Contents

Displaying 25231-25240 of 26068 results.
Content: 25684
Category: 1
Sub Category:
Heading: നൈജീരിയൻ ക്രൈസ്തവരെ സംരക്ഷിക്കാൻ നടപടി ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസ് പ്രതിനിധികള്‍
Content: ടെക്സാസ്/ അബൂജ: നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസിലെയും യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിലെയും (യുഎസ്‌സിഐആർഎഫ്) അംഗങ്ങൾ രംഗത്ത്. ക്രൈസ്തവര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അനുവദിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന നൈജീരിയൻ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ആവശ്യപ്പെടുന്ന നിയമനിർമ്മാണത്തിനുള്ള നിര്‍ദ്ദേശം, ടെക്സാസിലെ സെനറ്റർ ടെഡ് ക്രൂസാണ് അവതരിപ്പിച്ചിരിക്കുന്നത്. നൈജീരിയയിലുടനീളമുള്ള ക്രിസ്ത്യാനികളെ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾ വിശ്വാസത്തിന്റെ പേരിൽ ലക്ഷ്യം വയ്ക്കുകയും വധിക്കുകയും ചെയ്യുന്നുവെന്നും കഠിനമായ ശരിയത്ത്, മതനിന്ദ നിയമങ്ങൾക്ക് കീഴിൽ ജീവിക്കാൻ നിർബന്ധിതരാക്കുന്നുവെന്നും ക്രൂസ് ചൂണ്ടിക്കാട്ടി. നൈജീരിയൻ നേതാക്കള്‍ വിഷയത്തില്‍ പാലിക്കേണ്ട മര്യാദ കാണിച്ചിട്ടില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പബ്ലിക്കൻ സെനറ്റർമാരായ ടെഡ് ബഡ്, പീറ്റ് റിക്കറ്റ്സ്, ജോഷ് ഹാവ്‌ലി, ജെയിംസ് ലാങ്ക്ഫോർഡ് എന്നിവരും ക്രൂസിനൊപ്പം നൈജീരിയന്‍ ക്രൈസ്തവരുടെ വിഷയത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ (സിപിസി) വീണ്ടും ചേര്‍ക്കണമെന്ന് സെനറ്ററുമാര്‍ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന് നേരെ തുടർച്ചയായ കൂട്ടക്കൊലകളും തട്ടിക്കൊണ്ടുപോകലുകളും ആരാധനാലയങ്ങള്‍ അഗ്നിയ്ക്കിരയാക്കലും നടന്നുവരികയാണെന്നു സഭാ നേതാക്കളും മനുഷ്യാവകാശ സംഘടനകളും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരിന്നു. സമീപ വർഷങ്ങളിൽ ആയിരക്കണക്കിന് ക്രൈസ്തവരാണ് ഇസ്ളാമിക തീവ്രവാദികളുടെയും ഗോത്രവിഭാഗങ്ങളുടെയും ആക്രമണത്തെ തുടര്‍ന്നു കൊല്ലപ്പെട്ടത്. പതിനായിരകണക്കിന് ക്രൈസ്തവര്‍ സര്‍വ്വതും ഉപേക്ഷിച്ച് പലായനം ചെയ്തിരിന്നു. ക്രൈസ്തവര്‍ക്ക് സംരക്ഷണമോ നീതിയോ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ട നൈജീരിയൻ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്.
Image: /content_image/News/News-2025-10-07-15:54:50.jpg
Keywords: നൈജീരിയ
Content: 25685
Category: 1
Sub Category:
Heading: യുകെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികളുടെ തനിമയും പാരമ്പര്യവും സംരക്ഷിക്കാൻ സർക്കുലറുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത
Content: ലണ്ടൻ: യുകെയിലെ ക്‌നാനായ കത്തോലിക്ക വിശ്വാസികളുടെ തനിമയും പാരമ്പര്യവും സംരക്ഷിക്കുന്നതിനും, രൂപതാംഗത്വം സംബന്ധിച്ചു നിലവിലുള്ള ആശങ്കകൾ പരിഹരിച്ചുകൊണ്ടും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത പുതിയ സർക്കുലർ പുറത്തിറക്കി. ക്നാനായ കത്തോലിക്ക വിശ്വാസികളും മറ്റ് സീറോമലബാർ സഭാംഗങ്ങളും അവരുടെ വിവാഹം യുകെയിൽവച്ചു നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തത വരുത്തിക്കൊണ്ടാണ് പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. യുകെയിലെ ക്നാനായ കത്തോലിക്ക വിശ്വാസികൾ ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയിൽ അംഗമാകുന്നത് വഴി അവരുടെ ക്നാനായത്വം ഒരിക്കലും നഷ്ട്ടമാകില്ലായെന്ന് ഈ സർക്കുലറിൽ വളരെ വ്യക്തമായി പറയുന്നുണ്ട്. ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയിൽ അംഗമാകുന്നത് വഴി ക്നാനായ കത്തോലിക്ക വിശ്വാസികളുടെ കോട്ടയം അതിരൂപതാംഗത്വവും മാതൃ ഇടവകാംഗത്വവും നഷ്ട്ടമാകുകയില്ലായെന്ന് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത 2023-ൽ പുറത്തിറക്കിയ സർക്കുലറിനെ പൂർണ്ണമായി അംഗീകരിച്ചുക്കൊണ്ടാണ് ഗ്രേറ്റ്‌ ബ്രിട്ടൻ രൂപത പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ യുകെയിലെ ക്നാനായ വിശ്വാസികൾക്കിടയിൽ ഉടലെടുത്തിരിക്കുന്ന ആശങ്കകൾക്ക് പൂർണ്ണ വിരാമമിട്ടുക്കൊണ്ടാണ് പുതിയ സർക്കുലർ. #{blue->none->b->സർക്കുലറിന്റെ പൂർണ്ണരൂപം:‍}#
Image: /content_image/News/News-2025-10-07-21:23:31.jpg
Keywords: ക്‌നാനായ
Content: 25686
Category: 1
Sub Category:
Heading: ലെയോ പതിനാലാമൻ പാപ്പയുടെ പ്രഥമ അപ്പസ്തോലിക സന്ദർശനം നവംബർ 27നു ആരംഭിക്കും
Content: റോം: എക്യുമെനിക്കൽ കൗൺസിലിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് പുരാതന നിഖ്യയിലെ ഇസ്‌നിക്കിലേക്കുള്ള സന്ദർശനം ഉൾപ്പെടെ, തുർക്കിയിലേക്കും, ലെബനോനിലേക്കുമുള്ള പാപ്പയുടെ ആദ്യ അപ്പസ്തോലിക യാത്ര പ്രഖ്യാപിച്ചു. നവംബർ ഇരുപത്തിയേഴുമുതൽ ഡിസംബർ രണ്ടാം തീയതി വരെയാണ് സന്ദർശന ദിനങ്ങൾ. സഭയുടെ സുവർണ്ണചരിത്രത്തിന്റെ ഭാഗമായ നിഖ്യ എക്യൂമെനിക്കൽ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് തുർക്കിയിലേക്കും, തുടർന്ന്, യുദ്ധവും പ്രതിസന്ധികളും നിറഞ്ഞ ലെബനോനിലേക്കും, പരിശുദ്ധ പിതാവ് തന്റെ ആദ്യ അപ്പസ്തോലിക സന്ദർശനം നടത്തുക. ഇത് സംബന്ധിച്ച വിവരങ്ങൾ ഇന്നലെ ഒക്ടോബർ ഏഴാം തീയതി വത്തിക്കാൻ വാർത്താ കാര്യാലയമാണ് പ്രസിദ്ധീകരിച്ചത്. സന്ദർശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും, വാർത്താകാര്യാലയത്തിന്റെ ഡയറക്ടർ മത്തേയോ ബ്രൂണി അറിയിച്ചു. രാഷ്ട്രത്തലവന്റെയും, രാജ്യത്തെ സഭാ അധികാരികളുടെയും ക്ഷണം സ്വീകരിച്ച്, ലെയോ പതിനാലാമൻ പാപ്പാ നവംബർ 27 മുതൽ 30 വരെ തുർക്കിയിലേക്ക് അപ്പസ്തോലിക യാത്ര നടത്തുമെന്നു വത്തിക്കാൻ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഒന്നാം നിഖ്യ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് ഇസ്‌നിക്കിലേക്ക് തീർത്ഥാടനം നടത്തും. തുടർന്ന്, രാഷ്ട്രത്തലവന്റെയും ലെബനോനിലെ സഭാധികാരികളുടെയും ക്ഷണം സ്വീകരിച്ച് , പരിശുദ്ധ പിതാവ് നവംബർ 30 മുതൽ ഡിസംബർ 2 വരെ രാജ്യത്തേക്ക് അപ്പസ്തോലിക യാത്ര നടത്തുമെന്നും വത്തിക്കാൻ വ്യക്തമാക്കി. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2025-10-08-13:47:04.jpg
Keywords: പാപ്പ
Content: 25687
Category: 1
Sub Category:
Heading: കോംഗോ മുൻ പ്രസിഡന്റിന്റെ വധശിക്ഷയിൽ പ്രതിഷേധമറിയിച്ച് മെത്രാൻസമിതി
