Contents

Displaying 25301-25310 of 26063 results.
Content: 25756
Category: 1
Sub Category:
Heading: മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് സിബിസിഐ അധ്യക്ഷൻ
Content: വത്തിക്കാന്‍ സിറ്റി: ഇന്ത്യ സന്ദർശിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പയെ ക്ഷണിച്ച് ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ഇന്നലെ ഒക്ടോബര്‍ 22നു വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഔദ്യോഗിക ക്ഷണക്കത്ത് മാർപാപ്പയ്ക്ക് സിബിസിഐ അധ്യക്ഷൻ കൈമാറി. സന്ദർശനവുമായി ബന്ധപ്പെട്ട വിഷയം കേന്ദ്രസർക്കാരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം മാർപാപ്പയെ അറിയിച്ചു. ഇന്ത്യയിലേക്കുള്ള ക്ഷണം മാർപാപ്പ സ്വാഗതം ചെയ്തിട്ടുണ്ടെന്നും, വൈകാതെ അദ്ദേഹം ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ സന്ദർശനവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുമെന്നും അർച്ചുബിഷപ്പ് താഴത്ത് വ്യക്തമാക്കി. 2026 ഫെബ്രുവരിയിൽ നടക്കുന്ന സിബിസിഐ ജനറൽബോഡി യോഗത്തെക്കുറിച്ച് മാർപാപ്പയെ അറിയിച്ചതായും യോഗത്തിനായുള്ള പ്രത്യേക സന്ദേശവും അനുഗ്രഹവും ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങൾ, സംഭാവനകൾ, സഭ നേരിടുന്ന വെല്ലുവിളികൾ തുടങ്ങി സഭയുടെ നിലവിലെ സാഹചര്യങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് മാർപാപ്പയ്ക്ക് കൈമാറിയതായും ആര്‍ച്ച് ബിഷപ്പ് താഴത്ത് അറിയിച്ചു. ഇന്ത്യ സന്ദര്‍ശിക്കണമെന്ന ആഗ്രഹം നിരവധി തവണ പ്രകടിപ്പിച്ച ആഗോള സഭയുടെ തലവനായിരിന്നു ഫ്രാന്‍സിസ് പാപ്പ. ഇത് സഫലമാകുന്നതിന് മുന്‍പാണ് പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.
Image: /content_image/News/News-2025-10-23-14:32:07.jpg
Keywords: പാപ്പ
Content: 25757
Category: 1
Sub Category:
Heading: യുവജനങ്ങള്‍ക്കിടയില്‍ അനുരഞ്ജനത്തിന്റെ സന്ദേശവുമായി റോമില്‍ വീത്തെ ഫെസ്റ്റിവൽ
Content: റോം: തങ്ങളോടുതന്നെയും മറ്റുള്ളവരുമായും ദൈവത്തോടും അനുരഞ്ജനപ്പെടുക എന്ന സന്ദേശം മുന്നോട്ട് വച്ച്, വിവിധ രാജ്യങ്ങളിൽനിന്നുള്ള ഗായകരെയും കലാകാരന്മാരെയും ഉൾപ്പെടുത്തി വീത്തെ ഫെസ്റ്റിവൽ ഫൗണ്ടേഷൻ കലാസന്ധ്യ ഒരുക്കുന്നു. മറ്റന്നാള്‍ ഒക്ടോബർ 25ന് റോമിലെ ഷൂസ്റ്റർ പാർക്കിലായിരിക്കും ജൂബിലിയുടെ കൂടി ഭാഗമായ പരിപാടി നടക്കുക. സംഗീതനിശ എന്നതിനേക്കാൾ, ലോകത്തെ പ്രധാന തലസ്ഥാനങ്ങളിൽ കലയുടെയും സംഗീതത്തിന്റെയും ആഘോഷമൊരുക്കി, യുവജനങ്ങൾക്കിടയിൽ, അവനവനോടുതന്നെയും മറ്റുള്ളവരോടും ദൈവത്തോടും അനുരഞ്ജനപ്പെടാനുള്ള സന്ദേശം മുന്നോട്ടുവയ്ക്കുന്ന ഒരു പരിപാടിയാണ് തങ്ങൾ ഒരുക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. സാംസ്‌കാരിക, രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം പൊതുവിഷയങ്ങളെ നോക്കിക്കാണാനും, ഒരുമിച്ച് മെച്ചപ്പെട്ട ഒരു ലോകം പടുത്തുയർത്താനും, ദൈവസ്നേഹം എല്ലായിടങ്ങളിലും പരത്താനും യുവജനങ്ങളെ ക്ഷണിക്കുന്ന കലാസന്ധ്യയാണ്, "പാലങ്ങൾ അഗ്നിയ്ക്കിരയാക്കാതിരിക്കുക, ഒരു പാലമായി മാറുക" (Don’t burn bridges, become one) എന്ന പേരിൽ ഒരുക്കിയിരിക്കുന്ന ഇത്തവണത്തെ സംഗമം. 2012-ൽ ആരംഭിച്ചതാണ് വീത്തെ ഫെസ്റ്റിവൽ ഫൗണ്ടേഷൻ. കലയിലൂടെയും, മാധ്യമങ്ങളിലൂടെയും, കലാപരിപാടികളിലൂടെയും സുവിശേഷസന്ദേശം പരത്തിക്കൊണ്ട്, എല്ലാ യുവജനങ്ങളെയും മെച്ചപ്പെട്ട ഒരു ലോകത്തിനായി ഒരുമിപ്പിക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്‌ഷ്യം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-23-15:21:27.jpg
