Contents
Displaying 25321-25330 of 26062 results.
Content:
25776
Category: 1
Sub Category:
Heading: ലെയോ പാപ്പയുടെ അംഗീകാരത്തോടെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പരമ്പരാഗത ലത്തീന്‍ ദിവ്യബലി അര്‍പ്പണം
Content: വത്തിക്കാൻ സിറ്റി: ലെയോ പാപ്പയുടെ പ്രത്യേക അംഗീകാരത്തോടെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പരമ്പരാഗത ലാറ്റിൻ ദിവ്യബലി അര്‍പ്പണം നടന്നു. നൂറുകണക്കിന് വൈദികരും വിശ്വാസികളും പങ്കെടുത്ത വിശുദ്ധ കുര്‍ബാനയില്‍ യുഎസ് കർദ്ദിനാൾ റെയ്മണ്ട് ബർക്ക് മുഖ്യകാര്‍മ്മികനായി. 1962-ലെ ട്രെഡന്റൈൻ പാരമ്പര്യത്തിലുള്ള അസാധാരണ ദിവ്യബലി ക്രമം അനുസരിച്ച് സഭയിലെ ഏതു വൈദികന് വേണമെങ്കിലും ദിവ്യബലി അർപ്പിക്കാനുള്ള അവകാശം അനുവദിച്ചു നൽകുന്ന വിധത്തിൽ നയം വ്യക്തമാക്കി 2007ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ‘സമോറം പൊന്തിഫിക്കം’ എന്ന പേരിൽ അപ്പസ്തോലിക ലേഖനം പുറത്തിറക്കിയിരുന്നു. സ്വര്‍ഗ്ഗീയ അനുഭൂതി പകരുന്ന പരമ്പരാഗത ലാറ്റിൻ ദിവ്യബലി അര്‍പ്പണത്തിന് ലോകമെമ്പാടും വലിയ സ്വീകാര്യത ലഭിച്ചിരിന്നു. 2021 ജൂലൈ പതിനാറാം തീയതി ഫ്രാൻസിസ് മാർപാപ്പ ട്രഡീഷനിസ് കസ്റ്റോഡിസ് എന്ന പേരിൽ വൈദികർക്ക് പരമ്പരാഗത ലത്തീൻ ദിവ്യബലി അർപ്പിക്കുന്നതിൽ പരിധികൾ നിശ്ചയിച്ചുകൊണ്ട് മോട്ടു പ്രോപ്രിയോ (സ്വയാധികാര പ്രബോധനം) പുറത്തിറക്കിയിരിന്നു. ഇതില്‍ നിരവധി വിശ്വാസികളും വൈദികരും ആശങ്ക പ്രകടിപ്പിച്ചിരിന്നു. ഫ്രാന്‍സിസ് പാപ്പയുടെ കാലയളവില്‍ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, 2021 ലും 2022ലും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പരമ്പരാഗത കുർബാന നടത്താൻ അനുമതിയുണ്ടായിരുന്നു. പരമ്പരാഗത ലാറ്റിൻ കുർബാന അര്‍പ്പണം ആരാധനാ പാരമ്പര്യത്തിന്റെ തുടർച്ചയായും സഭയ്ക്കുള്ളിലെ ഐക്യത്തിന്റെ ഒരു നിമിഷമായും നിലകൊള്ളുകയാണെന്നും അനുവദിച്ച ലെയോ പാപ്പയ്ക്കു നന്ദി അര്‍പ്പിക്കുകയാണെന്നും യുഎന്‍എ വോക് ഇന്‍റര്‍നാഷ്ണല്‍ സംഘടനയുടെ പ്രസിഡന്റ് ജോസഫ് ഷാ പറഞ്ഞു. ലെയോ പതിനാലാമൻ മാർപാപ്പ തിരുസഭയുടെ പരമാധ്യക്ഷനായി അധികാരത്തിലേറിയ ശേഷമുള്ള ആദ്യത്തെ പരമ്പരാഗത ലത്തീന്‍ ആരാധനക്രമത്തിനാണ് കഴിഞ്ഞ ദിവസം വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക വേദിയായത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-27-15:48:15.jpg
Keywords: പാപ്പ

25777
Category: 1
Sub Category:
Heading: "സത്യത്തിനായുള്ള അന്വേഷണം എന്നെ സ്വഭവനത്തിലേക്ക് നയിച്ചു": ഇവാഞ്ചലിക്കൽ പാസ്റ്ററുടെ മകൻ കത്തോലിക്ക വിശ്വാസിയായി
