Contents
Displaying 25271-25280 of 26063 results.
Content:
25725
Category: 18
Sub Category:
Heading: റിപ്പോർട്ട് വാസ്‌തവമല്ലെന്നു സെന്‍റ് റീത്താസ് സ്കൂള്‍
Content: പള്ളുരുത്തി: പള്ളുരുത്തി സെൻ്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ ശിരോവസ്ത്രധാരണവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ വിശദീകരണവുമായി സ്‌കൂൾ അധികൃതർ. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ റിപ്പോർട്ട് വാസ്‌തവമല്ലെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. യൂണിഫോം ചട്ടങ്ങൾ സ്‌കൂളിന്റെ അച്ചടക്ക സംവിധാനത്തിന്റെ ഭാഗമാണെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും അവർ വ്യക്തമാക്കി. വിഷയത്തിൽ സ്‌കൂളിന്റെ പ്രിൻസിപ്പൽ, ലീഗൽ അഡ്വൈസർ എന്നിവരാണ് ഇന്നലെ മാധ്യമങ്ങളോടു പ്രതികരിച്ചത്. സ്കൂളിന്റെ നിശ്ചിത യൂണിഫോം ചട്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ പ്രവേശന സമയത്തുതന്നെ രക്ഷിതാക്കളെ വ്യക്തമായി അറിയിച്ചതാണെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന പറഞ്ഞു. എല്ലാ വിദ്യാർത്ഥികളും ഒരേ നിയമം പാലിക്കണമെന്നതു നിർബന്ധമാണെന്നും സ്കൂളിന്റെ അനുഷ്ഠാന ചട്ടങ്ങൾ പാലിക്കാതെ വിദ്യാർഥികളെ വേർതിരിക്കുന്നത് ശരിയല്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. വിഷയത്തിൽ മന്ത്രിയുടെ നിലപാടിൽ വ്യക്തതയില്ലെന്നും സ്‌കൂളുകളുടെ ഭരണാവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ലീഗൽ അഡ്വൈസറും അഭിപ്രായപ്പെട്ടു. വിവാദത്തെത്തുടർന്ന് സ്‌കുളിന് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്നലെമുതൽ സ്‌കൂൾ തുറന്നുപ്രവർത്തിച്ചെങ്കിലും വിദ്യാർത്ഥിനി സ്‌കൂളിൽ എത്തിയില്ല. അസുഖബാധിതയായതിനാലാണു കുട്ടി എത്താതിരുന്നതെന്നാണ് വിവരം.
Image: /content_image/India/India-2025-10-16-11:14:17.jpg
Keywords: സ്കൂ