Content: കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയുടെ മുൻ പ്രസിഡന്റ് ജോസഫ് കബീലയ്ക്ക് വധശിക്ഷ വിധിച്ചതിനെതിരെ പ്രതിഷേധവുമായി രാജ്യത്തെ കത്തോലിക്ക മെത്രാൻ സമിതി രംഗത്ത്. ജീവന്റെ സംരക്ഷണത്തിനും സുവിശേഷമൂല്യങ്ങൾക്കുമെതിരാണ് വധശിക്ഷയെന്ന് ഓർമ്മിപ്പിച്ച മെത്രാന്മാർ, ഇത് ദേശീയ ഐക്യത്തിന് ഉപകാരപ്രദമാകില്ലെന്നും വ്യക്തമാക്കി. മുന്‍ പ്രസിഡന്‍റിന് വധശിക്ഷ വിധിക്കുന്ന തീരുമാനം തങ്ങളെ ഞെട്ടിച്ചുവെന്നും, ഇത് ഏവരെയും പിന്നോക്കം കൊണ്ടുപോകുന്ന നടപടിയാണെന്നും, ജീവന്റെ സംരക്ഷണത്തിനും, സുവിശേഷമൂല്യങ്ങൾക്കും എതിരായ നടപടിയാണെന്നും മെത്രാന്മാർ പ്രസ്താവിച്ചു. 2001 മുതൽ 2019 വരെ ഭരണം നടത്തിയ ശേഷം രാജ്യം വിട്ട പ്രസിഡന്റ് കബീല, 2023-ലാണ് ഗിറില്ലകൾ കൈവശപ്പെടുത്തിയിരിക്കുന്ന കിഴക്കൻ പ്രദേശത്തുള്ള വടക്കൻ കിവുവിൽ (Northern Kivu) എത്തിയത്. രാജ്യത്ത് വിപ്ലവം സൃഷ്ടിച്ചുവെന്ന കുറ്റം ചുമത്തി, സെപ്റ്റംബർ 30നായിരുന്നു മുൻ പ്രസിഡന്റിനെ മിലിട്ടറി സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ജീവന്റെ പവിത്രത അംഗീകരിക്കുന്ന കോംഗോയിലെ ഭരണഘടനയുമായി യോജിച്ചുപോകുന്നതല്ല വധശിക്ഷയെന്ന് മെത്രാൻസമിതി ഓർമ്മിപ്പിച്ചു. രാജ്യത്തെ രാഷ്ട്രീയപ്രശ്നങ്ങൾക്ക് പരിഹാരം കാണാനും, കഴിഞ്ഞ മുപ്പത് വർഷങ്ങളിലായി നിലനിൽക്കുന്ന യുദ്ധങ്ങളും അസ്ഥിരതകളും അവസാനിപ്പിക്കാനും ദേശീയതലത്തിൽ ചർച്ചകൾ നടത്തണമെന്ന് മെത്രാൻ സമിതി ആവശ്യപ്പെട്ടു. വധശിക്ഷയും അതിന് പിന്നിലെ പ്രതികാരയുക്തിയും സുവിശേഷവുമായി പൊരുത്തപ്പെട്ട് പോകുന്നതല്ലെന്നും സമാധാനം, ദേശീയ ഐക്യം, രാജ്യത്തിന്റെ സമഗ്രത എന്നിവ പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടുതന്നെ, മുൻ പ്രസിഡന്റ് കബീലയ്ക്ക് കിൻഷാസയിലെ മിലിട്ടറി സുപ്രീം കോടതി, വധശിക്ഷ വിധിച്ചതിൽ തങ്ങൾ ഉത്കണ്ഠ രേഖപ്പെടുത്തുകയാണെന്നും ലുബുമ്പാഷി അതിരൂപതാദ്ധ്യക്ഷനും ദേശീയ മെത്രാൻ സമിതി പ്രസിഡന്റുമായ ആർച്ച് ബിഷപ്പ് ഫുൾഗാൻസ് മുതേബ പ്രസ്താവിച്ചു. #{green->none->b-> YOU MAY LIKE: 'വധശിക്ഷ': അവർ പിടിക്കപ്പെട്ട കുറ്റവാളികൾ, നമ്മളോ പിടിക്കപ്പെടാത്തവരും..! ‍}# {{വധശിക്ഷയെ കുറിച്ച് 'പ്രവാചകശബ്ദം' എഴുതിയ എഡിറ്റോറിയല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക /-> http://www.pravachakasabdam.com/index.php/site/news/12465/}} ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു കത്തോലിക്കാസഭ 2018-ല്‍ പ്രഖ്യാപിച്ചിരിന്നു. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നുള്ള പ്രബോധനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം മാറ്റം വരുത്തുകയായിരിന്നു. വ്യക്തിയുടെ അലംഘനീയതയുടെയും അന്തസിന്റെയും മേലുള്ള കടന്നാക്രമണമായിട്ടാണു സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സഭ വധശിക്ഷയെ കാണുന്നതെന്ന് സഭ പ്രഖ്യാപിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-09-11:36:04.jpg
Keywords: കോംഗോ
Content: 25688
Category: 1
Sub Category:
Heading: ദേവാലയത്തിന്റെ പരിശുദ്ധി സംരക്ഷിക്കുവാന്‍ ഫോട്ടോഗ്രാഫേഴ്‌സിനുള്ള നിർദ്ദേശങ്ങൾ; താമരശ്ശേരി രൂപതയുടെ സര്‍ക്കുലറിന് വിശ്വാസികളുടെ കൈയടി
Content: താമരശ്ശേരി: വിവിധ തിരുക്കർമ്മങ്ങൾക്ക് വേദിയാകുന്ന ദേവാലയങ്ങളില്‍ അതിന്റെ പരിശുദ്ധി സംരക്ഷിക്കുവാന്‍ ഫോട്ടോഗ്രാഫേഴ്‌സിനു നിർദ്ദേശങ്ങളുമായി പുറത്തിറക്കിയ താമരശ്ശേരി രൂപതയുടെ സര്‍ക്കുലറിന് സമൂഹ മാധ്യമങ്ങളില്‍ കൈയടി. നിരവധി വിശ്വാസികളാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ മറ്റ് രൂപതകളിലും നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ദേവാലയ പരിശുദ്ധിക്ക് അനുയോജ്യമായ മാന്യമായ വസ്ത്രങ്ങൾ ധരിച്ചാണ് ഫോട്ടോഗ്രാഫേഴ്‌സ്/ വീഡിയോഗ്രാഫേഴ്‌സ് ദേവാലയത്തിൽ പ്രവേശിക്കേണ്ടതെന്നും അവർ മദ്ബഹായിൽ പ്രവേശിക്കുവാൻ പാടില്ലായെന്ന നിര്‍ദേശമുള്‍പ്പെടെ 10 നിര്‍ദ്ദേശങ്ങളാണ് ഒക്ടോബര്‍ 3നു പുറത്തിറക്കിയ സര്‍ക്കുലറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. #{blue->none->b->സര്‍ക്കുലറിലൂടെ താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ; ‍}# 1. ദൈവാലയ തിരുക്കർമ്മങ്ങൾക്ക് ഫോട്ടോഗ്രാഫേഴ്‌സ്/ വീഡിയോഗ്രാഫേഴ്‌സ് ഉണ്ടെങ്കിൽ കുടുംബനാഥൻ / കുടുംബനാഥ മുൻകൂട്ടി ഇടവക വികാരിയെ അവരുടെ പേരുവിവരം അറിയിച്ചിരിക്കണം. വികാരിയച്ചൻ നൽകുന്ന നിർദ്ദേശങ്ങൾ കുടുംബനാഥൻ ഫോട്ടോ/വീഡിയോ ചിത്രീകരിക്കാൻ വരുന്നവരെ മുൻകൂട്ടി അറിയിക്കുകയും വേണം. 2. തിരുക്കർമ്മങ്ങളുടെ സമയത്ത് രണ്ടു ഫോട്ടോഗ്രാഫേഴ്‌സിനും രണ്ട് വീഡിയോ ഗ്രാഫേഴ്‌സിനും മാത്രമാണ് പള്ളിയകത്ത് ഫോട്ടോ ചിത്രീകരണത്തിന് അനുവാദം ഉള്ളത്. 3. ദൈവാലയ പരിശുദ്ധിക്ക് അനുയോജ്യമായ മാന്യമായ വസ്ത്രങ്ങൾ ധരിച്ചാണ് ഫോട്ടോഗ്രാഫേഴ്‌സ്/ വീഡിയോഗ്രാഫേഴ്‌സ് ദൈവാലയത്തിൽ പ്രവേശിക്കേണ്ടത്. അവർ മദ്ബഹായിൽ പ്രവേശിക്കുവാൻ പാടില്ല. 4. തിരുക്കർമ്മങ്ങൾ കൃത്യ സമയത്ത് ആരംഭിക്കുന്നതിന് ഫോട്ടോഗ്രാഫേഴ്‌സ് /വീഡിയോഗ്രാഫേഴ്‌സ് തടസ്സമാകരുത്. വളരെ അത്യാവശ്യമുള്ള ഫോട്ടോകൾ മാത്രം തിരുക്കർമ്മങ്ങൾക്കിടയിൽ എടുക്കാൻ ശ്രദ്ധിക്കണം. വചന വ്യാഖ്യാനം തടസ്സപ്പെടുത്തിക്കൊണ്ട് ചിത്രീകരണം പാടില്ല. 5. തിരുക്കർമ്മങ്ങളുടെ ഫോട്ടോയും വീഡിയോയും എടുക്കുമ്പോൾ തിരുക്കർമ്മങ്ങളോടും ദൈവാലയത്തോടും യാതൊരു അനാദരവും ഉണ്ടാകാൻ പാടില്ല. 6. തിരുക്കർമ്മാവസരങ്ങളിൽ ദൈവാലയത്തിൽ, ശക്തിയേറിയ ലൈറ്റുകളുടെ അകമ്പടിയോടെ വീഡിയോ/ഫോട്ടോ റെക്കോർഡിംഗ് നടത്താൻ അനുവാദമില്ല. 7. തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുന്നവർക്ക്, അസൗകര്യമുണ്ടാകാതെ വേണം വീഡിയോ റെക്കോർഡിംഗും ഫോട്ടോഗ്രഫിയും ചിത്രീകരിക്കാൻ. വിശ്വാസികൾ ശ്രദ്ധയോടെ പങ്കെടുക്കുന്നതിനെ തടസ്സപ്പെടുത്തുന്ന വിധമുള്ള പെരുമാറ്റം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. (ഓടുക, പ്രസംഗ സമയത്ത് ഫോട്ടോ എടുക്കുക മുതലായവ) 8. തിരുക്കർമ്മങ്ങളുടെ സമയത്ത് ദൈവാലയത്തിൽ, വീഡിയോ/ഫോട്ടോ എടുക്കുന്നവർ ക്രൈസ്തവ വിശ്വാസികളാകുന്നതാണ് കൂടുതൽ അഭികാമ്യം. അക്രൈസ്തവരാണെങ്കിൽ വി. കുർബാനയെക്കുറിച്ചും തിരുക്കർമ്മങ്ങളുടെ പവിത്രതയെക്കുറിച്ചും അറിവുള്ള വരായിരിക്കണം. 9. തിരുക്കർമ്മങ്ങൾ കഴിഞ്ഞ് വളരെ അത്യാവശ്യം വേണ്ട ഫോട്ടോകൾ മാത്രമേ (പരമാവധി 5) ദൈവാലയത്തിൽവച്ച് എടുക്കാൻ പാടുള്ളു. ഈ സമയം ദൈവാലയത്തിലായിരിക്കുന്നവർ പരിപൂർണ്ണ നിശബ്ദത പാലിക്കണം. 10. തിരുക്കർമ്മങ്ങളുടെ സമയത്ത് ഫോട്ടോഗ്രാഫേഴ്‌സ് ഉണ്ടെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫി പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-09-14:03:14.jpg
