Contents
Displaying 25221-25230 of 26068 results.
Content:
25674
Category: 18
Sub Category:
Heading: എലപ്പുള്ളി ബ്രൂവറിയ്ക്കെതിരെ സംസ്ഥാനതല സമ്മേളനം നാളെ
Content: എലപ്പുള്ളി: പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരേ നാളെ എലപ്പുള്ളിയിൽ സംസ്ഥാനതല സമ്മേളനം നടക്കും. നിത്യവും ലക്ഷക്കണക്കിന് കിലോലിറ്റർ വെള്ളം ആവശ്യമായി വരുന്ന ബ്രുവറി കേരളത്തിൻ്റെ നെല്ലറകളിലൊന്നായ പാലക്കാട്ട് സ്ഥാപിക്കാനുള്ള നീ ക്കം ഉപേക്ഷിക്കണമെന്നാണ് സമ്മേളനത്തിൻ്റെ ആവശ്യം. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി മുൻകൈയെടുത്തു രൂപീകരിച്ചിട്ടുള്ള സ്വാഗതസംഘവും വിവിധ കർഷക, പരിസ്ഥിതി, മനുഷ്യാവകാശ, മദ്യവിരുദ്ധ, ഗാന്ധിയൻ സംഘടനകൾ സംയുക്തമായി രൂപീകരിച്ചിട്ടുള്ള 'ഗാന്ധിയൻ സ്ട്രഗിൾ എഗ നസ്റ്റ് പ്രൊപ്പോസ്‌ഡ് ബ്രുവറി അറ്റ് എലപ്പുള്ളി' എന്ന പ്രസ്ഥാനവും ചേർന്നാണ് സംസ്ഥാനതല സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ചെയർമാൻ ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ് അറിയിച്ചു. കേരളം മുറുകെപ്പിടിച്ചു പോരുന്ന എല്ലാ ധാർമിക സമീപനങ്ങളെയും കാറ്റിൽ പറത്തുന്നതും ബ്രൂവറി സ്ഥാപിക്കുന്നതിന് ബാധകമായ നിരവധി നിയമങ്ങൾക്ക് വിരു ദ്ധവുമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട്. ബ്രൂവറി സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്രദേശം മനുഷ്യവാസകേന്ദ്രമാണ്. അവിടെ വൻ വ്യവസായം തുടങ്ങുന്നത് നിയമവിരുദ്ധമാണ്. മൂവായിരത്തോളം ജനങ്ങൾ ജീവിക്കുന്ന എലപ്പുള്ളി നെല്ലുത്പാദനത്തിൽ പാലക്കാട് ജില്ലയിൽ രണ്ടാം സ്ഥാനത്തുള്ള പ്രദേശമാണ്. അനിയന്ത്രിതമായ ജലചൂഷണമുണ്ടായാൽ കൃഷിയും കർഷകരുടെ ജീവിതവും തകരും. പദ്ധതി മൂലമുണ്ടാകുന്ന മലിനീകരണം ജനവാസത്തെ ഗുരുതരമായി ബാധിക്കും. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് സർക്കാർ പദ്ധതിക്ക് പ്രാഥമിക അംഗീകാരം നൽകിയതെന്നും ജോഷ്വ മാർ ഇഗ്നാത്തിയോസ് ചൂണ്ടിക്കാട്ടി. പദ്ധതിക്ക് അനുമതി നൽകിയിട്ടുള്ളത് നിയമവിരുദ്ധമായിട്ടാണെന്ന് റവന്യു, കൃഷി വകുപ്പുകളും എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും കണ്ടെത്തിയിട്ടുണ്ട്. പ ദ്ധതിക്ക് അനുമതി നൽകില്ലെന്ന് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കിയിട്ടുമുണ്ട്. ഈ എതിർപ്പുകളെയെല്ലാം അവഗണിച്ചുകൊണ്ടാണ് മന്ത്രിസഭയുടെ അനുമതി മുൻ നിർത്തി പദ്ധതി സ്ഥാപിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. പദ്ധതി ഉപേക്ഷിക്കണമെന്ന് കമ്പനിയോടും, പദ്ധതിക്ക് നൽകിയിട്ടുള്ള പ്രാഥമിക അനുമതി റദ്ദാക്കണമെന്ന് സർക്കാരിനോടും അഭ്യർഥിക്കുന്നതിനാണ് നാളെ സമ്മേ ളനം നടത്തുന്നതെന്നും ജോഷ്വ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-10-05-15:10:13.jpg
