category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ദേവാലയത്തിന്റെ പരിശുദ്ധി സംരക്ഷിക്കുവാന്‍ ഫോട്ടോഗ്രാഫേഴ്‌സിനുള്ള നിർദ്ദേശങ്ങൾ; താമരശ്ശേരി രൂപതയുടെ സര്‍ക്കുലറിന് വിശ്വാസികളുടെ കൈയടി
Contentതാമരശ്ശേരി: വിവിധ തിരുക്കർമ്മങ്ങൾക്ക് വേദിയാകുന്ന ദേവാലയങ്ങളില്‍ അതിന്റെ പരിശുദ്ധി സംരക്ഷിക്കുവാന്‍ ഫോട്ടോഗ്രാഫേഴ്‌സിനു നിർദ്ദേശങ്ങളുമായി പുറത്തിറക്കിയ താമരശ്ശേരി രൂപതയുടെ സര്‍ക്കുലറിന് സമൂഹ മാധ്യമങ്ങളില്‍ കൈയടി. നിരവധി വിശ്വാസികളാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ മറ്റ് രൂപതകളിലും നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ദേവാലയ പരിശുദ്ധിക്ക് അനുയോജ്യമായ മാന്യമായ വസ്ത്രങ്ങൾ ധരിച്ചാണ് ഫോട്ടോഗ്രാഫേഴ്‌സ്/ വീഡിയോഗ്രാഫേഴ്‌സ് ദേവാലയത്തിൽ പ്രവേശിക്കേണ്ടതെന്നും അവർ മദ്ബഹായിൽ പ്രവേശിക്കുവാൻ പാടില്ലായെന്ന നിര്‍ദേശമുള്‍പ്പെടെ 10 നിര്‍ദ്ദേശങ്ങളാണ് ഒക്ടോബര്‍ 3നു പുറത്തിറക്കിയ സര്‍ക്കുലറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. #{blue->none->b->സര്‍ക്കുലറിലൂടെ താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ; ‍}# 1. ദൈവാലയ തിരുക്കർമ്മങ്ങൾക്ക് ഫോട്ടോഗ്രാഫേഴ്‌സ്/ വീഡിയോഗ്രാഫേഴ്‌സ് ഉണ്ടെങ്കിൽ കുടുംബനാഥൻ / കുടുംബനാഥ മുൻകൂട്ടി ഇടവക വികാരിയെ അവരുടെ പേരുവിവരം അറിയിച്ചിരിക്കണം. വികാരിയച്ചൻ നൽകുന്ന നിർദ്ദേശങ്ങൾ കുടുംബനാഥൻ ഫോട്ടോ/വീഡിയോ ചിത്രീകരിക്കാൻ വരുന്നവരെ മുൻകൂട്ടി അറിയിക്കുകയും വേണം. 2. തിരുക്കർമ്മങ്ങളുടെ സമയത്ത് രണ്ടു ഫോട്ടോഗ്രാഫേഴ്‌സിനും രണ്ട് വീഡിയോ ഗ്രാഫേഴ്‌സിനും മാത്രമാണ് പള്ളിയകത്ത് ഫോട്ടോ ചിത്രീകരണത്തിന് അനുവാദം ഉള്ളത്. 3. ദൈവാലയ പരിശുദ്ധിക്ക് അനുയോജ്യമായ മാന്യമായ വസ്ത്രങ്ങൾ ധരിച്ചാണ് ഫോട്ടോഗ്രാഫേഴ്‌സ്/ വീഡിയോഗ്രാഫേഴ്‌സ് ദൈവാലയത്തിൽ പ്രവേശിക്കേണ്ടത്. അവർ മദ്ബഹായിൽ പ്രവേശിക്കുവാൻ പാടില്ല. 4. തിരുക്കർമ്മങ്ങൾ കൃത്യ സമയത്ത് ആരംഭിക്കുന്നതിന് ഫോട്ടോഗ്രാഫേഴ്‌സ് /വീഡിയോഗ്രാഫേഴ്‌സ് തടസ്സമാകരുത്. വളരെ അത്യാവശ്യമുള്ള ഫോട്ടോകൾ മാത്രം തിരുക്കർമ്മങ്ങൾക്കിടയിൽ എടുക്കാൻ ശ്രദ്ധിക്കണം. വചന വ്യാഖ്യാനം തടസ്സപ്പെടുത്തിക്കൊണ്ട് ചിത്രീകരണം പാടില്ല. 5. തിരുക്കർമ്മങ്ങളുടെ ഫോട്ടോയും വീഡിയോയും എടുക്കുമ്പോൾ തിരുക്കർമ്മങ്ങളോടും ദൈവാലയത്തോടും യാതൊരു അനാദരവും ഉണ്ടാകാൻ പാടില്ല. 6. തിരുക്കർമ്മാവസരങ്ങളിൽ ദൈവാലയത്തിൽ, ശക്തിയേറിയ ലൈറ്റുകളുടെ അകമ്പടിയോടെ വീഡിയോ/ഫോട്ടോ റെക്കോർഡിംഗ് നടത്താൻ അനുവാദമില്ല. 7. തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുന്നവർക്ക്, അസൗകര്യമുണ്ടാകാതെ വേണം വീഡിയോ റെക്കോർഡിംഗും ഫോട്ടോഗ്രഫിയും ചിത്രീകരിക്കാൻ. വിശ്വാസികൾ ശ്രദ്ധയോടെ പങ്കെടുക്കുന്നതിനെ തടസ്സപ്പെടുത്തുന്ന വിധമുള്ള പെരുമാറ്റം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. (ഓടുക, പ്രസംഗ സമയത്ത് ഫോട്ടോ എടുക്കുക മുതലായവ) 8. തിരുക്കർമ്മങ്ങളുടെ സമയത്ത് ദൈവാലയത്തിൽ, വീഡിയോ/ഫോട്ടോ എടുക്കുന്നവർ ക്രൈസ്തവ വിശ്വാസികളാകുന്നതാണ് കൂടുതൽ അഭികാമ്യം. അക്രൈസ്തവരാണെങ്കിൽ വി. കുർബാനയെക്കുറിച്ചും തിരുക്കർമ്മങ്ങളുടെ പവിത്രതയെക്കുറിച്ചും അറിവുള്ള വരായിരിക്കണം. 9. തിരുക്കർമ്മങ്ങൾ കഴിഞ്ഞ് വളരെ അത്യാവശ്യം വേണ്ട ഫോട്ടോകൾ മാത്രമേ (പരമാവധി 5) ദൈവാലയത്തിൽവച്ച് എടുക്കാൻ പാടുള്ളു. ഈ സമയം ദൈവാലയത്തിലായിരിക്കുന്നവർ പരിപൂർണ്ണ നിശബ്ദത പാലിക്കണം. 10. തിരുക്കർമ്മങ്ങളുടെ സമയത്ത് ഫോട്ടോഗ്രാഫേഴ്‌സ് ഉണ്ടെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫി പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-10-09 14:02:00
Keywordsതാമരശ്ശേരി
Created Date2025-10-09 14:03:14