Keywords: റോമില്‍
Content: 25758
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി
Content: വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് നേരെ ഉയരുന്ന ആക്രമണങ്ങളെ അപലപിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ടിന്റെ പ്രകാശന വേളയിലാണ് കർദ്ദിനാൾ ഇക്കാര്യം പറഞ്ഞത്. വെസ്റ്റ് ബാങ്കിലെ, പ്രത്യേകിച്ച് തായ്ബെ ഗ്രാമത്തിലെ ക്രൈസ്തവരോട് ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന മോശം പെരുമാറ്റത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കര്‍ദ്ദിനാള്‍ മറുപടി പറഞ്ഞു. ഇത് വളരെ സങ്കീർണ്ണമായ പ്രശ്നമാണെന്നും സാധാരണ ജീവിതം നയിക്കുന്ന ഈ ക്രിസ്ത്യാനികൾ എന്തിനാണ് ഇത്തരം ശത്രുതയ്ക്ക് വിധേയരാകുന്നതെന്ന് മനസ്സിലാകുന്നില്ലായെന്നും കർദ്ദിനാൾ വ്യക്തമാക്കി. എല്ലാവർക്കും ബഹുമാനത്തോടെയും വസ്തുനിഷ്ഠമായും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ കഴിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത്തരം ഭീഷണികൾക്ക് വിധേയരാകാതെ ആളുകൾക്ക് സ്വയം അഭിപ്രായം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യം ലഭിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുകയാണെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഗാസയിലെ സമാധാന പദ്ധതി പ്രതീക്ഷ പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-23-16:50:34.jpg
Keywords: മധ്യപൂര്‍വ്വേഷ്യ
Content: 25759
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്രയുടെ സമാപനം ഇന്ന്
Content: തിരുവനന്തപുരം: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 13ന് കാസർഗോട്ടുനിന്ന് ആരംഭിച്ച അവകാശ സംരക്ഷണയാത്ര ഇന്ന് തിരുവനന്തപുരത്തു സമാപിക്കും. ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം കാത്തുപരിപാലിക്കുക, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു നടപ്പാക്കുക, നെല്ല്, നാളികേരം, റബർ, ഇതര കാർഷികവിളകൾ എന്നിവയുടെ വിലത്തകർച്ച പരിഹരിക്കുക, വന്യജീവി അക്രമങ്ങൾ തടയുകയും അന്യായമായ ഭൂനിയമങ്ങൾക്കു പരിഹാരം കണ്ടെത്തുകയും ചെയ്യുക, വിദ്യാഭ്യാസ രംഗത്തെ ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്ര സംഘടിപ്പിക്കുന്നത്. ഇന്നു രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നു പ്രകടനമായി ആരംഭിക്കുന്ന അവകാശ സംരക്ഷണയാത്ര സെക്രട്ടേറിയറ്റിനു മുന്നിൽ എത്തിച്ചേരും. തുടർന്ന് 11ന് ആരംഭിക്കുന്ന ധർണയിൽ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ തുടങ്ങിയവർ പ്രസംഗിക്കും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്‍റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ സെക്രട്ടറി ജേക്കബ് നിക്കോളാസ്, ഡോ. ജോസ്‌കുട്ടി ജോസ്, ടോണി പുഞ്ചക്കുന്നേൽ, ഫാ. ഫിലിപ്പ് കവിയിൽ, ഡോ.കെ.എം. ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകും.
