Contents
Displaying 25251-25260 of 26068 results.
Content:
25704
Category: 1
Sub Category:
Heading: ഫാത്തിമ തിരുസ്വരൂപം റോമിൽ; സമാധാനത്തിനായി ജപമാല സമര്‍പ്പണവുമായി ലെയോ പാപ്പയും വിശ്വാസികളും
Content: വത്തിക്കാന്‍ സിറ്റി: മരിയൻ ആദ്ധ്യാത്മികതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം റോമിലെത്തിച്ചു. നൂറോളം രാജ്യങ്ങളിൽനിന്നുള്ള മുപ്പതിനായിരത്തിലധികം തീർത്ഥാടകരാണ് ചടങ്ങുകളിൽ പങ്കെടുക്കുന്നതെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി വ്യക്തമാക്കി. വിവിധ തീർത്ഥാടനകേന്ദ്രങ്ങളുടെ പ്രതിനിധികൾ, അദ്ധ്യാത്മികസമൂഹങ്ങൾ വത്തിക്കാനിലെത്തിയിട്ടുണ്ട്. സാധാരണയായി ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ യഥാർത്ഥ തിരുസ്വരൂപം പുറത്തേക്ക് കൊണ്ടുപോകാറില്ലെങ്കിലും, മരിയൻ ആദ്ധ്യാത്മികതയുടെ ജൂബിലി അവസരത്തിന്റെ പ്രത്യേക പ്രാധാന്യം കണക്കിലെടുത്താണ് അത് ഈ ദിവസങ്ങളിൽ റോമിലെത്തിച്ചിരിക്കുന്നത്. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ഇന്നലെ (ഒക്ടോബർ 11) ശനിയാഴ്ച രാവിലെ 9 മണിക്ക് റോമിൽ ത്രസ്പൊന്തീനയിലെ പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ദേവാലയത്തിൽ ഫാത്തിമ തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. കാർലോസ് കബെസിനാസ് വിശുദ്ധ ബലിയർപ്പിച്ചു. വൈകുന്നേരം അഞ്ചുമണിയോടെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്ക് തിരുസ്വരൂപം എത്തിച്ചു. വിശുദ്ധ പത്രോസ്-പൗലോസ് എന്നിവരുടെ പേരിലുള്ള അസോസിയേഷൻ അംഗങ്ങളാണ് രൂപം വഹിച്ചത്. ചത്വരത്തിന് പുറത്തുനിന്ന് വത്തിക്കാനിലെ പൊന്തിഫിക്കൽ ഗാർഡ്, ജെന്താർമെറിയ എന്നിവരുടെ അകമ്പടിയോടെ ബസിലിക്കയ്ക്ക് മുന്നിലെത്തിക്കുന്നതിനിടെ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് വെടിയേറ്റ ഇടത്തും തിരുസ്വരൂപം എത്തിച്ചിരുന്നു. റോം രൂപതയുടെ ഔദ്യോഗിക ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. വൈകുന്നേരം ആറുമണിക്ക് ചത്വരത്തിൽ ജപമാല പ്രാർത്ഥന നടന്നു. സമാധാനത്തിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടിക്കൊണ്ട് ഇത്തരമൊരു പ്രാർത്ഥന നടത്താൻ ലെയോ പതിനാലാമൻ പാപ്പാ ആവശ്യപ്പെട്ടതനുസരിച്ചായിരിന്നു ഇത്. പ്രാർത്ഥനയ്ക്ക് മുൻപായി മാര്‍പാപ്പ ഫാത്തിമ മാതാവിന് മുന്നിൽ സ്വര്‍ണ്ണം റോസാപുഷ്പം സമർപ്പിച്ചു. ഓരോ ജപമാല രഹസ്യത്തോടനുബന്ധിച്ച്, 1962 ഒക്ടോബർ 11-ന് ആരംഭിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വാർഷികത്തെ അനുസ്മരിപ്പിക്കുന്നതിന്റെ കൂടി ഭാഗമായി, കൗൺസിൽ രേഖയായ ലുമെൻ ജെൻസ്യത്തില്‍ ക്രിസ്തു, സഭാ രഹസ്യങ്ങളിൽ പരിശുദ്ധ അമ്മയുടെ പങ്കിനെക്കുറിച്ച് പറയുന്ന ഭാഗത്തുനിന്നുള്ള വായനയുണ്ടായിരുന്നു. തുടർന്ന്, സമാധാനത്തിനായി ദിവ്യകാരുണ്യ ആരാധനയും ഒരുക്കിയിരുന്നു. ചടങ്ങുകളിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിനകത്തും പുറത്തുമായി പതിനായിരക്കണക്കിനാളുകൾ പങ്കെടുത്തു. ഇന്നു ഒക്ടോബർ 12 ഞായറാഴ്ച രാവിലെ 10.30-ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്) വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ലെയോ പതിനാലാമൻ പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പണവും നടക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-12-07:15:44.jpg
Keywords: ജപമാല, ഫാത്തിമ

25705
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ 'അവകാശ സംരക്ഷണ യാത്ര'യ്ക്ക് ഇന്നു തുടക്കമാകും
Content: കാഞ്ഞങ്ങാട്: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന 'അവകാശ സംരക്ഷണ യാത്രയ്ക്ക് ഇന്ന് തുടക്കം കുറിയ്ക്കും. ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന ജാഥ പാണത്തൂരിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും മുഖംതിരിച്ചു നിൽക്കുന്ന വിവിധ ജനകീയ, സമുദായ വിഷയങ്ങൾ ഉയർത്തിയാണ് ജാഥ. യാത്ര 24ന് സെക്രട്ടേറിയറ്റ് ധർണയോടെ സമാപിക്കും. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ തോമസ് തറയിൽ ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ പോളി കണ്ണുക്കാടൻ, മാർ ജോസ് പുളിക്കൽ, മാർ അലക്സ് താരാമംഗലം, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാർ ടോണി നീലങ്കാവിൽ, മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ യാത്രയെ അഭിസംബോധന ചെയ്യും.വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കൊപ്പം ചിറ്റാരിക്കൽ, പേരാവൂർ, മാനന്തവാടി, തിരുവമ്പാടി, മണ്ണാർക്കാട്, തൃശൂർ, ഇരിങ്ങാലക്കുട, കോതമംഗലം, കട്ടപ്പന, കാ ഞ്ഞിരപ്പള്ളി, പാലാ, കുട്ടനാട്, ചങ്ങനാശേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ജനകീയ മഹാസമ്മേളനങ്ങൾ യാത്രയോടനുബന്ധിച്ച് നടക്കും. സമുദായ-സാമൂഹ്യ നേതാക്കൾ പങ്കെടുക്കും. 'നീതി ഔദാര്യമല്ല അവകാശമാണ്' എന്ന മുദ്രാവാക്യവുമായി മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയും സംരക്ഷിക്കുക, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോ ർട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കുക, വന്യമൃഗശല്യവും ഭൂപ്രശ്‌നങ്ങളും പരിഹരിക്കു ക, റബർ, നെല്ല് ഉൾപ്പെടെ കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ചയ്ക്ക് പരിഹാരം കാണുക, വിദ്യാഭ്യാസ-ന്യൂനപക്ഷ രംഗങ്ങളിലെ അവഗണനകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര നടത്തുന്നത്.
