Contents

Displaying 25281-25290 of 26063 results.
Content: 25736
Category: 18
Sub Category:
Heading: മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്‌താവന ക്രൈസ്‌തവ സന്യാസിനികളെ അവഹേളിക്കുന്നതിന് തുല്യം: കത്തോലിക്ക കോൺഗ്രസ്
Content: തലശേരി: കൊച്ചി പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ മന്ത്രി വി. ശിവൻകുട്ടി നടത്തിയ പ്രസ്‌താവന ക്രൈസ്‌തവ സന്യാസിനികളെയും വിശ്വാസികളെയും അവഹേളിക്കുന്നതിനു തുല്യമാണെന്നും അതിനാൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റ വ. ഡോ. ഫിലിപ്പ് കവിയിൽ ആവശ്യപ്പെട്ടു. ചില മതമൗലികവാദികളുടെ വാക്കുകളാണു മന്ത്രി കടമെടുക്കുന്നതെന്നു സംശയിച്ചാൽ കുറ്റപ്പെടുത്താനാകില്ല. ശിരോവസ്ത്രം ധരിച്ച അധ്യാപിക ഹിജാബ് പാടില്ലെന്നു പറയുന്നത് വിരോധാഭാസമാണെന്ന പ്രസ്‌താവന നടത്തിയ മന്ത്രി ആദ്യം വസ്തു‌ത എന്തെന്നു മനസിലാക്കണം. ഈ പ്രശ്‌നം ഇത്രയും വഷളാക്കിയതിന് ഏക ഉത്തരവാദി മന്ത്രി ശിവൻകുട്ടിയാണ്. സംസ്ഥാന ആഭ്യന്തര വകുപ്പ് 2022 ജനുവരി 21ന് ഇറക്കിയ ഉത്തരവ് പ്രകാരം സ്റ്റുഡന്റ് പോലീസ് കേഡറ്റിലെ അംഗങ്ങളായ വിദ്യാർഥികൾ ഹിജാബ് പോലെയുള്ള മതപര മായ വസ്ത്രങ്ങൾ യൂണിഫോമിനൊപ്പം ധരിക്കുന്നതു വിലക്കിയിട്ടുണ്ട്. ഉത്തരവു പ്രകാരം യൂണിഫോം ഉപയോഗിക്കുന്നത് വിദ്യാർഥികൾക്കിടയിൽ ജാതി-മത വേർതിരിവുകൾ ഇല്ലാതാക്കാനാണെന്നും അച്ചടക്കത്തിന്റെയും മതേതരത്വത്തിന്റെയും ഭാഗമാണെന്നും 2022 മുതൽ സർക്കാരിനു ബോധ്യമുണ്ട്. പിന്നെ എന്തു കാരണത്താലാണ് ഇപ്പോൾ നേർവിപരീതമായ നിലപാട് ഇതേ സർക്കാരിന്റെ ഭാഗമായ മന്ത്രി സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ക്രൈസ്തവ സ്കൂളുകളിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ച് ന്യൂനപക്ഷ സ്‌കൂളുകളുടെ സൽ പ്പേര് നശിപ്പിക്കാൻ ബോധപൂർവമുള്ള ശ്രമങ്ങൾ നടക്കുന്നതു കണ്ടില്ലെന്നു നടിക്കാ ൻ ക്രൈസ്ത‌വ സമുദായത്തിന് സാധിക്കില്ല. ക്രൈസ്തവ സന്യാസിനിമാരെ അപമാനിച്ച മന്ത്രി മാപ്പുപറയണം. ഇല്ലെങ്കിൽ വിവേകരഹിതമായി സംസാരിക്കുന്ന മന്ത്രിയുടെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണമെ ന്നും റവ. ഡോ. ഫിലിപ്പ് കവിയിൽ ആവശ്യപ്പെട്ടു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/India/India-2025-10-18-10:45:13.jpg
Keywords: കോൺഗ്ര
Content: 25737
Category: 18
Sub Category:
Heading: അനാവശ്യ പ്രസ്ത‌ാവനകൾ മറ്റു വിവാദങ്ങൾ മറയ്ക്കാൻ: മാർ തോമസ് തറയിൽ
Content: ചങ്ങനാശേരി: സെൻ്റ റീത്താസ് സ്‌കൂൾ അധികൃതർ തന്നെ ഭംഗിയായി കൈകാര്യം ചെയ്ത ഒരു വിഷയത്തിൽ വീണ്ടും ചിലർ അനാവശ്യ പ്രസ്‌താവനകൾ നടത്തുന്നത് കേരളം ഗൗരവത്തോടെ ചർച്ച ചെയ്‌തുകൊണ്ടിരിക്കുന്ന ചില വിവാദങ്ങളിൽനിന്നു ശ്രദ്ധ തിരിച്ചുവിടാനാണെന്നു കരുതേണ്ടിവരുമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. വോട്ടുകിട്ടാൻ മതേതരത്വം പറഞ്ഞുകൊണ്ടിരിക്കുന്നതിനേക്കാൾ എളുപ്പം വർഗീയമായി ഭിന്നിപ്പിക്കുകയാണ് എന്നതിലേക്കു മതേതര പാർട്ടികൾ ചുവടുമാറുന്നതിന്റെ അടയാളമാണോ ഇത്? ഈ വിവാദത്തിന്റെ പേരിൽ സമുദായങ്ങൾക്കിടയിലുണ്ടാകുന്ന അകർച്ചയെ മുതലെടുക്കാൻ ഇപ്പോൾ തന്നെ അവർ ശ്രമം തുടങ്ങിയിട്ടുണ്ടാകും. മതസൗഹാർദം തകർക്കുന്ന രീതിയിലുള്ള കുത്സിത തന്ത്രങ്ങൾ കേരളീയരുടെ പൊതുമനഃസാക്ഷി തിരിച്ചറിഞ്ഞു നിലപാടെടുക്കുമെന്നും അദ്ദേഹം പ്രസ്‌താവനയിൽ പ്രതീക്ഷ പ്രകടിപ്പിച്ചു.
Image: /content_image/India/India-2025-10-18-10:51:48.jpg
Keywords: തറയി
Content: 25738
Category: 1
Sub Category:
Heading: ആഗോള തലത്തിൽ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
Content: റോം: ആഗോള തലത്തിൽ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് വ്യക്തമാക്കി പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ ഏജന്‍സിയ ഫീദെസിന്റെ പുതിയ റിപ്പോര്‍ട്ട്. തൊണ്ണൂറ്റിയൊമ്പതാമത് ആഗോള മിഷ്ണറി ദിനത്തോടനുബന്ധിച്ച് ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണവും, ദൈവവിളികളുടെ എണ്ണവും സംബന്ധിക്കുന്ന പുതിയ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഫ്രിക്കയിലും, ഏഷ്യയിലും, അമേരിക്കയിലും കത്തോലിക്കരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1.59 കോടി വിശ്വാസികളുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. "ജനങ്ങൾക്കിടയിൽ പ്രത്യാശയുടെ മിഷ്ണറിമാർ" എന്ന പേര് നല്‍കിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ലോകത്ത് ആകമാനം 0.1 ശതമാനം വർദ്ധിച്ച്, ഇപ്പോൾ ആഗോള ജനസംഖ്യയുടെ 17.8% കത്തോലിക്കരാണെന്നു ഏജൻസിയുടെ കണക്കുകൾ ചൂണ്ടികാണിക്കുന്നു. കത്തോലിക്കാ സഭയിലെ വൈദികരുടെ എണ്ണം സംബന്ധിച്ച വിവരങ്ങളും, ഏജൻസി പ്രസിദ്ധീകരിച്ചു. ആഫ്രിക്കയിലും ഏഷ്യയിലും മാത്രമാണ് വൈദികരുടെ എണ്ണം വർദ്ധിച്ചത്. ആഫ്രിക്കയിൽ മാത്രം കഴിഞ്ഞ വർഷങ്ങളിൽ, 1451 വൈദികരും, ഏഷ്യയിൽ 1145 വൈദികരും അഭിഷിക്തരായി. ഇപ്പോൾ ആഗോള കത്തോലിക്ക സഭയിൽ 406996 വൈദികരാണ് സേവനം ചെയ്യുന്നത്. വൈദിക പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന സന്യസ്ത സമൂഹങ്ങളിലെയും, രൂപതകളിലെയും അർത്ഥികളുടെ എണ്ണത്തിൽ, ആഫ്രിക്കയിൽ മാത്രമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. അത്മായരായ മതബോധന അധ്യാപകരുടെയും, മിഷ്ണറിമാരുടെയും എണ്ണത്തിൽ, അമേരിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളിൽ ഗണ്യമായ വർദ്ധനവ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായതായും സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ഏഷ്യയിൽ മാത്രം അത്മായ മിഷ്ണറിമാർ 48444 പേരും, 372533 മതാദ്ധ്യാപകരും ക്രിസ്തു വിശ്വാസം പകരാന്‍ സേവനം ചെയ്യുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-18-11:47:56.jpg