25726
Category: 18
Sub Category:
Heading: ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം: കത്തോലിക്ക കോൺഗ്രസ്
Content: കൽപ്പറ്റ: ക്രൈസ്തവ സമുദായത്തിൻ്റെ സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ സംബന്ധിച്ചുള്ള ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ. കത്തോലിക്ക കോൺഗ്രസ് നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്കു നഗരത്തിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അ ദ്ദേഹം. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് രണ്ടര വർഷം കഴിഞ്ഞും പ്രസിദ്ധപ്പെടുത്താത്തതും ശിപാർശകൾ നടപ്പാക്കാത്തതും കടുത്ത അനീതിയാണ്. അനാസ്ഥ തുടർന്നാൽ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കത്തോലിക്ക സമുദായം നിർബന്ധിതമാകും. പാലോളി മുഹമ്മദുകുട്ടി കമ്മീഷൻ റിപ്പോർട്ട്, സച്ചാ ർ കമ്മീഷൻ റിപ്പോർട്ട് എന്നിവ നടപ്പാക്കാൻ കാണിച്ച വേഗവും കാര്യക്ഷമതയും ഇ ക്കാര്യത്തിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തരിയോട് ഫൊറോന വികാരി ഫാ.തോമസ് പ്ലാശനാൽ ഉദ്ഘാടനം ചെയ്തു. ഗ്ലോ ബൽ വൈസ് പ്രസിഡന്റ് ഡോ.കെ.പി. സാജു കൊല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. സ ജി ഫിലിപ്പ്, ഫാ.ഷിജു ഐക്കരക്കാനായിൽ, സജി ഇരട്ടമുണ്ടക്കൽ, അന്നക്കുട്ടി ഉണ്ണി ക്കുന്നേൽ, മാത്യു ചോമ്പാല, വിൻസൻ്റ ചേരവേലിൽ, ജോൺസൺ കുറ്റിക്കാട്ടിൽ എ ന്നിവർ പ്രസംഗിച്ചു. ബത്തേരിയിൽ സ്വീകരണ സമ്മേളനം അസംപ്ഷൻ ഫൊറോന വികാരി ഫാ.തോമസ് മണക്കുന്നേൽ ഉദ്ഘാടനം ചെയ്‌തു. രൂപത വൈസ് പ്രസിഡൻ്റ് സാജു പുലിക്കോ ട്ടിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോസ് മേച്ചേരി, ചാൾസ് വടശേരി, തോമസ് പട്ടമന, മോളി മാമുട്ടിൽ എന്നിവർ പ്രസംഗിച്ചു. മാനന്തവാടിയിൽ സ്വീകരണ റാലി ഫൊറോ ന ഡയറക്ടർ ഫാ. ജയിംസ് പുത്തൻപറമ്പിൽ ഫ്ളാഗ് ഓഫ് ചെയ്തു. സമ്മേളനം മാനന്തവാടി മെത്രാൻ മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. കാർഷികമേഖലയിലെ പ്രശ്‌നങ്ങൾക്കു ശാശ്വത പരിഹാരം കാണാൻ കേന്ദ്ര, സം സ്ഥാന സർക്കാരുകൾ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രൂപത പ്രസിഡ ന്റ് ജോൺസൺ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, സെബാസ്റ്റ്യൻ പുരക്കൽ, അഡ്വ.ഗ്ലാ ഡിസ് ചെറിയാൻ, തോമസ് പഴുക്കാല, ടി.ജെ. റോബി, ജിജോ മംഗലത്ത്, സേവ്യർ കൊച്ചുകുളത്തിങ്കൽ, സുനിൽ പാലമറ്റം, റെജിമോൻ പുന്നോലിൽ എന്നിവർ പ്രസംഗിച്ചു. റെനിൽ കഴുതാടിയിൽ സ്വാഗതം പറഞ്ഞു.
Image: /content_image/India/India-2025-10-16-11:18:08.jpg
Keywords: കോൺഗ്ര

25727
Category: 1
Sub Category:
Heading: ലെയോ മാർപാപ്പയ്ക്ക് അറേബ്യന്‍ കുതിരയെ സമ്മാനിച്ച് പോളിഷ് ഫാം ഉടമ
Content: വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് അറേബ്യന്‍ കുതിരയെ സമ്മാനിച്ച് പോളിഷ് ഫാം ഉടമ. പോളണ്ടിലെ കൊഒബ്രെസെഗ് ബുഡിസ്റ്റോവോയിലുള്ള മിചാൽസ്‌കി സ്റ്റഡ് ഫാം ഉടമ ആന്ദ്രെ മിചാൽസ്‌കിയാണ് വെളുത്ത അറേബ്യൻ കുതിരയെ ഇന്നലെ മാർപാപ്പയ്ക്കു സമ്മാനമായി നൽകിയത്. മാർപാപ്പ പെറുവിൽ മിഷ്ണറിയായിരിക്കെ കുതിരപ്പുറത്തു കയറി നിൽക്കുന്ന ചിത്രം കണ്ടതോടെ അത്തരമൊരു കുതിരയെ സമ്മാനിക്കാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്ന് മിചാൽസ്‌കി പറഞ്ഞു.

Pope Leo XIV has been gifted a white Arabian stallion, “Proton,” by Polish benefactor Andrzej Michalski.

Michalski said he wished to offer “a beautiful Arabian horse — one worthy of him, and white, because white naturally corresponds to the Pope’s white cassock.”