Content: ലിമ: ദീർഘനാളത്തെ സത്യത്തിനായുള്ള അന്വേഷണം തന്നെ എത്തിച്ചത് കത്തോലിക്ക വിശ്വാസത്തിലാണെന്ന തുറന്നുപറച്ചിലുമായി ഇവാഞ്ചലിക്കൽ പാസ്റ്റർമാരുടെ മകൻ. പെറു സ്വദേശിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറും ഇവാഞ്ചലിക്കൽ പാസ്റ്റർ ദമ്പതികളുടെ മകനുമായ ജോനാഥൻ മെഡിന എസ്പിനലാണ് കത്തോലിക്ക വിശ്വാസത്തിലേക്കുള്ള തന്റെ യാത്ര വിവരിച്ച് രംഗത്ത് വന്നിരിക്കുന്നത്. കടുത്ത പ്രൊട്ടസ്റ്റന്റ് അനുഭാവമുള്ള വീട്ടിൽ വളർന്ന ജോനാഥൻ, കൗമാരത്തിന്റെ അവസാന വർഷങ്ങളിൽ താന്‍ വല്ലാത്ത അസ്വസ്ഥതയും പിരിമുറുക്കവും നേരിട്ടതായി പറയുന്നു. കുറച്ച് വർഷങ്ങളായി ഞാൻ അജ്ഞേയവാദിയായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ന്യായമായ വിശ്വാസം കണ്ടെത്താൻ ശ്രമിച്ചു. ചരിത്രപരവും സിദ്ധാന്തപരവുമായ വ്യക്തതയുള്ള ഉത്തരം ലഭിക്കാന്‍ ക്രിസ്തീയ വിശ്വാസത്തിന്റെ വേരുകളും ചരിത്രവും പഠിക്കാൻ തന്നെ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സുവിശേഷത്തെ ആയിരക്കണക്കിന് വിഭാഗങ്ങളായി എങ്ങനെ വിഭജിക്കാൻ കഴിയുമെന്ന് ഞാൻ ചിന്തിച്ചു. ക്രിസ്തു സ്ഥാപിച്ച ചരിത്രപരവും ഏകീകൃതവുമായ ഒരു ശരീരമായി കത്തോലിക്കാ സഭയെ കണ്ടെത്താൻ അത് തന്നെ പ്രേരിപ്പിക്കുകയായിരിന്നുവെന്ന് അദ്ദേഹം പറയുന്നു. കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്ത മുൻ പ്രെസ്ബിറ്റീരിയൻ പാസ്റ്ററായ സ്കോട്ട് ഹാന്റെ സാക്ഷ്യവും തന്റെ വിശ്വാസ യാത്രയില്‍ ബലം പകര്‍ന്നു. വിശുദ്ധ ഗ്രന്ഥം, ദിവ്യകാരുണ്യ ആരാധന, കന്യകാമറിയം എന്നിവയെക്കുറിച്ചുള്ള സ്കോട്ട് ഹാന്റെ വിശദീകരണം കത്തോലിക്കാ വിശ്വാസത്തെ ഒരു കൂട്ടം നിയമങ്ങളായിട്ടല്ല, മറിച്ച് അപ്പോസ്തലന്മാരുമായി നേരിട്ട് ബന്ധപ്പെട്ട ഒരു ജീവിക്കുന്ന പാരമ്പര്യമായി കാണാൻ തന്നെ സഹായിച്ചതായി ജോനാഥൻ കൂട്ടിച്ചേര്‍ത്തു. എന്റെ പ്രൊട്ടസ്റ്റന്റ് പശ്ചാത്തലത്തിൽ, മരിയൻ ഭക്തിയെ വിഗ്രഹാരാധനയായി ഞാൻ കണ്ടു. എന്നാൽ രക്ഷാചരിത്രത്തിൽ അവളുടെ സ്ഥാനവും ദൈവത്തോടുള്ള അനുസരണത്തിന്റെ മാതൃകയും ഞാൻ മനസ്സിലാക്കിയപ്പോൾ, യേശുവിലേക്ക് നമ്മെ അടുപ്പിക്കുന്ന ഒരു അമ്മയെ ഞാൻ കണ്ടെത്തി. കന്യകാമറിയത്തോടുള്ള ആദരവും ആഴത്തിലുള്ള ഭക്തിയും വളർത്തിയെടുക്കാൻ തുടങ്ങിയെന്നും ജീവിതം മുഴുവാന്‍ മാറ്റിമറിക്കപ്പെട്ട അനുഭവമാണ് ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. താന്‍ അറിഞ്ഞ സത്യ വിശ്വാസത്തെ, പരിശുദ്ധ കത്തോലിക്ക സഭയെ ഇന്നു അനേകര്‍ക്ക് മുന്നില്‍ പ്രഘോഷിക്കുവാന്‍ തയാറെടുക്കുകയാണ് ഈ യുവാവ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-27-18:27:25.jpg
Keywords: പ്രൊട്ടസ്റ്റ

25778
Category: 1
Sub Category:
Heading: ലെയോ പതിനാലാമൻ പാപ്പയുടെ പ്രഥമ അപ്പസ്തോലിക സന്ദർശനത്തിന്റെ വിശദാംശങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു
Content: വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ വിദേശത്തേക്കു നടത്തുന്ന പ്രഥമ അപ്പസ്തോലിക സന്ദർശനത്തിന്റെ വിശദാംശങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു. തുർക്കി, ലെബനോൻ രാജ്യങ്ങളിലേക്കാണ് പ്രഥമ സന്ദർശനം. നവംബർ 27ന് യാത്ര തിരിക്കുന്ന മാർപാപ്പ ഡിസംബർ രണ്ടിന് മടങ്ങും. ഒന്നാം നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് തുർക്കി സന്ദർശനം. നവംബർ 27ന് തുർക്കി തലസ്ഥാനമായ അങ്കാരയിൽ എത്തുന്ന മാർപാപ്പ പ്രസിഡന്‍റ് എർദോഗനുമായി കൂടിക്കാഴ്‌ച നടത്തും. വൈകുന്നേരം ഇസ്താംബൂളിലേക്കു പോകുന്ന മാർപാപ്പ 28ന് അവിടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇസ്‌താംബൂളിലെ ഹോളി സ്പിരിറ്റ് കത്തീഡ്രലിൽ ബിഷപ്പുമാർ, വൈദികർ, സന്യസ്‌തർ, ഡീക്കന്മാർ, അല്‍മായ പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് സ്‌നിക് എന്ന് ഇപ്പോൾ അറിയപ്പെടുന്ന നിഖ്യായിലേക്ക് പോകും. അവിടെ പുരാതനമായ വിശുദ്ധ നെഫിതോസ് ബസിലിക്കയുടെ അവശിഷ്‌ടങ്ങൾക്കു സമീപം നടക്കുന്ന എക്യുമെനിക്കൽ പ്രാർത്ഥനയിൽ പങ്കെടുക്കും. തുടർന്ന് ഇസ്താംബൂളിലേക്ക് മടങ്ങുന്ന മാർപാപ്പ അവിടെ ബിഷപ്പുമാരുമായി കൂടിക്കാഴ്‌ച നടത്തും. 29ന് രാവിലെ സുൽത്താൻ അഹമ്മദ് മോസ്ക് സന്ദർശിക്കും. തുടർന്ന് മാർ എഫ്രേം സിറിയക് ഓർത്തഡോക്‌സ് പള്ളിയിൽ പ്രദേശത്തെ ക്രിസ്‌ത്യൻ നേതാക്കളുമായി കൂടിക്കാഴ്ച. വൈകുന്നേരം കോൺസ്റ്റാൻ്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസിൻ്റെ ആസ്ഥാന ദേവാലയമായ സെൻ്റ് ജോർജ് പാത്രിയാർക്കൽ പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കും. തുടർന്ന് പാത്രിയാർക്കൽ കൊട്ടാരത്തിൽ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമനുമായി കൂടിക്കാഴ്ച. 30ന് രാവിലെ അർമേനിയൻ അപ്പസ്തോലിക് കത്തീഡ്രലിൽ പ്രാർത്ഥനയോടെ മാർപാപ്പയുടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് സെന്റ് ജോർജ് പാത്രിയാർക്കൽ പള്ളിയിൽ ആരാധനയിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് ഇസ്‌താംബൂളിലെ അറ്റാതുർക്ക് വിമാനത്താവ ളത്തിൽ മാർപാപ്പയ്ക്ക് യാത്രയയപ്പ് നൽകും. തുടർന്ന് ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലേക്കു പോകും. അവിടെയെത്തുന്ന മാർപാപ്പ പ്രസിഡൻ്റ്, പ്രധാനമന്ത്രി, മന്ത്രിമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് അന്നായയിലെ സെൻ്റ് മാറോൻ ആശ്രമത്തിൽ വിശുദ്ധ ചാർബെലിന്റെ കബറിടം സന്ദർശിക്കും. പിന്നീട് ഹാരിസയിലെ മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് പോകുന്ന മാർപാപ്പ അവിടെ ബിഷപ്പുമാർ, വൈദികർ, സന്യസ്‌തർ, അല്മായ പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് ബെയ്റൂട്ടിലെ രക്തസാക്ഷി ചത്വരത്തിൽ എക്യുമെനിക്കൽ, മതാന്തര സമ്മേളനങ്ങളിൽ പങ്കെടുക്കും. യുവാക്കളുമായി കൂടിക്കാഴ്‌ച നടത്തും. യാത്രയുടെ അവസാന ദിവസമായ ഡിസംബർ 2 ചൊവ്വാഴ്ച, ജല്‍ എഡ് ഡിബിലെ ഡി ലാ ക്രോയിക്സ് ആശുപത്രി സന്ദർശനത്തോടെ ആരംഭിക്കും. തുടർന്ന് 2020 ലെ വിനാശകരമായ സ്ഫോടനം നടന്ന ബെയ്റൂട്ടിലെ തുറമുഖത്ത് മൗന പ്രാർത്ഥന നടത്തും. ലെയോ മാർപാപ്പ തന്റെ യാത്രയുടെ സമാപന ദിവ്യബലി ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ അർപ്പിക്കും. തുടർന്ന് യാത്ര തിരിക്കുന്ന പാപ്പ പ്രാദേശിക സമയം വൈകുന്നേരം 4:10 ന് റോമിൽ എത്തിച്ചേരും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-28-10:16:46.jpg
Keywords: വത്തിക്കാൻ

25779
Category: 1
Sub Category:
Heading: അമേരിക്കയിലെ ഏറ്റവും വലിയ ബൈബിൾ പഠന പരിപാടിക്കു തുടക്കം കുറിക്കുവാന്‍ സെന്റ് പോൾ സെന്റർ
Content: ഒഹായോ: കത്തോലിക്ക വിശ്വാസികളെ ക്രിസ്തുമസിന് മുന്‍പ് ഒരുക്കുവാന്‍ ബൈബിൾ പഠന പരിപാടിയുമായി സെന്റ് പോൾ സെന്റർ. "അമേരിക്കയിലുടനീളം ബൈബിൾ" എന്ന് പേരിട്ടിരിക്കുന്ന ബൈബിൾ പഠനം നവംബർ 5ന് ആരംഭിക്കും. വിശ്വാസികളെ "ദൈവവചനത്തിനു" ചുറ്റും ഒരുമിച്ചുകൂട്ടി ദൈവവചന പഠനം നടത്തുവാനും ശിഷ്യത്വത്തിൽ വളരാനും, കർത്താവിൽ പരസ്പരം കെട്ടിപ്പടുക്കാനും ലക്ഷ്യമിടുന്നതാണ് പരിപാടിയെന്ന് സെന്റ് പോൾ സെന്റർ വ്യക്തമാക്കി. ഒഹായോയിലെ സ്റ്റ്യൂബെൻവില്ലെ ആസ്ഥാനമായുള്ള സെന്റ് പോൾ സെന്ററിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടന്നുവരുന്നുണ്ട്. ഓൺലൈൻ കോഴ്‌സുകൾ, ദൈവവചനവും ദൈവശാസ്ത്രവും സംബന്ധിച്ച അക്കാദമിക് പുസ്‌തകങ്ങൾ, രാജ്യത്തുടനീളമുള്ള വൈദികര്‍ക്കും സാധാരണക്കാർക്കും വേണ്ടിയുള്ള വിവിധ പരിപാടികൾ എന്നിവ സെന്‍റര്‍ സംഘടിപ്പിക്കുന്നുണ്ട്. ബൈബിളിൽ പ്രാവീണ്യമുള്ള വൈദികരുടെയും അല്‍മായരുടെയും ഒരു പുതിയ തലമുറയെ വളർത്തിയെടുക്കാൻ ശ്രമിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സെന്‍റര്‍ വ്യക്തമാക്കി. "ബൈബിൾ അക്രോസ് അമേരിക്ക" ആയിരക്കണക്കിന് ആളുകള്‍ ഒരേസമയം പങ്കെടുക്കുന്നതിനാല്‍ അമേരിക്കയിലെ "ഏറ്റവും വലിയ ബൈബിൾ പഠന"മാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഹാലോ, ഫോക്കസ്, മൗണ്ട് സെന്റ് മേരീസ് യൂണിവേഴ്സിറ്റി എന്നിവയുൾപ്പെടെ മറ്റ് കത്തോലിക്കാ പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണ് സംഘടന പദ്ധതിയിൽ പ്രവർത്തിക്കുന്നത്. ബെനഡിക്റ്റൈൻ വൈദികന്‍ ഫാ. ബോണിഫേസ് ഹിക്സ്, ഹീതർ ഖൈം, ഷെയ്ൻ ഓവൻസ്, കാറ്റി മക്ഗ്രാഡി, ഹാലോ സിഇഒ അലക്സ് ജോൺസ് എന്നീ നിരവധി പ്രമുഖര്‍ കോഴ്സില്‍ പങ്കാളികളാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-28-13:18:14.jpg
Keywords: അമേരിക്ക, ബൈബി

25780
Category: 1
Sub Category:
Heading: പൈശാചിക ആഘോഷങ്ങള്‍ക്ക് പകരം വിശുദ്ധരുടെ അനുസ്മരണവുമായി ഹോളിവിന്‍; ഒരുക്കങ്ങളുമായി ലാറ്റിന്‍ അമേരിക്ക