Image: /content_image/India/India-2025-10-24-10:48:32.jpg
Keywords: കോൺഗ്രസ്
Content: 25760
Category: 1
Sub Category:
Heading: സിസ്റ്റൈൻ ചാപ്പലില്‍ ചരിത്രം കുറിച്ച് ലെയോ പാപ്പയുടെയും ചാൾസ് രാജാവിന്റെയും എക്യുമെനിക്കല്‍ പ്രാര്‍ത്ഥന
Content: വത്തിക്കാന്‍ സിറ്റി: പ്രൊട്ടസ്റ്റന്റ് നവീകരണത്തിനുശേഷം ചരിത്രത്തില്‍ ആദ്യമായി ആഗോള സഭയുടെ പരമാധ്യക്ഷനും ബ്രിട്ടീഷ് രാജാവും ചേര്‍ന്നുള്ള പ്രാര്‍ത്ഥനയ്ക്കു സിസ്റ്റൈൻ ചാപ്പൽ വേദിയായി. ഇന്നലെ വ്യാഴാഴ്ചയാണ് മൈക്കലാഞ്ചലോയുടെ "ദി ലാസ്റ്റ് ജഡ്ജ്മെന്റ്" എന്ന ചിത്രത്തിന് താഴെ പ്രാര്‍ത്ഥന നടന്നത്. ലെയോ പതിനാലാമൻ മാർപാപ്പ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. യോർക്കിലെ ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് സ്റ്റീഫൻ കോട്രെൽ, ചാൾസ് രാജാവ്, കാമില രാജ്ഞി, ഉന്നത പ്രതിനിധികള്‍ എന്നിവർ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത പരിശുദ്ധാത്മാവിനോടുള്ള ഗാനം ഗായകസംഘങ്ങൾ ആലപിച്ചു. 19-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കർദ്ദിനാളും ആംഗ്ലിക്കൻ വിശ്വാസം ഉപേക്ഷിച്ച് കത്തോലിക്ക സഭയില്‍ ചേരുകയും പിന്നീട് കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടുകയും ചെയ്ത കര്‍ദ്ദിനാള്‍ ന്യൂമാന്റെ ഗീതം തന്നെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധ നേടിയിരിന്നു. 2019-ൽ ന്യൂമാന്റെ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്ത ചാൾസ് രാജാവ്, 1848-ൽ ന്യൂമാൻ സ്ഥാപിച്ച ബർമിംഗ്ഹാം ഓറേറ്ററി സന്ദർശിക്കുന്ന ആദ്യത്തെ ബ്രിട്ടീഷ് രാജാവ് എന്ന പേരിലും ശ്രദ്ധ നേടിയ വ്യക്തിയാണ്. പ്രാർത്ഥനയ്ക്കിടെ, ഗായകസംഘങ്ങൾ ലാറ്റിനിലും ഇംഗ്ലീഷിലും സങ്കീർത്തനങ്ങൾ 8, 64 എന്നീ അധ്യായങ്ങള്‍ സംഗീതരൂപത്തില്‍ ആലപിച്ചു. വിശുദ്ധ പൗലോസ് ശ്ലീഹാ റോമാക്കാർക്കു എഴുതിയ ലേഖനത്തിൽ നിന്നുള്ള (8:22–27) ഭാഗമാണ് ലേഖനപാരായണത്തിന് തെരഞ്ഞെടുത്തത്. ലെയോ പാപ്പയും കോട്രെലും ഒരുമിച്ച് ഇംഗ്ലീഷിൽ സമാപന പ്രാർത്ഥന നടത്തി. കർദ്ദിനാളുമാർ, ബിഷപ്പുമാർ, ആംഗ്ലിക്കൻ പ്രതിനിധികൾ എന്നിവർ പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കെടുത്തു. പതിനാറാം നൂറ്റാണ്ടില്‍ മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കത്തോലിക്ക സഭയില്‍ നിന്നു വേര്‍തിരിഞ്ഞുപോയ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന് ശേഷം ഇതാദ്യമായാണ് ബ്രിട്ടീഷ് രാജാവിന്റെയും മാര്‍പാപ്പയുടെയും നേതൃത്വത്തില്‍ എക്യുമെനിക്കല്‍ പ്രാര്‍ത്ഥന നടക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-24-11:10:54.jpg
