Contents

Displaying 25291-25300 of 26063 results.
Content: 25746
Category: 1
Sub Category:
Heading: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ മെട്രോ സ്റ്റേഷന് ദൈവമാതാവിന്റെ പേര്
Content: ടെഹ്റാന്‍: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ മെട്രോ സ്റ്റേഷന് ദൈവമാതാവിന്റെ പേര് നല്‍കിയ ഭരണകൂട നടപടി ശ്രദ്ധ നേടുന്നു. രാജ്യ തലസ്ഥാനമായ ടെഹ്‌റാനിലെ മെട്രോ സ്റ്റേഷനാണ് പേർഷ്യൻ ഭാഷയിൽ മറിയം-ഇ മൊകാദാസ് (പരിശുദ്ധ കന്യകാമറിയം) എന്ന പേര് നല്‍കിയിരിക്കുന്നത്. പുതുതായി നവീകരിച്ച സ്റ്റേഷൻ ക്രിസ്ത്യൻ പ്രമേയമുള്ള രൂപം സഹിതമാണ് അവതരിപ്പിച്ചിരിക്കുന്നത്. നഗരത്തിലെ അർമേനിയൻ ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രധാന കേന്ദ്രമായ സെന്റ് സർക്കിസ് അർമേനിയൻ കത്തീഡ്രലിന് സമീപമാണ് പുതിയ മെട്രോ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ലൈൻ 6 ന്റെ ഭാഗമായ ഈ സ്റ്റേഷൻ, തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം കടുത്ത ഇസ്ലാമിക നിലപാടുള്ള രാജ്യത്തു മെട്രോ സ്റ്റേഷന് ദൈവമാതാവിന്റെ പേര് നല്‍കാനുള്ള ഭരണകൂടത്തിന്റെ നീക്കം ഏവരെയും അമ്പരിപ്പിച്ചിരിക്കുകയാണ്. കന്യകാമറിയം, ക്രിസ്തു, സെന്റ് സാർക്കിസ് കത്തീഡ്രൽ എന്നിവയുടെ ചിത്രങ്ങൾ ഉൾപ്പെടെ വിവിധ ക്രിസ്ത്യൻ രൂപങ്ങളുടെ ചുവർച്ചിത്രങ്ങളും സ്റ്റേഷന്റെ ചുവരുകളെ മനോഹരമാക്കിയിട്ടുണ്ട്. ഇറാനിലെ ജനസംഖ്യയുടെ 99 ശതമാനവും ഇസ്ലാം മതസ്ഥരാണ്. ക്രൈസ്തവര്‍ വെറും 1 ശതമാനം മാത്രമാണ്. ആർട്ടിക്കിൾ 13 അനുസരിച്ച്, ഇറാന്റെ ഭരണഘടന ക്രൈസ്തവ വിശ്വാസികളെയും യഹൂദരെയും മത ന്യൂനപക്ഷങ്ങൾ ആയി ഔദ്യോഗികമായി അംഗീകരിക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങള്‍ രാജ്യത്തു വലിയ വിവേചനം നേരിടുന്നുണ്ട്. മതപണ്ഡിതന്മാരുടെ സമ്മർദ്ധവും കർക്കശ നിയമക്കുരുക്കുകളും ഭേദിച്ച് ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇറാന്‍. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-20-16:29:13.jpg
Keywords: ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ
Content: 25747
Category: 1
Sub Category:
Heading: പ്രൊട്ടസ്റ്റന്റ് നവീകരണത്തിനുശേഷം ഇതാദ്യമായി എക്യുമെനിക്കല്‍ പ്രാര്‍ത്ഥന നടത്താന്‍ ബ്രിട്ടീഷ് രാജാവും മാര്‍പാപ്പയും
Content: വത്തിക്കാന്‍ സിറ്റി: പതിനാറാം നൂറ്റാണ്ടില്‍ മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വേര്‍തിരിഞ്ഞുപോയ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന് ശേഷം ഇതാദ്യമായി എക്യുമെനിക്കല്‍ പ്രാര്‍ത്ഥന നടത്താന്‍ ബ്രിട്ടീഷ് രാജാവും മാര്‍പാപ്പയും ഒരുങ്ങുന്നു. "പ്രത്യാശയുടെ തീർത്ഥാടകർ" എന്ന നിലയിൽ ഒരുമിച്ച് നടക്കുക എന്ന ജൂബിലി വർഷ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ ഇംഗ്ലണ്ടിലെ സഭയുടെയും കത്തോലിക്ക സഭയുടെയും എക്യുമെനിക്കൽ പരിപാടി ഈ സന്ദർശന വേളയില്‍ ആഘോഷിക്കുമെന്നും ബക്കിംഗ്ഹാം കൊട്ടാരം നേരത്തെ വ്യക്തമാക്കിയിരിന്നു. ഈ ദിവസങ്ങളില്‍ വത്തിക്കാനിലേക്കു സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് രാജാവും രാജ്ഞിയും ലെയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഒക്ടോബർ 23 പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക്, സിസ്റ്റൈൻ ചാപ്പലിനുള്ളിൽ മൈക്കലാഞ്ചലോ വരച്ച ചിത്രത്തിന് താഴെയാണ് സൃഷ്ടിയുടെ പരിപാലനത്തിനായുള്ള എക്യുമെനിക്കൽ പ്രാർത്ഥനയിൽ ചാൾസ് മൂന്നാമൻ രാജാവ് പങ്കെടുക്കുക. പ്രാര്‍ത്ഥനയ്ക്ക് മാര്‍പാപ്പ നേതൃത്വം നല്‍കും. പരിസ്ഥിതി സംരക്ഷണത്തിനായി സമർപ്പിതരായ വ്യക്തികളുമായും സംഘടനകളുമായും പാപ്പ കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ്, രാജാവും രാജ്ഞിയും റോമന്‍ മതിലുകൾക്ക് പുറത്തുള്ള സെന്റ് പോൾ ബസിലിക്ക സന്ദർശിക്കും. ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ വത്തിക്കാനിലേക്കുള്ള രാഷ്ട്ര സന്ദർശനങ്ങൾ സ്വകാര്യ സന്ദർശനങ്ങളേക്കാൾ ഔപചാരികമായ വിധത്തിലാണ് നിരീക്ഷിക്കപ്പെടാറുള്ളത്. ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിന് 12 ദിവസം മുന്‍പ് ഏപ്രിൽ 9ന് രാജാവും രാജ്ഞിയും വത്തിക്കാന്‍ സന്ദര്‍ശിച്ചിരിന്നു. ഫ്രാന്‍സിസ് പാപ്പ താമസിച്ചിരിന്ന കാസ സാന്തയിൽവെച്ചായിരിന്നു സ്വകാര്യ കൂടിക്കാഴ്ച. ചാൾസിന്റെയും കാമിലയുടെയും 20-ാം വിവാഹ വാർഷികത്തോടനുബന്ധിച്ച് 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഫ്രാൻസിസ് പാപ്പ ഇരുവരെയും ആശീര്‍വദിച്ചതായും റിപ്പോർട്ടുണ്ടായിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-20-17:19:38.jpg
Keywords: എക്യുമെ
Content: 25748
Category: 18
Sub Category:
Heading: ലത്തീന്‍ മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നേതൃസംഗമം
Content: കൊച്ചി: ആഗോള കത്തോലിക്കാസഭയിലെ ജൂബിലി വർഷാചരണത്തോടനുബന്ധിച്ച് കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി) ഫാമിലി കമ്മീഷൻ സംഘടിപ്പിച്ച നേതൃസംഗമം ഫമീലിയ 2 മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്‌തു. എറണാകുളം ആശീർഭവനിൽ നടന്ന ചടങ്ങിൽ കെആർഎൽസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെആർഎൽസിസി ജനറൽ സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെആർഎൽസിബിസി ഫാമിലി കമ്മീഷൻ സെ ക്രട്ടറി റവ.ഡോ. എ.ആർ. ജോൺ, വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ ഡയറക്ട ർ ഫാ. അലക്സ് കുരിശുപറമ്പിൽ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ ഫാമിലി കമ്മീഷൻ ഡയറക്ടർമാർ, സമിതിയംഗങ്ങൾ, ആനിമേറ്റർമാർ, വോളൻ്റിയേഴ്‌സ്, റിസോഴ്‌സ് പേഴ്‌സൺ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ആശീർഭവൻ ഡയറക്ടർ റവ.ഡോ. വിൻസൻ്റ് വാരിയത്ത്, കെആ ർഎൽസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി റവ. ഡോ. എ.ആർ. ജോൺ എന്നിവർ ക്ലാസ് നയിച്ചു. ഫാ. റോബർട്ട് ചാവറനാനിക്കൽ, ഫാ.അരുൺ മാത്യു തൈപ്പറമ്പിൽ, ബോണി ചെല്ലാനം തുടങ്ങിയവർ നേതൃത്വം നൽകി.
