Contents

Displaying 25241-25250 of 26068 results.
Content: 25694
Category: 1
Sub Category:
Heading: കത്തോലിക്ക വിശ്വാസി, ജപമാലയുമായി പൊതുവേദികളില്‍ എത്തുന്ന നേതാവ്; സമാധാന നൊബേൽ പുരസ്കാരം മരിയ മചാഡോയ്ക്ക്
Content: സ്റ്റോക്ഹോം: 2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും കത്തോലിക്ക വിശ്വാസിയുമായ മരിയ കൊറിന മചാഡോയ്ക്ക്. വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സ്വേച്ഛാധിപത്യ ഭരണത്തിനുമെതിരെ നടത്തിയ കൃത്യമായ ഇടപെടലുകള്‍ പരിഗണിച്ചാണ് സമാധാന നൊബേല്‍ പുരസ്ക‌ാരത്തിന് മരിയ അര്‍ഹയായിരിക്കുന്നത്. 2018ൽ ബിബിസി തിരഞ്ഞെടുത്ത ലോകത്തെ 100 ശക്തരായ വനിതകളിൽ ഒരാളായി അറിയപ്പെട്ട വ്യക്തിയാണ് മരിയ. തന്റെ പേര് പോലെ അടിയുറച്ച മരിയ ഭക്തി പുലര്‍ത്തുന്ന മരിയ മച്ചാഡോ, പൊതുവേദികളില്‍ ജപമാലയും കുരിശ് രൂപവും ധരിച്ചെത്തിയ നിരവധി ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരിന്നു. വിവിധ വേദികളില്‍ തന്റെ കത്തോലിക്ക വിശ്വാസം സാക്ഷ്യപ്പെടുത്തിയിട്ടുള്ള നേതാവാണ് മരിയ. പഠനം നടത്തിയത് കത്തോലിക്ക സ്ഥാപനങ്ങളില്‍ നിന്നായിരിന്നു. ജെസ്യൂട്ട് സന്യാസ സമൂഹത്തിന്റെ കീഴിലുള്ള ആൻഡ്രേസ് ബെല്ലോ കാത്തലിക് യൂണിവേഴ്സിറ്റിയില്‍ നിന്നായിരിന്നു ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയത്. തന്റെ പര്യടനങ്ങളിൽ ആളുകൾ നൽകുന്ന ജപമാലകൾ ശക്തമായ ഊർജ്ജ സ്രോതസ്സാണെന്ന് വെനിസ്വേലയിലെ കത്തോലിക്ക മാസികയായ വിദ ന്യൂവ ഡിജിറ്റലിന് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തിയിരിന്നു. താന്‍ ദൈവവുമായി കൈകോർത്ത് നടക്കുകയാണെന്നും അവിടുന്നാണ് നമ്മെ സംരക്ഷിക്കുന്നതെന്നും മരിയ ഇതേ അഭിമുഖത്തില്‍ പറഞ്ഞിരിന്നു. പ്രാർത്ഥന വളരെ പ്രധാനമാണെന്നും വെനിസ്വേലയുടെ നന്മയ്ക്കായി ദൈവമാതാവിന്റെ മാധ്യസ്ഥം തേടുകയാണെന്നും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും അന്നു അവര്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളിയായ മഡുറോയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി പില്‍ക്കാലത്ത് വന്നപ്പോള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ച മരിയ കൊറിന മച്ചാഡോയുടെ വിശ്വാസ തീക്ഷ്ണത സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിന്നു. ( #{black->none->b-> Editor's Note: ‍}# പില്‍ക്കാലത്ത് ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന നിലപാട് ഒരിക്കല്‍ ഇവര്‍ പങ്കുവെച്ചപ്പോള്‍ വിമര്‍ശനം ഉയര്‍ന്നിരിന്നു. തന്റെ വിശ്വാസവുമായി വിഷയത്തെ കൂട്ടിക്കലര്‍ത്തരുത് എന്നായിരിന്നു മരിയ കൊറിനയുടെ പ്രതികരണം. ഭ്രൂണഹത്യ മാരക പാപമാണെന്നാണ് സഭ പഠിപ്പിക്കുന്നത്) ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-10-16:23:59.jpg
Keywords: പുരസ്
Content: 25695
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ കാണാതായ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
Content: മെക്സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ കാണാതായ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചിൽപാൻസിംഗോ-ചിലപ രൂപതാംഗമായ ഫാ. ബെർട്ടോൾഡോ പാന്റലിയോണിനിന്റെ മൃതദേഹമാണ് ഇക്കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഒക്ടോബർ 4 ശനിയാഴ്ച ഗുറേറോ സംസ്ഥാനത്ത് നിന്നാണ് വൈദികനെ കാണാതായത്. വൈദികന്റെ തിരോധാനത്തില്‍ പോലീസ് അന്വേഷണം നടന്നുവരികയായിരിന്നു. രാജ്യത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന മെസ്‌കാല പട്ടണത്തിലെ ഇടവക വികാരയായി സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ് ഫാ. പാന്റലിയോണിന്റെ അകാല മരണം. മരണകാരണം സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് ചിൽപാൻസിംഗോ-ചിലപ ബിഷപ്പ് ജോസ് ഡി ജെസസ് ഗോൺസാലസ് ആവശ്യപ്പെട്ടു. രൂപത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ഗുറേറോ സ്റ്റേറ്റ് അറ്റോർണി ജനറലിന്റെ ഓഫീസ് റിപ്പോർട്ട് ചെയ്തു. മെത്രാന്‍ എന്ന നിലയിലും, മുഴുവൻ രൂപത സമൂഹത്തിനും വേണ്ടിയും, ഈ പ്രവൃത്തികളിൽ നേരിട്ട് ഉൾപ്പെട്ടവരോട് ക്ഷമിക്കുകയാണെന്നും നീതി നടപ്പാക്കാന്‍ ദൈവത്തിന് വിട്ടുകൊടുക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. ലോകത്ത് വൈദികര്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത് മെക്സിക്കോയിലാണ്. കഴിഞ്ഞ ജൂലൈയില്‍ ടബാസ്കോ രൂപതാംഗമായ ഫാ. ഹെക്ടർ അലജാൻഡ്രോ പെരെസ് എന്ന വൈദികന്‍ രോഗിയായ ഇടവകാംഗത്തെ സന്ദർശിക്കാൻ പോകുന്നതിനിടെ വെടിയേറ്റിരിന്നു. വൈദികര്‍ക്ക് നേരെയുള്ള ആക്രമണങ്ങൾ നിരീക്ഷിക്കുന്ന കാത്തലിക് മൾട്ടിമീഡിയ സെന്ററിന്റെ കണക്കുകള്‍ പ്രകാരം 1990 മുതൽ ഇതുവരെ രാജ്യത്തു ഒരു കർദ്ദിനാളും ഏകദേശം 60 വൈദികരും കൊല്ലപ്പെട്ടിട്ടുണ്ട്. 2018 മുതൽ മാത്രം 12 വൈദികരാണ് രാജ്യത്തു ദാരുണമായി കൊല്ലപ്പെട്ടത്. ആഴ്ചയിൽ ശരാശരി 26 പള്ളികൾ ആക്രമിക്കപ്പെടുന്നതായും സെന്‍റര്‍ വ്യക്തമാക്കിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-10-17:56:54.jpg