Keywords: പ്രൊട്ടസ്റ്റ, രാജാ
Content: 25761
Category: 1
Sub Category:
Heading: തിരുക്കല്ലറ ദേവാലയത്തില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്
Content: ജെറുസലേം: യേശുവിനെ അടക്കം ചെയ്ത ജെറുസലേമിലെ തിരുക്കല്ലറ ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. അടിയുറച്ച കത്തോലിക്ക വിശ്വാസിയായ വാന്‍സ്, ഇസ്രായേലിലേക്കുള്ള മൂന്ന് ദിവസത്തെ നയതന്ത്ര സന്ദര്‍ശനത്തിനിടെയാണ് ഇന്നലെ വ്യാഴാഴ്ച ഭാര്യ ഉഷ വാന്‍സിനൊപ്പം തിരുക്കല്ലറ ദേവാലയത്തില്‍ എത്തിയത്. ഹോളി സെപ്പൽക്കർ (തിരുക്കല്ലറ) ദേവാലയത്തില്‍ ഫ്രാൻസിസ്കൻ വൈദികര്‍ അര്‍പ്പിച്ച സ്വകാര്യ കുർബാനയില്‍ ഇരുവരും പങ്കെടുത്തു. രാജ്യത്തിന്റെ രണ്ടാമത്തെ കത്തോലിക്ക വൈസ് പ്രസിഡന്റായ വാൻസ്, വിശുദ്ധ കുർബാനയ്ക്ക് മുമ്പ് ഒരു കൂട്ടം ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയിരിന്നുവെന്നും കുമ്പസാരിച്ചിരിന്നുവെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യേശുക്രിസ്തുവിന്റെ കുരിശുമരണവും, അടക്കവും, പുനരുത്ഥാനവും നടന്ന സ്ഥലത്താണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദേവാലയം പണിതിരിക്കുന്നത്. വിശുദ്ധ നാട് സന്ദർശിക്കുന്നവരുടെ പ്രധാന കേന്ദ്രം കൂടിയാണ് തിരുക്കല്ലറ ദേവാലയം. കാൽവരി അൾത്താരയ്ക്ക് മുമ്പില്‍ വാൻസും ഭാര്യയും മെഴുകുതിരികൾ കത്തിച്ചാണ് പ്രാര്‍ത്ഥിച്ചത്. ക്രിസ്തുവിന്റെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും സ്ഥലം സന്ദർശിക്കാൻ കഴിഞ്ഞത് എത്രയോ അനുഗ്രഹമാണെന്ന് വാൻസ് 'എക്സി'ല്‍ കുറിച്ചു. ഏറ്റവും പവിത്രമായ ഈ സ്ഥലങ്ങളെ പരിപാലിക്കുന്ന ഗ്രീക്ക്, അർമേനിയൻ, കത്തോലിക്കാ വൈദികരോട് അങ്ങേയറ്റം നന്ദിയുണ്ടെന്നും സമാധാനത്തിന്റെ രാജാവ് നമ്മോട് കരുണ കാണിക്കുകയും സമാധാനത്തിനായുള്ള നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കുകയും ചെയ്യട്ടെയെന്നും വാന്‍സ് 'എക്സില്‍' പങ്കുവെച്ച കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-24-13:24:56.jpg
Keywords: തിരുക്കല്ലറ, വാന്‍സ്
Content: 25762
Category: 1
Sub Category:
Heading: കത്തോലിക്ക സന്യാസത്തെ കേന്ദ്രമാക്കിയുള്ള അവാര്‍ഡ് ചിത്രം സ്‌പെയിനില്‍ പ്രദര്‍ശനത്തിന്