Content: മെക്സിക്കോ സിറ്റി: പൈശാചിക വേഷവിധാനങ്ങളും, ക്രൈസ്തവ പ്രതീകങ്ങളെ അവഹേളനപരമായ രീതിയിൽ അവതരിപ്പിക്കുന്ന രൂപഭാവങ്ങളും പ്രച്ഛന്ന വേഷങ്ങളും ഉപയോഗിച്ചുള്ള ഹാലോവീൻ ആഘോഷത്തിന് പകരം വിശുദ്ധരുടെ അനുസ്മരണവുമായി ഹോളിവിന്‍ ആഘോഷിക്കുവാന്‍ തയാറെടുപ്പുമായി ലാറ്റിന്‍ അമേരിക്ക. ബ്രസീൽ, മെക്സിക്കോ, കൊളംബിയ, അർജന്റീന, പെറു തുടങ്ങീ വിവിധ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് വിശുദ്ധരുടെ വേഷമണിഞ്ഞു വിശുദ്ധിയുടെ പ്രഘോഷണം നടത്താന്‍ തയാറെടുക്കുന്നത്. എല്ലാ വർഷവും ഹാലോവീനിന് പകരമായി ലാറ്റിൻ അമേരിക്കയിൽ ഹോളിവിൻസിന്റെ (വിശുദ്ധ വിജയം) ആഘോഷം വ്യാപകമായി നടത്തുന്നുണ്ട്. ഇരുണ്ടതോ ഭയപ്പെടുത്തുന്നതോ ആയ രൂപങ്ങൾക്ക് പകരം കുട്ടികളെയും യുവജനങ്ങളെയും അവരുടെ പ്രിയപ്പെട്ട വിശുദ്ധന്റെ / വിശുദ്ധയുടെ വസ്ത്രം ധരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് പരിപാടി നടത്തുന്നത്. മെക്സിക്കോയിലെ മോണ്ടെറിയിൽ, സാന്താ മരിയ റെയ്‌ന ഡി ലാ പാസ് ഉള്‍പ്പെടെ വിവിധ ഇടവകകളില്‍ ഒക്ടോബർ 31 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്കാണ് ആഘോഷം ക്രമീകരിച്ചിരിക്കുന്നത്. പെറുവിലും 31നാണ് ആഘോഷം. കൊളംബിയയിലെയും അര്‍ജന്‍റീനയിലെയും ദേവാലയങ്ങളില്‍ നവംബര്‍ ഒന്നാം തീയതിയാണ് ആഘോഷം നടത്തുന്നത്. യഥാര്‍ത്ഥ വിശ്വാസ സത്യം മറന്നുക്കൊണ്ട് നടത്തുന്ന ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുവാന്‍ ലാറ്റിന്‍ അമേരിക്കക്ക് പുറമേ വിവിധ ഭൂഖണ്ഡങ്ങളിലെ ദേവാലയങ്ങള്‍ കുട്ടികളെ വിശുദ്ധരുടെ വേഷങ്ങള്‍ അണിയിപ്പിച്ചു കൊണ്ടുള്ള ‘ഓള്‍ സെയിന്റ്സ് ഡേ’ സംഘടിപ്പിക്കുന്നുണ്ട്. ഹാലോവീന്‍ പൈശാചികമാണെന്ന് വത്തിക്കാനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-28-15:45:20.jpg
Keywords: ഹോളി

25781
Category: 1
Sub Category:
Heading: ഹെയ്തിയില്‍ വലിയ സാമൂഹിക ഇടപെടല്‍ നടത്തിയ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി
Content: പോർട്ട്-ഔ-പ്രിൻസ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയതായി ദേശീയ മെത്രാന്‍ സമിതിയുടെ വെളിപ്പെടുത്തല്‍. പെറ്റൈറ്റ്-പ്ലേസ് കാസോയിലെ സെയിന്റ് ക്ലെയർ ഇടവക വികാരിയായ ഫാ. ജീൻ ജൂലിയൻ ലഡോസര്‍ എന്ന വൈദികനെയാണ് കഴിഞ്ഞ ആഴ്ച തട്ടിക്കൊണ്ടുപോയതെന്ന് ഹെയ്തി മെത്രാന്‍ സമിതിയുടെ (CEH) പ്രസിഡന്റ് ബിഷപ്പ് മാക്സ് ലെറോയ് മെസിഡോർ മാധ്യമങ്ങളെ അറിയിച്ചു. ഫാ. ലഡോസറിനെ കൂടാതെ മൂന്ന് പേരെ കൂടി തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ബന്ദികളെ മോചിപ്പിക്കണമെങ്കില്‍ മോചനദ്രവ്യം നല്‍കണമെന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയവരുടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും സുരക്ഷ പുനഃസ്ഥാപിക്കാൻ ക്രിയാത്മക ഇടപെടലുകള്‍ വേണമെന്നും ബിഷപ്പ് മാക്സ് ലെറോയ് ആവശ്യപ്പെട്ടു. അരാജകത്വവും ക്രിമിനൽ സംഘങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളെയും തുടർന്ന് കനത്ത അരക്ഷിതാവസ്ഥ നേരിടുന്ന ഹെയ്തിയില്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. 