Keywords: കത്തോലിക്ക
Content: 25739
Category: 1
Sub Category:
Heading: സ്രഷ്ടാവിന്റെ മഹിമ വർണ്ണിക്കുന്ന ബഹിരാകാശ വിസ്മയ പ്രദർശനവുമായി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ ഏവരെയും ക്ഷണിക്കുന്ന ജൂബിലി വർഷത്തിൽ, സ്രഷ്ടാവിന്റെ മഹിമ വർണ്ണിക്കുന്ന ബഹിരാകാശവിസ്മയ പ്രദർശനവുമായി വത്തിക്കാന്‍. ജോൺസ് ഹോപ്കിൻസ് സർവകലാശാല, സ്‌പേസ് ടെലിസ്‌കോപ്പ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ക്രിസ്തു വര്‍ഷത്തിന്റെ ജൂബിലി പ്രമാണിച്ചാണ് ആദ്യമായി ഇത്തരത്തിൽ ഒരു പ്രദർശനം സംഘടിപ്പിക്കുന്നത്. ഹബിൾ, ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനികളിൽ നിന്നുള്ള കോസ്മിക് ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തുന്നത്. പ്രമുഖ ജ്യോതിശാസ്ത്രജ്ഞരുടെ വിവരണങ്ങളും, ഗവേഷണ നിരീക്ഷണങ്ങളും ഉൾക്കൊള്ളിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. നവംബർ മാസം മൂന്നാം തീയതി കാസ്റ്റല്‍ ഗന്ധോൾഫോയിൽ പ്രദർശനം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. പ്രദർശനം കാണുവാനുള്ള ടിക്കറ്റുകൾ, ഇറ്റാലിയൻ ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമായ വത്തിക്കാൻ മ്യൂസിയം ഔദ്യോഗിക പേജിൽ നിന്നും ബുക്ക് ചെയ്യാവുന്നതാണ്. ബഹിരാകാശത്തിന്റെ ഏറ്റവും ആഴങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുവാൻ ഈ പ്രദർശനം സഹായിക്കും. വ്യാഴഗ്രഹത്തിന്റെ ധ്രുവദീപ്തി, സൗരയൂഥത്തിന് പുറത്തുള്ള മറ്റുഗ്രഹങ്ങൾ, ചെറുനക്ഷത്രങ്ങൾ, തുടങ്ങിയവയുടെ ദൂരദർശിനി ചിത്രങ്ങൾ പ്രദർശനത്തിൽ ഉണ്ടാകും. ഇവയുടെ അസാധാരണമായ സൗന്ദര്യം മാത്രമല്ല, അതുമായി ബന്ധപ്പെട്ട ശാസ്ത്രീയ കണ്ടെത്തലുകളും പ്രദർശനത്തിൽ വിവരിക്കും. സൃഷ്ടിയുടെ മനോഹാരിത വെളിപ്പെടുത്തിക്കൊണ്ട് സൃഷ്ടാവിനെ മഹത്വപ്പെടുത്തുക എന്ന ലക്ഷ്യവും പ്രദര്‍ശനത്തിന്റെ കേന്ദ്രബിന്ദുവാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-18-15:20:57.jpg
Keywords: വത്തിക്കാ
Content: 25740
Category: 1
Sub Category:
Heading: "കൃപയ്ക്ക് കീഴിൽ സ്വതന്ത്രർ"; ലെയോ പാപ്പയുടെ പുതിയ പുസ്തകവുമായി അഗസ്റ്റീനിയൻ സന്യാസ സമൂഹം
Content: വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ പാപ്പായുടെ പ്രഭാഷണങ്ങളും ലേഖനങ്ങളും ചേർത്തുവച്ച പുസ്തകം അവതരിപ്പിച്ച് വത്തിക്കാൻ പുസ്തക പ്രസിദ്ധീകരണശാലയും അഗസ്റ്റീനിയൻ സന്യാസ സമൂഹവും. ഒക്ടോബർ 15 ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച പത്രക്കുറിപ്പ് വത്തിക്കാൻ പ്രസ് ഓഫീസ് പുറത്തുവിട്ടത്. "കൃപയ്ക്ക് കീഴിൽ സ്വതന്ത്രർ: 2001-2013 കാലയളവിലെ ലേഖനങ്ങളും ധ്യാനചിന്തകളും" എന്നപേരിലാണ് പുസ്തകം പുറത്തിറക്കുന്നത്. ലെയോ പാപ്പ അഗസ്റ്റീനിയൻ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായിരുന്ന കാലത്ത് തയ്യാറാക്കിയ പ്രധാന രേഖകളും പ്രഭാഷണങ്ങളും ധ്യാനചിന്തകളും ഉൾപ്പെടുത്തിയാണ് പുതിയ പുസ്തകം. ലെയോ പാപ്പാ സുപ്പീരിയർ ജനറലായിരുന്ന കാലത്ത് തങ്ങളുടെ സന്യാസ സമൂഹവുമായോ ബന്ധപ്പെട്ട് പ്രാധാന്യത്തോടെ കണ്ട വിഷയങ്ങളെക്കുറിച്ചുള്ള ഒരു ചിത്രംകൂടിയാണ് പുസ്തകം നൽകുകയെന്ന് അഗസ്റ്റീനിയൻ സഭയുടെ ഇപ്പോഴത്തെ പ്രിയോർ ജനറൽ ഫാ. ജോസഫ് ലോറൻസ് ഫാറൽ O.S.A. അറിയിച്ചു. ലെയോ പതിനാലാമൻ പാപ്പായുടെ ആധ്യാത്മികത കൂടുതൽ അടുത്തറിയുവാനുള്ള ഒരു അവസരമാണിതെന്നും അദ്ദേഹത്തിന്റെ വിചിന്തനങ്ങളും, ധ്യാനചിന്തകളും, സുവിശേഷപ്രസംഗങ്ങളും, മറ്റ് പ്രഭാഷണങ്ങളും ഉൾപ്പെടുത്തുന്ന ഈ പ്രസിദ്ധീകരണമാണിതെന്നും 2026-ലെ വസന്തകാലത്ത് വത്തിക്കാൻ പുസ്തകപ്രസിദ്ധീകരണശാല ഇറ്റാലിയൻ ഭാഷയിൽ ഈ പുസ്തകം പ്രസിദ്ധീകരിക്കും.
Image: /content_image/News/News-2025-10-18-15:43:30.jpg
Keywords: ലെയോ
Content: 25741
Category: 18
Sub Category:
Heading: നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ഡോ. വിൻസെൻ്റ് സാമുവൽ വിരമിച്ചു
Content: നെയ്യാറ്റിൻകര: 75 വയസ് പൂർത്തിയായതിനെത്തുടർന്ന് നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ഡോ. വിൻസെന്‍റ് സാമുവൽ വിരമിച്ചു. പിന്തുടർച്ചാവകാശമുള്ള ബിഷപ്പായ ഡോ. ഡി. സെൽവരാജനെ രൂപതയുടെ പുതിയ ബിഷപ്പായി ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. ഡോ. വിൻസെന്റ് സാമുവലിന് 75 വയസ് പൂർത്തിയായതിനെത്തുടർന്ന് വിരമിക്കാനുള്ള സന്നദ്ധത അറിയിച്ച് ലെയോ പതിനാലാമൻ പാപ്പയ്ക്കു നൽകിയ കത്ത് സ്വീകരിച്ചതോടെയാണ് പ്രഖ്യാപനം. സഹ മെത്രാനായി നിയമിതനായ ഡോ. ഡി. സെൽവരാജൻ രൂപതയുടെ നേതൃത്വം ഏറ്റെടുക്കും. 1962 ജനുവരി 27-ന് വലിയവിളയിൽ ജനിച്ച ബിഷപ്പ് സെൽവരാജൻ ദാസൻ 1987 ഡിസംബർ 23-ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിക്കുകയും പിന്നീട് നെയ്യാറ്റിൻകര രൂപത നിലവിൽ വന്നപ്പോൾ പ്രസ്തുത രൂപതയിൽ ചേരുകയുമായിരുന്നു. 2025 ഫെബ്രുവരി 8-ന് നെയ്യാറ്റിൻകര രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി നിയമിതനായ അദ്ദേഹത്തിൻറെ മെത്രാഭിഷേകം മാർച്ച് 25-നായിരുന്നു.