Content: മാഡ്രിഡ്: ഒരു കൗമാരക്കാരിയുടെ സന്യാസ ജീവിതത്തിലേക്കുള്ള ചുവടുവെയ്പ്പിനെ പ്രമേയമാക്കി നിര്‍മ്മിച്ച അവാര്‍ഡ് ചലച്ചിത്രം "ലോസ് ഡൊമിംഗോസ്" സ്പെയിനിൽ പ്രദര്‍ശനത്തിന്. അലാവുഡ റൂയിസ് ഡി അസുവ സംവിധാനം ചെയ്ത ഈ ചിത്രം സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ പുരസ്ക്കാരം ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 'വേൾഡ് കാത്തലിക് അസോസിയേഷൻ ഫോർ കമ്മ്യൂണിക്കേഷന്റെ (SIGNS) സിഗ്നിസ് അവാർഡും സിനിമയ്ക്കു ലഭിച്ചിരിന്നു. ഐനാര എന്ന കൗമാരക്കാരിയുടെ കഥ പറയുന്നതാണ് "ലോസ് ഡൊമിംഗോസ്" എന്ന സിനിമ. സന്യാസ ജീവിതത്തിലേക്കുള്ള ചിന്തകള്‍ ഉരുതിരിയുന്നതും ഇതിനെ ചൊല്ലി കുടുംബത്തിൽ നിന്നും അധ്യാപകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ നേരിടുന്നതും ഉള്‍പ്പെടെ ഐനാരയുടെ സമര്‍പ്പിത ജീവിതത്തിലേക്കുള്ള വിളിയില്‍ നേരിടുന്ന പ്രതിബന്ധങ്ങളും വിശ്വാസം നല്‍കുന്ന ബലവും സിനിമയില്‍ പ്രമേയമാകുന്നുണ്ട്. വിശ്വാസത്തെയും സമര്‍പ്പണത്തെയും തെറ്റിദ്ധരിക്കുന്ന ഒരു ലോകത്തിനിടയിൽ ജീവിതത്തിന്റെ അര്‍ത്ഥം, സ്നേഹം എന്നിവയ്ക്കായുള്ള അവളുടെ അന്വേഷണവും വൈകാരികവും ആത്മീയവുമായ തലങ്ങളും സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. സമഗ്രമായ ഗവേഷണത്തിന് ശേഷം സമര്‍പ്പിത ജീവിതത്തിലേക്കുള്ള യാത്രയെ കണിശതയോടെയും സഹാനുഭൂതിയോടെയും ചിത്രീകരിക്കാനാണ് താൻ ലക്ഷ്യമിട്ടതെന്ന് സംവിധായികയായ റൂയിസ് ഡി അസൂവ പറയുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ ശ്രദ്ധ നേടിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-24-15:36:31.jpg
Keywords: സ്പെയി
Content: 25763
Category: 1
Sub Category:
Heading: സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് കേസ് അവസാനിപ്പിച്ചു; തനിക്ക് ലഭിച്ചതും കോൺവെന്റ് സ്കൂളിലെ വിദ്യാഭ്യാസമെന്ന് ജസ്റ്റിസ് വി ജി അരുൺ
Content: കൊച്ചി: സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ സ്കൂൾ നയങ്ങൾക്ക് വിരുദ്ധമായി മുസ്ലീം വിദ്യാർത്ഥിനി ഹിജാബ് ധരിച്ചു വന്നതിനെതുടർന്നുണ്ടായ പരാതിയിൽ നടന്നുവന്ന കേസ് കോടതി അവസാനിപ്പിച്ചു. സ്കൂളിനെതിരെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകുകയും വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർ സ്കൂളിനെതിരെ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ചില സംഘടനകളുടെ നേതൃത്വത്തിൽ ക്രൈസ്തവസ്ഥാപനങ്ങൾക്കും സന്യസ്തർക്കുമെതിരായ വ്യാപകമായ അപവാദ വിദ്വേഷ പ്രചാരണങ്ങളും ദിവസങ്ങളായി നടന്നുവരികയായിരുന്നു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിന് നൽകിയ നോട്ടീസും തുടർനടപടികളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സി‌ബി‌എസ്‌ഇ സിലബസിലുള്ള