category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഫാ. ജോസഫ് മാലിപ്പറമ്പില്‍ 27-ാമത് അനുസ്‌മരണം നടത്തി
Contentകോട്ടയം: ചെറുപുഷ്‌പ മിഷൻലീഗ് സ്ഥാപക ഡയറക്‌ടർ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ 27-ാമത് അനുസ്‌മരണവും സംസ്ഥാന മാനേജിംഗ് കമ്മിറ്റിയും ചങ്ങനാശേരി അതിരൂപതയിലെ ആർപ്പൂക്കര ശാഖയുടെ ആതിഥേയത്വത്തിൽ ആർപ്പൂക്കര ചെറുപുഷ്‌പം പള്ളിയിൽ വിവിധ പരിപാടികളോടെ നടത്തി. സംസ്ഥാന പ്രസിഡന്‍റ് രഞ്ജിത്ത് മുതുപ്ലാക്കലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഡയറക്‌ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജെയ്‌സൺ പുളിച്ചുമാക്കൽ, ജനറൽ ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ, അന്തർദേശീയ പ്രസിഡൻ്റ് ഡേവിസ് വല്ലൂരാൻ, അന്തർദേശീയ ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ, ദേശീയ പ്രസിഡൻ്റ് സുജി പുല്ലുകാട്ട്, കൊല്ലം റീജണൽ ഓർഗനൈസർ റ്റിൻ്റോ തൈപ്പറമ്പിൽ, ആർപ്പുക്കര ഇടവക വികാരി ഫാ. ജോസ് പറപ്പള്ളി, ചങ്ങനാശേരി അതിരൂപത വൈസ് പ്രസിഡന്റ് ഹയാ ടോജി, കുടമാളൂർ മേഖലാ പ്രസിഡൻ്റ് ജെറിൻ കളപ്പുരയിൽ എന്നിവർ പ്രസംഗിച്ചു. ചങ്ങനാശേരി അതിരൂപത ഡയറക്‌ടർ ഫാ. വർഗീസ് പുത്തൻപുരയ്ക്കൽ സ്വാഗതമാശംസിച്ചു. ഫാ. ഷിജു ഐക്കരക്കാനായിലിന്റെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം നടത്തിയ അനുസ്‌മരണയാത്രയിലും കബറിടത്തിങ്കൽ പ്രാർത്ഥനയിലും വിവിധ രൂപതകളിൽനിന്നുള്ള വൈദികർ, സന്യസ്‌തർ, അല്‌മായ നേതാക്കൾ, മിഷൻലീഗ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-09-26 10:53:00
Keywordsമിഷന്‍ ലീഗ
Created Date2025-09-26 10:53:48