Follow:… pic.twitter.com/Hbgi3iuist
— AF Post (@AFpost) October 15, 2025

മാർപാപ്പയുടെ വസ്ത്രത്തോട് സാമ്യം പുലർത്താനാണു വെളുത്ത കുതിരയെ തന്നെ സമ്മാനത്തിനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭംഗിക്കൊണ്ടും പൊരുത്തപ്പെടാനുള്ള ശ്രദ്ധേയമായ കഴിവുക്കൊണ്ടും ലോകത്തിലെ തന്നെ ഏറ്റവും ആകര്‍ഷണമുള്ള കുതിര ഇനങ്ങളിൽ ഒന്നാണ് അറേബ്യന്‍ കുതിര. കുതിരയെ ചേര്‍ത്തുപിടിച്ചുള്ള ലെയോ പാപ്പയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഇന്നലെ ശ്രദ്ധ നേടിയിരിന്നു. കഴിഞ്ഞമാസം ഇലക്ട്രിക് കാറും വെള്ള ബൈക്കും മാർപാപ്പയ്ക്ക സമ്മാനമായി ലഭിച്ചിരുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-16-12:22:01.jpg
Keywords: പാപ്പ

25729
Category: 1
Sub Category:
Heading: ക്രിസ്തീയ പൈതൃകമുള്ള സ്ഥലങ്ങള്‍ സംരക്ഷിക്കുമെന്ന് പാപ്പയ്ക്കു ജോര്‍ദാന്‍ രാജാവിന്റെ ഉറപ്പ്
Content: വത്തിക്കാൻ സിറ്റി: ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈൻ വത്തിക്കാനിലെത്തി ലെയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. അപ്പസ്തോലിക് കൊട്ടാരത്തിൽ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ അബ്ദുള്ള രാജാവിന് ഒപ്പം റാനിയ രാജ്ഞിയുമുണ്ടായിരിന്നു. ജോർദാനിലെ ക്രിസ്ത്യൻ സ്ഥലങ്ങൾ, പ്രത്യേകിച്ച് യേശുക്രിസ്തുവിന്റെ സ്നാന സ്ഥലം സംരക്ഷിക്കാനുള്ള ശ്രമങ്ങൾ രാജാവ് എടുത്തുപറഞ്ഞതായി ജോര്‍ദാന്‍ ഭരണകൂടത്തിന്റെ മാധ്യമ വിഭാഗം പ്രസ്താവനയിൽ വ്യക്തമാക്കി. ജോര്‍ദാനിലെ ഈശോയുടെ ജ്ഞാനസ്നാനം നടന്ന സ്ഥലം ഉള്‍പ്പെടെ ക്രൈസ്തവ പൈതൃകമുള്ള സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിന് തങ്ങള്‍ ശ്രദ്ധാലുക്കള്‍ ആണെന്നും തുടര്‍ന്നും സംരക്ഷണത്തിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും രാജാവ് പാപ്പയെ അറിയിച്ചു. സ്ഥാനാരോഹണത്തിനുശേഷം ലെയോ പതിനാലാമൻ മാർപാപ്പയുമായി രാജാവ് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ജോർദാനുമായുള്ള വത്തിക്കാനും തമ്മിലുള്ള അടുത്ത ബന്ധം, സമാധാനം കൈവരിക്കുന്നതിനുള്ള സഹകരണത്തിനുള്ള വഴികൾ, സഹിഷ്ണുതയുടെയും സംഭാഷണത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കൽ എന്നിവയിലായിരുന്നു കൂടിക്കാഴ്ച ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈശോയുടെ മാമോദീസ സ്ഥലം സന്ദർശിക്കാൻ ലെയോ മാർപാപ്പയെ രാജാവു ക്ഷണിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-16-15:36:22.jpg
Keywords: ജോര്‍ദാ