Keywords: മദ്യ

25675
Category: 1
Sub Category:
Heading: ജൂബിലി വര്‍ഷത്തിലെ തിരുപ്പിറവി ആഘോഷം; വത്തിക്കാനിലെ തിരുനാൾ അലങ്കാരങ്ങൾ ഇറ്റലിയും കോസ്റ്ററിക്കയും നടത്തും
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം വത്തിക്കാനിൽ ക്രിസ്തുമസ് അലങ്കാരങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുത്തു. ട്രീയ്ക്കുള്ള മരം എത്തിക്കുക ഇറ്റലിയിലെ ബൊൾത്സാനോയിൽ നിന്നായിരിക്കും. ചത്വരത്തിൽ വയ്ക്കുന്ന പൂൽക്കൂട് ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണോ രൂപതയും സംഭാവന ചെയ്യും. പോൾ ആറാമൻ ഹാളിലെ പുൽക്കൂട് കോസ്റ്ററിക്കയുടെ സംഭാവനയായിരിക്കും. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽവെയ്ക്കാനുള്ള ക്രിസ്തുമസ് സരള വൃക്ഷം ബൊൾത്സാനോ സ്വയംഭരണ പ്രവിശ്യയിൽപ്പെട്ട ലഗൂന്തൊ, ഊൾത്തിമോ എന്നീ നഗരസഭകൾ ആയിരിക്കും ഒരുക്കുക. ഈ മരത്തിന് 88 അടിയിലേറെ ഉയരം ഉണ്ടായിരിക്കും. ചത്വരത്തിൽ ഒരുക്കുന്ന പുൽക്കൂട് സംഭാവന ചെയ്യുന്നത് തെക്കുപടിഞ്ഞാറെ ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണൊ രൂപതയും സംയുക്തമായിട്ടാണ്. പ്രദേശത്തിൻറെ തനിമ തെളിഞ്ഞു നില്ക്കുന്ന വിധത്തിലായിരിക്കും തിരുപ്പിറവി രംഗാവിഷ്കാരം. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാലയിൽ വയ്ക്കുന്ന പുൽക്കൂട് കോസ്റ്ററിക്കയുടെ സംഭാവനയായിരിക്കും. വത്തിക്കാൻ സംസ്ഥാന ഭരണകാര്യാലയം ഒക്ടോബർ 3നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-10-05-15:11:56.jpg
Keywords: വത്തിക്കാ

25676
Category: 1
Sub Category:
Heading: അരനൂറ്റാണ്ടിന് ശേഷം സ്വിസ് ഗാർഡിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മാർപാപ്പയുടെയും അപ്പസ്തോലിക കൊട്ടാരത്തിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും സംരക്ഷണചുമതലയുള്ള സായുധ സേനയായ സ്വിസ് ഗാർഡിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ 57 വര്‍ഷങ്ങള്‍ക്ക് ശേഷം പങ്കെടുത്ത് പത്രോസിന്റെ പിന്‍ഗാമി. 1968-ല്‍ പോള്‍ ആറാമന്‍ പാപ്പയ്ക്കു ശേഷം ഇതാദ്യമായാണ് സ്വിസ് ഗാർഡിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം സ്വിസ്സ് സൈനികവിഭാഗത്തിൽ പുതിയതായി അംഗങ്ങളായവരുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ, ലെയോ പതിനാലാമൻ പാപ്പ സംബന്ധിച്ച് സൈനികര്‍ക്ക് ആശംസ നേര്‍ന്നു. റോം നഗരം, ചരിത്രത്തിലൂടെയുള്ള അവിസ്മരണീയമായ ഒരു യാത്ര നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നുവെന്നും എല്ലാറ്റിനുമുപരിയായി, ക്രിസ്തുവിനെ അനുഗമിച്ച ആദ്യ സാക്ഷികൾ, രക്തസാക്ഷികൾ എന്നിവരുടെയും കൂടിയാണെന്നു പാപ്പ ഓർമ്മപ്പെടുത്തി. കർത്താവുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും, ആന്തരിക ജീവിതം വളർത്തിയെടുക്കാനും ഇത് സഹായകരമാകട്ടെയെന്നും പാപ്പ ആഹ്വാനം ചെയ്തു. താഴ്മയുള്ളവരും, അനുസരണയുള്ളവരും ആയിക്കൊണ്ട് ക്രിസ്തുവിന്റെ പാഠശാലയിൽ സ്വയം സമർപ്പിച്ചുകൊണ്ട് ഈ ദൗത്യം ഏറ്റെടുത്ത് ജീവിക്കാൻ ഏവരെയും ഓര്‍മ്മിപ്പിക്കുകയാണെന്നും പാപ്പ പറഞ്ഞു. സ്വിറ്റ്‌സർലന്റിന്റെ വിവിധ ദേശങ്ങളിൽ നിന്നുള്ളവരും, വ്യത്യസ്ത ഭാഷകളും, സംസ്കാരങ്ങളും, പാരമ്പര്യങ്ങളും ഉൾക്കൊള്ളുന്നവരുമാണെങ്കിലും, ഒരു ഏകീകൃത ശരീരം രൂപപ്പെടുത്താനും പരസ്പരം സുഹൃദ് ബന്ധത്തിന്റെ ശക്തവും ആരോഗ്യകരവുമായ ബന്ധങ്ങൾ സൃഷ്ടിക്കാനും സൈനികർ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പ പറഞ്ഞു. 1506ലാണ് വത്തിക്കാൻ സ്വിസ് ഗാർഡിന് രൂപം നൽകിയത്. വളരെ ചെറിയ ഒരു സംഘമാണെങ്കിലും, ലോകത്തിൽ ഏറ്റവും പഴക്കം ചെന്ന ഒരു സൈനിക സംഘമായാണ് സ്വിസ് ഗാർഡുകള്‍ അറിയപ്പെടുന്നത്. ഇവരുടെ യൂണിഫോമും പ്രശസ്തമാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-10-06-11:14:18.jpg
Keywords: പാപ്പ, സ്വിസ്

25677
Category: 1
Sub Category:
Heading: ബൈബിൾ ഉപയോഗിക്കുന്നതിന് 33 രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണമെന്ന് പുതിയ റിപ്പോര്‍ട്ട്
Content: ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില്‍ ബൈബിൾ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതായി പുതിയ റിപ്പോര്‍ട്ട്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പൺ ഡോർസ് ഇന്റർനാഷണലിന്റെയും ഡിജിറ്റൽ ബൈബിൾ സൊസൈറ്റിയുടെയും സംയുക്ത സംരംഭമായ 'ബൈബിൾ ആക്‌സസ് ലിസ്റ്റ്' പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ബൈബിളുകൾ ലഭിക്കുന്നതിൽ നിന്ന് ആളുകളെ നിയമപരമായ വിധത്തിലും മറ്റ് സുരക്ഷാ പരിമിതികൾ മൂലം തടയുന്ന പ്രവണതയാണ് ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ പ്രദേശങ്ങളില്‍ സ്വന്തം ഭാഷയിലോ മറ്റോ ബൈബിള്‍ ലഭ്യമാകാത്ത സാഹചര്യമാണുള്ളതെന്നും മറ്റുള്ളവർക്ക് നിയമപരമായി ഇറക്കുമതി ചെയ്യാനോ അച്ചടിക്കാനോ കൈവശംവയ്ക്കാനോ കഴിയാത്ത സാഹചര്യമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ബൈബിളിന് നിയന്ത്രണമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ സൊമാലിയയാണ്. രാജ്യത്തു ബൈബിൾ ലഭ്യത കേവലം നിയന്ത്രണവിധേയമല്ല, മറിച്ച് നിയമവിരുദ്ധമാണെന്നു സംഘടന ചൂണ്ടിക്കാട്ടി. ബൈബിളുകൾ അച്ചടിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ വിതരണം ചെയ്യുന്നതോ നിയമവിരുദ്ധമാണ്. ഒരു പകർപ്പ് പോലും പലർക്കും