Image: /content_image/India/India-2025-10-21-10:49:27.jpg
Keywords: ലത്തീ
Content: 25749
Category: 18
Sub Category:
Heading: ഉപാധിരഹിത പട്ടയം ജനത്തിന്റെ അവകാശം: മാർ ജോൺ നെല്ലിക്കുന്നേൽ
Content: കട്ടപ്പന: പുതിയ ഭൂപതിവ് ചട്ട ഭേദഗതി വോട്ട് നേടാനുള്ള മാർഗം മാത്രമാക്കരുതെന്നും ഉപാധിരഹിത പട്ടയം ജനത്തിന്റെ അവകാശമാണെന്നും ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ. കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാ ശ സംരക്ഷണ യാത്രയുടെ രൂപതാതല ഉദ്ഘാടനം കട്ടപ്പനയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ഭീതി കൂടാതെ മനുഷ്യന് ജീവിക്കാനാകണം. ജനത്തെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പുതിയ ചട്ടങ്ങൾ നടപ്പിലാക്കിയാൽ എതിർ ക്കേണ്ടിവരും. കത്തോലിക്ക കോൺഗ്രസിൻ്റെ അവകാശ സംരക്ഷണ യാത്ര ഉയർത്തുന്ന ആവശ്യങ്ങൾക്ക് ഇടുക്കി ജില്ലയുടെ പിന്തുണ ഉണ്ടാകുമെന്നും ബിഷപ്പ് പറഞ്ഞു. സമ്മേളനത്തിൽ എകെസിസി ഇടുക്കി രൂപതാ പ്രസിഡൻ്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു. അവകാശ സംരക്ഷണ യാത്രയ്ക്ക് ചുരുളി, മുരിക്കാശേരി, തങ്കമണി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. വിവിധ കേന്ദ്രങ്ങളിൽ നടന്ന സമ്മേളനങ്ങൾ ഇടുക്കി രൂപത വികാരി ജനറാൾമാരായ മോൺ. ജോസ് കരുവേലിക്കൽ, മോൺ. ജോസ് നരിതൂക്കി ൽ, മോൺ. ഏബ്രഹാം പുറയാറ്റ് എന്നിവർ ഉദ്ഘാടനം ചെയ്തു‌. വിവിധ സ്ഥലങ്ങളി ൽ നടന്ന സമ്മേളനങ്ങളിൽ ഗ്ലോബൽ ഡയറക്‌ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, ഗ്ലോബൽ ഭാരവാഹികളായ ട്രീസാ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആൻ്റണി, രാജേഷ് ജോൺ, അഡ്വ. മനു ജെ. വരാപ്പള്ളി, ജോർജുകുട്ടി പുല്ലേപ്പള്ളി, രൂപത ജനറൽ സെക്രട്ടറി സിജോ എലന്തൂർ എന്നിവർ വിഷയാവതരണം നടത്തി. വിവിധ കേന്ദ്രങ്ങളിൽ കത്തീഡ്രൽ വികാരി ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ ഫൊറോന വികാരിമാരായ ഫാ. ജിജി വടക്കേൽ, ഫാ. തോമസ് പുത്തൻപുരയിൽ, കോർപറേറ്റ് സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ, രൂപത ചാൻസലർ ഫാ. മാർട്ടിൻ പൊൻ പനാൽ എന്നിവർ പ്രസംഗിച്ചു. രൂപത ട്രഷറർ ജോസഫ് ചാണ്ടി തേവർപറമ്പിൽ, സാജൻ ജോർജ്, ജോസ് തോമസ്, ടി.ജെ. ജേക്കബ് തൊടുകയിൽ, അപർണ ജോസഫ് എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2025-10-21-11:00:52.jpg
Keywords: ഇടുക്കി
Content: 25750
Category: 1
Sub Category:
Heading: ഭീകരരുടെ പിടിയിലമര്‍ന്നപ്പോഴും ക്രിസ്തു വിശ്വാസം മുറുകെ പിടിച്ച സിറിയന്‍ ബിഷപ്പിന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പുരസ്‌കാരം