25730
Category: 1
Sub Category:
Heading: ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലൂടെ ദിവ്യകാരുണ്യ നാഥന്റെ യാത്ര; അനുഗമിച്ചത് അയ്യായിരത്തോളം വിശ്വാസികള്‍
Content: ന്യൂയോര്‍ക്ക്: ആഗോള പ്രസിദ്ധമായ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ സംഘടിപ്പിക്കപ്പെട്ട ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കെടുത്തത് അയ്യായിരത്തോളം വിശ്വാസികൾ. ഇക്കഴിഞ്ഞ ഒക്ടോബർ 14 ചൊവ്വാഴ്ചയാണ് നാപ്പ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ആറാമത് വാർഷിക ദിവ്യകാരുണ്യ പ്രദിക്ഷണം ന്യൂയോർക്ക് സിറ്റിയിൽ നടന്നത്. സെന്റ് പാട്രിക്സ് കത്തീഡ്രലിൽ ദിവ്യകാരുണ്യ ആരാധനയ്ക്കും വിശുദ്ധ കുർബാനയ്ക്കും നേരത്തെ തന്നെ ആയിരകണക്കിന് വിശ്വാസികള്‍ ഒരുമിച്ചുകൂടിയിരിന്നു. മംഗോളിയ മുഴുവൻ ഉൾക്കൊള്ളുന്ന മിഷന്‍ അധികാരപരിധിയായ ഉലാൻബാതറിലെ അപ്പസ്തോലിക് പ്രിഫെക്റ്റായ കർദ്ദിനാൾ ജോർജിയോ മാരെങ്കോ സന്ദേശം നല്‍കി. ഈ രാജ്യത്തിലോ, ഗ്രഹത്തിലോ, പ്രപഞ്ചത്തിലോ വിശുദ്ധ കുർബാനയുടെ മൂല്യത്തെ മറികടക്കാൻ ഒന്നിന്നും കഴിയില്ലായെന്നും നമുക്ക് ജീവൻ നൽകാൻ കഴിയുന്ന മറ്റൊന്നില്ലായെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. "ദി ചോസൺ" എന്ന ടിവി പരമ്പരയിൽ യേശുവിനെ അവതരിപ്പിച്ച നടൻ ജോനാഥൻ റൂമിയും സന്ദേശം നല്‍കിയിരിന്നു. "വിശുദ്ധ കുര്‍ബാന സ്വർഗ്ഗത്തിലേക്കുള്ള പാതയാണ്" എന്ന വിശുദ്ധ കാർളോ അക്യുട്ടിസിന്റെ വാക്കുകൾ പരാമര്‍ശിച്ചുകൊണ്ടാണ് റൂമി സന്ദേശം ആരംഭിച്ചത്. ചുറ്റുമുള്ള ലോകത്തിന് മുന്നില്‍ യേശുവാകാൻ ടിവിയിൽ അവതരിപ്പിക്കേണ്ടതില്ലായെന്നും വിശുദ്ധ കാര്‍ളോയെപ്പോലെ ദിവ്യകാരുണ്യത്തെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ നമുക്ക് ഇത് ചെയ്യാൻ കഴിയുമെന്നും റൂമി വിശ്വാസികളെ ഓർമ്മിപ്പിച്ചു. നോർ ഈസ്റ്റർ പ്രദേശത്ത് നിന്നു ആരംഭിച്ച പ്രദിക്ഷണം പ്രതികൂലമായ കാലാവസ്ഥയെ വകവെയ്ക്കാതെ സ്തുതി ആരാധന ഗീതങ്ങളോടെ നീങ്ങി. വൈകുന്നേരം 5 മണിക്കു തിരക്കേറിയ സമയത്താണ് ടൈംസ് സ്ക്വയറിൽ ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് സമാപനമായത്. ന്യൂയോർക്കിലെ കർദ്ദിനാൾ തിമോത്തി ഡോളനാണ് സമാപന ആശീര്‍വാദം നല്‍കിയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-16-16:38:41.jpg
Keywords: ന്യൂയോ