സെന്റ് റീത്താസ് പബ്ലിക് സ്‌കൂൾ കോടതിയിൽ ഹർജി നൽകിയത്. സ്കൂളിന് പോലീസ് സംരക്ഷണം നൽകാൻ കോടതി മുൻപ് ഉത്തരവിട്ടിരുന്നു. സ്കൂൾ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച കോടതി അന്തിമ വിധി വരുന്നത് വരെ സ്കൂളിന് എതിരെ നടപടികൾ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചിരുന്നു. സി‌ബി‌എസ്‌ഇ സ്കൂളിൽ കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് അധികാരം സാധ്യമാണോ എന്നും കോടതി ചോദിച്ചിരുന്നു. തുടർന്ന് ഇന്ന് നടന്ന വാദത്തിലാണ് പരാതിക്കാരിയായ വിദ്യാർത്ഥിനി സ്കൂളിൽ തുടരാൻ ആഗ്രഹിക്കുന്നില്ലായെന്ന് കോടതി മുൻപാകെ അഭിഭാഷകൻ അറിയിച്ചത്. സ്കൂളിനെതിരെ മറ്റ് നടപടികൾ സ്വീകരിക്കില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. മറ്റ് വാദങ്ങളിലേക്ക് കൂടുതൽ കടക്കേണ്ട ആവശ്യമില്ലെന്ന നിഗമനത്തിൽ റിട്ട് ഹർജി അവസാനിപ്പിക്കുകയായിരുന്നു. വാദത്തിനിടയിൽ, തനിക്ക് ലഭിച്ചതും കോൺവെന്റ് സ്കൂളിലെ വിദ്യാഭ്യാസമാണെന്നും സിസ്റ്റർമാരുടെ സേവനങ്ങൾ തനിക്ക് മനസ്സിലാകുമെന്നും ജസ്റ്റിസ് വി ജി അരുൺ പറഞ്ഞു. സിസ്റ്റർമാർ കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി തോന്നണമെന്നില്ല, അത് വിദ്യാർത്ഥിനിയുടെ സ്വന്തം ഇഷ്ടപ്രകാരം സ്കൂൾ വിട്ടുപോകുന്നത് ആയി രേഖപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. തന്റെ എല്ലാ സ്കൂൾ ദിവസവും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലാണ് ആരംഭിച്ചതെന്നും ജസ്റ്റിസ് പങ്കുവെക്കുകയുണ്ടായി. വ്യാപകമായ സൈബർ ആക്രമണവും തെറ്റായ വാർത്തകളുടെ പ്രചരണവും സ്കൂളിനും സന്യസ്ത ആയ പ്രിൻസിപ്പാളിനും സ്കൂളിന്റെ അഭിഭാഷകക്കെതിരെയും ഉണ്ടായിരുന്നു. അഭിഭാഷകക്കെതിരെ ബാർ കൗൺസിലിൽ ചിലർ പരാതി നൽകുകയുണ്ടായിരുന്നു. വ്യാജ വാർത്തകൾ നൽകി രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഇത്തരം വിവാദങ്ങൾ ഉപയോഗിക്കരുതെന്നും സൈബർ ആക്രമണങ്ങൾ അനുവദിക്കരുതെന്നും കോടതി പറഞ്ഞു. ഒരു വിദ്യാർത്ഥിനി സ്കൂളിൽ നിന്നും മാറിപ്പോകുന്നതിൽ വിഷമം ഉണ്ട്. എങ്കിലും അവരുടെ തീരുമാനത്തെ മാനിക്കുന്നു. കോടതി ഇടപെടലിൽ ഈ പ്രശ്നം പരിഹരിക്കാൻ ആയതിൽ ആശ്വാസം ഉണ്ടെന്നും സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-24-16:52:11.jpg
Keywords: റീത്താ, ഹിജാ
Content: 25764
Category: 18
Sub Category:
Heading: വോട്ട് ബാങ്ക് മുന്നിൽക്കണ്ട് ചില സമുദായങ്ങളെ തഴയുമ്പോഴാണ് സമത്വം ഇല്ലാതാകുന്നത്: മാർ തോമസ് തറയിൽ