Keywords: മെക്സിക്കോ
Content: 25696
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടണില്‍ കത്തോലിക്ക വിശ്വാസം ഉപേക്ഷിച്ച് നടത്തിയ ക്‌നാനായ വിവാഹം: ആരോപണങ്ങൾക്ക് പിന്നിലെ യാഥാർഥ്യങ്ങൾ
Content: ഗ്രേറ്റ് ബ്രിട്ടണില്‍ ഒരു ക്‌നാനായ യുവാവും യുവതിയും കത്തോലിക്ക വിശ്വാസം ഉപേക്ഷിച്ച് അവരുടെ വിവാഹം മറ്റൊരു അകത്തോലിക്ക സമൂഹത്തിൽവച്ചു നടത്തിയതുമായി ബന്ധപ്പെട്ട് ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതക്കെതിരെ ചിലർ ആരോപണമുയർത്തുമ്പോൾ ഈ സംഭവത്തിനു പിന്നിലെ യാഥാർഥ്യം എന്താണെന്ന് ഓരോ വിശ്വാസിയും തിരിച്ചറിയണം. #{black->none->b->ലാറ്റിൻ പള്ളിയിൽ വച്ചു നടത്താനിരുന്ന വിവാഹം ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത മുടക്കിയതുകൊണ്ടാണ് ഇവർ കത്തോലിക്കാ സഭ ഉപേക്ഷിച്ചുപോയി വിവാഹം കഴിച്ചത് എന്നാണ് ഇക്കൂട്ടർ പ്രചരിപ്പിക്കുന്ന വാദം. എന്നാൽ ഇത് തികച്ചും വാസ്തവവിരുദ്ധമാണ്. ‍}# ഈ വിവാഹം ക്‌നാനായ ആചാരമനുസരിച്ച് സീറോ മലബാർ ക്രമപ്രകാരം നടത്തുവാനായിരുന്നു ഇവർ ആദ്യം തീരുമാനിച്ചിരുന്നത്. അതിനായി ഇവർ ആദ്യം സമീപിച്ചത് ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയുടെ ഭാഗമായ ക്‌നാനായ കാത്തലിക് മിഷൻ ഡയറക്ടറായ വൈദികനെയായിരുന്നു. ഈ വൈദികൻ വളരെ സന്തോഷത്തോടുകൂടി ഇവരെ സ്വീകരിക്കുകയും ഈ വിവാഹം നടത്തിക്കൊടുക്കുന്നതിന് എല്ലാ സഹായവും വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. ഈ വിവാഹം നടത്തിക്കൊടുക്കുന്നതിന് സഭ നിർദ്ദേശിക്കുന്ന ഫോം പൂരിപ്പിച്ചുനൽകുവാൻ ആവശ്യപ്പെട്ടപ്പോൾ ഇവർ അതിനു തയ്യാറായില്ല. #{black->none->b->കാരണം ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഫോം പൂരിപ്പിച്ചുനൽകിയാൽ ഇവരുടെ "ക്നാനായത്വം നഷ്ടപ്പെട്ടുപോകുമെന്നുള്ള അടിസ്ഥാനരഹിതമായ കാരണങ്ങൾ" പറഞ്ഞുകൊണ്ടാണ് ഇവർ അതിനു തയാറാകാതിരുന്നത്. ‍}# #{red->none->b->എന്നാൽ ഫ്രാൻസിസ് മാർപാപ്പ ക്നാനായക്കാർകൂടി അടങ്ങുന്ന ഇവിടെയുള്ള സീറോമലബാർ വിശ്വാസികൾക്കു വേണ്ടിയാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപത അനുവദിച്ചു നൽകിയിരിക്കുന്നതെന്നും അതിനാൽ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ഭാഗമായി നിലനിൽക്കുന്ന ക്‌നാനായ മിഷനുകളിൽ അംഗമാകുന്നതുവഴി ഇവിടെയുള്ള ക്‌നാനായക്കാരുടെ ക്‌നാനായ അംഗത്വം ഒരിക്കലും നഷ്ടമാകുകയില്ല എന്ന് സഭാനേതൃത്വം പലതവണ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടും ഇവർ അതിന് തയ്യാറായില്ല. അതിനാൽ പിന്നീട് ഈ വിവാഹം ലാറ്റിൻ പള്ളിയിൽ വച്ചു നടത്തുവാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ‍}# വിവാഹത്തിനായി ലാറ്റിൽ പള്ളിയെ സമീപിച്ചപ്പോൾ ഇവർ സീറോമലബാർ സഭാ വിശ്വാസികളായതിനാൽ വിവാഹം സാധുവായി പരികർമ്മം ചെയ്യുന്നതിന് ഇവിടെയുള്ള ഇവരുടെ സീറോമലബാർ രൂപതയിലെ ഇടവകവികാരിയുടെ അര്‍പ്പിതാധികാരം (Delegation) ആവശ്യമാണെന്ന് വിവാഹിതരാകാന്‍ ആഗ്രഹിച്ചവരെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വരനും വധുവും ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷനെ സമീപിച്ചപ്പോൾ അവർക്ക് ലാറ്റിൻ പള്ളിയിൽവച്ചു വിവാഹം നടത്താനുള്ള എല്ലാ സഹായവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തതുമാണ്. കാരണം ഇതിനു മുൻപും അദ്ദേഹം ഇതുപോലുള്ള അനുവാദങ്ങൾ നൽകിട്ടുള്ളതുമാണ്. #{black->none->b->അതിനാൽ അവരുടെ ക്‌നാനായ മിഷൻ ഡയറക്ടർ മുഖേന ഒരു അപേക്ഷ നൽകിയാൽ മാത്രം മതി അതിനുള്ള അനുവാദം നൽകാമെന്ന് അഭിവന്ദ്യ പിതാവ് ഇവരെ അറിയിച്ചു. ‍}# എന്നാൽ ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത "വടക്കും ഭാഗ" രൂപതയാണെന്നും അതിനാൽ അതുമായി ക്നാനായക്കാരനായ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞുകൊണ്ട് അവർ യുകെയിലെ വത്തിക്കാൻ പ്രതിനിധിയെ ബന്ധപ്പെടുകയാണ് ഉണ്ടായത്. എന്നാൽ ഇത് പൗരസ്ത്യ സഭയുമായി ബന്ധപ്പെട്ട ഒരു വിഷയമായതിനാൽ വത്തിക്കാൻ പ്രതിനിധി ഈ വിവരം വത്തിക്കാനിലെ ഓറിയന്റൽ കോൺഗ്രിഗേഷനെ അറിയിക്കുന്നു. #{red->none->b->ഓറിയന്റൽ കോൺഗ്രിഗേഷൻ ഈ വിഷയം പഠിച്ചതിനുശേഷം, ക്‌നാനായ കത്തോലിക്കാ സമൂഹം സീറോമലബാർ സഭയുടെ അവിഭാജ്യ ഭാഗമായതിനാൽ ഈ വിഷയത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത നിർദ്ദേശിക്കുന്ന നടപടിക്രമങ്ങൾ പാലിക്കപ്പെടേണ്ടതാണെന്ന് അറിയിച്ചു. ‍}# അതിനുശേഷം ഈ വരനും വധുവും കത്തോലിക്കാ സഭ ഉപേക്ഷിച്ച് ഒരു അകത്തോലിക്ക സമൂഹത്തിൽ ചേർന്ന് വിവാഹിതരാകുന്നു. #{blue->none->b->ഇവിടെ എന്താണ് സംഭവിച്ചത്? ക്നാനായ കത്തോലിക്കരുടെ അജപാലന ഉത്തരവാദിത്വമുണ്ടായിരിന്ന ക്നാനായ വൈദികനിലൂടെ, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന് അപേക്ഷ നല്‍കാന്‍ തയാറാകാത്തതിന്റെ പേരില്‍ കത്തോലിക്കാ വിശ്വാസം പോലും ഉപേക്ഷിച്ചുപോകുകയാണ് ഇക്കൂട്ടർ ചെയ്‌തത്‌. ‍}# ഇന്ന് വിദേശരാജ്യങ്ങളിലേക്ക് ധാരാളമായി സീറോമലബാർ വിശ്വാസികൾ കുടിയേറികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അവരുടെ വിശ്വാസം സംരക്ഷിക്കുന്നതിനും വിവാഹം പോലുള്ള കൂദാശകൾ സുഗമമായി നടത്തുന്നതിനും വേണ്ടിയാണ് പരിശുദ്ധ സിംഹാസനം വിദേശരാജ്യങ്ങളിൽ സീറോമലബാർ രൂപതകൾ സ്ഥാപിച്ചിരിക്കുന്നത്. എങ്കിലും ഓരോ രാജ്യത്തും മറ്റു കത്തോലിക്ക റീത്തുകളിൽപോലും തങ്ങളുടെ വിവാഹം നടത്തുന്നതിന് സഭ അനുവാദം നൽകുന്നുണ്ട്. #{red->none->b->അതുകൊണ്ടു തന്നെയാണ് ലത്തീന്‍ റീത്തില്‍ ഇവരുടെ വിവാഹം നടത്തുന്നതിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത അനുവാദം നൽകുവാൻ തയ്യാറായതും. ‍}# എന്നാൽ ക്നാനായ കത്തോലിക്ക മിഷനുകളെയോ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയെയോ അംഗീകരിക്കാന്‍ മനസ്സാകാത്തതുകൊണ്ട് രൂപതാധികാരികള്‍ നിസ്സഹയരായിരിന്നു. #{black->none->b-> ഇപ്രകാരം സീറോമലബാർ ക്രമപ്രകാരമോ ലാറ്റിൻ ക്രമപ്രകാരമോ തങ്ങളുടെ വിവാഹം നടത്തുവാൻ ഇവർക്ക് എല്ലാ വിധ സാധ്യതകളുമുണ്ടായിരുന്നിട്ടും, അതിന് എല്ലാവിധ സഹായവും ചെയ്‌തുകൊടുക്കുവാൻ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത തയ്യാറായിരുന്നിട്ടും, ക്‌നാനായ തീവ്രവാദം പ്രചരിപ്പിക്കുന്ന ചില ഗ്രൂപ്പുകളുടെയും സംഘടനകളുടെയും നുണപ്രചാരണങ്ങളിൽ പെട്ട് കത്തോലിക്കാ വിശ്വാസം പോലും ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയിലെത്തിയ ഇവരുടെ അനുഭവം അനേകർക്ക് ഒരു പാഠമായി മാറട്ടെ. ‍}#
Image: /content_image/News/News-2025-10-10-21:36:56.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 25697
Category: 18
Sub Category:
Heading: ഇന്ത്യൻ ക്രിസ്‌ത്യൻ തത്വചിന്തകരുടെ 48-ാമത് വാർഷിക സമ്മേളനം നടത്തി
Content: ഇരിട്ടി: കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയുടെ രജതജൂബിലി ആ ഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ക്രിസ്‌ത്യൻ തത്വചിന്തകരുടെ ദേശീയ സംഘടനയായ അസോസിയേഷൻ ഓഫ് ക്രിസ്‌ത്യൻ ഫിലോസഫേഴ്‌സ് ഓഫ് ഇന്ത്യ (എസിപിഐ) യുടെ 48-ാമത് വാർഷിക സമ്മേളനം നടത്തി. മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു‌. സമ്പത്തും ഊർജവും ഉത്സാഹവും ഒത്തുചേരുമ്പോൾ അത് സവിശേഷമായ സന്തോഷത്തിനും പ്രതിരോധശേഷിക്കും സാമൂഹിക ബന്ധങ്ങൾക്കും കരുത്ത് പകരുമെങ്കിലും ശ്രദ്ധാപൂർവം കൈകാര്യം ചെയ്‌തില്ലെങ്കിൽ ദോഷം ചെയ്യുമെന്ന് മാർ അലക്സ് താരാമംഗലം പറഞ്ഞു. ഇവയുടെ ശ്രദ്ധാപൂർവമല്ലാത്ത കൈകാര്യം വൈകാരി ക ശോഷണത്തിലേക്കും ശാരീരിക ക്ഷീണത്തിലേക്കും നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "മനുഷ്യാസ്‌തിത്വത്തിൻ്റെ സമ്പന്നതയും ശോഷണവും അതിജീവിക്കാനുള്ള ദാർശനിക മാർഗങ്ങൾ' എന്ന വിഷയം മാർ അലക്‌സ് താരാമംഗലം അവ തരിപ്പിച്ചു. എസിപിഐ പ്രസിഡൻ്റ് റവ. ഡോ. ജോൺ പീറ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റവ. ഡോ. ജോയ് ആലുങ്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. റവ. ഡോ. ഐവാൻ ഡിസൂസ, റവ. ഡോ. ജോൺസൺ പുത്തൻപുരക്കൽ എന്നിവർ മൂന്ന് പുസ്‌തകങ്ങളുടെ പ്രകാ ശനകർമം നിർവഹിച്ചു. സെമിനാരി റെക്ടർ ഫാ. മാത്യു പട്ടമന, റവ. ഡോ. ജിൻസൺ ജോർജ് എന്നിവർ പ്രസംഗിച്ചു. സമ്മേളന ദിവസങ്ങളിൽ 28 പണ്ഡിതർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. റവ. ഡോ. കേയ്‌ത്‌ ഡിസൂസ, റവ. ഡോ. വർഗീസ് മണിമല, റവ. ഡോ. ജോർജ് പന്തമ്മാക്കൽ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Image: /content_image/India/India-2025-10-11-10:07:38.jpg
Keywords: ക്രിസ്ത്യ
Content: 25698
Category: 18
Sub Category:
Heading: ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹം: നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്
Content: തിരുവല്ല: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെ നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. വിധിയുടെ അടിസ്ഥാനത്തിൽ മുനമ്പത്തെ ജനങ്ങളുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിന് വേണ്ടി ഹൈക്കോടതി വിധി ഉടൻ നടപ്പിലാക്കണം. കഴിഞ്ഞ ഒരു വർഷമായി മുനമ്പത്തെ ജനങ്ങൾ നടത്തുന്ന നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൻ്റെയും നീതിന്യായ വ്യവസ്ഥയുടെയും വിജയമാണ് ഹൈക്കോടതി വിധി. രാഷ്ട്രീയപാർട്ടികൾ നടത്തുന്ന പ്രീണന രാഷ്ട്രീയത്തിനുള്ള തിരിച്ചടി കൂടിയാണ് ഈ വിധി. സ്റ്റേറ്റ് പ്രസിഡൻ്റ് ഡോ. പ്രകാശ് പി തോമസ്, ജനറൽ സെക്രട്ടറി, ജെയ്സ് പാണ്ടനാട് , ഫാ. പവിത്രസിംഗ്, പാസ്റ്റർ തോമസ് എം പുളിവേലിൽ, ഫാ. പി എ ഫിലിപ്പ്, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, ഫാ. ജോണൂകുട്ടി കെ, ഫാ. ഗീവർഗീസ് കോടിയാട്ട്, അനീഷ് തോമസ്, പാസ്റ്റർ സാം മൂവാറ്റുപുഴ, ബിജു കെ തമ്പി, അശ്വിൻ, കോശി ജോർജ്, ബിനു പാപ്പച്ചൻ, വി ജി ഷാജി, ഷാജി ടി ഫിലിപ്പ്, സജിമോൻ എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2025-10-11-10:37:24.jpg