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ അനുസ്മരണാര്‍ത്ഥമുള്ള വിശുദ്ധ ജോൺ പോൾ രണ്ടാമൻ പുരസ്‌കാരം സിറിയന്‍ ആർച്ച് ബിഷപ്പ് ജാക്വസ് മൗറാദിന്. സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള സമർപ്പിത ജീവിത മാതൃക മുൻനിർത്തിക്കൊണ്ടാണ് സിറിയയിലെ ഹോംസ് അതിരൂപത മെത്രാപ്പോലീത്തയായ ആർച്ച് ബിഷപ്പ് ജാക്വസ് മൗറാദിന് വത്തിക്കാന്‍ പുരസ്‌കാരം സമ്മാനിച്ചത്. 2015-ൽ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ തട്ടിക്കൊണ്ടുപോയി, വിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിച്ച് പീഡിപ്പിച്ചുവെങ്കിലും ജീവന്‍ പോയാലും ക്രിസ്തുവിനെ തള്ളിപറയില്ലെന്ന് നിലപാടെടുത്ത വ്യക്തിയാണ് അദ്ദേഹം. ക്രിസ്തുവിനെ നിഷേധിക്കാതെ അഞ്ച് മാസത്തെ തടവിൽ കഴിഞ്ഞ അദ്ദേഹം മോചിതനായപ്പോള്‍, ഹോംസ് അതിരൂപതയുടെ ആർച്ചുബിഷപ്പായി അഭിഷിക്തനായി. തുടർന്ന് അനുരഞ്ജനത്തിന്റെ വക്താവായി ജീവിതം ഉഴിഞ്ഞുവെയ്ക്കുകയായിരിന്നു അദ്ദേഹം. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ചിന്തകളെയും പൈതൃകത്തെയും സഭാ ജീവിതത്തിൽ അദ്ദേഹത്തിന്റെ സ്വാധീനത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പുരസ്കാരമാണ്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അവാർഡ്. ജാക്വസ് മൗറാദിന്റെ ജീവിതകാലത്തെ സേവനം, വിശ്വാസത്തിന്റെ സാക്ഷ്യം, ക്രിസ്തീയ സ്നേഹം, മതാന്തര സംഭാഷണം, സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള അദ്ദേഹത്തിന്റെ സമർപ്പണം എന്നിവ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിക്കുന്നതെന്ന് ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റും അവാർഡ് കമ്മിറ്റി ചെയർമാനുമായ കർദ്ദിനാൾ കുർട്ട് കോഹ് ചടങ്ങിൽ പറഞ്ഞു. സിറിയയിലെ സഭയുടെ പ്രവർത്തനങ്ങൾക്കുള്ള കത്തോലിക്കാ സഭയുടെ അംഗീകാരമായാണ് താന്‍ ഈ ആദരവിനെ നോക്കികാണുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-21-11:49:51.jpg
Keywords: പോൾ രണ്ടാമ
Content: 25751
Category: 1
Sub Category:
Heading: തിരുസഭയുടെ ഉന്നതപദവികളില്‍ സേവനം ചെയ്ത കർദ്ദിനാള്‍ എഡോർഡോ മെനിചെല്ലി ദിവംഗതനായി
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ഉന്നത പദവികളില്‍ സേവനം ചെയ്ത കർദ്ദിനാളും വടക്കൻ ഇറ്റാലിയൻ മേഖലയായ മാർഷെയിലെ അങ്കോണ-ഒസിമോയുടെ മുന്‍ ആർച്ച് ബിഷപ്പുമായ എഡോർഡോ മെനിചെല്ലി ദിവംഗതനായി. 86-ാം വയസ്സായിരിന്നു. അചഞ്ചലമായ വിശ്വാസത്തോടെ കർത്താവിനുള്ള തന്റെ സമർപ്പണം അവസാനം വരെ കൊണ്ടുപോയ വ്യക്തിയായിരിന്നു കര്‍ദ്ദിനാള്‍ മെനിചെല്ലിയെന്ന് അങ്കോണ-ഒസിമോയിലെ നിലവിലെ ആർച്ച് ബിഷപ്പ് അനുസ്മരിച്ചു. 1939 ഒക്ടോബർ 14 ന് സെറിപോള ഡി സാൻ സെവേരിനോ മാർഷെയിലാണ് മെനിചെല്ലി ജനിച്ചത്. ഫാനോയിലെ പീയൂസ് പതിനൊന്നാമൻ റീജിയണൽ പൊന്തിഫിക്കൽ സെമിനാരിയിൽ പഠിച്ച ശേഷം അദ്ദേഹം റോമിലേക്ക് താമസം മാറി. അവിടെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ലൈസൻസ് നേടി. 1965 ൽ തിരുപട്ടം സ്വീകരിച്ചു. 1968ൽ തിരുസഭയുടെ പരമോന്നത നീതിപീഠമായ അപ്പസ്തോലിക് സിഗ്നത്തൂരയുടെ സുപ്രീം ട്രൈബ്യൂണലിലേക്ക് വിളിക്കപ്പെട്ടു. 