ലഭ്യമല്ലാത്ത സാഹചര്യമുള്ളത്. രണ്ടാം സ്ഥാനത്ത് തീവ്ര ഇസ്ലാമിക നിലപാടുള്ള താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനാണ്. ബൈബിൾ അച്ചടിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നത് താലിബാൻ നിരോധിച്ചിരിക്കുകയാണെന്നും ഓണ്‍ലൈനില്‍ പോലും ബൈബിള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബൈബിളിനു തീവ്രമായ നിയന്ത്രണ വിഭാഗത്തിലുള്ള മറ്റ് രാജ്യങ്ങളിൽ യെമൻ, ഉത്തര കൊറിയ, എറിത്രിയ, ലിബിയ, അൾജീരിയ, ഇറാൻ, തുർക്ക്മെനിസ്ഥാൻ എന്നിവ ഉൾപ്പെടുന്നുണ്ട്. "കടുത്ത നിയന്ത്രണങ്ങൾ" എന്ന വിഭാഗത്തിൽ 18 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യ, ഭൂട്ടാൻ, പാക്കിസ്ഥാൻ, ചൈന, അസർബൈജാൻ തുടങ്ങീയ രാജ്യങ്ങള്‍ ഈ വിഭാഗത്തിലാണ്. ബൈബിൾ പ്രതിസന്ധി പരിഹരിക്കാൻ ആഗോള ക്രിസ്ത്യൻ സംഘടനകളോടും സർക്കാരുകളോടും, വിശ്വാസ സമൂഹങ്ങളോടും പ്രതികരിക്കാൻ റിപ്പോർട്ടിന്റെ രചയിതാക്കൾ ആഹ്വാനം ചെയ്യുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-10-06-14:25:50.jpg
Keywords: ബൈബി

25678
Category: 1
Sub Category:
Heading: നിക്കരാഗ്വേയിലെ സഭ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ലെയോ പാപ്പയ്ക്കു കൈമാറി
Content: വത്തിക്കാന്‍ സിറ്റി: ഏകാധിപത്യ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലില്‍ ശ്വാസം മുട്ടി കഴിയുന്ന നിക്കരാഗ്വേയിലെ ക്രൈസ്തവ ജനത നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ലെയോ പാപ്പയ്ക്കു കൈമാറി. 'ലാ പ്രെൻസ' പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് അംഗവും ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മൊളിന രചിച്ച "നിക്കരാഗ്വേ: ഒരു പീഡിപ്പിക്കപ്പെട്ട സഭ" എന്ന റിപ്പോർട്ടാണ് ലെയോ പതിനാലാമന്‍ പാപ്പയ്ക്കു കൈമാറിയത്. പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്ക സഭയ്‌ക്കു നേരെ നടത്തിയ വിവിധ അക്രമങ്ങളുടെ കണക്കുകളാണ് ഇതില്‍ ഉള്ളത്. 16,500-ല്‍ അധികം പ്രദിക്ഷണങ്ങളും നിരോധിച്ചെന്നും കത്തോലിക്ക സഭയ്‌ക്കെതിരായ ആയിരത്തിലധികം ആക്രമണങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വിഷയത്തിന്റെ പ്രാധാന്യം പാപ്പയെ അറിയിയ്ക്കാനും മാർത്ത പട്രീഷ്യയ്ക്കു കഴിഞ്ഞു. 2007-ല്‍ അധികാരത്തിലേറിയ നിക്കാരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയും, പത്നി റൊസാരിയോ മുറില്ലയും (ഇപ്പോഴത്തെ വൈസ് പ്രസിഡന്റ്) കത്തോലിക്ക സമൂഹത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

Registros de la brutal persecución religiosa en Nicaragua, fue entregado en manos del Vicario de Cristo, su santidad el Papa Leon XIV.