Content: തിരുവനന്തപുരം: വോട്ട് ബാങ്ക് മുന്നിൽക്കണ്ട് രാഷ്ട്രീയ നേതൃത്വം ചില സമുദായങ്ങളെ തഴയുമ്പോഴാണ് സമൂഹത്തിൽ സമത്വം ഇല്ലാതാകുന്നതെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. സമത്വം ഇല്ലെങ്കിൽ ജനാധിപത്യമുണ്ടാകില്ലെന്ന് ഓർമ വേണമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് പാണത്തൂരിൽനിന്നാരംഭിച്ച അവകാശ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്നു ഭരണാധികാരികൾ ഉറപ്പുവരുത്തണം. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ലഭിച്ച് വർഷങ്ങൾ ക ഴിഞ്ഞിട്ടും നടപ്പാക്കാൻ നടപടിയൊന്നുമില്ല. റിപ്പോർട്ടിലെ ശിപാർശകൾ പൂർണതോതിൽ നടപ്പാക്കണം. തെരഞ്ഞെടുപ്പ് അടുത്തുവരു മ്പോൾ ഇതിലെ ഏതെങ്കിലും പ്രഖ്യാപനങ്ങൾ സമുദായത്തെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി കൊണ്ടുവരുന്നതാണു പതിവ്. വിദ്യാഭ്യാസ മേഖലയിൽ ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ 17,000 പേരുടെ നിയമനമാണു തടസപ്പെട്ടിരിക്കുന്നത്. വലിയൊരു സമൂഹത്തിൻ്റെ പ്രതീക്ഷകൾക്കാണ് ഇതു തിരിച്ചടിയാകുന്നത്. പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്കും ഇതിടയാ ക്കും. ഇക്കാര്യത്തിൽ പരിഹാരമുണ്ടാകുമെന്ന സർക്കാർ വാഗ്‌ദാനം നിറവേറ്റുമെന്നാണ് കരുതുന്നത്. കോടതിയിലേക്കും നിയമനടപ ടികളിലേക്കും വലിച്ചിഴയ്ക്കാതെ പ്രശ്‌ന പരിഹാരത്തിനു സർക്കാർ തയാറാകണം: വിദ്യാലയങ്ങളിലെ സമാധാനപൂർണമായ അന്തരീക്ഷം തകർക്കാൻ അധികൃതരുടെ ഭാഗത്തുനിന്നു തന്നെയുള്ള ചില ശ്രമങ്ങൾ ഉണ്ടാ കാൻ പാടില്ലാത്തതാണ്. ആദ്യഘട്ടത്തിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന വിപ്ലവകരമായ പ്രഖ്യാപനങ്ങൾ നടത്തിയവരാണ് പിന്നീട് മതപരമായ ചിഹ്നങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന വൈരുധ്യവുമുണ്ട്- മാർ തറയിൽ പറഞ്ഞു. കാർഷികമേഖലയിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടി വേണമെന്ന് സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. കർഷകസമൂഹം നേരിടുന്ന പ്രശ്ന‌ങ്ങൾ അടക്കം പൊതുസമൂഹത്തിൻ്റെ മുന്നിലെത്തിക്കാനും അധികാരികളുടെ കണ്ണുതുറപ്പിക്കാനുമാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു. ബിലീവേഴ്‌സ് ചർച്ച് തിരുവനന്തപുരം ബിഷപ് ഡോ. മാത്യൂസ് മാർ സിൽവാനോസ്, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് തിരുവനന്തപുരം അധ്യക്ഷന്‍ റവ. ഡോ. മോഹൻ മാനുവൽ, ബൈബിൾ ഫെയ്ത്‌ത് മിഷൻ തിരുവനന്തപുരം അധ്യക്ഷന്‍ റവ. ഡോ. സെൽവദാസ് പ്രമോദ്, സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ ലെഫ്. പ്രകാശ് ചന്ദ്ര പ്രധാൻ, ഇന്ത്യ ലൂഥറൻ ചർച്ച് അധ്യക്ഷന്‍ റവ. ഡോ. റോബിൻ സൺ ഡേവിഡ്, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ഡോ. ജോൺ തെക്കേക്കര, ചങ്ങനാശേരി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആൻ്റണി ഏത്തയ്ക്കാട്ട്, കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത ഡയറക്‌ടർ റവ. ഡോ. സാവി യോ മാനാട്ട്, വി.