Keywords: മുനമ്പ
Content: 25699
Category: 1
Sub Category:
Heading: സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററി ലെയോ പാപ്പ സന്ദർശിച്ചു
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയിൽ ലെയോ പതിനാലാമൻ പാപ്പ സന്ദർശനം നടത്തി. "ദിലേക്സി തേ" എന്ന പേരില്‍ പാപ്പ രചിച്ച അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ച ഒക്ടോബർ മാസം ഒൻപതാം തീയതിയാണ് സന്ദര്‍ശനം നടത്തിയത്. വിവിധങ്ങളായ പ്രവർത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡിക്കാസ്റ്ററിയിലെ അംഗങ്ങള്‍ക്ക് നന്ദി പറയുകയാണെന്ന് പാപ്പ പറഞ്ഞു. സമഗ്ര മനുഷ്യ വികസന പ്രവർത്തനങ്ങൾക്ക് നൽകിയ പ്രോത്സാഹനത്തിനും, സേവനങ്ങൾക്കും ഡിക്കാസ്റ്ററി കുടുംബത്തിന് മുഴുവനുമായി, പാപ്പാ നന്ദിയർപ്പിച്ചു. സമർപ്പിതർക്കുവേണ്ടിയുള്ള ജൂബിലി വിശുദ്ധ കുർബാനയ്ക്കും, തന്റെ പ്രഥമ അപ്പസ്തോലിക പ്രബോധന പ്രസിദ്ധീകരണത്തിനും ശേഷം, പ്രാദേശിക സമയം ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയാണ്, പാപ്പ സന്ദർശനത്തിനായി എത്തിയത്. ഏകദേശം രണ്ടുമണിക്കൂർ നീണ്ട സന്ദർശന വേളയിൽ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട്, സെക്രട്ടറി, ഉപ സെക്രട്ടറിമാർ എന്നിവരുമായി സ്വകാര്യ കൂടിക്കാഴ്‌ചയും നടത്തി. വത്തിക്കാന്റെ ജീവനാഡികളായ ഡിക്കാസ്റ്ററി ലെയോ പതിനാലാമൻ പാപ്പ സന്ദർശിക്കുന്നത് ഇത് രണ്ടാം തവണയാണ്. പത്രോസിന്റെ സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു രണ്ടാഴ്ചയ്ക്കു ശേഷം മെയ് 20ന്, മെത്രാന്മാർക്ക് വേണ്ടിയുള്ള ഡിക്കാസ്റ്ററിയില്‍ പാപ്പ സന്ദര്‍ശനം നടത്തിയിരിന്നു. മനുഷ്യാവകാശങ്ങൾ, നീതി, സമാധാനം, ആരോഗ്യം, തൊഴിൽ, സൃഷ്ടി സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ അഭിസംബോധന ചെയ്തുകൊണ്ട് മനുഷ്യ വ്യക്തിയുടെ അന്തസ്സും പൊതുനന്മയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സമഗ്ര മനുഷ്യവികസനത്തിനായുള്ള ഡികാസ്റ്ററിയുടെ ലക്ഷ്യം. ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെയും സമഗ്രമായ വികസനത്തെ പിന്തുണയ്ക്കുന്നതിനായി പ്രാദേശിക സഭകളെ ശ്രദ്ധിക്കുകയും അവരുമായി സംഭാഷണം നടത്തുകയും ചെയ്യുന്നതും ഡിക്കാസ്റ്ററിയുടെ ഉത്തരവാദിത്വമാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-11-11:42:43.jpg
Keywords: ലെയോ
Content: 25700
Category: 1
Sub Category:
Heading: സിറിയയില്‍ ക്രൈസ്തവരെ ആക്രമിച്ച് പ്രദേശത്ത് നിന്ന് തുരുത്താന്‍ ശ്രമം; 2 ക്രൈസ്തവര്‍ക്ക് ദാരുണാന്ത്യം
Content: അനാസ്, സിറിയ: സിറിയയിലെ ഹോംസ് ഉള്‍പ്പെടെയുള്ള പ്രവിശ്യകളില്‍ ക്രൈസ്തവരെ തുരുത്താന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രാമപ്രദേശങ്ങളായ വാദി അൽ-നസാര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ക്രിസ്ത്യൻ നിവാസികൾ ഉത്കണ്ഠയ്ക്കും പിരിമുറുക്കത്തിനും ഇടയിലാണ് കഴിയുന്നതെന്നു സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടയ്ക്കിടെയുള്ള കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും താഴ്‌വരയിലെ ഭൂരിപക്ഷം ക്രൈസ്തവ സമൂഹത്തെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ക്രിസ്ത്യാനികളെ അവരുടെ വീടുകൾ, ഗ്രാമങ്ങൾ, ഭൂമി എന്നിവ ഉപേക്ഷിക്കാൻ സമ്മർദ്ദം ചെലുത്താൻ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് നടക്കുന്നത്. അടുത്തിടെ സർക്കാരിന്റെ ജനറൽ സെക്യൂരിറ്റി സർവീസിന്റെ യൂണിഫോം ധരിച്ച് മോട്ടോർ സൈക്കിളുകളിൽ വന്ന നാല് മുഖംമൂടി ധരിച്ച തോക്കുധാരികൾ അനസ് ഗ്രാമത്തിലെ യുവാക്കൾക്ക് നേരെ വെടിവെയ്പ്പ് നടത്തിയതായി 'സിറിയക് പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആക്രമണത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. വിസാം ജോർജ് മൻസൂർ, ഷഫീഖ് റഫീഖ് മൻസൂർ എന്നിവരാണ് വെടിയുണ്ടയ്ക്ക് ഇരയായത്. പിയറി ഹരിഖിസ് എന്ന യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ തുടരുകയാണ്. ആക്രമണത്തിന് പിന്നാലെ സായുധധാരികള്‍ രക്ഷപ്പെട്ടു. പ്രദേശത്തെ ക്രിസ്ത്യാനികൾക്കും മറ്റ് തദ്ദേശീയ സമൂഹങ്ങൾക്കും നേരെയുള്ള ആസൂത്രിതമായ കൊലപാതകമാണെന്ന്‍ ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ച് അൽ-ഹോസിനെ വാദി അൽ-നസറയുമായി ബന്ധിപ്പിക്കുന്ന റോഡ് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ഉപരോധിച്ചു. 2011-ൽ ആഭ്യന്തരയുദ്ധം ആരംഭിക്കുന്നതിന് മുമ്പ് സിറിയയിലെ ജനസംഖ്യയുടെ 10% ആയിരുന്നു ക്രൈസ്തവര്‍. എന്നാൽ ഇപ്പോൾ 2%ൽ താഴെ മാത്ര ക്രൈസ്തവരാണ് രാജ്യത്തു കഴിയുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-11-15:36:09.jpg
Keywords: സിറിയ
Content: 25701
Category: 19