Keywords: താമരശ്ശേരി
Content: 25689
Category: 1
Sub Category:
Heading: ക്രൈസ്തവ സമൂഹങ്ങളെ വേട്ടയാടുന്നു, ജീവിക്കുന്നത് അരക്ഷിതാവസ്ഥയില്‍; ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയായില്‍ ക്രിസ്ത്യൻ സമൂഹങ്ങളെ വേട്ടയാടുകയാണെന്നും രാജ്യത്തെ വിശ്വാസികള്‍ കഴിയുന്നത് കടുത്ത അരക്ഷിതാവസ്ഥയിലാണെന്നും വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ 'ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ'. നിരവധി ക്രൈസ്തവ സമൂഹങ്ങൾക്ക് നേരെ കടുത്ത ആക്രമണങ്ങൾ, ജീവഹാനി, ആരാധനാലയങ്ങളുടെ നാശം എന്നീ നിരവധി പ്രതിസന്ധികളാണ് രാജ്യത്തെ ക്രൈസ്തവര്‍ നേരിടുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ക്ക് നേരെയുള്ള കൊലപാതകങ്ങളുടെയും കുടിയിറക്കത്തിന്റെയും വ്യാപ്തി ഭയാനകമായ അനുപാതത്തിലെത്തിയെന്നും സർക്കാരിൽ നിന്നും സുരക്ഷ ഏജൻസികളിൽ നിന്നും അടിയന്തരവും സുതാര്യവുമായ നടപടി ആവശ്യപ്പെടുകയാണെന്നും സംഘടന കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നൈജീരിയയുടെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ പ്രദേശങ്ങളിൽ, നിരവധി ക്രിസ്ത്യൻ സമൂഹങ്ങൾ ഗുരുതരമായ ആക്രമണങ്ങളും, ജീവഹാനിയും നേരിട്ടുണ്ടെന്ന് സംഘടന സ്ഥിരീകരിച്ചു. പ്രദേശം പരിഗണിക്കാതെ, ഓരോ പൗരനെയും സംരക്ഷിക്കാൻ സർക്കാരും സുരക്ഷാ ഏജൻസികളും നിർണായകമായി പ്രവർത്തിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ചുള്ള വേദനാജനകമായ ഓർമ്മപ്പെടുത്തലുകളാണ് ഇവ. ക്രിസ്ത്യൻ സമൂഹങ്ങളെ തുടർച്ചയായി ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും അധികാരികളുടെ മന്ദഗതിയിലുള്ള പ്രതികരണത്തെയും അപലപിച്ചാണ് ദേശീയ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡാനിയേൽ ഒകോ ഒപ്പിട്ട പ്രസ്താവന പുറത്തിറക്കിയത്. കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിനും, ദുർബലരായ ക്രിസ്ത്യൻ സമൂഹങ്ങളെ കുടിയിറക്കലിൽ നിന്ന് സംരക്ഷിക്കുന്നതിനും, കുറ്റവാളികൾ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നത് ഉറപ്പാക്കുന്നതിനും അടിയന്തിരവും സുതാര്യവും നീതിയുക്തവുമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും സുരക്ഷാ ഏജൻസികളോടും വീണ്ടും ആവശ്യപ്പെടുകയാണ്. അക്രമത്താൽ ഛിന്നഭിന്നമായ ക്രൈസ്തവ കുടുംബങ്ങളുടെ വേദന ഒരിക്കലും വെറും സ്ഥിതിവിവരക്കണക്കുകളായി കണക്കാക്കരുത്. വർഷങ്ങളായി, നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് എതിരായ പീഡനത്തിലേക്ക് ദേശീയവും അന്തർദേശീയവുമായ ശ്രദ്ധ ആകർഷിക്കുന്നതിനായി അസോസിയേഷൻ നിരവധി ശ്രമങ്ങള്‍ നടത്തുണ്ടെന്നും സംഘടന വ്യക്തമാക്കി. ക്രൈസ്തവ വംശഹത്യയില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് സംഘടന കത്ത് കൈമാറിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-09-15:56:35.jpg
Keywords: നൈജീ
Content: 25690
Category: 1
Sub Category:
Heading: പാവങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള ആഹ്വാനവുമായി ലെയോ പാപ്പയുടെ പ്രഥമ അപ്പസ്തോലിക പ്രബോധനം