1992 ജൂൺ 21ന് ജനിച്ച ഫാ. ജീൻ ജൂലിയൻ, പോർട്ട്-ഔ-പ്രിൻസ് രൂപതയിലെ വൈദികനാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഡെൽമാസിലെ കമ്മ്യൂണിലെ പെറ്റൈറ്റ്-പ്ലേസ് കാസോയിലുള്ള സെയിന്റ്-ക്ലെയർ ഇടവകയിലെ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരിന്നു. സാമൂഹിക പ്രവർത്തനങ്ങളിലുള്ള തീക്ഷ്ണത, യുവജന മുന്നേറ്റ ഇടപെടലുകള്‍ എന്നിവയിലൂടെ ഏറെ ശ്രദ്ധേയനായ അദ്ദേഹം പ്രദേശവാസികള്‍ക്ക് ഇടയില്‍ ഏറെ സ്വീകാര്യനായിരിന്നു. വിശ്വാസികൾക്കിടയിൽ വലിയ കൂട്ടായ്മ വളര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞിരിന്നു. വൈദികന്റെ മോചനത്തിനായി രാജ്യമെമ്പാടും പ്രാര്‍ത്ഥന തുടരുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-28-16:46:40.jpg
Keywords: ഹെയ്തി

25782
Category: 18
Sub Category:
Heading: മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് താങ്ങും തണലുമാകാൻ താമരശേരി രൂപതയുടെ 'ഹോപ് ലൈൻ'
Content: കോഴിക്കോട്: ആത്മഹത്യകളും അഡിക്‌ഷനുകളും വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് താങ്ങും തണലുമാകാൻ താമരശേരി രൂപതയുടെ മാനസികാരോഗ്യ കേന്ദ്രമായ പോപ് ജോൺ പോൾ ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യ ഹെൽപ് ലൈൻ ആരംഭിച്ചു. "ഹോപ് ലൈൻ' എന്ന് പേരിട്ടിരിക്കുന്ന കൗൺസലിംഗ് പദ്ധതി താമരശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്‌തു. ജീവിതത്തിലെ വിഷമതകൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസം നൽകുവാൻ ഹോപ് ലൈൻ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ കാലഘട്ടത്തിൻ്റെ ഏറ്റവും വലിയ പ്രതിസന്ധി കേൾക്കുവാൻ ആളില്ല എന്നുള്ളതാണ്. ജീവിതത്തിന്റെ ആകുലതകളും ഉത്കണ്ഠകളും പങ്കുവയ്ക്കുവാൻ ഒരിടം തേടി അലയുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. അതിനുള്ള ഒരു പരിഹാരമാണ് ഹോപ് ലൈൻ എന്നും ബിഷപ് പറഞ്ഞു. ലോകമെമ്പാടുമുള്ള ആളുകൾക്ക് 0495 352 3636 എന്ന ഹോപ് ലൈൻ നമ്പറിൽ വിളിച്ച് വിദഗ്ധരായ കൗൺസിലർമാരുടെ സേവനം സൗജന്യമായി തോടാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ റവ. ഡോ. കുര്യൻ പുരമഠത്തില്‍ അറിയിച്ചു. ദിവസവും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് ഹോപ് ലൈൻ സേവനം. ചടങ്ങിൽ ചേവായൂർ സ ബ് ഇൻസ്പെക്ടർ ഏലിയാസ്, പാസ്റ്ററൽ സെൻ്റർ ഡയറക്‌ടർ ഫാ. റോയി തേക്കുംകാട്ടിൽ, ഫാ. ജോജി, ഫാ. ജോബി, സി. ആൻസിൻ തുടങ്ങിയവർ സംസാരിച്ചു.