25731
Category: 18
Sub Category:
Heading: വന്യജീവി സംരക്ഷണ ഭേദഗതി ബിൽ ആത്മാർത്ഥത ഉള്ളതാണോയെന്നു സംശയം: ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ
Content: തിരുവമ്പാടി: സംസ്ഥാന സർക്കാർ പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതി ബിൽ ആത്മാർത്ഥത ഉള്ളതാണോയെന്നു സംശയമുണ്ടെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കർഷകരെ പറ്റിക്കാനുള്ള നീക്കമാണെങ്കിൽ ജനങ്ങൾ അതിശക്തമായി പ്രതികരിക്കുമെന്നും താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അവകാശസംരക്ഷണ യാത്രയുടെ താമരശേരി രൂപതയിലെ പര്യടനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ അവകാശ പോരാട്ടം നടത്തിയ സമര പാരമ്പര്യം കത്തോലിക്ക കോൺഗ്രസിനുണ്ട്. അതുകൊണ്ടാണ് വിമോചന സ മരത്തിന്റെ ഓർമകൾ ചില സന്ദർഭത്തിൽ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിക്കു തിക ട്ടിവരുന്നത്. വന്യമൃഗങ്ങളെ മാത്രമല്ല ഇരുകാലിൽ ഉപദ്രവിക്കാൻ വരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും നേരിടേണ്ടിവരുന്ന അവസ്ഥയാണ് കർഷകർക്കുള്ളത്. വന്യമൃഗങ്ങൾ കൃഷി ഭൂമിയിൽ വന്നാൽ കൈകാര്യം ചെയ്യാൻ കർഷകർ തീരുമാനിച്ചുകഴിഞ്ഞെന്നും ബിഷപ്പ് സൂചിപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്‍റ് ഡോ. ചാക്കോ കാളംപറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജാഥാ ക്യാപ്‌ടൻ പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, രൂപത ഡയറക്ടർ ഫാ.സബിൻ തൂമുള്ളി ൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ഗ്ലോബൽ വൈ സ് പ്രസിഡന്റ് ട്രീസ സെബാസ്റ്റ്യൻ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, മേഖല ഡയറക്ട ർ ഫാ. തോമസ് നാഗപറമ്പിൽ, രൂപത സെക്രട്ടറി ഷാജി കണ്ടത്തിൽ, ബെന്നി ലൂക്കോസ്, ജോസഫ് പുലക്കുടി, പ്രിൻസ് തിനംപറമ്പിൽ, സജീവ് പുരയിടം, ടോമി ചക്കിട്ടമുറിയിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-10-17-10:54:50.jpg
Keywords: ഇഞ്ചനാനി

25732
Category: 18
Sub Category:
Heading: ക്രൈസ്തവ ന്യൂനപക്ഷ അവകാശങ്ങളുടെമേൽ സർക്കാർ നടത്തുന്ന കടന്നുകയറ്റം അന്യായം: കെആർഎൽസിസി
Content: കൊച്ചി: ക്രൈസ്തവ ന്യൂനപക്ഷ അവകാശങ്ങളുടെമേൽ സർക്കാർ നിരന്തരം നടത്തുന്ന കടന്നുകയറ്റം അന്യായമാണെന്ന് കെആർഎൽസിസി. പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂളിലെ യൂണിഫോം വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം നിരുത്തരവാദപരവും നിയമവിരുദ്ധവുമാണ്. അത് അംഗീകരിക്കാനാകില്ല. രാഷ്ട്രീയനേട്ടങ്ങൾക്കായി ഇത്തരം വിഷയങ്ങളെ ഉപയോഗിക്കുന്ന പാർട്ടികളുടെ അജൻഡകൾ അപകടകരമാണ്. യൂണിഫോം വിഷയത്തിൽ ഹൈക്കോടതി വ്യക്തമായ നിർദേശം നൽകിയ സാഹചര്യത്തിലും വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം നിക്ഷിപ്‌ത താത്പര്യത്തോടെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പരിഹരിക്കപ്പെട്ട പ്രശ്‌നത്തിൽ പ്രതികരണം നടത്തിയതു സ്‌കൂളിൻ്റെ പ്രവർത്തന ത്തെ തടസപ്പെടുത്താനും പ്രദേശത്തെ സമാധാനാന്തരീക്ഷം കലുഷിതമാക്കുന്നതിനും കാരണമാകും. നിയമപരമായി യൂണിഫോം പോലുള്ള വിഷയങ്ങളിൽ തീരുമാന മെടുക്കാനും നടപ്പിലാക്കാനും മാനേജ്‌മെന്റിന് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ആവശ്യമായ സംരക്ഷണം ഉറപ്പാക്കാൻ പോലീസിനു നിർദേശം നൽകുകയും ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടൽ സംശയകരമാണെന്നും കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ എന്നിവർ ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2025-10-17-11:00:39.jpg
Keywords: കെആർഎൽസിസി

25733
Category: 1
Sub Category:
Heading: ചാർലി കിർക്കിന് കുരിശ് പതിച്ച് അമേരിക്കയുടെ പരമോന്നത സിവിലിയൻ പുരസ്കാരം
Content: വാഷിംഗ്‌ടൺ ഡിസി: അമേരിക്കയില്‍ കൊല്ലപ്പെട്ട യുവജന ഇൻഫ്ലുവൻസറും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായിരിന്ന ചാർലി കിർക്കിന് രാജ്യത്തിൻ്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ പ്രസിഡൻഷൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ച് അമേരിക്ക. അമേരിക്കയുടെ ചരിത്രത്തിൽ ഇതാദ്യമായി കുരിശ് പതിച്ചുള്ള മെഡലാണ് ചാർലി കിർക്കിനു പരമോന്നത ബഹുമതിയായി നൽകിയത്. ചാർലിയുടെ 32-ാം ജന്മദിനമായ കഴിഞ്ഞ 14ന് വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൽനിന്ന് ചാർലിയുടെ ഭാര്യ എറിക്ക കിർക്ക് പുരസ്കാരം ഏറ്റുവാങ്ങി. എല്ലാ വർഷവും ഒക്ടോബർ 14ന് ചാർലി കിർക്കിൻ്റെ ദേശീയ അനുസ്‌മരണദിനമായി ആചരിക്കുമെന്ന് ചടങ്ങിൽ ട്രംപ് പ്രഖ്യാപിച്ചു. ചാർലി കിർക്ക് സത്യത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടിയാണ് രക്തസാക്ഷിയായതെന്നു പറഞ്ഞ ട്രംപ്, രാജ്യത്തെ യുവജനങ്ങൾക്ക് പുതിയ ദിശാബോധം നൽകിയ മഹത് വ്യക്തിത്വത്തിന് ഉടമയാണെന്നും പറഞ്ഞു. കഴിഞ്ഞമാസം പത്തിനാണ് യൂട്ടാവാലി സർവകലാശാലയിൽ നടന്ന സംവാദത്തിനിടെ 31കാരനായ ചാർലി കിർക്ക് വെടിയേറ്റു മരിച്ചത്. പൊതുവേദികളില്‍ ക്രിസ്തു വിശ്വാസവും ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങളും ഉയര്‍ത്തിപിടിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ശ്രദ്ധ നേടിയിരിന്നു. ക്രിസ്തു വിശ്വാസവും ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങള്‍ക്കും വേണ്ടി പോരാടിയ ചാർലിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നിന്നു അമേരിക്കയിലെ ക്രൈസ്തവര്‍ ഇതുവരെ മുക്തി നേടിയിട്ടില്ല. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-17-11:15:07.jpg
Keywords: ചാര്‍ലി

25734
Category: 1
Sub Category:
Heading: 1300 വർഷത്തിലേറെ പഴക്കമുള്ള യേശുവിന്റെ ചിത്രമുള്ള കാർബണൈസ്ഡ് ഓസ്തി കണ്ടെത്തി
Content: കരമാന്‍: തെക്കൻ തുർക്കിയില്‍ നടത്തിയ ഖനനത്തില്‍ പുരാവസ്തു ഗവേഷകരുടെ സംഘം അഞ്ച് ചെറിയ വൃത്താകൃതിയിലുള്ള കാർബണൈസ്ഡ് അപ്പങ്ങൾ കണ്ടെത്തി. വിശുദ്ധ കുര്‍ബാനയ്ക്കായി ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ഓസ്തിയ്ക്കു 1,300 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് കണക്ക്. അഞ്ചെണ്ണത്തില്‍ ഒരെണ്ണത്തില്‍ യേശുക്രിസ്തുവിന്റെ രൂപം ആലേഖനം ചെയ്തിട്ടുണ്ടെന്നതു ശ്രദ്ധേയമാണ്. പുരാതന റോമൻ ബൈസന്റൈൻ കേന്ദ്രമായ ടോപ്രാക്റ്റെപ്പിലാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഐറിനോപോളിസ് അഥവാ "സമാധാന നഗരം" എന്നറിയപ്പെടുന്ന പ്രദേശമാണ് ഇത്. അനറ്റോലിയയിലെ ചരിത്ര മേഖലയിലെ കരമാൻ പ്രവിശ്യയിലാണ് ഖനനം നടത്തിയിരിക്കുന്നത്. ആറാം നൂറ്റാണ്ട് മുതൽ എട്ടാം നൂറ്റാണ്ട് വരെയുള്ള കാലയളവില്‍ ബാർലി ഉപയോഗിച്ച് നിർമ്മിച്ച അപ്പങ്ങൾ കാർബണായി മാറിയ അവസ്ഥയിലാണ് കണ്ടെത്തിയത്. (സാധാരണയായി തീയോ ഉയർന്ന ചൂടോ കാരണം രൂപാന്തരം സംഭവിക്കുന്ന അവസ്ഥ). കണ്ടെത്തിയ സ്ഥലത്ത് ഓക്സിജൻ രഹിത അന്തരീക്ഷമായിരിന്നുവെന്നും അസാധാരണമാംവിധം നന്നായി സംരക്ഷിക്കപ്പെട്ടിരിന്നുവെന്നും ഗവേഷകര്‍ വെളിപ്പെടുത്തി. ആലേഖനം ചെയ്യാറുള്ള ക്രിസ്തുവിന്റെ പ്രതിരൂപം കാലക്രമേണ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്ന് സൂചന നല്‍കുന്നതാണ് കണ്ടുപിടിത്തമെന്ന് സ്പെയിനിലെ മാഡ്രിഡിലുള്ള സിഇയു സാൻ പാബ്ലോ സർവകലാശാലയിലെ ചരിത്ര പ്രൊഫസറായ ജിയോവന്നി കൊളമാറ്റി പറഞ്ഞു.