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16
Content: വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം 6, 7 അദ്ധ്യായങ്ങളിലെ വെള്ളത്തിനുമീതേ നടക്കുന്നു, രോഗികളെ സുഖപ്പെടുത്തുന്ന ഈശോ, പൂര്‍വികരുടെ പാരമ്പര്യം, എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ചു ഒരിജന്‍, വിശുദ്ധ ആഗസ്തീനോസ്, പ്രൂഡന്‍ഷ്യസ്, അംബ്രോസ്, ഡമാസ്‌ക്കസിലെ , അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്, യോഹന്നാന്‍, റോമിലെ ക്ലെമന്റ്, ഇരണേവൂസ്, ജറോം, ബേസില്‍, ക്രിസോസ്‌തോം, തെര്‍ത്തുല്യന്‍ എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ♦️ #{blue->none->b-> വചനഭാഗം: വെള്ളത്തിനുമീതേ നടക്കുന്നു- വിശുദ്ധ മര്‍ക്കോസ് 6:45-52 }# (മത്താ 14,22-33) (യോഹ 6,15-21) 45 താന്‍ ജനക്കൂട്ടത്തെ പിരിച്ചുവിടുമ്പോഴേക്കും വഞ്ചിയില്‍ കയറി തനിക്കുമുമ്പേ മറുകരയിലുള്ള ബേത്‌സയ്ദായിലേക്കു പോകാന്‍ അവന്‍ ശിഷ്യന്‍മാരെ നിര്‍ബന്ധിച്ചു. 46 ആളുകളോടു യാത്രപറഞ്ഞശേഷം അവന്‍ പ്രാര്‍ഥിക്കാന്‍ മലയിലേക്കു പോയി. 47 വൈകുന്നേരമായപ്പോള്‍ വഞ്ചി നടുക്കടലിലായിരുന്നു; അവന്‍ തനിച്ചു കരയിലും. 48 അവര്‍ വഞ്ചി തുഴഞ്ഞ് അവശരായി എന്ന് അവന്‍ മനസ്‌സിലാക്കി. കാരണം, കാറ്റു പ്രതികൂലമായിരുന്നു. രാത്രിയുടെ നാലാം യാമത്തില്‍ അവന്‍ കടലിനുമീതേ നടന്ന് അവരുടെ അടുത്തെത്തി, അവരെ കടന്നുപോകാന്‍ ഭാവിച്ചു. 49 അവന്‍ കടലിനു മീതേ നടക്കുന്നതുകണ്ട്, അത് ഒരു ഭൂതമായിരിക്കുമെന്നു കരുതി അവര്‍ നിലവിളിച്ചു. 50 അവരെല്ലാവരും അവനെ കണ്ടു പരിഭ്രമിച്ചുപോയി. ഉടനെ അവന്‍ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിന്‍, ഞാനാണ്; ഭയപ്പെടേണ്ടാ. 51 അവന്‍ വഞ്ചിയില്‍ കയറി. അപ്പോള്‍ കാറ്റു ശമിച്ചു. അവര്‍ ആശ്ചര്യഭരിതരായി. 52 കാരണം, അപ്പത്തെക്കുറിച്ച് അവര്‍ ഗ്രഹിച്ചിരുന്നില്ല. അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നു. *************************************************************** ➤ #{red->none->b->ഒരിജന്‍: }# പരീക്ഷണത്തിന്റെ വഞ്ചിയില്‍ കയറി മറുകരയ്ക്കു പോകാന്‍ ഈശോ ശിഷ്യരോടാവശ്യപ്പെട്ടു. വിഷമതകളെ വിജയകരമായി തരണം ചെയ്യാന്‍ അവര്‍ പരിശീലിക്കുന്നതിനായിരുന്നു ഇത്. എന്നാല്‍ പ്രലോഭനങ്ങളാകുന്ന തിരമാലകളുടെയും പ്രതികൂലമായ കാറ്റിന്റെയും സാന്നിദ്ധ്യത്താല്‍ ഈശോയെ കൂടാതെ മറുകര കടക്കാന്‍ കഴിയാതെ ശിഷ്യന്മാര്‍ കുഴങ്ങി. തീരമണയാന്‍ ശിഷ്യരാല്‍ സാധ്യമായതെല്ലാം അവര്‍ ചെയ്‌തെന്നു മനസ്സിലാക്കിയ വചനമായ ദൈവം അവരോട് അനുകമ്പ തോന്നി കടലിനുമീതേ നടന്ന് അവരുടെയടുത്തെത്തി. തിരമാലകളോ കാറ്റോ അവിടുത്തേക്ക് ബാധകമായിരുന്നില്ല (Commentary on Matthew 11.5). #{black->none->b->അനുഭവത്തിലൂടെ പരിശീലനം }# ശിഷ്യന്മാര്‍ സഞ്ചരിക്കാന്‍ ഈശോ നിര്‍ബന്ധിച്ച തോണി എന്താണ്? പ്രലോഭനങ്ങളുടെയും വിഷമതകളുടെയും സംഘര്‍ഷമായിരിക്കാം അത്. തിരമാലകളാലും പ്രതികൂലമായ കാറ്റിനാലും ഉലയ്ക്കപ്പെടുന്ന ആ വഞ്ചിയില്‍ യാത്ര ചെയ്ത് തന്റെ ശിഷ്യര്‍ പ്രായോഗിക പരിശീലനം നേടണമെന്ന് ഈശോ ആഗ്രഹിച്ചു (Commentary on Matthew 11.15). ➤ #{red->none->b->വിശുദ്ധ ആഗസ്തീനോസ്: }# ഈശോ ശിഷ്യന്മാരെ കടന്നുപോകാന്‍ ഭാവിച്ചു. ശിഷ്യന്മാര്‍ ആയിരുന്നതില്‍നിന്നു വ്യത്യസ്തമായ ഒരു ദിശയിലേക്ക് ഈശോ നീങ്ങുകയും അവരെ അപരിചിതരെയെന്നപോലെ ഗൗനിക്കാതെ പോവുകയും ചെയ്തപ്പോഴാണ് അവര്‍ക്ക് ഇത് മനസ്സിലായത്. അവരാകട്ടെ അവനെ ഒരു ഭൂതമായി തെറ്റിദ്ധരിച്ചു. ഈശോയാകട്ടെ അവരുടെ നിലവിളിയുടെയും ബഹളത്തിന്റെയും മദ്ധ്യേ ''ധൈര്യമായിരിക്കുവിന്‍, ഭയപ്പെടേണ്ട, ഞാനാണ്'' (മത്താ 14,27; മര്‍ക്കോ 6,50; യോഹ 6,20) എന്നുപറഞ്ഞ് അവരെ ആശ്വസിപ്പിച്ചു. അതായത്, അവരെ ധൈര്യപ്പെടുത്താനാണുദ്ദേശിച്ചിരുന്നതെങ്കിലും അവന്‍ അവരെ കടന്നുപോകുന്നതായി ഭാവിച്ചു. സഹായത്തിനായി അവര്‍ അപേക്ഷിക്കുമ്പോള്‍ അതിന് പ്രത്യുത്തരം നല്‍കിക്കൊണ്ട് എത്താനായിരുന്നു ഇത് (Harmony of the Gospels 2.47). #{black->none->b->കടലില്‍ തെളിഞ്ഞ മാര്‍ഗം }# ഈശോ എന്തിനാണ് ക്രൂശിക്കപ്പെട്ടത്? എന്തെന്നാല്‍ താഴ്‌വരയുടെ മരം നിനക്കാവശ്യമായിരുന്നു. നീ അഹന്തയാല്‍ തടിച്ചു ചീര്‍ക്കുകയും സ്വന്തം ദേശത്തുനിന്നു പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. തിരികെപ്പോകാനുള്ള വഴി ഈ ലോകത്തിന്റെ തിരമാലകളാല്‍ തകര്‍ക്കപ്പെട്ടുപോയിരുന്നു. മരക്കഷണത്തില്‍ സംവഹിക്കപ്പെട്ടല്ലാതെ നിനക്കു സ്വന്തം ദേശത്തേക്കു തിരികെയെത്താനാവില്ലായിരുന്നു. നന്ദിഹീനനായ മനുഷ്യാ, നിന്നെ തിരികെയെത്തിക്കാന്‍ നിന്റെ പക്കലേക്കു വന്നവനെ നീ പരിഹസിക്കുന്നുവോ? അവന്‍തന്നെ മാര്‍ഗമായിത്തീര്‍ന്നു; അതും കടലില്‍. അവന്‍ കടലിനുമീതേ നടന്നത് (മത്താ 14,22-33; മര്‍ക്കോ 6,45-51; യോഹ 6,61-21), കടലില്‍ വഴിയുണ്ടെന്ന് നിനക്കു വ്യക്തമാക്കിത്തരാനാണ്. പക്ഷേ, നിനക്കു സ്വയം ആ വഴി നടക്കാനാവില്ല. തോണി നിന്നെ സംവഹിക്കട്ടെ; മരം