El estudio Nicaragua ¿Una iglesia Perseguida? de la doctora @mpatricia_m fue entregado por Miurel Saenz de Nicaragüenses en el mundo. pic.twitter.com/wloMQsIM9F
— Panorama Católico Nicaragua (@panoramacatolic) October 2, 2025

2018 ഏപ്രിലില്‍ സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും രാജ്യം മുഴുവന്‍ വ്യാപിച്ച സാഹചര്യത്തില്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടതിനെത്തുടര്‍ന്ന്‍ 355 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു. ഇതിനെതിരെ കത്തോലിക്ക സഭ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിന്നു. ഇതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. രാജ്യത്തെ കത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങളും സര്‍ക്കാര്‍ പിടിച്ചെടുക്കുകയും ചില മെത്രാന്മാരെയും വൈദികരെയും നാടുകടത്തുകയും ചെയ്തിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-10-06-16:56:02.jpg
Keywords: നിക്കരാഗ്വേ

25679
Category: 18
Sub Category:
Heading: വിശുദ്ധ മദർ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ഇന്ന് പ്രകാശനം ചെയ്യും
Content: കൊൽക്കത്ത: കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ആന്‍റോ അക്കര തയാറാക്കിയ ഡോക്യുമെന്‍ററി 'മദർ തെരേസ-പ്രോഫറ്റ് ഓഫ് കംപാഷൻ' ഇന്നു പ്രകാശനം ചെയ്യും. 50 മിനിറ്റ് ദൈർഘ്യമുള്ളതാണ് ഡോക്യുമെന്‍ററി. മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കൊൽക്കത്തയിലെ മദർ ഹൗസിൽ നടക്കുന്ന ചടങ്ങിലാണു പ്രകാശനം ചെയ്യുക. ക്രൈസ്തവരെന്ന കാരണത്താല്‍ കന്ധമാലില്‍ നിരപരാധികളെ അന്യായമായി ജയിലിലടച്ച രാഷ്ടീയ വഞ്ചനയേയും, നീതി നിഷേധത്തേയും തുറന്നുക്കാട്ടിക്കൊണ്ടുള്ള ആന്‍റോ അക്കരയുടെ 'ഹു കില്‍ഡ് സ്വാമി ലക്ഷ്മണാനന്ദ' എന്ന പുസ്തകവും 'ഇന്നസെന്റ്‌സ് ഇംപ്രിസണ്‍ഡ്' എന്ന ഡോക്യുമെന്ററിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു.
Image: /content_image/India/India-2025-10-07-11:17:53.jpg
Keywords: തെരേസ

25680
Category: 18
Sub Category:
Heading: കെസിബിസി അധ്യക്ഷൻ മുഖ്യമന്ത്രിയുമായി കുടിക്കാഴ്ച നടത്തി
Content: തിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂളുകളിലെ നിയമനത്തിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. ഭിന്നശേഷി നിയമന കാര്യം സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടുമെന്ന് കർദ്ദിനാളിന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. നിയമവശം പരിശോധിച്ച് ഉടൻ പരിഹാരം കണ്ടെത്തുമെന്നും മുഖ്യമന്ത്രി കർദ്ദിനാളിനെ അറിയിച്ചു. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് നിലവിലുള്ള ആശങ്ക തീർക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭിന്നശേഷി നിയമനത്തിൽ എൻഎസ്എസ് മാനേജ്‌മെൻ്റിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് മറ്റു മാനേജ്‌മെൻ്റുകൾക്ക് ബാധകമല്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരേ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിതന്നെ നേരിട്ട് പ്രശ്‌നത്തിൽ ഇടപെട്ടതും കർദ്ദിനാളുമായി ചർച്ച നടത്തിയതും.