Image: /content_image/India/India-2025-10-19-07:24:29.jpg
Keywords: നെയ്യാറ്റി
Content: 25742
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ സ്ഥാനാരോഹണം ഇന്ന്
Content: കൊച്ചി: സീറോമലബാർ സഭയുടെ പുതിയ അതിരൂപതയായി ഉയർത്തപ്പെട്ട മഹാരാഷ്ട്രയിലെ കല്യാണിന്റെ പ്രഥമ ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ സ്ഥാനാരോഹണവും അതിരൂപതാ പ്രഖ്യാപനവും ഇന്നു നടക്കും. കല്യാൺ വെസ്റ്റിലെ സെൻ്റ് തോമസ് കത്തീഡ്രലിൽ ഉച്ചകഴിഞ്ഞു 2.30നു നടക്കുന്ന തിരുക്കർമങ്ങൾക്ക് സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. വിശുദ്ധ കുർബാനമധ്യേ ബോംബൈ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചനസന്ദേശം നൽകും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ സ്ഥാനമൊഴിയുന്ന ബിഷപ്പ് മാർ തോമസ് ഇലവനാലിന് യാത്രയയപ്പും നൽകും. കേരളത്തിലും പുറത്തുമുള്ള 35 മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അല്മായർ തുടങ്ങിയവർ പങ്കെടുക്കും.കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കൽ, രൂപതാ വികാരി ജനറാൾമാരായ റവ. ഡോ. ജോസഫ് വെള്ളമറ്റം, റവ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, രൂപതാ പ്രൊക്യുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, മൈനർ സെമിനാരി റെക്‌ടർ റവ. ഡോ. ജയിംസ് തലച്ചെല്ലൂർ, പാസ്റ്ററൽ ആനിമേഷൻ ഡയറക്ടർ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, നിർമലഗിരി പള്ളി വികാരി ഫാ. വർഗീസ് മഞ്ഞക്കുഴക്കുന്നേൽ, വിവിധ തലങ്ങളെ പ്രതിനിധീകരിക്കുന്ന വൈദിക-സന്യസ്‌ത അല്‌മായ പ്രതിനിധികൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
Image: /content_image/India/India-2025-10-19-07:27:57.jpg
Keywords: വാണിയപ്പു
Content: 25743
Category: 1
Sub Category:
Heading: അര്‍മേനിയന്‍ രക്തസാക്ഷിയായ ആര്‍ച്ച് ബിഷപ്പ് ‍ഉള്‍പ്പെടെ ഏഴു വാഴ്ത്തപ്പെട്ടവർ ഇന്ന് വിശുദ്ധ പദവിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: പ്രേഷിത ഞായറായി തിരുസഭ കൊണ്ടാടുന്ന ഇന്ന്, തിരുസഭ ഏഴു വാഴ്ത്തപ്പെട്ടവരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തൂം. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന സാഘോഷമായ സമുഹദിവ്യബലി മദ്ധ്യേ ആയിരിക്കും വിവിധ രാജ്യക്കാരായ വാഴ്ത്തപ്പെട്ടവരെ സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർക്കുക. അര്‍മേനിയന്‍ രക്തസാക്ഷിയായ ആര്‍ച്ച് ബിഷപ്പ് ‍ ഇഗ്നേഷ്യസ് മലയാൻ ഉൾപ്പടെ നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്ന സംഘത്തിൽ രണ്ട് രക്തസാക്ഷികളും മൂന്ന് സാധാരണക്കാരും സന്യാസ സമൂഹങ്ങളുടെ സ്ഥാപകരായ രണ്ട് പേരും ഉൾപ്പെടുന്നു. പാപുവ ന്യൂ ഗിനിയയിലെ ആദ്യത്തെ വിശുദ്ധനും വെനിസ്വേലയിൽ നിന്നുള്ള ആദ്യത്തെ രണ്ട് വിശുദ്ധരും അവരിൽ ഉൾപ്പെടുന്നു. 