്രദേശങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ വലിയ ദുരിതത്തിലേക്ക് നയിക്കുന്ന ഇത്തരം സാഹചര്യങ്ങളില്‍ ജനത്തിന്റെ കണ്ണീരൊപ്പാന്‍ മുന്നിലുള്ളത് കത്തോലിക്ക സഭയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-26-12:00:10.jpg
Keywords: ഫിലിപ്പീ