Image: /content_image/India/India-2025-10-29-11:00:38.jpg
Keywords: താമരശേരി

25783
Category: 1
Sub Category:
Heading: "പ്രത്യാശയുടെ പുതിയ ഭൂപടങ്ങൾ രൂപകല്പന ചെയ്യുക": ലെയോ പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറക്കി
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാർഷികത്തിൽ ലെയോ പതിനാലാമൻ പാപ്പ പുതിയ അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചു. "ഡിസെഞാരെ നോവേ മാപ്പേ ദി സ്പെരാൻസാ" (Disegnare nuove mappe di speranza) അഥവാ "പ്രത്യാശയുടെ പുതിയ ഭൂപടങ്ങൾ രൂപകല്പന ചെയ്യുക" എന്ന പേരിലാണ് അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിരവധി പ്രതിസന്ധികളും ദിശാബോധമില്ലാത്ത അനിശ്ചിതത്വങ്ങളുടെയും പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മേഖലകൾ ക്രിസ്തുവിന്റെ വചനത്താൽ നയിക്കപ്പെടാൻ അനുവദിക്കണമെന്നു പാപ്പ ലേഖനത്തിൽ അടിവരയിട്ടു പറയുന്നുണ്ട്. യുദ്ധങ്ങൾ, കുടിയേറ്റങ്ങൾ, അസമത്വങ്ങൾ, വിവിധ തരത്തിലുള്ള ദാരിദ്ര്യം എന്നിവ മൂലമുണ്ടായ വിദ്യാഭ്യാസ അടിയന്തരാവസ്ഥയുടെ നാടകീയമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ, വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പ്രതിബദ്ധതയോടെ സേവനം ചെയ്യുവാനുള്ള സഭയുടെ കടമയെയും ലേഖനം ഓർമ്മിപ്പിക്കുന്നു. ഇക്കാര്യത്തിൽ സഭ ഒരു നല്ല അമ്മയും അധ്യാപികയും ആണെന്നു പാപ്പ വിശേഷിപ്പിച്ചു. ഇത് യാഥാർഥ്യമാകുന്നത്, ആധിപത്യത്തിലൂടെയല്ല, മറിച്ച് സേവനത്തിലൂടെയാണെന്നും ലേഖനം എടുത്തുകാണിക്കുന്നു. ഡിജിറ്റൽ തലത്തിൽ അധ്യാപകരുടെ പരിശീലനം ശക്തിപ്പെടുത്തണമെന്നും സാങ്കേതിക പുരോഗതി ദൈവത്തിന്റെ സൃഷ്ടി പദ്ധതിയുടെ ഭാഗമാണെന്നും, അതിനാൽ അവയെ ശത്രുതാപരമായ ഒന്നായി കണക്കാക്കരുതെന്നും പാപ്പ കുറിച്ചു. സാധാരണക്കാരുടെ വിദ്യാഭ്യാസത്തിനു വേണ്ടി സഭ നടത്തിയ അക്ഷീണമായ പ്രവർത്തനങ്ങളെയും, ആഗോള വിദ്യാഭ്യാസ തലത്തിൽ സഭ നൽകിയ സംഭാവനകളും പാപ്പ അപ്പസ്തോലിക ലേഖനത്തില്‍ ചൂണ്ടികാണിക്കുന്നുണ്ട്. ദരിദ്രരുടെ വിദ്യാഭ്യാസം, ക്രിസ്തീയ വിശ്വാസത്തിന്, ലഭിക്കുന്ന ഉപകാരമല്ല, മറിച്ച് ഒരു കടമയാണെന്നും വിദ്യാഭ്യാസം ഒരു കൂട്ടായ്മയുടെ പ്രവർത്തനം ആണെന്നും പാപ്പ വ്യക്തമാക്കി. വിശുദ്ധ തോമസ് അക്വിനാസിനൊപ്പം സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്റെ സഹരക്ഷാധികാരിയായി വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ പ്രഖ്യാപിക്കുന്നതായും പാപ്പ ലേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-29-11:31:48.jpg
Keywords: ലെയോ പാപ്പ

25784
Category: 1
Sub Category:
Heading: ഡമാസ്കസിലെ പാത്രിയാർക്കീസിനെ സന്ദര്‍ശിച്ച് സിറിയന്‍ പ്രസിഡന്‍റ്
Content: അന്ത്യോക്യ: സിറിയയില്‍ ക്രൈസ്തവര്‍ക്ക് നേരെ വിവിധയിടങ്ങളില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കിടെ പുതിയ ഭരണാധികാരി അഹമ്മദ് അൽ ഷാര അന്ത്യോക്യയിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് ജോൺ എക്സ് യാസിഗിയുമായി കൂടിക്കാഴ്‌ച നടത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച ഡമാസ്കസിലെ പാത്രിയാർക്കൽ വസതിയിൽ നേരിട്ടു എത്തിയാണ് അഹമ്മദ് അൽ ഷാര കൂടിക്കാഴ്‌ച നടത്തിയത്. യോഗത്തിൽ അൽ ഷാരയ്‌ക്കൊപ്പം പ്രസിഡന്‍റിന്റെ ജനറൽ സെക്രട്ടറി മഹേർ അൽ-ഷറയും ഡമാസ്കസ് ഗവർണർ മഹേർ മർവാൻ ഇദ്‌ലിബിയും പങ്കെടുത്തു. "ക്രിസ്ത്യൻ സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ച് അറിയുക" എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യമെന്നു സിറിയൻ പ്രസിഡന്‍റിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മനുഷ്യരാശിക്ക് അറിയാവുന്ന ആദ്യത്തെ സഹവർത്തിത്വത്തിന്റെ കളിത്തൊട്ടിലാണ് ഡമാസ്കസെന്നും അത് സംരക്ഷിക്കുന്നത് ഒരു ഉടമ്പടിയും, പ്രതിജ്ഞയും കടമയുമാണെന്നും അഹമ്മദ് അൽ ഷാര വ്യക്തമാക്കി. പുതിയ പ്രസിഡന്‍റ് അഹമ്മദ് അൽ ഷാരയും ക്രിസ്ത്യൻ നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയല്ലെങ്കിലും, ജനുവരിയിൽ അധികാരമേറ്റതിനുശേഷം ഒരു ദേവാലയത്തിലേക്ക് അദ്ദേഹം നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമായതിനാൽ കൂടിക്കാഴ്ച മാധ്യമ ശ്രദ്ധ നേടിയിരിന്നു. സിറിയയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ സമൂഹത്തിന്റെ ആത്മീയ നേതാവായ യാസിഗിയുമായുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ കൂടിക്കാഴ്ച കൂടിയാണിത്. സിറിയയിലെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകിച്ച് ഹയാത്ത് തഹ്‌രീർ അൽ-ഷാമിന്റെ (എച്ച്‌ടിഎസ്) നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ, ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യമിട്ടുള്ള വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിലും കൂട്ടക്കൊലകളിലും ക്രൈസ്തവ നേതൃത്വം ആശങ്ക പ്രകടിപ്പിച്ചിരിന്നു. രാജ്യത്തിന്റെ തെക്കൻ പ്രദേശത്തെയും മറ്റ് പ്രദേശങ്ങളിലെയും ചരിത്ര പ്രാധാന്യമുള്ള ക്രിസ്ത്യൻ സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് വേഗത്തിലും കൃത്യമായും നടപടികൾ സ്വീകരിക്കണമെന്നും യൂറോപ്യൻ സിറിയക് യൂണിയൻ (ESU) അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-29-12:33:36.jpg
Keywords: സിറിയ

25786
Category: 1
Sub Category:
Heading: നൈജീരിയയില്‍ 76 ദിവസത്തിനിടെ നൂറിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി പുതിയ റിപ്പോര്‍ട്ട്
Content: അബൂജ: 76 ദിവസത്തിനിടെ നൈജീരിയയിൽ നൂറിലധികം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും 120 പേരെ ഇസ്ളാമിക ഗ്രൂപ്പുകൾ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് 10നും ഒക്ടോബർ 26നും ഇടയിലുള്ള കാലയളവിനിടെ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുടെ റിപ്പോര്‍ട്ടാണ് ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ (ഇന്റർ സൊസൈറ്റി) പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ ക്രൈസ്തവര്‍ക്കു നേരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ആക്രമണത്തിന്റെ തീവ്രത ഒക്ടോബർ 26 ഞായറാഴ്ച ഇന്റർ സൊസൈറ്റി സ്ഥാപകയും നേതാവുമായ എമേക ഉമേഗ്ബലാസി 'എസിഐ ആഫ്രിക്ക'യുമായി പങ്കുവെച്ചു. നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ ഇസ്ലാമിക തീവ്രവാദികളും അവരുടെ സഹായികളും തുടർച്ചയായി നടത്തിവരുന്ന വ്യവസ്ഥാപിത ആക്രമണങ്ങളില്‍ വിശ്വാസികള്‍ ആശങ്കയിലാണെന്ന് എമേക ഉമേഗ്ബലാസി വെളിപ്പെടുത്തി. തട്ടിക്കൊണ്ടുപോയ 120 ക്രൈസ്തവരില്‍ കുറഞ്ഞത് 12 പേരെങ്കിലും തീവ്രവാദികളില്‍ നിന്ന് ജീവനോടെ തിരിച്ചുവരാൻ സാധ്യതയില്ലാത്തവരാണെന്ന് ഇന്റർസൊസൈറ്റി റിപ്പോർട്ടില്‍ പറയുന്നുണ്ട്. കടൂണ സംസ്ഥാനത്തെ റിജാന ഫോറസ്റ്റ് ക്യാമ്പുകളിൽ തടവിലാക്കപ്പെട്ട ആയിരത്തിലധികം തട്ടിക്കൊണ്ടുപോയ ക്രൈസ്തവരെ ബന്ദികളാക്കിയ സംഭവം ഉള്‍പ്പെടെയുള്ളവ സംഘടന ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ഒടുവിലായി നടന്ന ആക്രമണത്തിന്റെ വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 14ന് നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് റോച്ചാസ് ഗ്രാമത്തിൽ നിന്നുള്ള ഏകദേശം 13 ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികൾ കൂട്ടക്കൊല ചെയ്തുവെന്നും നിരവധി പേർക്ക് പരിക്കേൽക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തതായും ഇന്റർസൊസൈറ്റി റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ 10ന്, തെക്കൻ കടുനയിലെ കാച്ചിയ ഭാഗത്ത് ജിഹാദിസ്റ്റ് ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒന്‍പത് ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. എട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-29-13:54:56.jpg
Keywords: നൈജീരിയ