Content: വത്തിക്കാന്‍ സിറ്റി: "ഞാൻ നിന്നെ സ്നേഹിച്ചു" അഥവാ "ദിലേക്സി തേ" എന്ന പേരില്‍ ലെയോ പതിനാലാമൻ പാപ്പ എഴുതിയ പ്രഥമ അപ്പസ്തോലിക പ്രബോധനം വത്തിക്കാന്‍ പുറത്തിറക്കി. ഇന്ന് വ്യാഴാഴ്ച ഉച്ചയ്ക്കു വത്തിക്കാന്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ലെയോ പാപ്പയുടെ പ്രഥമ അപ്പസ്തോലിക പ്രബോധനത്തില്‍ ദരിദ്രരോടുള്ള അവഗണന, സാമ്പത്തിക അസമത്വം, സ്ത്രീകൾക്കെതിരായ അക്രമങ്ങൾ, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസപ്രതിസന്ധി, കുടിയേറ്റം, അനീതി തുടങ്ങീയ വിവിധ സാമൂഹിക വിഷയങ്ങളാണ് പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ ദിനമായ ഒക്ടോബർ 4ന് ലെയോ പാപ്പ ഒപ്പിട്ട ഈ അപ്പസ്തോലികപ്രബോധനം ഇന്നു ഒക്ടോബർ 9 വ്യാഴാഴ്ചയാണ് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ദൈവസ്നേഹവും, പാവപ്പെട്ടവരോടുള്ള സ്നേഹവും തമ്മിൽ വലിയ തോതിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ രേഖയിലൂടെ ലെയോ പാപ്പ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ക്രിസ്തുവിന്റെ സ്നേഹം ജീവിക്കേണ്ടത് പാവപ്പെട്ടവരെ സ്നേഹിച്ചുകൊണ്ടാണെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് അപ്പസ്തോലിക പ്രബോധനം. നൂറ്റിയിരുപത്തിയൊന്ന് ഖണ്ഡികകളിലായി, പാവപ്പെട്ടവർക്കും രോഗികൾക്കും നൽകുന്ന പരിചരണം, അടിമത്തത്തിനെതിരെയുള്ള പോരാട്ടം, അക്രമങ്ങൾക്കു ഇരകളാകുന്ന സ്ത്രീകളുടെ സംരക്ഷണം, വിദ്യാഭ്യാസത്തിനുള്ള അവകാശം, കുടിയേറ്റക്കാർക്ക് നൽകേണ്ട പിന്തുണ, കാരുണ്യപ്രവർത്തികൾ തുടങ്ങി വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സമൂഹത്തിൽ അവഗണിക്കപ്പെട്ടും, മോശം പെരുമാറ്റങ്ങൾ നേരിട്ടും, അക്രമങ്ങൾക്ക് ഇരകളായും സഹിക്കേണ്ടിവരുന്ന സ്ത്രീകളെ പാപ്പ അപ്പസ്തോലിക പ്രബോധനത്തില്‍ പ്രത്യേകം അനുസ്മരിക്കുന്നുണ്ട്. സമൂഹത്തിൽ പാവപ്പെട്ടവർ ഉണ്ടാകുന്നത് അവരുടെ വിധികൊണ്ടല്ലെന്ന് ഓർമ്മിപ്പിച്ച പാപ്പ, ക്രൈസ്തവർ പോലും ചില ലൗകിക പ്രത്യയശാസ്ത്രങ്ങൾക്കും, രാഷ്ട്രീയ, സാമ്പത്തിക നിർദ്ദേശങ്ങൾക്കും വഴിപ്പെട്ട് അന്യായമായ സാമാന്യവത്കരണത്തിനും തെറ്റായ നിഗമനങ്ങളിലേക്കും നയിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. സർക്കാരാണ് പാവപ്പെട്ടവരുടെ കാര്യം ഏറ്റെടുക്കേണ്ടതെന്നും, അവരെ അവരുടെ കഷ്ടപ്പാടിൽ ഉപേക്ഷിച്ചിട്ട് പോകുന്നതാണ് നല്ലതെന്നും കരുതുന്നവരും ഇന്നുണ്ട്. ക്രൈസ്തവര്‍ ഉൾപ്പെടെയുള്ളവർ മറ്റുള്ളവർക്ക് ദാനധർമ്മം നൽകുന്നത് പോലും കുറഞ്ഞുവരുന്നു. പാവപ്പെട്ടവരുടെ വേദനിക്കുന്ന ജീവിതങ്ങളെ സ്പർശിക്കുന്നതിനായി നാം ദാനധർമ്മം നൽകേണ്ടതുണ്ടെന്നും പാപ്പ അപ്പസ്തോലിക ലേഖനത്തിലൂടെ ഓര്‍മ്മിപ്പിച്ചു. ബെനഡിക്ട് പാപ്പാ തുടങ്ങിവച്ച് ഫ്രാൻസിസ് പാപ്പാ പൂർത്തിയാക്കിയ "ലുമെൻ ഫീദെയി" (Lumen Fidei) എന്ന അപ്പസ്തോലിക പ്രബോധനത്തിന് സമാനമായി ഫ്രാൻസിസ് പാപ്പ എഴുതിയ "ദിലേക്സിത് നോസ്" (Dilexit Nos) എന്ന യേശുവിൻറെ സ്നേഹിക്കുന്ന ഹൃദയത്തെക്കുറിച്ചുള്ള തന്റെ ചാക്രികലേഖനത്തിന്റെ തുടർച്ചയായാണ് "ദിലേക്സി തേ" രചിക്കപ്പെട്ടിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ എട്ട് ഭാഷകളിലായാണ് അപ്പസ്തോലിക പ്രബോധനം പുറത്തിറക്കിയിരിക്കുന്നത്. വരും നാളുകളില്‍ മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ തര്‍ജ്ജമ ലഭ്യമാകും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-09-17:33:19.jpg
Keywords: ലെയോ
Content: 25691
Category: 18
Sub Category:
Heading: മതവിശ്വാസത്തിന്റെ പേരിൽ പൗരാവകാശം നിഷേധിക്കുന്നത് ഭരണഘടനയോടുള്ള ലംഘനം: ആർച്ച് ബിഷപ്പ് തോമസ് തറയിൽ
Content: ചങ്ങനാശേരി: മതേതരത്വം അടിസ്ഥാനമാക്കി ഭരണം നടത്തുന്ന രാജ്യത്ത് മതവിശ്വാസത്തിന്റെ പേരിൽ പൗരന്റെ അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടനയോടുള്ള ലംഘനമാണെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. കേരള മെത്രാൻ സമിതി അംഗീകരിച്ച ഡിസിഎംഎസിൻ്റെ (ദളിത് കത്തോലിക്കാ മഹാജനസഭ) നിയമാവലിയുടെ പ്രകാശനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. കെസിബിസി എസ്‌സി/ എസ്‌ടി/ബിസി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം അധ്യക്ഷത വഹിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിന കം, തിരുവനന്തപുരം മേജർ അതിരൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. ജോൺ അരീക്കൽ, ചങ്ങനാശേരി അതിരൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. ബെന്നി കുഴിയടി, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കൽ, കോതമംഗലം ഡി സിഎംഎസ് രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കണിമറ്റം, വിജയപുരം രൂപത ഡിസിഎംഎസ് ഡയറക്ടർ ജോസഫ് തറയിൽ, ഡിസിഎംഎസ് കൊല്ലം രൂപത ഡയറക്ടർ ഫാ. അരുൺ ആറാടൻ, ഡിസിഎംഎസ് കണ്ണൂർ രൂപത ഡയറക്ടർ ഫാ. സുദീപ് മുണ്ടക്കൽ, പാലാ രൂപത ഡിസിഎംഎസ് അസിസ്റ്റന്റ്റ് ഡയറക്ടർ ഫാ. മാണി കൊഴുപ്പകുറ്റി, തിരുവല്ല അതിരൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. തോമസ് സൈമൺ, മാവേ ലിക്കര രൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. ഫിലിപ്പ് തോമസ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/News/News-2025-10-10-11:05:02.jpg
Keywords: തറയി
Content: 25692
Category: 1
Sub Category:
Heading: ഗാസ സമാധാന കരാറില്‍ ആശ്വാസം; പുതിയ പ്രതീക്ഷയെന്ന് ജെറുസലേം പാത്രിയാര്‍ക്കീസ്
Content: ജെറുസലേം: ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ടത്തിന് ഇസ്രായേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ ഇടപെടലിനെ സ്വാഗതം ചെയ്ത് ജെറുസലേം പാത്രിയാര്‍ക്കീസ്. സഭാനേതാക്കൾ ഗാസ സമാധാന കരാറിനെ സ്വാഗതം ചെയ്യുകയാണെന്നും ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ് തീരുമാനമെന്നും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല പറഞ്ഞു. "സന്തോഷവാർത്ത" എന്നാണ് കർദ്ദിനാൾ പിസബല്ല ഇതിനെ വിശേഷിപ്പിച്ചത്. ഞങ്ങൾ വളരെ സന്തുഷ്ടരാണ്. ഇത് സമാധാനത്തിന്റെ ആദ്യപടിയായി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടം. തീർച്ചയായും മറ്റു പലതും ഉണ്ട്. തീർച്ചയായും, മറ്റ് തടസ്സങ്ങൾ ഉണ്ടാകും, പക്ഷേ ഭാവിയെ കുറിച്ച് ആത്മവിശ്വാസം നൽകുവാനും ഇസ്രായേലികൾക്കും പലസ്തീനികൾക്കുമെല്ലാം പുതിയ പ്രതീക്ഷ നൽകുകയും ചെയ്യുന്ന ഈ സുപ്രധാന ചുവടുവയ്പ്പിൽ സന്തോഷിക്കേണ്ടതുണ്ട്. ഒടുവിൽ പുതിയതും