വി. അഗസ്റ്റിൻ, അഡ്വ. ബിജു പറയന്നിലം, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, ജോർജ് കോയിക്കൻ, ഡോ. ജേക്കബ് നിക്കോളാസ്, ബിനു ഡൊമിനിക്, ബിജു സെബാസ്റ്റ്യൻ, ബെന്നി ആ ന്റണി എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-10-25-11:11:11.jpg
Keywords: തറയി
Content: 25765
Category: 1
Sub Category:
Heading: ക്രിസ്ത്യാനികൾ കുടുംബങ്ങളെ സംരക്ഷിക്കുവാനും വെല്ലുവിളികളെ പ്രതിരോധിക്കുവാനും വിളിക്കപ്പെട്ടിരിക്കുന്നു: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആധുനിക യുഗത്തിൽ ക്രിസ്തീയ കുടുംബങ്ങളുടെ പ്രാധാന്യവും ദൌത്യവും ചൂണ്ടിക്കാട്ടി ലെയോ പതിനാലാമന്‍ പാപ്പ. സുവിശേഷവുമായി പൊരുത്തപ്പെടുന്ന ഒരു ജീവിത ശൈലിയിലൂടെ, കുടുംബത്തെ പിന്തുണയ്ക്കാനും പ്രതിരോധിക്കാനും പ്രോത്സാഹിപ്പി.ക്കാനും ഓരോ ക്രൈസ്തവ വിശ്വാസിയ്ക്കും കടമയുണ്ടെന്നു പാപ്പ ചൂണ്ടിക്കാട്ടി. വിവാഹത്തിന്റെയും, കുടുംബജീവിതത്തിന്റെയും പ്രാധാന്യത്തെ അടിവരയിടുന്നതിനും, ഇവയുടെ അജപാലനശുശ്രൂഷയിൽ പരിശീലനം നല്കുന്നതിനുമായി സ്ഥാപിച്ച, ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ദൈവശാസ്ത്ര ഗവേഷണ സ്ഥാപനത്തിലെ അംഗങ്ങൾക്ക് സന്ദേശം നല്‍കുകയായിരിന്നു ലെയോ പതിനാലാമൻ പാപ്പ. പരിശുദ്ധാത്മാവിന്റെ കൃപയിലും ക്രിസ്തുവിന്റെ മാതൃകയിലും സഭയുടെ പഠനങ്ങൾ മുൻപോട്ടു കൊണ്ടുപോകുവാനും പാപ്പ ഏവരെയും ക്ഷണിച്ചു. അജപാലന മേഖലയിൽ, ലോകത്തിന്റെ പല പ്രദേശങ്ങളിലും, വിവാഹത്തെ വിലമതിക്കാനോ നിരസിക്കാനോ ഉള്ള പ്രവണതകളെ നമുക്ക് അവഗണിക്കാൻ കഴിയില്ലായെന്നും, എന്നാൽ ഹൃദയങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന പിരിമുറുക്കങ്ങളും പ്രത്യയശാസ്ത്രങ്ങളും മാത്രമല്ല, ആത്മീയത, സത്യം, നീതി എന്നിവയ്ക്കായുള്ള വർദ്ധിച്ചുവരുന്ന അന്വേഷണവും നമ്മുടെ കാലത്തെ അടയാളപ്പെടുത്തുന്നുണ്ടെന്നും പാപ്പ പറഞ്ഞു. യുവാക്കളെ കുടുംബജീവിതത്തിലേക്കുള്ള യാത്രയിൽ ഒരുക്കേണ്ടതിന്റെ ആവശ്യകത പാപ്പാ അടിവരയിട്ടു പറഞ്ഞു. സ്നേഹം, വിശ്വാസം, ക്ഷമ, അനുരഞ്ജനം, ധാരണ എന്നീ മൂല്യങ്ങള്‍ക്കു പ്രത്യേക ഊന്നല്‍ നല്‍കണമെന്നും പാപ്പ പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-25-12:20:18.jpg
Keywords: ലെയോ