1869-ൽ ഒരു അർമേനിയൻ കുടുംബത്തിലാണ് ഇഗ്നേഷ്യസ് ഇസ്ലാം മതം സ്വീകരിക്കാൻ ആവർത്തിച്ച് വിസമ്മതിച്ചതിനെത്തുടർന്ന്, അർമേനിയൻ വംശഹത്യയ്ക്കിടെ ഇഗ്നേഷ്യസ് ഷുക്കറള്ളയും പീഡനത്തിന് ഇരയായ വ്യക്തിയാണ് ആര്‍ച്ച് ബിഷപ്പ് ‍ ഇഗ്നേഷ്യസ്. മെഹ്മദ് റെഷിദിന്റെ കീഴിലുള്ള ദിയാർബെക്കിർ വിലായത്തിൽ, ഓട്ടോമൻ സാമ്രാജ്യം അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരിന്നു. 2001-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ആര്‍ച്ച് ബിഷപ്പിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. 1912 മാർച്ച് 5ന് പാപുവ ന്യൂ ഗിനിയിൽ ജനിച്ച് 1945 ജൂലൈ 7ന് വിശ്വസത്തെ പ്രതി വധിക്കപ്പെട്ട മതബോധകനായിരുന്ന രക്തസാക്ഷി പീറ്റർ തൊ റോത്ത്, കരുണയുടെ സഹോദരികൾ എന്ന സന്യാസിനി സമൂഹത്തിൻറെ സഹസ്ഥാപകയും ഇറ്റലിയിലെ വെറോണയിൽ 1802 ജനുവരി 26-ന് ജനിച്ച് 1855 നവംബര്‍ 11ന് മരണമടഞ്ഞ വാഴ്ത്തപ്പെട്ടവളുമായ സന്യാസിനി വിൻചേൻത്സ മരിയ പൊളോണി, കരക്കാസിലെ യേശുവിൻറെ ദാസികളുടെ സന്യാസിനി സമൂഹത്തിൻറെ സ്ഥാപക, വെനിസ്വേലയിലെ കരക്കാസിൽ 1903-ൽ ജനിച്ച് 1977 മെയ് 9ന് മരണമടഞ്ഞ സന്യാസിനി, വാഴ്ത്തപ്പെട്ട കാർമെൻ എലേന റെന്തീലെസ് മർത്തീനെസ് എന്നിവരാണ് വിശുദ്ധ പദവിയിലേക്ക് ചേര്‍ക്കപ്പെടുന്നത്. 1883 ഫെബ്രുവരി 16ന് ഇറ്റലിയിലെ ബ്രേഷ്യ പ്രവിശ്യയിൽ ജനിച്ച് പ്രേഷിതയായിരിക്കെ വിമാനാപകടത്തിൽ 1969 ആഗസ്റ്റ് 25ന് മരണമടഞ്ഞ സലേഷ്യൻ സന്യാസിനി വാഴ്ത്തപ്പെട്ട മരിയ ത്രൊങ്കാത്തി, 1864 ഒക്ടോബർ 26ന് വെനിസ്വേലയിലെ ഇസ്നൊത്തുവിൽ ജനിച്ചു രോഗികളില്‍ ക്രിസ്തുവിനെ കണ്ട് പരിചരിച്ചു 1919 ജൂണ്‍ 29ന് മരണമടഞ്ഞ വാഴ്ത്തപ്പെട്ട ഹൊസേ ഗ്രെഗോറിയൊ ഹെർണാണ്ടെത്സ്, ഡൊമിനിക്കന്‍ മൂന്നാം സമൂഹത്തിലെ അംഗവും ഇറ്റലിയിലെ ബ്രിന്തിസി സ്വദേശിയുമായിരിന്ന ബർത്തോലോലോംഗൊ എന്നീ പുണ്യാത്മാക്കളെയും പാപ്പ ഇന്ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-19-07:50:31.jpg
Keywords: വിശുദ്ധ
Content: 25744
Category: 1
Sub Category:
Heading: "ജപമാലയുടെ അപ്പസ്തോലൻ" ഉള്‍പ്പെടെ തിരുസഭയ്ക്കു 7 വിശുദ്ധര്‍ കൂടി