നിന്നെ വഹിക്കട്ടെ (Tractates on John 2.4.3). ➤ #{red->none->b->പ്രൂഡന്‍ഷ്യസ്: }# പത്രോസെന്ന് രണ്ടാം പേരുള്ള ശിമയോന്‍ (മത്താ 10,2; നടപടി 10,5); മിശിഹാ കര്‍ത്താവിന്‍ ശിഷ്യരില്‍ മുഖ്യന്‍. ചെമ്മാനം തെളിഞ്ഞൊരു സന്ധ്യയില്‍ യാനപാത്രത്തിന്റെ നങ്കൂരമുയര്‍ത്തി കാറ്റിന്റെ ഗതിയേ, സാഗരം കുറുകെ യാത്രയായി. നിശയുടെ യാമങ്ങള്‍ കൊഴിഞ്ഞു വീഴവേ, നിനയ്ക്കാത്ത മട്ടിലൊരു കാറ്റുവീശി, അത്യഗാധങ്ങളില്‍നിന്നും തിരകളുയര്‍ന്നു; അങ്ങുമിങ്ങുമുലഞ്ഞ് മുങ്ങാറായി തോണി; ചക്രവാളങ്ങളിലേക്കുയര്‍ന്നൂ നിലവിളി, മുക്കുവര്‍ നിരാശയില്‍ നിപതിച്ചുകേഴുന്നു; തോണി തകരും, മുങ്ങി നശിക്കുമീഞങ്ങള്‍ പ്രത്യാശയ്ക്കിടമൊന്നും കാണാതെ തുഴക്കാരെല്ലാം ഭയാധീനരായി നില്‍ക്കേ മിശിഹാ വരുന്നു! ദൂരെനിന്നുമതാ തിരകള്‍ക്കു മീതേ. തീരത്തുകൂടിത്തന്നെയെന്ന പോല്‍ (Against Symmachus 2). #{black->none->b->വഞ്ചി തകരാനുള്ള സാധ്യത }# നിശബ്ദതയുടെ സ്വര്‍ഗത്തില്‍നിന്നും നാവിന്റെ കുത്തഴിഞ്ഞോരുപയോഗത്താല്‍ നാശത്തിന്റെയും ഇരുളിന്റെയും പടുകുഴിയില്‍ നിപതിച്ചോനാണീ ഞാന്‍. വിശ്വാസപുണ്യങ്ങള്‍ നിറഞ്ഞോനാം പത്രോസ് തന്‍ തോണി, ആര്‍ത്തലയ്ക്കുന്ന കടലില്‍ തകരാന്‍ തുടങ്ങിയെങ്കില്‍, എണ്ണമറ്റ പാപങ്ങള്‍ക്കുടയവനാം എന്‍ തോണി തകര്‍ന്നടിയാന്‍ നിമിഷംമതിയല്ലോ. കടല്‍യാത്രയില്‍ സാമര്‍ത്ഥ്യമെനിക്കില്ല; കര്‍ത്താവേ, നിന്‍കരം നീട്ടിതാങ്ങില്ലെങ്കില്‍ കപ്പല്‍ഛേദമെനിക്കിന്നു നേരിടും നിശ്ചയം (മത്താ 14,31) (Against Symmachus 2). #{black->none->b-> കാറ്റിനോടും കടലിനോടും കല്‍പിക്കുന്നവന്‍ }# സര്‍വ്വവും സൃഷ്ടിച്ചു പാലിക്കും ദൈവത്തിന്‍ശക്തി എത്രയോ വലുത്! കടലിനുമീതെ നടന്നോനാം മിശിഹാ തിരകളെയേതും ശാന്തമാക്കി നിതരാം. ആഴത്തിനു മീതേയവന്‍ നടന്നപ്പോള്‍ പാദുകങ്ങള്‍ തെല്ലും നനഞ്ഞില്ല. തിരകള്‍ക്കു മീതെയവന്‍ നീങ്ങിയപ്പോള്‍ പാദത്തില്‍ ജലമൊട്ടും പറ്റിയില്ല (Hymn 5). ♦️ #{blue->none->b-> വചനഭാഗം: രോഗികളെ സുഖപ്പെടുത്തുന്ന ഈശോ- വിശുദ്ധ മര്‍ക്കോസ് 6:53-56 }# (മത്താ 14,34-36) 53 അവര്‍ കടല്‍ കടന്ന്, ഗനേസറത്തില്‍ എത്തി, വഞ്ചി കരയ്ക്കടുപ്പിച്ചു. 54 കരയ്ക്കിറങ്ങിയപ്പോള്‍ത്തന്നെ ആളുകള്‍ അവനെ തിരിച്ചറിഞ്ഞു. 55 അവര്‍ സമീപപ്രദേശങ്ങളിലെല്ലാം ഓടിനടന്ന്, രോഗികളെ കിടക്കയിലെടുത്ത്, അവന്‍ ഉണ്ടെന്നു കേട്ട സ്ഥലത്തേക്കു കൊണ്ടുവരാന്‍ തുടങ്ങി. 56 ഗ്രാമങ്ങളിലോ, നഗരങ്ങളിലോ, നാട്ടിന്‍പുറങ്ങളിലോ അവന്‍ ചെന്നിടത്തൊക്കെ, ആളുകള്‍ രോഗികളെ കൊണ്ടുവന്ന് പൊതുസ്ഥലങ്ങളില്‍ കിടത്തിയിരുന്നു. അവന്റെ വസ്ത്രത്തിന്റെ വിളുമ്പിലെങ്കിലും സ്പര്‍ശിക്കാന്‍ അനുവദിക്കണമെന്ന് അവര്‍ അപേക്ഷിച്ചു. സ്പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കയും ചെയ്തു. *************************************************************** ➤ #{red->none->b->അംബ്രോസ്: }# അന്ധനു കാഴ്ച നല്കിയപ്പോഴും കൂനിപ്പോയവളെ സുഖപ്പെടുത്തിയപ്പോഴും മരിച്ചവരെ ഉയിര്‍പ്പിച്ചപ്പോഴും (മത്താ 11,5) തന്നെ തേടിവന്ന രോഗികളെ സുഖപ്പെടുത്തിയപ്പോഴും ദൗര്‍ബല്യമല്ല, ശക്തിയാണ് മിശിഹാ പ്രകടിപ്പിച്ചത്. അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ സ്പര്‍ശിച്ചപ്പോള്‍ പോലും സുഖമാക്കപ്പെട്ടു (മര്‍ക്കോ 6,56). അവന് മുറിവേറ്റപ്പോള്‍ അത് ദൗര്‍ബല്യത്തിന്റെ പ്രകടനമായി നിങ്ങള്‍ കരുതരുത്. അവന്റെ ശരീരത്തില്‍ മുറിവേറ്റുവെന്നത് സത്യമാണ് (മത്താ 27,35; മര്‍ക്കോ 15,24; ലൂക്കാ 23,33; യോഹ 19,18; 31-37). എന്നാല്‍ അത് ദൗര്‍ബല്യത്തിന്റെയല്ല, ശക്തിയുടെ അടയാളമാണ്. എന്തെന്നാല്‍ ഈ മുറിവുകളില്‍ നിന്നാണ് എല്ലാവരിലേക്കും ജീവന്‍ ഒഴുകിയത് (On the Christian Faith 4.5.54-5) ♦️ #{blue->none->b-> വചനഭാഗം: പൂര്‍വികരുടെ പാരമ്പര്യം- വിശുദ്ധ മര്‍ക്കോസ് 7:1-13 }# (മത്താ 15,1-9) 1 ഫരിസേയരും ജറുസലെമില്‍നിന്നു വന്ന ചില നിയമജ്ഞരും ഈശോയ്ക്കുചുറ്റും കൂടി. 2 അവന്റെ ശിഷ്യന്‍മാരില്‍ ചിലര്‍ കൈ കഴുകി ശുദ്ധിവരുത്താതെ ഭക്ഷണം കഴിക്കുന്നത് അവര്‍ കണ്ടു. 3 പൂര്‍വികരുടെ പാരമ്പര്യമനുസരിച്ച് ഫരിസേയരും യഹൂദരും കൈ കഴുകാതെ ഭക്ഷണം കഴിക്കാറില്ല. 4 പൊതുസ്ഥലത്തുനിന്നു വരുമ്പോഴും ദേഹശുദ്ധി വരുത്താതെ അവര്‍ ഭക്ഷണം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്ഷാളനം തുടങ്ങി മറ്റുപല പാരമ്പര്യങ്ങളും അവര്‍ അനുഷ്ഠിച്ചുപോന്നു. 5 ഫരിസേയരും നിയമജ്ഞരും അവനോടു ചോദിച്ചു: നിന്റെ ശിഷ്യന്‍മാര്‍ പൂര്‍വികരുടെ പാരമ്പര്യത്തിനു വിപരീതമായി അശുദ്ധമായ കൈകൊണ്ടു ഭക്ഷിക്കുന്നത് എന്ത്? 6 അവന്‍ പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു. അവന്‍ എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ ദൂരെയാണ്. 7 വ്യര്‍ഥമായി അവര്‍ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്‍പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. 8 ദൈവത്തിന്റെ കല്‍പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു. 