Image: /content_image/India/India-2025-10-07-11:22:36.jpg
Keywords: കെസിബിസി

25681
Category: 1
Sub Category:
Heading: മൊസാംബിക്കില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വെളിപ്പെടുത്തല്‍
Content: മാപുടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ് മൊസാംബിക്ക് പ്രോവിന്‍സിന്റെ (ഐഎസ്-എം) വെളിപ്പെടുത്തല്‍. സെപ്റ്റംബർ പകുതി മുതൽ മാസാവസാനം വരെയാണ് ഈ കൊലപാതകങ്ങൾ നടന്നിരിക്കുന്നതെന്ന് തീവ്രവാദ സംഘടനയെ ഉദ്ധരിച്ച് ടെററിസം റിസർച്ച് & അനാലിസിസ് കൺസോർഷ്യം റിപ്പോര്‍ട്ട് ചെയ്യുന്നു. കാബോ ഡെൽഗാഡോ പ്രവിശ്യയിലെ ചിയുറെ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൂട്ടക്കൊലകള്‍ ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ പ്രദേശത്ത് വിവിധ ആക്രമണങ്ങളിൽ നാല് വിശ്വാസികൾക്ക് ജീവൻ നഷ്ടപ്പെടുകയും നാല് ദേവാലയങ്ങള്‍ അഗ്നിയ്ക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. നമ്പുല പ്രവിശ്യയിലെ മെംബ ജില്ലയിൽ ഒരു മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെംബ ജില്ലയിലെ രണ്ട് ആക്രമണങ്ങളിൽ, രണ്ട് ക്രൈസ്തവ ദേവാലയങ്ങളും 110 ക്രിസ്ത്യൻ ഭവനങ്ങളും ആക്രമിച്ചെന്ന് തീവ്രവാദികള്‍ വെളിപ്പെടുത്തി. വടക്കൻ കാബോ ഡെൽഗാഡോയിലാണ് മൊസാംബിക്കില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത്. ജൂലൈ മുതൽ 37 ക്രിസ്ത്യാനികളെയെങ്കിലും തങ്ങള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഇസ്ലാമിക് സ്റ്റേറ്റ് മൊസാംബിക്ക് (ഐഎസ്-എം) വ്യക്തമാക്കിയിരിന്നു. ഭൂരിഭാഗം ക്രൈസ്തവരെയും കഴുത്ത് അറത്താണ് കൊലപ്പെടുത്തിയതെന്നു മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിന്നു. കാബോ ഡെൽഗാഡോയുടെ ചില ഭാഗങ്ങളിൽ തീവ്രവാദികളുടെ സംഘം റോഡ് തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും ക്രൈസ്തവര്‍ക്കു സഞ്ചരിക്കാന്‍ $150 മുതൽ $460 വരെ നികുതി ഈടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരിന്നു. മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രൈസ്തവരാണ്. ആഭ്യന്തര കലഹങ്ങളും ഇസ്ലാമിക തീവ്രവാദികളുടെ വ്യാപനവുമാണ് ക്രൈസ്തവര്‍ക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി എന്നത്തേക്കാളും ഉയര്‍ന്ന അവസ്ഥയിലാണെന്നും പ്രാദേശിക മേഖലകളില്‍ നിന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും വടക്കൻ മൊസാംബിക്കിലെ മെത്രാന്‍മാര്‍ അടുത്തിടെ വെളിപ്പെടുത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-07-12:39:27.jpg
