category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകെസിബിസി അധ്യക്ഷൻ മുഖ്യമന്ത്രിയുമായി കുടിക്കാഴ്ച നടത്തി
Contentതിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂളുകളിലെ നിയമനത്തിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. ഭിന്നശേഷി നിയമന കാര്യം സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടുമെന്ന് കർദ്ദിനാളിന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. നിയമവശം പരിശോധിച്ച് ഉടൻ പരിഹാരം കണ്ടെത്തുമെന്നും മുഖ്യമന്ത്രി കർദ്ദിനാളിനെ അറിയിച്ചു. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് നിലവിലുള്ള ആശങ്ക തീർക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭിന്നശേഷി നിയമനത്തിൽ എൻഎസ്എസ് മാനേജ്‌മെൻ്റിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് മറ്റു മാനേജ്‌മെൻ്റുകൾക്ക് ബാധകമല്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരേ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിതന്നെ നേരിട്ട് പ്രശ്‌നത്തിൽ ഇടപെട്ടതും കർദ്ദിനാളുമായി ചർച്ച നടത്തിയതും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-10-07 06:22:00
Keywordsകെസിബിസി
Created Date2025-10-07 11:22:36