Image: /content_image/India/India-2025-10-13-10:40:29.jpg
Keywords: കോൺഗ്ര

25706
Category: 18
Sub Category:
Heading: ക്രൈസ്തവ സമൂഹത്തിന്റെ ആത്മസമർപ്പണവും, സേവനമനോഭാവവുമാണ് സമൂഹപരിവർത്തനത്തിന്റെ അടിത്തറ: മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Content: കാക്കനാട്: മൗണ്ട് സെന്റ് തോമസിൽവച്ച് സീറോമലബാർ ലിറ്റർജിക്കൽ റിസേർച് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള 63മത് സെമിനാർ നടത്തപ്പെട്ടു. "Christinas and the Antecedents of the Kerala Model of Development" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച രണ്ടു ദിവസത്തെ സെമിനാർ കേരളത്തിലെ സാമൂഹ്യ ആത്മീയ വിദ്യാഭ്യാസ മേഖലകളിൽ ക്രിസ്ത്യൻ സമൂഹത്തിന്റെ ചരിത്രപരമായ പങ്കിനെയും സംഭാവനകളെയും ആഴത്തിൽ അവലോകനം ചെയ്തു. എൽ. ആർ. സി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജോബിൻ കാഞ്ഞിരത്തിങ്കൽ സ്വാഗതം ആശംസിച്ചു. സീറോമലബാർ സഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാമൂഹ്യ വികസന മാതൃക ക്രിസ്ത്യൻ പാരമ്പര്യത്തിന്റെ ആത്മീയ മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ക്രൈസ്തവ സമൂഹത്തിന്റെ ആത്മസമർപ്പണവും, സേവനമനോഭാവവുമാണ് സമൂഹപരിവർത്തനത്തിന്റെ അടിത്തറയായി നിലകൊണ്ടതെന്നും പറഞ്ഞ മേജർ ആര്‍ച്ച് ബിഷപ്, വിദ്യാഭ്യാസ - സാമൂഹ്യ സേവനരംഗങ്ങളിലുള്ള കത്തോലിക്കരുടെ ഇടപെടലുകളെ പ്രശംസിക്കുകയും തുടർന്നും സഭ അതിന്റെ സാമൂഹിക സേവനപ്രവർത്തങ്ങൾ തുടർന്നുകൊണ്ട്പോകാൻ കൂട്ടായ സഹകരണം ഉണ്ടാവണമെന്നും, അതിന് ഈ സെമിനാറിലൂടെ ലഭിക്കുന്ന ചരിത്രാവബോധം അതിനു സഹായകമാകട്ടെയെന്നും ആശംസിച്ചു. എൽ.ആർ.സി ചെയർമാൻ അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവ് മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു. സീറോ മലബാർ സഭാ ചാൻസിലർ റവ. ഡോ. അബ്രഹാം കാവിൽ പുരയിടത്തിൽ ആശംസ പറങ്ങാം നടത്തി. ഉദ്ഘാടന സമ്മേളനത്തിന് പിന്നാലെ നടന്ന പ്രബന്ധ അവതരണങ്ങളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവണ്യം നേടിയ 12 വ്യക്തികൾ അവരുടെ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെമിനാറിൽ ഗവേഷകർ, പുരോഹിതർ, സന്യാസിനികൾ വിദ്യാർത്ഥികൾ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരുടെ സാന്നിധ്യം സെമിനാറിനെ കൂടുതൽ സമഗ്രവും സജീവവുമാക്കി. സെമിനാറിന്റെ സമാപനസമ്മേളനത്തിൽ എൽ.ആർസി ബോർഡ് മെമ്പർ റവ. ഡോ. ജെയിംസ് പുലിയുറുമ്പിൽ ഏവർക്കും നന്ദി രേഖപ്പെടുത്തി.
