category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ക്രൈസ്തവ ന്യൂനപക്ഷ അവകാശങ്ങളുടെമേൽ സർക്കാർ നടത്തുന്ന കടന്നുകയറ്റം അന്യായം: കെആർഎൽസിസി
Contentകൊച്ചി: ക്രൈസ്തവ ന്യൂനപക്ഷ അവകാശങ്ങളുടെമേൽ സർക്കാർ നിരന്തരം നടത്തുന്ന കടന്നുകയറ്റം അന്യായമാണെന്ന് കെആർഎൽസിസി. പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂളിലെ യൂണിഫോം വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം നിരുത്തരവാദപരവും നിയമവിരുദ്ധവുമാണ്. അത് അംഗീകരിക്കാനാകില്ല. രാഷ്ട്രീയനേട്ടങ്ങൾക്കായി ഇത്തരം വിഷയങ്ങളെ ഉപയോഗിക്കുന്ന പാർട്ടികളുടെ അജൻഡകൾ അപകടകരമാണ്. യൂണിഫോം വിഷയത്തിൽ ഹൈക്കോടതി വ്യക്തമായ നിർദേശം നൽകിയ സാഹചര്യത്തിലും വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം നിക്ഷിപ്‌ത താത്പര്യത്തോടെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പരിഹരിക്കപ്പെട്ട പ്രശ്‌നത്തിൽ പ്രതികരണം നടത്തിയതു സ്‌കൂളിൻ്റെ പ്രവർത്തന ത്തെ തടസപ്പെടുത്താനും പ്രദേശത്തെ സമാധാനാന്തരീക്ഷം കലുഷിതമാക്കുന്നതിനും കാരണമാകും. നിയമപരമായി യൂണിഫോം പോലുള്ള വിഷയങ്ങളിൽ തീരുമാന മെടുക്കാനും നടപ്പിലാക്കാനും മാനേജ്‌മെന്റിന് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ആവശ്യമായ സംരക്ഷണം ഉറപ്പാക്കാൻ പോലീസിനു നിർദേശം നൽകുകയും ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടൽ സംശയകരമാണെന്നും കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ എന്നിവർ ചൂണ്ടിക്കാട്ടി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-10-17 11:00:00
Keywordsകെആർഎൽസിസി
Created Date2025-10-17 11:00:39