1991 വരെ അദ്ദേഹം അവിടെ സേവനം ചെയ്തു. തുടർന്ന് പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിലും സേവനം ചെയ്തു. 1994 ജൂൺ 10ന്, ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ അബ്രൂസോ മേഖലയിലെ ചിയെറ്റി-വാസ്റ്റോയുടെ ആർച്ച് ബിഷപ്പായി നിയമിച്ചു. 2004 ജനുവരി 8ന്, മെനിചെല്ലിയെ അങ്കോണ-ഒസിമോയുടെ ആർച്ച് ബിഷപ്പായി നിയമിച്ചു. 2014ലും 2015ലും ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കുടുംബത്തെക്കുറിച്ചുള്ള രണ്ട് ബിഷപ്പുമാരുടെ സിനഡുകളിൽ അംഗമായി നിയമിച്ചു. 2015 ഫെബ്രുവരിയിലെ കൺസിസ്റ്ററിയിൽ ഫ്രാൻസിസ് മാർപാപ്പ മെനിചെല്ലിയെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. 2017 ജൂലൈയിൽ ബിഷപ്പുമാരുടെ പ്രായപരിധി എത്തിയതിനെത്തുടർന്ന് മെനിചെല്ലി രാജിവച്ചു. കർദ്ദിനാളിന്റെ മൃതസംസ്കാര ശുശ്രൂഷ ഒക്ടോബർ 22 ബുധനാഴ്ച രാവിലെ 10 മണിക്ക് സാൻ സെവേരിനോ മാർഷെയിലെ മരിയന്‍ ദേവാലയത്തില്‍ നടക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-21-12:47:38.jpg
Keywords: വത്തിക്കാ
Content: 25752
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ നടപടി വേണം: ആവശ്യവുമായി 86 ഫ്രഞ്ച് സെനറ്റർമാർ രംഗത്ത്
Content: പാരീസ്: ഫ്രാൻസിൽ വര്‍ദ്ധിച്ച് വരുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിശ്വാസികളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതിന് സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 86 ഫ്രഞ്ച് സെനറ്റർമാർ പൊതു അപ്പീലിൽ ഒപ്പുവച്ചു. തെക്കുകിഴക്കൻ ഫ്രാൻസിലെ ഹൗട്ട്-സാവോയിയിലെ സെനറ്റർ സിൽവിയാൻ നോയലിന്റെ നേതൃത്വത്തിലാണ് വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സെനറ്ററുമാർ രംഗത്ത് വന്നിരിക്കുന്നത്. ദേവാലയങ്ങള്‍ അശുദ്ധമാക്കൽ, തീവയ്പ്പ്, ശാരീരിക ആക്രമണം തുടങ്ങീ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന വിവിധ ആക്രമണങ്ങളെക്കുറിച്ച് പ്രാദേശിക ദിനപത്രങ്ങളോ സോഷ്യൽ മീഡിയയോ റിപ്പോര്‍ട്ട് ചെയ്യാത്ത ഒരാഴ്ചപോലും കടന്നുപോകുന്നില്ലായെന്നു അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2025 ലെ ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം 322 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 13% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആരാധനാലയങ്ങളിലെ വിശുദ്ധ വസ്തുക്കളുടെ മോഷണവും രണ്ട് വർഷത്തിനുള്ളിൽ 20% ത്തിലധികം വർദ്ധിച്ചു. 2022-ൽ 633 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2024-ൽ 820 കേസുകളാണ് ഉണ്ടായിരിക്കുന്നത്. 