Image: /content_image/India/India-2025-10-13-10:56:49.jpg
Keywords: തട്ടിൽ

25707
Category: 1
Sub Category:
Heading: സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അശുദ്ധമാക്കാന്‍ ശ്രമം
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ ആസ്ഥാന ദേവാലയമായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടെ ദേവാലയം അശുദ്ധമാക്കാന്‍ ശ്രമം. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിയ യുവാവാണ് അതിക്രമം കാണിച്ചത്. അള്‍ത്താരയിലേക്ക് കയറിയ യുവാവ് അവിടെവെച്ച് പാന്റഴിക്കുകയും മൂത്രമൊഴിക്കുകയും ചെയ്തതോടെ വിശുദ്ധ കുര്‍ബാന കൂടാനെത്തിയവര്‍ സ്തബ്ദരായി. ഉടന്‍ തന്നെ പോലീസ് ഇയാളെ ദേവാലയത്തില്‍ നിന്നു നീക്കി. സംഭവത്തില്‍ ലെയോ പതിനാലാമൻ മാർപാപ്പ ഞെട്ടല്‍ പ്രകടിപ്പിച്ചതായി ഇറ്റലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വർഷം രണ്ടാം തവണയാണ് പേപ്പല്‍ ബസിലിക്കയായ സെന്‍റ് പീറ്റേഴ്സ് ദേവാലയത്തില്‍ അതിക്രമം നടക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബസിലിക്കയുടെ പ്രധാന അൾത്താരയുടെ ബലിപീഠത്തിന് മുകളിൽ കയറി ഒരാൾ അൾത്താരയിൽ ഉണ്ടായിരുന്ന ആറ് മെഴുകുതിരികൾ നിലത്തേക്ക് എറിഞ്ഞും മറ്റു അതിക്രമം കാണിച്ചും അവഹേളനം നടത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-13-11:42:26.jpg
Keywords: ബസിലിക്ക

25709
Category: 1
Sub Category:
Heading: ഒക്ടോബർ 13: ഫാത്തിമായിലെ സൂര്യാത്ഭുതത്തിനു ഇന്ന് 108 വർഷം തികയുന്നു
Content: ഫാത്തിമ ദർശനങ്ങളിലെ ആറു മരിയൻ പ്രത്യക്ഷീകരണങ്ങളിൽ ഏറ്റവും അവസാനത്തെ സൂര്യാത്ഭുതം (The Miracle of the Sun) സംഭവിച്ചിട്ട് ഇന്ന് 108 വർഷങ്ങൾ പൂർത്തിയാകുന്നു. ഫാത്തിമാ മാതാവിൻ്റെ പ്രത്യക്ഷപ്പെടലുകൾ അതിൻ്റെ പൂർണ്ണതയിൽ എത്തുന്നത് 1917 ഒക്ടോബർ 13 നു നടന്ന സൂര്യാത്ഭുതത്തോടെയാണ്. അതിനെക്കുറിച്ചു സി. ലൂസി വിവരിക്കുന്നത് ഇപ്രകാരമാണ്. "അന്നു പ്രഭാതം മുഴുവൻ ശക്തമായ മഴയായിരുന്നു, ആളുകളുടെ ശരീരം മുഴുവൻ നനഞ്ഞിരുന്നു. ഉച്ചകഴിഞ്ഞ ഉടനെ പൊടുന്നനെ സൂര്യൻ അഗ്നിഗോളമായി ആകാശത്തു പ്രത്യക്ഷപ്പെട്ടു, ജനങ്ങൾ മുട്ടുകുത്തി പാപങ്ങൾക്കു പൊറുതിയാചിച്ചു. അന്ധരായ പലർക്കു കാഴ്ച തിരിച്ചു കിട്ടി തളർവാത രോഗികൾ ഏറ്റു നടന്നു. ആളുകളുടെ വസ്ത്രങ്ങളെല്ലാം ഞൊടിയിടയിൽ ഉണങ്ങി ,എകദേശം എഴുപതിനായിരം ജനങ്ങളാണ് ഈ അത്ഭുഭുത പ്രതിഭാസത്തിനു സാക്ഷ്യം വഹിച്ചത്". 1917 ഒക്ടോബർ പതിമൂന്നിനു ഇടയകുട്ടികളായ ലൂസി, ജസീന്താ, ഫ്രാൻസിസ്കോ എന്നിവരാണ് ഈ സൂര്യാത്ഭുഭുതം ആദ്യം ദർശിച്ചത്. ഈ സൂര്യാത്ഭുതം സംഭവിക്കുമ്പോൾ പരിശുദ്ധ കന്യകാമറിയവും ലുസിയും തമ്മിൽ ഒരു സംഭാഷണം നടന്നിരുന്നു. #{blue->none->b->ലൂസി:}# ഞാൻ എന്തു ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്.? #{red->none->b->പരിശുദ്ധ മറിയം: }# എൻ്റെ ബഹുമാനാർത്ഥം ഇവിടെ ഒരു ചാപ്പൽ പണിയണം. ഞാൻ ജപമാല നാഥയാണ്. എല്ലാ ദിവസവും ജപമാല ചൊല്ലുന്നത് തുടരുക. യുദ്ധം അവസാനിക്കാറായി അതുപോലെ പട്ടാളകാർക്കു ഉടനെ അവരുടെ വീടുകളിലേക്കു മടങ്ങാനാകും. #{blue->none->b->ലൂസി:}# എനിക്കു നിന്നോടു ഒരുപാടു കാര്യങ്ങൾ സംസാരിക്കാനുണ്ട്, നിനക്കു ചില രോഗികളെ സുഖപ്പെടുത്തുവാനും പാപികളെ മാനസാന്തരത്തിലേക്കു നയിക്കാനും കഴിയുമോ? #{red->none->b->പരിശുദ്ധ മറിയം: }# ചിലരെ സുഖപ്പെടുത്താൻ എനിക്കു കഴിയും. അവർ അവരുടെ ജീവിതം പരിവർത്തനപ്പെടുത്തുകയും പാപങ്ങൾക്കു പൊറുതി അപേക്ഷിക്കുകയും വേണം. ദു:ഖിതയായ അവൾ കൂട്ടിച്ചേർത്തു. അവർ നമ്മുടെ കർത്താവിനെ വേദനിപ്പിക്കുന്നത് അവസാനിപ്പിക്കട്ടെ, കാരണം അവൻ ഇതിനകം വളരെ അസ്വസ്ഥനാണ്. പരിശുദ്ധ കന്യകാമറിയം ആകാശത്തു നിന്നു അപ്രത്യക്ഷമായികഴിഞ്ഞപ്പോൾ, മൂന്ന് രംഗങ്ങൾ തുടർച്ചയായി പ്രത്യക്ഷപ്പെട്ടു, ആദ്യം ജപമാലയുടെ സന്തോഷകരമായ രഹസ്യങ്ങൾ, പിന്നീടു ദുഃഖത്തിൻ്റെയും മഹിമയുടെയും രഹസ്യങ്ങൾ. ഈ സൂര്യാത്ഭുതത്തിനു മുന്നു ദൃശ്യങ്ങൾ ഉണ്ടായിരുന്നു. ലൂസി മാത്രമാണ് മൂന്നു ദൃശ്യങ്ങൾ ദർശിച്ചത്. ഫ്രാൻസിസ്കോയ്ക്കും ജസീന്തായ്ക്കും ആദ്യത്തെ ദൃശ്യം മാത്രമേ കാണാൻ സാധിച്ചൊള്ളു. ഒന്നാമത്തെ ദൃശ്യത്തിൽ വി. യൗസേപ്പ് പിതാവ് സൂര്യനു സമീപം ഉണ്ണീശോയും ജപമാല റാണിയുമായി വന്നു നിന്നു. തിരുകുടുംബമായിരുന്നു ദൃശ്യത്തിൽ. വെള്ളയും നീലയും കലർന്ന മേലങ്കിയാണ് പരിശുദ്ധ കന്യകാമറിയം അണിഞ്ഞിരുന്നത്. വി. യൗസേപ്പ് പിതാവ് വെള്ളവസ്ത്രവും ഉണ്ണീശോ ഇളം ചുവപ്പു വസ്ത്രവും അണിഞ്ഞിരുന്നു. തടിച്ചുകൂടിയ ജനസമൂഹത്തെ വി. യൗസേപ്പ് കുരിശടയാളത്താൽ മൂന്നു പ്രാവശ്യം ആശീർവദിച്ചു. ഉണ്ണീശോയും അപ്രകാരം തന്നെ ചെയ്തു. രണ്ടാമത്തെ ദൃശ്യത്തിൽ വ്യാകുലമാതാവിൻ്റെ ദൃശ്യമാണ് ലൂസി കണ്ടത്. അവളുടെ ഹൃദയത്തിൽ ഒരു വാൾ തുളച്ചു കയറിയിരിക്കുന്നതും കാൽവരിയിലേക്കുള്ള ഈശോയുടെ യാത്രകണ്ട് അതീവ വേദന അനുഭവിക്കുന്ന മറിയത്തെയും ലൂസി ദർശിച്ചു. ഈശോ കുരിശിൻ്റെ മുദ്രയാൽ ജനസമൂഹത്തെ ആശീർവ്വദിച്ചിരുന്നു. ഈശോയുടെ ശരീരത്തിൻ്റെ ഒരു ഭാഗം മാത്രമേ ലൂസിക്കു കാണാൻ കഴിയുമായിരുന്നുള്ളു. മൂന്നാമത്തെ ദൃശ്യത്തിൽ സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ട കർമ്മല മാതാവിനെയാണ് ലൂസി കണ്ടത്. കർമ്മല നാഥാ തൻ്റെ ഹൃദയത്തോടു ഉണ്ണീശോയെ ചേർത്ത് പിടിച്ചിരുന്നു. ഈ സൂര്യാത്ഭുതം സംഭവിക്കുമ്പോൾ എഴുപതിനായിരം ജനങ്ങൾ അവിടെ ഉണ്ടായിരുന്നു. അന്നു ശക്തമായി മഴചെയ്യുന്നുണ്ടായിരുന്നു. പിന്നീട് മറിയം അവളുടെ കൈകൾ തുറന്നു അവയിൻ നിന്നു പ്രകാശം സൂര്യനിലേക്കു പ്രവഹിച്ചു ലൂസി എഴുന്നേൽക്കാൻ പരിശ്രമിക്കുമ്പോൾ സൂര്യപ്രകാശത്തിൻ്റെ ആധിക്യത്താൽ ഭയപ്പെട്ടു അവൾ വിളിച്ചു പറഞ്ഞു "സൂര്യനിലേക്കു നോക്കുക!." പെട്ടെന്ന് മഴ പെയ്യുന്നത് നിർത്തി. മേഘങ്ങൾ നടുവേ വിഭജിച്ചു സൂര്യരശ്മികൾ ദൃശ്യമാവുകയും ചെയ്തു. പെട്ടെന്ന് സൂര്യൻ അതിശക്തമായ വേഗതയിൽ ഒരു തീഗോളമായി സ്വയം കറങ്ങി. മഞ്ഞ, പച്ച, ചുവപ്പ്, നീല, വയലറ്റ് എന്നീ നിറങ്ങങ്ങളിൽ രശ്മികൾ അവയിൽ നിന്നു പുറപ്പെട്ടു. രണ്ടാമത്തെയും മൂന്നാമത്തെയും തവണ ആദ്യത്തേതിലും വർണ്ണാഭമായി സൂര്യൻ നൃത്തം ചെയ്തു. സൂര്യൻ്റെ ഒരു ഭാഗം സ്വയം അകന്നു മാറി ആകാശത്തിൽ നിന്ന് ഭൂമിയിലേക്ക് ജനക്കൂട്ടത്തിലേക്ക് വീഴുന്നതായി ദർശിച്ചു. എഴുപതിനായിരത്തോളം വരുന്ന ജനാവലി ഭയപ്പെട്ട് ദൈവ കരുണയ്ക്കായി നിലവിളിച്ച് പ്രാർത്ഥിച്ചു. പത്തു മിനിറ്റിനു ശേഷം സൂര്യൻ തനിയെ നിന്നു അതിൻ്റെ പൂർവ്വ സ്ഥിതിയിലായി. വർഷങ്ങൾ നീണ്ട സൂക്ഷ്മവും ഉത്തരവാദിത്ത പൂർണവുമായ പരിശോധനകൾക്കുശേഷം ഫാത്തിമ പ്രത്യക്ഷീകരണങ്ങൾ 1930 ഒക്ടോബർ 13 ന് കത്തോലിക്കാ സഭ അംഗീകരിച്ചു. 1981 ൽ ഗുരുതരമായ കൊലപാതക ശ്രമത്തിൽ നിന്നു രക്ഷപെട്ട ജോൺ പോൾ രണ്ടാമൻ പാപ്പ തൻ്റെ സംരക്ഷണത്തിനു കാരണം ഫാത്തിമാ മാതാവാണന്ന് പരസ്യയമായി ഏറ്റു പറഞ്ഞു. 1982 മെയ് 13 ന് മാർപ്പാപ്പ ഫാത്തിമ സന്ദർശിച്ചപ്പോൾ കന്യാമറിയത്തിന്റെ തിരുസ്വരുപത്തിലെ കിരീടത്തിൽ തൻ്റെ ശരീരത്തിലേറ്റ വെടിയുണ്ട ഉപകാരസ്മരണയായി അണിയിച്ചു. ഫാത്തിമ പ്രത്യക്ഷീകരണങ്ങളുടെ നൂറാം വാർഷികത്തിൽ 2017ൽ ഫ്രാൻസീസ് പാപ്പ സ്പാനീഷ് ഫ്ലൂ എന്ന പകർച്ചവ്യാധിയിൽ മരണമടഞ്ഞ സഹോദരങ്ങളായ ജസീന്തായെയും, ഫ്രാൻസിസ്കോയേയും വിശുദ്ധ പദവിയിലേക്കു ഉയർത്തി. അവരെ ഇക്കാലഘട്ടത്തിലെ ക്രിസ്തീയ ജീവിതത്തിൻ്റെ മോഡലുകളായി ആണ് പാപ്പാ വിശേഷിപ്പിച്ചത്. #{blue->none->b->ഈ മരിയൻ ദിനത്തിൽ ഫാത്തിമാ ജപം ഭക്തിയോടെ നമുക്കു ജപിക്കാം: }# ഓ! എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ, നരകാഗ്നിയിൽ നിന്നു ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളേയും പ്രത്യേകം അങ്ങേ സഹായവും കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്കാനയിക്കണമേ! ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} < Repost < Originally published on 13th October 2023 < Updated on 13th October 2025