വ്യത്യസ്തവുമായ ഒന്ന് കാണുന്നു, ഇപ്പോൾ ഞങ്ങൾ സന്തുഷ്ടരാണ്, യുദ്ധത്തെക്കുറിച്ച് ചിന്തിക്കാനല്ല, യുദ്ധത്തിനുശേഷം എങ്ങനെ പുനർനിർമ്മിക്കാം എന്നതിനെക്കുറിച്ച് ക്രമേണ ചിന്തിക്കാൻ തുടങ്ങാൻ കഴിയുന്ന ഒരു പുതിയ ഘട്ടത്തിന്റെ തുടക്കം മാത്രമാണിതെന്ന് പ്രതീക്ഷിക്കുകയാണെന്നും കർദ്ദിനാൾ പിയർബാറ്റിസ്റ്റ പറഞ്ഞു. കഴിഞ്ഞ ദിവസം മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിലാണ് ഗാസ സമാധാന പദ്ധതിക്ക് ഇസ്രായേല്‍ മന്ത്രിസഭ അംഗീകാരം നൽകിയത്. ആദ്യഘട്ട ധാരണയുടെ ഭാഗമായി വെടിനിർത്തലും ബന്ദി കൈമാറ്റവും ഉടൻ നടപ്പിലാകും. ബന്ദികളെ അടുത്ത ദിവസങ്ങളിൽ കൈമാറുമെന്ന് യു എസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഇസ്രായേൽ സേന ഗാസയിൽ നിന്ന് ഭാഗികമായി പിൻമാറിത്തുടങ്ങിയിട്ടുണ്ട്. ഗാസയിലെ സമാധാനവും ഹമാസ് തീവ്രവാദികളുടെ കൈകളില്‍ നിന്നുള്ള ബന്ദികളുടെ മോചനവും സാധ്യമാകാന്‍ ഉറ്റുനോക്കുകയാണ് ലോകം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-10-11:25:42.jpg
Keywords: ജെറുസ, പിസ
Content: 25693
Category: 1
Sub Category:
Heading: സമാധാന കരാര്‍; സന്തോഷം പങ്കുവെച്ച് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ജെറുസലേം
Content: ജെറുസലേം: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമായ പശ്ചാത്തലത്തില്‍ പ്രതീക്ഷ പങ്കുവെച്ച് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ജെറുസലേം വിഭാഗം. ഹമാസ് തടവിലുള്ള എല്ലാ ഇസ്രായേലി ബന്ദികളെയും വേഗത്തിൽ മോചിപ്പിക്കാനും, ജയിലുകളിൽ കഴിയുന്ന പാലസ്തീനികളെ മോചിപ്പിക്കാനും, ഗാസയിലേക്ക് മാനുഷിക സഹായം നൽകാനും കരാര്‍ സഹായിക്കുമെന്ന് സംഘടന പ്രതീക്ഷ പ്രകടിപ്പിച്ചു. ബന്ദികളെ പരസ്പരം മോചിപ്പിക്കുവാനുള്ള ധാരണ ഉള്‍പ്പെടെ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തില്‍ വന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ വ്യാഴാഴ്ച രാവിലെ സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരിന്നു. യുദ്ധം അവസാനിപ്പിക്കുകയും ഇരുവശത്തുനിന്നും തടവുകാരെയും തട്ടിക്കൊണ്ടുപോയവരെയും മോചിപ്പിക്കുകയും ചെയ്യുന്ന കരാറില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് കാരിത്താസ് ജെറുസലേമിന്റെ സെക്രട്ടറി ജനറൽ ആന്റൺ അസ്ഫർ മാധ്യമങ്ങളോട് പറഞ്ഞു. ദുരിതമനുഭവിക്കുന്ന എല്ലാവരെയും സഹായിക്കുന്ന ഗാസയിലെ ഞങ്ങളുടെ എല്ലാ സഹപ്രവർത്തകരും രോഗികൾ, ഇരകൾ, ഗാസയിലെ പീഡിതര്‍ തുടങ്ങി എല്ലാവരും വാർത്തയിൽ സന്തോഷഭരിതരാണ്. അടുത്ത ഘട്ടത്തിൽ, വിശുദ്ധ നാട്ടിലെ പ്രത്യേകിച്ച് ഗാസയിലെ ജനങ്ങള്‍ക്കു പുതിയ ഒരു ജീവിതമുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയാണ്. സഹായ വിതരണത്തിനായി എല്ലാ മാനുഷിക ഇടനാഴികളും തുറക്കുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ്. ഗാസയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത അചഞ്ചലമായി തുടരുകയാണെന്നും കാരിത്താസ് വ്യക്തമാക്കി. ഇന്ത്യ അടക്കം ഇരുനൂറോളം രാജ്യങ്ങളില്‍ സജീവ സാന്നിദ്ധ്യമുള്ള കത്തോലിക്ക സന്നദ്ധ സംഘടനയാണ് കാരിത്താസ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-10-14:20:46.jpg
Keywords: കാരിത്താ