2016-ൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെ ഇസ്ലാമിക തീവ്രവാദി ഫാ. ജാക്വസ് ഹാമല്‍ എന്ന വയോധിക വൈദികനെ അൾത്താരയിൽവെച്ച് കഴുത്ത് അറത്ത് കൊലപ്പെടുത്തിയ ദാരുണമായ കൊലപാതക സംഭവം ഉള്‍പ്പെടെയുള്ളവ സെനറ്ററുമാര്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ രാഷ്ട്രീയ, മാധ്യമ വൃത്തങ്ങള്‍ പുലര്‍ത്തുന്ന നിസ്സംഗതയെ സെനറ്റർമാർ അപലപിച്ചു. മറ്റ് മത വിശ്വാസങ്ങൾക്കു നേരെ എന്തെങ്കിലും സംഭവമുണ്ടായാല്‍ ഉടനടി ഔദ്യോഗിക പ്രതികരണങ്ങള്‍ ഉണ്ടാകുന്നുവെന്നും വിപുലമായ മാധ്യമ കവറേജ് അതിനു നല്‍കുന്നുണ്ടെന്നും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ നിശബ്ദതയാണെന്നും സെനറ്ററുമാര്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവരുടെ ഈറ്റില്ലമായിരിന്ന യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് നേരെത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരിന്നു.
Image: /content_image/News/News-2025-10-21-13:34:34.jpg
Keywords: ഫ്രാൻസി
Content: 25753
Category: 1
Sub Category:
Heading: ട്രംപിന്റെ ഐ‌വി‌എഫ് അനുകൂല നയത്തെ വീണ്ടും അപലപിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി
Content: കാലിഫോര്‍ണിയ: സന്താനോത്പാദനത്തിന് എന്ന പേരില്‍ എണ്ണമറ്റ മനുഷ്യജീവനുകൾ ഇല്ലാതാക്കുന്ന ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) വ്യാപകമാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തെ വീണ്ടും അപലപിച്ച് യുഎസ് കത്തോലിക്കാ ബിഷപ്പുമാർ. ഐ‌വി‌എഫ് മരുന്നുകളുടെ വില കുറയ്ക്കുന്നതിനായി സർക്കാർ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടതായും പുതിയ മരുന്നിന്റെ അവലോകനം വേഗത്തിലാക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) പ്രവർത്തിക്കുന്നുണ്ടെന്നും ട്രംപ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരിന്നു. ഈ പശ്ചാത്തലത്തിലാണ് ദശലക്ഷക്കണക്കിന് ഭ്രൂണങ്ങള്‍ നശിപ്പിക്കപ്പെടുന്ന അധാര്‍മ്മിക ചികിത്സയ്ക്കെതിരെ മെത്രാന്മാര്‍ രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലും മെത്രാന്മാര്‍ ഐ‌വി‌എഫിനെ അപലപിച്ച് രംഗത്ത് വന്നിരിന്നു. ➤ #{blue->none->b->MUST WATCH: }# കത്തോലിക്ക സഭ എന്തുക്കൊണ്ടാണ് ഐ‌വി‌എഫ് ചികിത്സയെ എതിര്‍ക്കുന്നത്? വ്യക്തമായ ഉത്തരം താഴെയുള്ള വീഡിയോയില്‍ കാണാം. (വാര്‍ത്ത താഴെ തുടരുന്നു..) ➤ വിലയേറിയ മനുഷ്യ ജീവനെ മരവിപ്പിക്കുകയോ നശിപ്പിക്കുകയോ സ്വത്ത് പോലെ പരിഗണിക്കുകയോ ചെയ്യുന്ന ഐ‌വി‌എഫ് ചികിത്സ രീതിയെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടത്തെ അപലപിക്കുകയാണെന്ന് അമേരിക്കന്‍ മെത്രാന്‍ സമിതി (USCCB) അടുത്തിടെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ കുറിച്ചു. ഓരോ മനുഷ്യജീവനും പവിത്രവും ദൈവത്താൽ സ്നേഹിക്കപ്പെടുന്നതുമാണെന്നും ഐ‌വി‌എഫ് വിപുലീകരിക്കുന്നതിനുള്ള സർക്കാരിന്റെ തിന്മ നിറഞ്ഞ നടപടികളില്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മെത്രാന്മാര്‍ ആഹ്വാനം ചെയ്തു. ശരീരത്തിനു പുറത്ത്, ഒരു ലബോറട്ടറിയിൽ ബീജവും അണ്ഡവും സംയോജിപ്പിച്ച് മനുഷ്യ ഭ്രൂണങ്ങൾ അമ്മയുടെ ഗർഭപാത്രത്തിൽ സ്ഥാപിക്കുന്ന വിധത്തിലുള്ള ഫെർട്ടിലിറ്റി ചികിത്സയാണ് ഐ‌വി‌എഫ്. ഒരു ചികിത്സയ്ക്കിടെ ഇംപ്ലാന്റ് ചെയ്യാത്ത അനേകം ഭ്രൂണങ്ങൾ നശിപ്പിക്കപ്പെടുകയോ ശാസ്ത്രീയ ഗവേഷണങ്ങളിൽ ഉപയോഗിക്കുകയോ ചെയ്യുന്നുണ്ട്. ചികിത്സയിലൂടെ ദശലക്ഷകണക്കിന് ജീവനുകളാണ് നഷ്ട്ടമാകുന്നത്. യുഎസ് മെത്രാന്‍ സമിതിയുടെ കീഴിലുള്ള അൽമായർ, വിവാഹം, കുടുംബജീവിതം, യുവജനങ്ങൾ എന്നിവയെക്കുറിച്ചുള്ള കമ്മിറ്റിയുടെ ചെയർമാൻ ബിഷപ്പ് റോബർട്ട് ബാരൺ, മതസ്വാതന്ത്ര്യ സമിതിയുടെ ചെയർമാൻ ബിഷപ്പ് കെവിൻ സി. റോഡ്‌സ്, പ്രോലൈഫ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള കമ്മിറ്റിയുടെ ചെയർമാൻ ബിഷപ്പ് ഡാനിയേൽ ഇ. തോമസ് എന്നിവർ പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
Image: /content_image/News/News-2025-10-21-14:08:04.jpg
Keywords: ട്രംപ, ഐ‌വി
Content: 25754
Category: 18
Sub Category:
Heading: പൊതുവിദ്യാഭ്യാസം തകർക്കാൻ സർക്കാർ ശ്രമിക്കുന്നു: മാർ തോമസ് തറയിൽ
Content: ചങ്ങനാശേരി: ഭിന്നശേഷി സംവരണ വിഷയത്തിലുള്ള സമരം പൊതുവിദ്യാഭ്യാസം നിലനിർത്താനുള്ള സമരമാണെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശസംരക്ഷണ യാത്രയുടെ ചങ്ങനാശേരി അതിരൂപതയിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട അധ്യാപക നിയമന പ്രതിസന്ധി സർക്കാരിന് ഒറ്റ ഉത്തരവിലൂടെ പരിഹിക്കാവുന്നതേയുള്ളു. വീണ്ടുമത് കോടതി കയറ്റി നീട്ടി ക്കൊണ്ടുപോകുന്നത് കൂടുതൽ പ്രതിസന്ധിക്കിടയാക്കും. ഈ വിഷയവുമായി ബ ന്ധപ്പെട്ട സത്യവാങ്‌മൂലം 16ന് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്നാണ് ഉറപ്പു നൽകിയിരുന്നത്. ഈ വാഗ്‌ദാനം പാലിക്കപ്പെടാത്തത് ദുരൂഹമാണ്. ഇതിനുപി ന്നിൽ നിഗൂഢ അജണ്ടയുണ്ടോയെന്ന് സംശയിച്ചാൽ തെറ്റുപറയാൻ കഴിയില്ലെന്നും ആർച്ച്ബിഷപ് അഭിപ്രായപ്പെട്ടു. ഇതിൻ്റെ പേരിൽ നിയമനം നീണ്ടുപോയാൽ ആയിരക്കണക്കിന് അധ്യാപകരുടെയും ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും ഭാവിയെ ബാധിക്കും. സോഷ്യൽ മീഡിയയിലൂടെ ക്രൈസ്‌തവ സ്ഥാപനങ്ങൾക്കെതിരേ സംഘടിതമായ നീക്കം നടക്കുന്നു. ക്രൈസ്‌തവ വിദ്യാലയങ്ങളെ വർഗീയ കേന്ദ്രമാക്കി ചിത്രീകരി ക്കാനുള്ള ശ്രമം വിലപ്പോവില്ല. രാഷ്ട്രീയ പാർട്ടികളും ഇത് കണ്ടിട്ട് നിശബ്ദമായിരിക്കുന്നത് സങ്കടകരമാണ്. മറ്റു രാജ്യത്തായിരുന്നെങ്കിൽ പറുദീസ ആകുമായിരുന്ന കുട്ടനാടിനെ ഈ അവസ്ഥയിൽ എത്തിച്ചത് രാഷ്ട്രീയ-ഭരണ നേതൃത്വമാണന്നും മാർ തോമസ് തറയിൽ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ അവഗണന തുടർന്നാൽ രാഷ്ട്രീയമായി പ്രതികരിക്കാൻ സമുദായം സജ്ജമാണെന്ന് ജാഥാ ക്യാപ്റ്റൻ രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.