Image: /content_image/News/News-2025-10-13-12:16:43.jpg
Keywords: ഫാത്തിമ

25710
Category: 1
Sub Category:
Heading: വൈകുന്നതിന് മുന്‍പ് സിറിയയിലെ ക്രിസ്ത്യാനികളെ സംരക്ഷിക്കൂ; അന്താരാഷ്ട്ര സമൂഹത്തോട് യൂറോപ്യൻ സിറിയക് യൂണിയൻ
Content: ബ്രസ്സൽസ്: സിറിയയിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള സമൂഹങ്ങളെ ആശങ്കയും അടിയന്തിരാവസ്ഥയും നിരാശയിലാഴ്ത്തിയിരിക്കുകയാണെന്നും രാജ്യത്തിന്റെ തെക്കൻ പ്രദേശത്തെയും മറ്റ് പ്രദേശങ്ങളിലെയും ചരിത്ര പ്രാധാന്യമുള്ള ക്രിസ്ത്യൻ സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് വേഗത്തിലും കൃത്യമായും നടപടികൾ സ്വീകരിക്കണമെന്നും യൂറോപ്യൻ സിറിയക് യൂണിയൻ (ESU) അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഒക്ടോബർ 11ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മധ്യപൂര്‍വ്വേഷ്യയില്‍ ഏറ്റവും പഴക്കമുള്ള ക്രൈസ്തവ സമൂഹം, അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നിൽ "മന്ദഗതിയിലുള്ള വംശനാശം" ആണ് നേരിടുന്നതെന്നും എന്നാല്‍ വിഷയത്തിന്റെ ഗൗരവം വലുതാണെന്നും സംഘടന കൂട്ടിച്ചേര്‍ത്തു. സിറിയയിലെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകിച്ച് ഹയാത്ത് തഹ്‌രീർ അൽ-ഷാമിന്റെ (എച്ച്‌ടിഎസ്) നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ, ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യമിട്ടുള്ള വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിലും കൂട്ടക്കൊലകളിലും സംഘടന അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. ദാരയിലെ ഗ്രാമപ്രദേശമായ തിബ്‌നെ പട്ടണത്തിൽ മഹർ ഷേക്കർ ഖബ്ലാൻ എന്ന യുവാവിനെ മുഖംമൂടി ധരിച്ച തോക്കുധാരികൾ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ഈ പ്രവര്‍ത്തി ഒറ്റപ്പെട്ട ഒരു സംഭവമല്ല, മറിച്ച് ക്രിസ്ത്യാനികളെ അവരുടെ പൂർവ്വിക ദേശങ്ങളിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ടുള്ള ഒരു വ്യവസ്ഥാപിത ഭീകര നയത്തിന്റെ ഭാഗമാണെന്നു സംഘടന കൂട്ടിച്ചേര്‍ത്തു. സമീപ വർഷങ്ങളിൽ ഇത്തരം ആക്രമണങ്ങൾ ആവർത്തിച്ചിട്ടും, ഈ സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് ഗൗരവമേറിയ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല, ഇത് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിയന്ത്രണാതീതമായി വളരാൻ അനുവദിക്കുന്നു. അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ഐക്യരാഷ്ട്രസഭ, യൂറോപ്യൻ യൂണിയൻ, മനുഷ്യാവകാശ സംഘടനകൾ എന്നിവ വിഷയത്തില്‍ നിർണ്ണായക ഇടപെടല്‍ നടത്തണമെന്നു സംഘടന ആവശ്യപ്പെട്ടു. ക്രിസ്ത്യൻ സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് തെക്കൻ സിറിയയിലും സമീപ പ്രദേശങ്ങളിലും അന്താരാഷ്ട്ര നിരീക്ഷണ ദൗത്യ സംഘങ്ങളെ വിന്യസിക്കേണ്ടത് അത്യാവശ്യമാണെന്നും സംഘടന വ്യക്തമാക്കി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-13-14:52:17.jpg
Keywords: സിറിയ

25711
Category: 1
Sub Category:
Heading: ചൈനയില്‍ അകാരണമായി അറസ്റ്റ് ചെയ്ത 30 ക്രൈസ്തവ നേതാക്കളെ മോചിപ്പിക്കാന്‍ സമ്മര്‍ദ്ധവുമായി അമേരിക്ക