Ermenek’te M.S. 7.–8. Yüzyıla Ait “Kominyon Ekmeği” Gün Yüzüne Çıkarıldı

Ermenek ilçesinde yer alan Topraktepe (Eirenopolis Antik Kenti) kazılarında, M.S. 7.–8. yüzyıla tarihlenen karbonlaşmış beş ekmek tespit edilmiştir. Bu ekmeklerden birinin üzerinde Hz. İsa tasviri ve… pic.twitter.com/LPvtX0snA3
— Karaman Valiliği (@KaramanValiligi) October 8, 2025

ഒരു അപ്പത്തിൽ യേശുക്രിസ്തുവിന്റെ രൂപത്തിനോടൊപ്പം, "സ്വര്‍ഗ്ഗീയനായ യേശുവിനോടുള്ള ഞങ്ങളുടെ നന്ദിയോടെ" എന്ന ഗ്രീക്ക് ലിഖിതവും കാണാം. മറ്റുള്ളവയിൽ ഗ്രീക്ക് കുരിശിന്റെ ആകൃതിയിലുള്ള ആലേഖനങ്ങളും കാണാം. കരമാൻ സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം, ഓസ്തിയില്‍ ചിത്രീകരിച്ചിരിക്കുന്ന യേശുവിന്റെ ചിത്രം "വിതയ്ക്കുന്ന യേശു" അല്ലെങ്കില്‍ "കർഷകനായ യേശു" എന്നിവയുമായി ബന്ധപ്പെട്ടതാണെന്നാണ് ഗവേഷകരുടെ അനുമാനം. പരമ്പരാഗത ക്രിസ്തു രൂപമാണെന്നാണ് വിലയിരുത്തല്‍. കണ്ടെത്തിയ വസ്തുക്കളില്‍ കൂടുതല്‍ പഠനം നടത്തുവാനാണ് ഗവേഷകരുടെ തീരുമാനം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-17-14:41:30.jpg
Keywords: ഗവേഷക, ഉദ്ഖന