Content: വത്തിക്കാന്‍ സിറ്റി: ഇന്നലെ മിഷന്‍ ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ഏകദേശം 70,000 വിശ്വാസികളെ സാക്ഷിയാക്കി, ലെയോ പതിനാലാമൻ മാർപാപ്പ ഏഴ് പുതിയ വിശുദ്ധരെ പ്രഖ്യാപിച്ചു. വെനിസ്വേല, പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളിൽ നിന്നുള്ള പ്രഥമ വിശുദ്ധരും സാത്താനിക പ്രസ്ഥാനത്തില്‍ ചെലവഴിച്ചതിന് ശേഷം മാനസാന്തരപ്പെടുകയും "ജപമാലയുടെ അപ്പോസ്തലൻ" എന്ന വിശേഷണം നേടുകയും ചെയ്ത ബാർട്ടോലോ ലോംഗോ ഉള്‍പ്പെടെ 7 വാഴ്ത്തപ്പെട്ടവരാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. ഇന്ന് നമ്മുടെ മുമ്പിൽ ഏഴ് സാക്ഷികളുണ്ടെന്നും പുതിയ വിശുദ്ധന്മാർ, ദൈവകൃപയാൽ വിശ്വാസത്തിന്റെ വിളക്ക് കത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ ഇന്നലെ വിശുദ്ധ കുര്‍ബാനയ്ക്കിടെയുള്ള തന്റെ പ്രസംഗത്തിൽ പറഞ്ഞു. അവരുടെ മധ്യസ്ഥത നമ്മുടെ പരീക്ഷണങ്ങളിൽ നമ്മെ സഹായിക്കട്ടെ, അവരുടെ മാതൃക വിശുദ്ധിയിലേക്കുള്ള നമ്മുടെ വിളിയിൽ പ്രചോദനമാകട്ടെ- പാപ്പ പറഞ്ഞു. വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിനിടെ വിവിധ പതാകകള്‍ ഉയര്‍ത്തി വിശ്വാസികള്‍ സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തെ രണ്ട് പ്രിയപ്പെട്ട വ്യക്തികളെ പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന് നേരിട്ടു സാക്ഷികളാകാന്‍ വെനിസ്വേലയില്‍ നിന്നുള്ള നിരവധി വിശ്വാസികള്‍ എത്തിയിരിന്നു. "പാവങ്ങളുടെ ഡോക്ടർ" എന്നറിയപ്പെടുന്ന വിശുദ്ധ ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ് സിസ്‌നെറോസ്, ഇടതുകൈയില്ലാതെ ജനിച്ച വിശുദ്ധ മരിയ ഡെൽ കാർമെൻ റെൻഡിൽസ് മാർട്ടിനെസ് എന്നീ വിശുദ്ധരെയാണ് തിരുസഭ വെനിസ്വേലയ്ക്കും ആഗോള സഭയ്ക്കും സമ്മാനിച്ചത്. പുതിയ വിശുദ്ധന്മാരിൽ രണ്ട് രക്തസാക്ഷികളും ഉൾപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ജാപ്പനീസ് അധിനിവേശകാലത്ത് പാപുവ ന്യൂ ഗിനിയയിൽ രക്തസാക്ഷിത്വം വരിച്ച മതബോധന അധ്യാപകനായ പീറ്റർ ടു റോട്ട്, രാജ്യത്തെ ആദ്യത്തെ വിശുദ്ധനായി. ബഹുഭാര്യത്വം അനുവദിച്ച ജാപ്പനീസ് അധികാരികളെ വെല്ലുവിളിച്ച അദ്ദേഹം മരണം വരെ ക്രിസ്ത്യൻ വിവാഹത്തിന്റെ മൂല്യങ്ങള്‍ക്കായി ശക്തമായി നിലകൊണ്ടു. അർമേനിയൻ വംശഹത്യയ്ക്കിടെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്ന് ക്രൂരമായി പീഡിപ്പിക്കപ്പെട്ട അർമേനിയൻ കത്തോലിക്കാ ആർച്ച് ബിഷപ്പായ വിശുദ്ധ ഇഗ്നേഷ്യസ് മലോയനും വിശുദ്ധ പദവിയിലേക്ക് ചേര്‍ക്കപ്പെട്ടു. "എന്റെ വിശ്വാസത്തിനുവേണ്ടിയുള്ള എന്റെ രക്തം ചിന്തുന്നത് എന്റെ ഹൃദയത്തിലെ ഏറ്റവും മധുരമുള്ള ആഗ്രഹമായി ഞാൻ കരുതുന്നു," - എന്നായിരിന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍. പുതിയ വിശുദ്ധരിൽ ഏറെ ശ്രദ്ധേയനാണ് പത്തൊൻപതാം നൂറ്റാണ്ടിലെ ഇറ്റാലിയൻ അഭിഭാഷകനായ വിശുദ്ധ ബാർട്ടോലോ ലോംഗോ. പില്‍ക്കാലത്ത് തന്റെ വിശ്വാസം ഉപേക്ഷിച്ച് സാത്താന്‍ സേവകരുടെ ഇടയിലേക്ക് പോയ അദ്ദേഹം പിന്നീട് മാനസാന്തരപ്പെടുകയും സഭയിലേക്ക് മടങ്ങുകയും ചെയ്തു. പരിവർത്തനത്തിനുശേഷം, ലോംഗോ ജപമാല പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചു, ഇപ്പോൾ ഇറ്റലിയിലെ ഏറ്റവും പ്രിയപ്പെട്ട മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ പോംപൈയിൽ ഔവർ ലേഡി ഓഫ് ദി റോസറി ദേവാലയം നിർമ്മിച്ചതും ഇദ്ദേഹമായിരിന്നു. കാർമെൻ എലേന റെന്തീലെസ് മർത്തീനെസ് , മരിയ ത്രൊങ്കാത്തി, വിൻചേൻത്സ മരിയ പൊളോണി എന്നിവരാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മറ്റുള്ളവര്‍. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-20-11:52:01.jpg
Keywords: ജപമാല
Content: 25745
Category: 1
Sub Category:
Heading: പത്തുലക്ഷം ജപമാല യജ്ഞത്തില്‍ പങ്കുചേര്‍ന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികള്‍
Content: ജലിങ്കോ: പീഡനങ്ങളും അസ്ഥിരതയും അനുഭവിക്കുന്ന രാജ്യങ്ങളിലെ കുഞ്ഞുങ്ങള്‍ ഉൾപ്പെടെ, ആഫ്രിക്കയിലെമ്പാടുമുള്ള കുട്ടികൾ "ഒരു ദശലക്ഷം ജപമാല" ക്യാംപെയിനില്‍ പങ്കുചേർന്നു. പൊന്തിഫിക്കൽ ഏജന്‍സിയായ "എയിഡ് ടു ദി ചർച്ച് ഇൻ നീഡ്" (ACN) -ന്റെ നേതൃത്വത്തിലാണ് പ്രാർത്ഥന നടന്നത്. ക്രൈസ്തവര്‍ക്ക് നേരെ രക്തരൂക്ഷിതമായ ആക്രമണങ്ങളും കലാപങ്ങളും നടക്കുന്ന ദക്ഷിണാഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ നിരവധി കുട്ടികളാണ് ആദ്യമായി ക്യാംപെയിനില്‍ പങ്കുചേര്‍ന്നത്. കുട്ടികൾ വളരെ താല്പര്യത്തോടെയാണ് കടന്നുവന്നതെന്നും അവരെ തയാറാക്കുന്നതിനായി മുമ്പ് രണ്ടുതവണ അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും മൊസാംബിക്കിലെ ലിച്ചിംഗ രൂപതയിലെ ഇടവക വൈദികന്‍, സംഘടനയോട് വെളിപ്പെടുത്തി. കുട്ടികളിൽ പലർക്കും ജപമാലയെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ആദ്യമായി ജപമാല ചൊല്ലിയവര്‍ ഉണ്ടായിരിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൈജീരിയയിലെ ജലിംഗോ രൂപത ഉള്‍പ്പെടെ വിവിധ രൂപതകള്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. രൂപതയില്‍ ഉടനീളമുള്ള ഇടവകകളിലും കൂട്ടായ്മകളിലും, പാസ്റ്ററൽ സെന്ററുകളിലും നടന്ന പ്രാർത്ഥനയിൽ തങ്ങളുടെ രൂപതയിലെ കുട്ടികളും പങ്കുചേർന്നുവെന്ന് രൂപത അറിയിച്ചു. പത്തു ലക്ഷം കുട്ടികൾ ജപമാല ചൊല്ലി പ്രാർത്ഥിച്ചാൽ ലോകം മുഴുവൻ മാറിമറിയും എന്ന വിശുദ്ധ പാദ്രെ പിയോയുടെ വാക്കുകളിൽ നിന്ന് പ്രചോദനം സ്വീകരിച്ച് രൂപമെടുത്തിട്ടുള്ളതാണ് വൺ മില്യൻ ചിൽഡ്രൻ പ്രേയിംങ് ദ റോസറി എന്ന ക്യാമ്പെയിന്‍. മാർപാപ്പയുടെ വേൾഡ് വൈഡ് പ്രെയർ നെറ്റ്വർക്കിൻ്റെയും വേൾഡ് അപ്പസ്തോലേറ്റ് ഓഫ് ഫാത്തിമായുടെയും ഔദ്യോഗികമായ പിന്തുണ പരിപാടിക്കുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-20-14:26:13.jpg
Keywords: ജപമാല