Content: ബെയ്ജിംഗ്: ചൈനയിലെ ഭൂഗര്‍ഭ സഭകളിലൊന്നായ ജിൻ മിംഗ്രിയിലെ 30 ക്രൈസ്തവ നേതാക്കളെ മോചിപ്പിക്കുവാന്‍ ഇടപെടലുമായി അമേരിക്ക. വിവിധ നഗരങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ റെയ്ഡുകളിൽ ഇവരെ അറസ്റ്റ് ചെയ്തതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 10 ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധന നടത്തി ശനിയാഴ്ച പുലർച്ചെയോടെ അകാരണമായി അറസ്റ്റ് ചെയ്തതായി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ചൈന എയ്ഡ് വെളിപ്പെടുത്തി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ദൈവവിശ്വാസത്തെ കർശനമായി നിയന്ത്രിക്കുകയും ചെയ്യുന്ന നടപടികളുടെ ഭാഗമായാണ് അറസ്റ്റെന്നു വിലയിരുത്തുന്നു. സർക്കാർ അംഗീകൃത പള്ളികളിൽ മാത്രം ചേരാനും പാർട്ടിയില്‍ അംഗമാകാനും രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ വളരെക്കാലമായി സമ്മർദ്ധം ചെലുത്തുന്നുണ്ട്. നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്ന തടവുകാരുടെ മേൽ എന്തെങ്കിലും കുറ്റം ചുമത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇത്തരത്തിലുള്ള ആസൂത്രിത പീഡനം സഭയെ അപമാനിക്കുന്നത് മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തോടുള്ള പൊതു വെല്ലുവിളി കൂടിയാണെന്നു സിയോൺ ചർച്ച് വ്യക്തമാക്കി. ഇന്നലെ ഞായറാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചൈനയോട് സഭാ നേതാക്കളെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടു. വിശ്വാസത്തിൽ പാർട്ടി ഇടപെടൽ നടത്തുന്നത് അപലനീയമാണെന്നും ക്രിസ്ത്യാനികളോട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെ ശത്രുത പുലർത്തുന്നുവെന്നു ഇത് തെളിയിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചൂണ്ടിക്കാട്ടി. 2013 മുതല്‍ കമ്മ്യൂണിസ്റ്റ് നിരീശ്വര അജണ്ടയുടെ ഭാഗമായി ദേവാലയങ്ങളിലെ കുരിശു നീക്കം ചെയ്യുന്നത് ഏറെ വിവാദമായിരിന്നു. 2018-ല്‍ വലിയ തോതിലുള്ള കുരിശ് തകര്‍ക്കലിനാണ് ഹെനാന്‍ പ്രവിശ്യയിലെ ക്രിസ്ത്യാനികള്‍ സാക്ഷ്യം വഹിച്ചത്. പ്രവിശ്യയിലെ ദേവാലയങ്ങളിലെ ബൈബിളുകള്‍ കത്തിച്ചതിന്റെയും വിശുദ്ധ രൂപങ്ങള്‍ നീക്കം ചെയ്തതിന്റെയും ചിത്രങ്ങള്‍ സഹിതം വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-13-16:00:33.jpg
Keywords: അമേരിക്ക, ചൈന

25712
Category: 1
Sub Category:
Heading: ഹിജാബിന് വേണ്ടി മത മൗലികവാദികളുടെ ഭീഷണി; കൊച്ചിയിലെ സെന്‍റ് റീത്ത സ്കൂൾ താത്ക്കാലികമായി അടച്ചു
Content: കൊച്ചി: പള്ളുരുത്തി കേന്ദ്രമായി കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തില്‍ മൂന്നു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സെൻ്റ് റീത്ത പബ്ലിക് സ്കൂൾ മതമൗലികവാദികളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ താത്ക്കാലികമായി അടച്ചു. സമത്വത്തിൻ്റെ പ്രതീകമായി കണക്കാക്കുന്ന സ്കൂൾ യൂണിഫോമിൽ ഒരു കുട്ടിയ്ക്ക് മാത്രമായി മത വസ്ത്രം വേണം എന്ന രക്ഷിതാക്കളുടെ പിടിവാശിയാണ് മാനേജ്മെന്റിനെ കൊടിയ സമ്മര്‍ദ്ധത്തിലേക്ക് നയിച്ചത്. അഡ്മിഷന്‍ എടുത്തപ്പോള്‍ തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു മനസിലാക്കിയിരിന്നുവെന്നും അത് അംഗീകരിച്ച ശേഷമാണ് അഡ്മിഷന്‍ നല്‍കിയതെന്നും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന ആന്‍സി വ്യക്തമാക്കി. എന്നാല്‍ ഇത് മറികടന്നാണ് പുതിയ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. സ്കൂളിൻ്റെ ഡ്രസ് കോഡ് തീരുമാനിക്കാനുള്ള അവകാശം മാനേജ്മെൻ്റിനാണെന്ന് 2018 ൽ തന്നെ ഹൈക്കോടതി ഉത്തരവു പ്രകാരം