25735
Category: 1
Sub Category:
Heading: ഇറാഖില്‍ ഇസ്ലാമിക തീവ്രവാദികള്‍ നശിപ്പിച്ച 2 ക്രൈസ്തവ ദേവാലയങ്ങള്‍ പുനരുദ്ധാരണത്തിന് ശേഷം വീണ്ടും തുറന്നു
Content: മൊസൂൾ, ഇറാഖ്: ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) തീവ്രവാദികള്‍ ഇറാഖില്‍ നടത്തിയ ക്രൂരമായ അധിനിവേശത്തിനിടെ നശിപ്പിക്കപ്പെട്ട രണ്ടു ക്രൈസ്തവ ദേവാലയങ്ങള്‍ പുനരുദ്ധാരണത്തിന് ശേഷം വീണ്ടും തുറന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 15 ബുധനാഴ്ചയാണ് ദേവാലയങ്ങളുടെ കൂദാശ മൊസൂളിൽ നടന്നത്. ഇസ്ലാമിക തീവ്രവാദികള്‍ വന്‍ നാശം വിതച്ച അതേ സ്ഥലത്തു നവീകരിച്ച ദേവാലയങ്ങള്‍ തുറന്നപ്പോള്‍ ചുറ്റുംകൂടിയിരിന്ന ക്രൈസ്തവരുടെ മുഖങ്ങളില്‍ പ്രകടമായത് പുനരുത്ഥാനത്തിന്റെ പ്രത്യാശയായിരിന്നുവെന്ന് ഇറാഖി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വർഷങ്ങളുടെ നിശബ്ദത നിറഞ്ഞ കഷ്ടപ്പാടുകൾക്കു ശേഷം, വടക്കൻ ഇറാഖിലെ ക്രിസ്ത്യൻ സമൂഹത്തിന് പുതിയ അധ്യായം അടയാളപ്പെടുത്തിക്കൊണ്ടായിരിന്നു മൊസൂളിന്റെ മണികൾ വീണ്ടും മുഴങ്ങിയത്. ഒരിക്കൽ അവശിഷ്ടങ്ങളായി മാറിയ പുണ്യസ്ഥലങ്ങളുടെ പുനഃസ്ഥാപനത്തിന് നന്ദി പറയുവാന്‍ വൈദികര്‍ക്കും വിശ്വാസികള്‍ക്കും പുറമേ പ്രാദേശിക ഉദ്യോഗസ്ഥരും ഒന്നുചേര്‍ന്നു. 2014 – 2017 കാലഘട്ടത്തിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് നിയന്ത്രണത്തിൽ അശുദ്ധമാക്കപ്പെടുകയും ഗുരുതരമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്ത ദേവാലയങ്ങള്‍ പ്രാദേശിക സഭയുടെയും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെയും സംയുക്ത സഹകരണത്തിലൂടെയാണ് പുനർനിർമ്മിച്ചത്. ദേവാലയം വീണ്ടും തുറക്കുന്നത് ക്രിസ്ത്യാനികൾക്ക് മാത്രമല്ല, ഇറാഖിൽ സമാധാനത്തിനും സഹവർത്തിത്വത്തിനും വേണ്ടി ആഗ്രഹിക്കുന്ന എല്ലാ ആളുകൾക്കും പ്രതീക്ഷയുടെ അടയാളമാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പള്ളികളിൽ പ്രവേശിച്ചപ്പോൾ പ്രാദേശിക വിശ്വാസികൾ വികാരഭരിതരായിരിന്നു. കത്തിച്ച മെഴുകുതിരികളും നന്ദിയുടെ സ്തുതിഗീതങ്ങൾ ആലപിച്ചുമാണ് വിശ്വാസികള്‍ സന്തോഷം പ്രകടിപ്പിച്ചത്. ചടങ്ങിനിടെ യുദ്ധത്തിന്റെയും പീഡനത്തിന്റെയും ഇരകളായവര്‍ക്ക് വേണ്ടി പ്രാർത്ഥനകളും നടന്നു. വർഷങ്ങളുടെ അക്രമം അവശേഷിപ്പിച്ച ആഴത്തിലുള്ള മുറിവുകള്‍ക്കിടയിലും പ്രതിസന്ധിയിലും സമൂഹത്തെ നിലനിർത്തിയ അചഞ്ചലമായ ക്രിസ്തു വിശ്വാസത്തെക്കുറിച്ചു സഭാ നേതാക്കൾ സംസാരിച്ചു. മൊസൂളിലെ ക്രൈസ്തവ സമൂഹത്തിന്റെ പുനരുജ്ജീവനമായാണ് ദേവാലയ കൂദാശയെ പലരും വിശേഷിപ്പിച്ചത്. പതിനായിരങ്ങളുടെ കുടിയിറക്കത്തിനുശേഷം പ്രദേശത്ത് ക്രൈസ്തവ ജനസംഖ്യ കുറവാണെങ്കിലും, പലരും ഈ സംഭവത്തെ പുതുയുഗ പ്രത്യാശയായും വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള ആഹ്വാനമായിട്ടു കൂടിയാണ് കണക്കാക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-17-16:21:17.jpg
Keywords: ഇറാഖ, മൊസൂ