Image: /content_image/India/India-2025-10-23-11:16:26.jpg
Keywords: തറയി
Content: 25755
Category: 1
Sub Category:
Heading: നമ്മുടെ ജീവിതം കൊണ്ട് സുവിശേഷത്തിന്റെ മിഷ്ണറിയാകണം: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തങ്ങളുടെ ജീവിതം കൊണ്ട് സുവിശേഷത്തിന്റെ മിഷ്ണറിമാരാകാൻ ആഹ്വാനവുമായി ലെയോ പതിനാലാമൻ പാപ്പാ. ഇന്നലെ ഒക്ടോബർ 22 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. സഭയുടെ മിഷ്ണറി ദൗത്യം പ്രത്യേകമായി അനുസ്മരിക്കുന്ന ഒക്ടോബർ മാസത്തിൽ, ഈ നിയോഗത്തോട് ചേർന്ന് പ്രവർത്തിക്കാൻ ലെയോ പാപ്പ ഓര്‍മ്മിപ്പിച്ചു. സഭയുടെ നിയോഗത്തോട് ചേർന്നുള്ള നമ്മുടെ സജീവമായ പ്രവർത്തനങ്ങൾ നവീകരിക്കാനാണ് ഒക്ടോബർ മാസം നമ്മെ ക്ഷണിക്കുന്നതെന്ന് പാപ്പ പറഞ്ഞു. പ്രാർത്ഥനയുടെ ശക്തിയും, വിവാഹജീവിതം മുന്നോട്ടുവയ്ക്കുന്ന സാധ്യതകളും, യുവത്വത്തിന്റെ പുത്തൻ ഊർജ്ജവും ഉപയോഗിച്ച് സുവിശേഷത്തിന്റെ മിഷ്ണറിമാരാകാൻ ഏവര്‍ക്കും കഴിയണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ഈയൊരു സന്നദ്ധത, തങ്ങളുടെ ജീവിതം ജനതകളുടെ സുവിശേഷവത്കരണത്തിനായി സമർപ്പിക്കുന്ന ആളുകൾക്കുള്ള സമൂർത്തമായ സഹായ സഹകരണങ്ങൾക്കു കഴിയണമെന്ന് പാപ്പ വിശദീകരിച്ചു. ഹൃദയങ്ങളിൽ പ്രത്യാശയും ആനന്ദവും വീണ്ടും തെളിച്ചുകൊണ്ട് ഉത്ഥിതനായ ക്രിസ്തു നമുക്കരികിലേക്കെത്തുന്നത് തുടരുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പ, ലോകത്തിന്റെ ജീവനായി മുറിക്കപ്പെട്ട തന്റെ അപ്പം ഇന്നത്തെ മാനവ വംശത്തിന്റെ വിശപ്പടക്കുന്നതിനായി, തന്നെത്തന്നെ അവനു സ്വയം സമർപ്പിക്കുന്ന വിശുദ്ധ കുർബാനയില്‍ പങ്കെടുക്കുവാന്‍ തയാറാകണമെന്ന് ആഹ്വാനം ചെയ്തു. ജൂബിലി വർഷം ഏവർക്കും ആദ്ധ്യാത്മികനവീകരണത്തിന്റെയും സുവിശേഷമേകുന്ന ആനന്ദത്തിലുള്ള വളർച്ചയുടെയും സമയമായിരിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-23-11:31:52.jpg
Keywords: പാപ്പ