Keywords: ഇസ്ലാമിക് സ്റ്റേ

25682
Category: 1
Sub Category:
Heading: സുവിശേഷത്തിന് വേണ്ടി ജ്വലിക്കണം, ക്രിസ്തുവിന്റെ സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമ: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിനു സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും, അല്ലെങ്കിൽ ക്രൈസ്തവ ജീവിതത്തിൽ അപകടം ഉണ്ടാകുമെന്നും ലെയോ പതിനാലാമന്‍ പാപ്പ. വത്തിക്കാൻ പോലീസ് സേനയായ, ജെൻദാർമെരിയയുടെ സ്വർഗീയ മധ്യസ്ഥനായ, വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാളിനോട് അനുബന്ധിച്ചു, ഒക്ടോബർ അഞ്ചാം തീയതി ഞായറാഴ്ച വത്തിക്കാൻ ഗാര്‍ഡനിലെ ലൂർദ്‌മാതാവിന്റെ ഗ്രോട്ടോയുടെ സമീപം അര്‍പ്പിച്ച വിശുദ്ധ ബലിയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. സുവിശേഷത്തിനു വേണ്ടി ജ്വലിക്കുന്ന ഹൃദയത്തിനു നാം ഉടമകളാകണമെന്നും പാപ്പ ഓർമ്മപ്പെടുത്തി. വത്തിക്കാന്റെ സമാധാനപാലകർ എന്ന നിലയിൽ, അംഗങ്ങൾ ചെയ്യുന്നത് കേവലം ഒരു തൊഴിൽ മാത്രമല്ല. മറിച്ച് അത് സഭയുടെ നന്മയ്ക്കുവേണ്ടിയുള്ള സേവനമാണ്, സുവിശേഷത്തിന്റെ സാക്ഷ്യമാണ്. അതിനാൽ ജീവിത മാതൃക നൽകുവാൻ ഒരിക്കലും മടികാണിക്കരുത്. വിവേകപൂർണ്ണവും ആത്മവിശ്വാസമുള്ളതുമായ സാന്നിധ്യം അപരന് സുരക്ഷിതത്വവും കരുതലും അനുഭവിക്കുവാൻ ഇടയാക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.നിയമത്തിന്റെ ശക്തി ഉപയോഗിച്ചുകൊണ്ട് ആധിപത്യം സ്ഥാപിക്കാൻ മുതിരരുതെന്നും, അധികാരത്തെ പ്രീതിപ്പെടുത്താതെ കാരുണ്യത്തിന്റെ വക്താക്കളാകുവാനും പാപ്പ പോലീസ് സേനയോട് നിര്‍ദ്ദേശിച്ചു. സ്വാതന്ത്ര്യത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതിജ്ഞയാണ് സേനയുടെ ഭാഗമെന്ന നിലയിൽ ഓരോ നിയമപാലകരും എടുത്തിരിക്കുന്നത്. അത് ദൈവത്തിനും സഭയ്ക്കും മുമ്പാകെയുള്ള 'അതെ' എന്ന സ്ഥിരീകരണമാണ്. ജീവിതത്തിലെ സന്തോഷങ്ങൾക്കും, പരീക്ഷണങ്ങൾക്കും ഇടയിൽ എല്ലായ്പോഴും വിശ്വാസം വർദ്ധിക്കുവാൻ അനുവദിക്കണമെന്നും പാപ്പ പറഞ്ഞു. സേനയിലെ അംഗങ്ങളുടെ കുടുംബാംഗങ്ങളെയും പാപ്പ നന്ദിയോടെ അഭിവാദ്യം ചെയ്തിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-10-07-13:31:23.jpg
Keywords: പാപ്പ

25683
Category: 1
Sub Category:
Heading: വ്യാജ മതനിന്ദ കേസിന് 13 വർഷത്തെ തടവ്; ജയില്‍ മോചിതനായി മൂന്നാം ദിവസം പാക്ക് ക്രൈസ്തവ വിശ്വാസി അന്തരിച്ചു