വ്യക്തമാക്കിയിട്ടുള്ളതാണ്. സ്കൂളിൻ്റെ മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാണെങ്കിൽ വിദ്യാർത്ഥികൾക്ക് സ്കൂളിൽ തുടരാം, അല്ലാത്തപക്ഷം അവർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകണമെന്നും കോടതി ഉത്തരവിൽ സൂചിപ്പിച്ചിരിന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നാണ് സ്കൂളിനെതിരെ വിഭാഗീയ നീക്കവുമായി മതമൗലിക വാദികള്‍ രംഗത്ത് വന്നത്. അനുവദനീയമല്ലാത്ത വസ്ത്രവുമായി വന്ന ഒരു വിദ്യാര്‍ത്ഥിനിയുടെയും മാതാപിതാക്കളുടെയും മറ്റ് ചിലരുടെയും സമ്മര്‍ദ്ധം മൂലം പല വിദ്യാര്‍ത്ഥികളും അവധി ചോദിച്ചിരിക്കുകയാണെന്നും അധ്യാപകരും ജീവനക്കാരും മാനസിക സമ്മര്‍ദ്ധം നേരിടുന്നതിനാല്‍ രണ്ടു ദിവസത്തേക്ക് സ്കൂള്‍ അടച്ചിടുകയാണെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന ആന്‍സി പ്രസ്താവനയില്‍ അറിയിച്ചു. #{blue->none->b->വിഷയത്തില്‍ പിടിഎ നൽകിയ കുറിപ്പ് ശ്രദ്ധേയമാണ്: }# യൂണിഫോം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം എന്നത് കേവലം വസ്ത്രധാരണം മാത്രമല്ല, അത് സമത്വത്തിൻ്റെയും അച്ചടക്കത്തിൻ്റെയും പ്രതീകമാണ്. സാമ്പത്തിക-സാമൂഹിക വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാ വിദ്യാർത്ഥികളെയും ഒറ്റക്കെട്ടായി നിർത്താൻ ഇത് സഹായിക്കുന്നു. എല്ലാ മത വിഭാഗങ്ങളുടെയും മാനേജ്മെൻ്റിന് കീഴിലുള്ളതുൾപ്പെടെയുള്ള വിദ്യാലയങ്ങൾ അവരുടെ അച്ചടക്കത്തിൻ്റെ ഭാഗമായി ഈ രീതി കർശനമായി പാലിക്കാറുണ്ട്. ഒരു വിദ്യാർത്ഥി സ്കൂൾ തുറന്നതുമുതൽ ഇന്നലെവരെ കൃത്യമായി സ്ഥാപനത്തിൻ്റെ യൂണിഫോം ധരിച്ച് ക്ലാസിൽ വന്നശേഷം, പെട്ടെന്ന് ഒരു പ്രത്യേക മതപരമായ വസ്ത്രധാരണ രീതി (ഹിജാബ്) നിർബന്ധമായും ധരിക്കണം എന്ന് ആവശ്യപ്പെടുന്നതിനെ, സ്ഥാപനപരമായ അച്ചടക്കത്തിൻ്റെ വീക്ഷണകോണിൽ നിന്ന് ചോദ്യം ചെയ്യേണ്ടതുണ്ട്. ചോദ്യം ചെയ്യപ്പെടുന്ന ഉദ്ദേശ്യശുദ്ധി - സമയബന്ധിതമായ മാറ്റം: സ്കൂളിൽ പ്രവേശനം നേടുന്ന സമയത്ത് സ്ഥാപനത്തിൻ്റെ എല്ലാ നിയമങ്ങളും വിദ്യാർത്ഥിയും രക്ഷിതാവും അംഗീകരിച്ചിരിക്കണം. പഠനവർഷം പകുതിയാകുമ്പോഴോ അതിന് ശേഷമോ ഉണ്ടാകുന്ന ഈ "പെട്ടെന്നുള്ള" ആവശ്യം, വ്യക്തിപരമായ വിശ്വാസപരമായ ബോധ്യം മുൻപ് ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്നോ, അതോ പുറത്തുനിന്നുള്ള സ്വാധീനം ഇതിനുപിന്നിൽ ഉണ്ടോയെന്നോ സംശയിക്കാൻ ഇടനൽകുന്നു. - സ്ഥാപനപരമായ നിയമങ്ങൾ: സ്കൂളിൻ്റെ അച്ചടക്കപരമായ അന്തരീക്ഷം നിലനിർത്തുന്നതിൽ യൂണിഫോം വലിയ പങ്ക് വഹിക്കുന്നു. ഏതെങ്കിലും ഒരു ഘട്ടത്തിൽ ഒരു വിദ്യാർത്ഥിക്ക് മാത്രം ഇളവ് അനുവദിച്ചാൽ, അത് മറ്റ് വിദ്യാർത്ഥികൾക്കും മറ്റ് ആവശ്യങ്ങൾ ഉന്നയിക്കാൻ പ്രേരണ നൽകുകയും, സ്കൂളിൻ്റെ പൊതുവായ അച്ചടക്ക സംവിധാനം തകരാറിലാകുകയും ചെയ്യും. - വിശ്വാസപരമായ സ്വാതന്ത്ര്യവും സ്ഥാപനപരമായ ചിട്ടയും: ഭരണഘടനാപരമായ മതസ്വാതന്ത്ര്യം നിലനിൽക്കുമ്പോൾ തന്നെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അച്ചടക്കവും യൂണിഫോമിറ്റിയും ഉറപ്പാക്കാൻ ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മാനേജ്മെൻ്റിന് അവകാശമുണ്ട്. ഈ ആവശ്യം വ്യക്തിയുടെ വിശ്വാസപരമായ സ്വാതന്ത്ര്യത്തെയാണോ അതോ സ്ഥാപിത നിയമങ്ങളോടുള്ള വെല്ലുവിളിയെയാണോ പ്രതിനിധീകരിക്കുന്നത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. സ്കൂളിൽ ഒരുമിച്ചിരുന്ന് പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഒരുപോലെ ബാധകമാകുന്ന യൂണിഫോം നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തുമ്പോൾ, അതിൻ്റെ ഉദ്ദേശ്യശുദ്ധി സ്ഥാപനത്തിൻ്റെ അച്ചടക്കത്തിന് മുൻഗണന നൽകുന്നവരുടെ ഭാഗത്തുനിന്ന് ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവികമാണ്. ഈ വിഷയം, വിശ്വാസം, നിയമം, വിദ്യാഭ്യാസം എന്നീ മൂന്ന് ഘടകങ്ങളെ സന്തുലിതമായി സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം അടിവരയിടുന്നു. (ജോഷി കൈതവളപ്പിൽ, പ്രസിഡൻറ്, പിടിഎ, സെൻ്റ് .റീത്താസ് പബ്ലിക് സ്കൂൾ. പള്ളുരുത്തി) ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-13-16:44:21.jpg