Content: ലാഹോര്‍: 13 വർഷം വ്യാജ മതനിന്ദ കേസില്‍ ജയിലില്‍ നരകയാതന അനുഭവിച്ചതിന് ശേഷം മോചിതനായി മൂന്നാം ദിവസം പാക്ക് ക്രൈസ്തവ വിശ്വാസി അന്തരിച്ചു. 62 വയസ്സുള്ള വചനപ്രഘോഷകനായ സഫർ ഭട്ടിയാണ് ഒരു പതിറ്റാണ്ടില്‍ അധികം തടവറ വാസം അനുഭവിച്ചതിന് ശേഷം വിടവാങ്ങിയിരിക്കുന്നത്. ലാഹോർ ഹൈക്കോടതി ശിക്ഷ റദ്ദാക്കിയതിനെത്തുടർന്ന് ഒക്ടോബർ 2ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി വിട്ടയച്ചിരിന്നു. ഒക്ടോബർ 5 ന് പഞ്ചാബ് പ്രവിശ്യയിലെ റാവൽപിണ്ടിയിലുള്ള തന്റെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരിന്നു അന്ത്യം. ജീസസ് വേൾഡ് മിഷൻ എന്ന കൂട്ടായ്മയുടെ സ്ഥാപകനായിരിന്നു ഭാട്ടി. 2012 ജൂലൈയിൽ പ്രവാചകനായ മുഹമ്മദിന്റെ മാതാവിനെ അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ അയച്ചുവെന്ന ഒരു മുസ്ലീം പുരോഹിതന്റെ വ്യാജ ആരോപണത്തെത്തുടർന്നായിരിന്നു ഭട്ടി അറസ്റ്റിലായത്. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് നേരത്തെ തന്നെ പ്രദേശവാസികള്‍ പറഞ്ഞിരിന്നു. കസ്റ്റഡിയിൽ കഴിയുമ്പോൾ, കുറ്റസമ്മതം നടത്തുന്നതിനായി ഭട്ടിയെ ക്രൂരമായി പീഡിപ്പിച്ചതായുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിരിന്നു. 2017 ൽ, അദ്ദേഹത്തിന് ജീവപര്യന്തം തടവ് വിധിച്ചു. 2022-ൽ വധശിക്ഷയായി ഉയർത്തിയെങ്കിലും ഈ മാസം റദ്ദാക്കി വിട്ടയയ്ക്കുകയായിരിന്നു. ഭട്ടി ജയിലിലേക്ക് പ്രവേശിച്ചത് നല്ല ആരോഗ്യത്തോടെയാണെന്നും എന്നാൽ മോശം വൈദ്യചികിത്സ കാരണം അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയായിരിന്നുവെന്ന് അഭിഭാഷകനായ മാലൂക്ക് വെളിപ്പെടുത്തി. പ്രമേഹം, ഹൃദ്രോഗം, രക്ത സമ്മർദ്ദം, വിഷാദം തുടങ്ങീ വിവിധ രോഗങ്ങളാല്‍ അദ്ദേഹം ഒത്തിരി സഹിച്ചു. തടവിൽ കഴിയുമ്പോൾ നിരവധി ഹൃദയാഘാതങ്ങൾ ഉണ്ടായി. ഹൃദ്രോഗവിദഗ്ധനെ ആവശ്യമായിരുന്നു. എന്നാല്‍ ജയിലില്‍ വേണ്ട പരിഗണന ലഭിച്ചില്ല. നീതി നിഷേധത്തിന്റെ ഇരയായാണ് സഫർ ഭട്ടി മരണപ്പെട്ടതെന്നും മാലൂക്ക് പറഞ്ഞു. പാക്കിസ്ഥാനിലെ ആകെ ജനസംഖ്യയുടെ 96 ശതമാനത്തിലധികം മുസ്ലീങ്ങളാണ്. ജനസംഖ്യയുടെ 1.3% വരുന്ന ക്രൈസ്തവര്‍ വലിയ രീതിയിലുള്ള ഭീഷണി രാജ്യത്തു നേരിടുന്നുണ്ട്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ രാജ്യത്തെ കുപ്രസിദ്ധമായ മതനിന്ദ നിയമം വഴി ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പ്രതിചേര്‍ക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമാണെങ്കിലും തിരുത്താന്‍ പാക്ക് ഭരണകൂടം തയാറല്ല. പാക്ക് ക്രൈസ്തവര്‍ നീതി നിഷേധത്തിന് ഇരയാകുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സഫർ ഭട്ടിയുടെ മരണം.
Image: /content_image/News/News-2025-10-07-14:54:34.jpg
Keywords: പാക്ക