Keywords: കന്യാസ്ത്രീ

25713
Category: 18
Sub Category:
Heading: ഹിജാബ് സമ്മര്‍ദ്ധം; സെൻ്റ് റീത്താസ് സ്കൂളിനു പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി
Content: കൊച്ചി: പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിജാബ് ധരിച്ചെത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്‌കൂളിലും പരിസരത്തും ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സംരക്ഷണം ആവശ്യപ്പെട്ട് സ്‌കൂൾ അധികൃതർ നൽകിയ ഹർജിയിയിലാണ് ജസ്റ്റീസ് എൻ. നഗരേഷിന്റെ ഉത്തരവ്. സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും പെൺകുട്ടിയുടെ രക്ഷിതാവായ പി.എം. അനസിനും കോടതി നോട്ടീസയച്ചു. പോലീസിന് ഇടക്കാല ഉത്തരവ് നൽകിയ ഹൈക്കോടതി, ഹർജി നവംബർ 10ന് വീണ്ടും പരിഗണിക്കും. അതേസമയം ക്രൈസ്‌തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യംവച്ചുള്ള മത തീവ്രവാദ അജൻഡകൾ അനുവദിച്ചു കൊടുക്കാനാവില്ലെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. യൂണിഫോമിന്റെ പേരിൽ സംഘടിത തീവ്രവാദത്തിലൂടെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂൾ അടച്ചിടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ജനാധിപത്യ-മതേതരത്വ ഭരണസംവിധാനത്തെ അവഹേളിക്കുന്നതും ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളെ വെല്ലുവിളിക്കുന്നതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവി തലമുറയെ ബലിയാടാക്കിയുള്ള ഇത്തരം തീവ്രവാദ കടന്നാക്രമണങ്ങളെ എന്തുവിലകൊടുത്തും എതിർക്കുമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
Image: /content_image/India/India-2025-10-14-10:37:45.jpg
Keywords: ഹിജാബ

25714
Category: 18
Sub Category:
Heading: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിൽ നടന്ന അതിക്രമത്തെ അപലപിച്ച് കെസിവൈഎം
Content: കൊച്ചി: പള്ളുരുത്തി സെന്റ്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ നടന്ന അതിക്രമത്തെയും അക്രമികൾ സ്‌കൂളിൽ സൃഷ്ടിക്കാൻ ശ്രമിച്ച ഭീകരാന്തരീക്ഷത്തെയും കെസിവൈഎം (ലാറ്റിൻ) അപലപിച്ചു. മതപരമായ ചിഹ്നം യൂണിഫോമിൻ്റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട്, സ്കൂളിന്റെ നിയമങ്ങൾ ലംഘിച്ച് ഒരുകൂട്ടം വർഗീയവാദികൾ സ്‌കൂളിലേക്ക് അതിക്രമിച്ചുകയറി ബഹളമുണ്ടാക്കിയത് തികച്ചും പ്രതിഷേധാർഹമാണ്. വിദ്യാഭ്യാസം, അച്ചടക്കം, മതേതരമായ അന്തരീക്ഷം എന്നിവയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം യാതൊരു കാരണവശാലും അനുവദിക്കാനാവില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സമാധാനപരമായ അന്തരീക്ഷം നിലനിർത്താനും അധികാരികൾ ശ്രദ്ധിക്കണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം ഏതായിരിക്കണമെന്നു നിശ്ചയിക്കുന്ന തിന് മാനേജ്മെന്റ്റിന് പൂർണ അധികാരമുണ്ടെന്ന് നേരത്തേ കേരള ഹൈക്കോടതി വിധിയുണ്ട്. 2018 ൽ ജസ്റ്റീസ് മുഹമ്മദ് മുഷ്‌താഖാണ് ഈ വിഷയത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കർണാടക ഹൈക്കോടതിയിൽനിന്ന് 2022ൽ സമാനമായ ഉത്തരവുണ്ടായിരുന്നു.
Image: /content_image/India/India-2025-10-14-10:48:34.jpg
Keywords: കെസിവൈഎം