9 അവന്‍ തുടര്‍ന്നു: നിങ്ങളുടെ പാരമ്പര്യം പാലിക്കാന്‍ വേണ്ടി നിങ്ങള്‍ കൗശലപൂര്‍വം ദൈവകല്‍പന അവഗണിക്കുന്നു. 10 എന്തെന്നാല്‍, നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. പിതാവിനെയോ മാതാവിനെയോ ദുഷിച്ചു പറയുന്നവന്‍ മരിക്കട്ടെ എന്നു മോശ പറഞ്ഞിട്ടുണ്ട്. 11 എന്നാല്‍, ഒരുവന്‍ തന്റെ പിതാവിനോടോ മാതാവിനോടോ നിങ്ങള്‍ക്ക് എന്നില്‍നിന്നു ലഭിക്കേണ്ടത് കൊര്‍ബ്ബാന്‍ - അതായത് വഴിപാട് - ആണ് എന്നു പറഞ്ഞാല്‍ മതി എന്നു നിങ്ങള്‍ പറയുന്നു. 12 പിന്നെ പിതാവിനോ മാതാവിനോ വേണ്ടി യാതൊന്നും ചെയ്യാന്‍ നിങ്ങള്‍ അവനെ ഒരിക്കലും അനുവദിക്കുന്നുമില്ല. 13 അങ്ങനെ, നിങ്ങള്‍ക്കു ലഭിച്ച പാരമ്പര്യംവഴി ദൈവവചനം നിങ്ങള്‍ നിരര്‍ത്ഥകമാക്കുന്നു. ഇതുപോലെ പലതും നിങ്ങള്‍ ചെയ്യുന്നു. *************************************************************** ➤ #{red->none->b->ഡമാസ്‌ക്കസിലെ യോഹന്നാന്‍: }# 'ഫരിസേയന്‍' എന്ന നാമത്തിന്റെ അര്‍ത്ഥം മാറ്റിവയ്ക്കപ്പെട്ടവന്‍ അല്ലെങ്കില്‍ വേര്‍തിരിക്കപ്പെട്ടവന്‍ എന്നൊക്കെയാണ്. പരിപൂര്‍ണ്ണതയുള്ള ജീവിതശൈലി പിന്തുടരുന്നവര്‍ തങ്ങളാണെന്ന് അവന്‍ ധരിച്ചിരുന്നു. ഇക്കാരണത്താല്‍ മറ്റുള്ളവരെക്കാള്‍ ഉന്നതരായി തങ്ങളെത്തന്നെ അവര്‍ കരുതിപ്പോന്നു. മരിച്ചവരുടെ പുനരുത്ഥാനം, മാലാഖമാരുടെ അസ്തിത്വം, ജീവിതത്തിന്റെ വിശുദ്ധി എന്നീ വിശ്വാസങ്ങളും നിഷ്ഠകളും അവര്‍ മുറുകെപ്പിടിച്ചിരുന്നു (നടപടി 23,8). നിരവധി തപശ്ചര്യകളും നിശ്ചിത കാലത്തേക്കു ശാരീരിക വേഴ്ചകളില്‍നിന്ന് വിട്ടുനില്‍ക്കലും ആഴ്ചയില്‍ രണ്ടു പ്രാവശ്യത്തെ ഉപവാസവുമുള്‍പ്പെടെ കഠിനമായ ജീവിതശൈലി അവര്‍ അനുവര്‍ത്തിച്ചിരുന്നു (ലൂക്കാ 18,12). നിയമജ്ഞരെപ്പോലെതന്നെ അവരും കലങ്ങള്‍, പാത്രങ്ങള്‍, കോപ്പകള്‍ തുടങ്ങിയവ അനുഷ്ഠാനങ്ങളുടെ ഭാഗമായി കഴുകിയിരുന്നു (മര്‍ക്കോ 7,4). അവര്‍ ദശാംശം നല്‍കുകയും ആദ്യഫലങ്ങള്‍ (മത്താ 23,23; ലൂക്കാ 11,42) കാഴ്ചയര്‍പ്പിക്കുകയും ചെയ്തുപോന്നു. ദീര്‍ഘനേരത്തെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കുണ്ടായിരുന്നു (ലൂക്കാ 5,33) (On Heresies 15). ➤ #{red->none->b->റോമിലെ ക്ലെമന്റ്: }# കപടനാട്യത്തിലൂടെ സമാധാനം തേടുന്നവരുടെ കൂടെയല്ല, ദൈവഭക്തിയിലൂടെ സമാധാനം ലക്ഷ്യം വയ്ക്കുന്നവരുടെ കൂടെ നമുക്ക് ചേരാം. എന്തെന്നാല്‍ ഈശോ ഇങ്ങനെ ഒരിടത്ത് പറഞ്ഞിരിക്കുന്നു: ''ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍ അവരുടെ ഹൃദയം എന്നില്‍നിന്നും ദൂരെയാണ്'' (ഏശ 29,13; മര്‍ക്കോ 7,6). കൂടാതെ, ''അവര്‍ അധരംകൊണ്ടനുഗ്രഹിക്കുകയും ഹൃദയംകൊണ്ട് ശപിക്കുകയും ചെയ്യുന്നു'' (സങ്കീ 62,4) എന്നും എഴുതപ്പെട്ടിരിക്കുന്നു. വീണ്ടും, ''അവര്‍ അധരംകൊണ്ട് അവിടുത്തെ പുകഴ്ത്തുകയും നാവുകൊണ്ട് വ്യാജമായി സ്തുതിക്കുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ ഹൃദയം അവിടുത്തോട് വിശ്വസ്തത പുലര്‍ത്തുകയോ അവിടുത്തെ ഉടമ്പടിയോട് ആത്മാര്‍ത്ഥത കാട്ടുകയോ ചെയ്യുന്നില്ല'' (സങ്കീ 78,36-37) എന്നും എഴുതപ്പെട്ടിരിക്കുന്നു (1 Clement 15.1-4). ➤ #{red->none->b->അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്: }# ദൈവം നമ്മുടെ ഉള്‍വിചാരങ്ങളറിയുന്നു. ലോത്തിന്റെ ഭാര്യയ്ക്ക് സംഭവിച്ചതോര്‍ക്കാം. ലോകത്തിന്റെ ജീര്‍ണ്ണതകളിലേക്കു മടങ്ങാനാഗ്രഹിച്ചുകൊണ്ട് അവള്‍ തിരിഞ്ഞൊന്നു നോക്കിയതേയുള്ളൂ; സംവേദനശക്തിയില്ലാത്ത പിണ്ഡമായി, ഉപ്പുതൂണായി അവള്‍ മാറി (ഉത്പ 19,26) (Stromateis 2.13). ➤ #{red->none->b->ഇരണേവൂസ്: }# തങ്ങളുടെ പാരമ്പര്യങ്ങള്‍ മോശയുടെ നിയമത്തിന്റെ സംരക്ഷണകവചമാണെന്ന് ഫരിസേയര്‍ അവകാശപ്പെട്ടിരുന്നെങ്കിലും വാസ്തവത്തില്‍ അവ മോശയുടെ നിയമത്തിന് എതിരായി ഭവിച്ചിരുന്നു. നിങ്ങളുടെ വ്യാപാരികള്‍ വീഞ്ഞിനോട് വെള്ളം കലര്‍ത്തുന്നു എന്ന് പറഞ്ഞതിലൂടെ പ്രഖ്യാപിച്ചത് ഈ പ്രമാണികള്‍ തങ്ങളുടെ അവ്യക്തത നിറഞ്ഞ പാരമ്പര്യങ്ങള്‍ വ്യക്തമായ ദൈവകല്‍പ്പനകളോട് കൂട്ടിക്കലര്‍ത്തുന്നുവെന്നാണ്. ദൈവികനിയമത്തിനു വിരുദ്ധ ലക്ഷ്യത്തോടുകൂടിയ മായംകലര്‍ന്ന നിയമങ്ങള്‍ അവര്‍ ചുമത്തി. ഇക്കാര്യം കര്‍ത്താവ് ഇങ്ങനെ വ്യക്തമാക്കി: ''നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരില്‍ നിങ്ങള്‍ ദൈവികനിയമങ്ങളെ ലംഘിക്കുന്നതെന്തുകൊണ്ട്?'' അവര്‍ ദൈവികനിയമങ്ങളില്‍ മായം കലര്‍ത്തുക മാത്രമല്ല, അതിനെതിരായി സ്വന്തം നിയമങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. അവ ഇന്നും ഫരിസേയരുടെ നിയമങ്ങള്‍ എന്നറിയപ്പെടുന്നു. ഇതില്‍ അവരുടെ ഗുരുക്കന്മാര്‍ ചില പ്രമാണങ്ങളെ ഇല്ലാതാക്കുകയോ ചിലതിനെ പുതുതായി കൂട്ടിച്ചേര്‍ക്കുകയോ ഇനിയും ചിലതിന് സ്വന്തമായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുകയോ ചെയ്തിരിക്കുന്നു. ഇപ്രകാരം നിയമത്തെ സ്വന്തം ഉദ്ദേശ്യങ്ങള്‍ക്കുവേണ്ടി അവര്‍ വളച്ചൊടിക്കുന്നു (Against Heresies 4.12.1-2). ➤ #{red->none->b->ജറോം: }# ''നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്കുക'' എന്ന പ്രമാണത്തെക്കുറിച്ച് കര്‍ത്താവുതന്നെ വിശദീകരിക്കുന്നുണ്ട് (പുറ 20,12; നിയമ 5,16; മത്താ 15,4; 19,19; മര്‍ക്കോ 7,10; 10,19; ലൂക്കാ 18,20). മാതാപിതാക്കളെ ബഹുമാനിക്കുന്നതായി പ്രത്യക്ഷത്തില്‍ കാണുമ്പോഴും അവരുടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റാത്ത അവസ്ഥ തുടരുന്ന തരത്തില്‍ മനസ്സില്ലാമനസ്സോടെ ഈ കല്പനയെ അനുസരിക്കുന്നവരാകരുത് എന്നവിടുന്ന് വ്യക്തമാക്കി. മാതാപിതാക്കളോടുള്ള ബഹുമാനം അവരുടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പ്രകടമാകണം. ചെറുപ്പത്തില്‍ മാതാപിതാക്കള്‍വഴി നല്‍കപ്പെട്ട ഉപകാരസഹായങ്ങള്‍ക്ക് അവരുടെ വാര്‍ദ്ധക്യത്തില്‍ മക്കള്‍ പ്രത്യുപകാരം ചെയ്യണമെന്ന് ദൈവം കല്പിച്ചു. എന്നാല്‍ ഫരിസേയരും നിയമജ്ഞരും ഇങ്ങനെ പറയാനാണ് മക്കളെ പഠിപ്പിച്ചത്: ''ഇത് വഴിപാട് അഥവാ ബലിപീഠത്തിനുള്ള നേര്‍ച്ചയാണ്. ഇത് ദൈവാലയത്തില്‍ കാഴ്ചവച്ചാല്‍ അതുവഴി നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ഇവ ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണത്തിനുവേണ്ടി നേരിട്ടു ചെലവാക്കുമ്പോള്‍ ലഭിക്കുന്ന ആശ്വാസംതന്നെ നിങ്ങള്‍ക്കു ലഭിക്കും'' (മര്‍ക്കോ 7,11). ഇപ്രകാരം മാതാപിതാക്കള്‍ അഗതികളായിക്കഴിഞ്ഞിരുന്നപ്പോഴും മക്കള്‍ പുരോഹിതര്‍ക്കും നിയമജ്ഞര്‍ക്കും ഉപയോഗിക്കത്തക്ക വിധത്തില്‍ കാഴ്ചകളര്‍പ്പിച്ചുപോന്നു (Letter 123, To Ageruchia). ➤ #{red->none->b->വിശുദ്ധ ബേസില്‍: }# അറിവുണ്ടായിട്ടും അത് ജീവിതത്തില്‍ പ്രയോഗത്തിലാക്കാത്തവര്‍ക്കുള്ള ശിക്ഷാവധി കൂടുതല്‍ കഠിനമായിരിക്കും. എന്തെന്നാല്‍ അജ്ഞതയില്‍ ചെയ്യപ്പെട്ട പാപങ്ങള്‍ പോലും ശിക്ഷാവിധിക്കപ്പുറമല്ല (The Morals 4).. ➤ #{red->none->b-> വിശുദ്ധ ക്രിസോസ്‌തോം: }# മിശിഹാ പറയുന്നു: ''ദരിദ്രരെ സംരക്ഷിക്കുക'' (മത്താ 19,21; മര്‍ക്കോ 10,21; ലൂക്കാ 14,13). എന്നാല്‍ മാമ്മോന്‍ പറയുന്നു: ''ദരിദ്രരില്‍നിന്നു ഉള്ളതുകൂടി കൈക്കലാക്കുക'' മിശിഹായുടെ വാക്കുകള്‍ ''നിങ്ങള്‍ക്കുള്ളവ ദാനം ചെയ്യുക'' എന്നാണ് (മത്താ 16,24; മര്‍ക്കോ 8,34; ലൂക്കാ 9,23). എന്നാല്‍ മാമ്മോന്റെ വാക്കുകള്‍ ''മറ്റുള്ളവരുടേതുകൂടി കൈവശപ്പെടുത്തുക'' എന്നത്രെ. ഇവ എപ്രകാരം വിരുദ്ധ ധ്രുവങ്ങളിലാണെന്നു കാണുക. ഇവ തമ്മിലുള്ള സംഘര്‍ഷവും കാണുക. ഒരുവന് ഇവ രണ്ടും ഒരുമിച്ചു പാലിക്കാനാവില്ല. അവന്‍ ഒരാളെ തള്ളിക്കളഞ്ഞേ മതിയാവൂ. മിശിഹാ പറയുന്നു: ''നിങ്ങള്‍ക്ക് സ്വന്തമായിട്ടുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങള്‍ക്ക് എന്റെ ശിഷ്യനാവുക സാധ്യമല്ല'' (ലൂക്കാ 14,33). മാമ്മോന്‍ പറയുന്നു: ''വിശക്കുന്നവനില്‍നിന്ന് അപ്പം തട്ടിയെടുക്കുക''. മിശിഹായുടെ ഉദ്‌ബോധനം, ''നഗ്നനെ ഉടുപ്പിക്കുക'' എന്നാണ് (മത്താ 25, 34-40; ഏശ 58,7). മാമ്മോന്‍ ഉദ്‌ബോധിപ്പിക്കുന്നത് ''വസ്ത്രം ഉരിഞ്ഞെടുക്കുക'' എന്നാണ്. ''സ്വന്തജനത്തില്‍ നിന്നും മുഖം തിരിക്കരുത്'' എന്നും (ഏശ 58,7) ''സ്വന്തം കുടുംബത്തിന് പുറംതിരിയരുത് എന്നും (1 തിമോ 5,8; ഗലാ 6,10), മിശിഹാ പറയുമ്പോള്‍ മാമ്മോന്‍ പറയുന്നത്: ''സ്വന്തം കുടുംബാംഗങ്ങളോട് കരുണ കാണിക്കരുത്, മാതാപിതാക്കളെ സഹായമര്‍ഹിക്കുന്നവരായി കണ്ടാ ലും അവഗണിക്കുക'' എന്നാണ് (മര്‍ക്കോ 7,11) (Homilies on Philippians 6). ➤ #{red->none->b->തെര്‍ത്തുല്യന്‍: }# കര്‍ത്താവിന്റെ ദാസരായ നമുക്ക് അവഹേളനങ്ങള്‍ ക്ഷമാപൂര്‍വ്വം സഹിച്ചുകൊണ്ട് അനുഗൃഹീതരാകാം. ആരെങ്കിലും എന്നോട് പകയും തിന്മയും നിറഞ്ഞ വാക്കുകള്‍ ഉപയോഗിച്ചെന്നിരിക്കട്ടെ. ഞാനതുപോലെ തിരിച്ചുപറയുകയാണെങ്കില്‍ ഞാനും വിദ്വേഷം നിറഞ്ഞവനായിത്തീരും. അല്ലെങ്കില്‍ ചിലര്‍ ചെയ്യുന്നതുപോലെ ഉള്ളില്‍ രോഷം കടിച്ചമര്‍ത്തി വയ്ക്കുകയും തുടര്‍ന്ന് അതിന്റെ ദോഷങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു. ശപിക്കപ്പെടുമ്പോള്‍ പ്രതികാരം ചെയ്യുകയാണെങ്കില്‍ ഞാനെങ്ങനെ കര്‍ത്താവിന്റെ പ്രബോധനങ്ങളെ പിന്തുടരുന്നവനാകും? മലിനമായ ഭക്ഷണംകൊണ്ടല്ല, ദുഷിച്ച സംസാരംകൊണ്ടാണ് ഒരുവന്‍ അശുദ്ധനായിത്തീരുന്നതെന്നാണ് അവിടുന്ന് പഠിപ്പിച്ചിരിക്കുന്നത് (മര്‍ക്കോ 7,15) (On Patience 8). ---------********* #{black->none->b-> (....തുടരും). }# ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍). ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍-> https://www.pravachakasabdam.com/index.php/site/news/24380}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍-> https://pravachakasabdam.com/index.php/site/news/24417}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍-> https://www.pravachakasabdam.com/index.php/site/news/24482}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍-> https://www.pravachakasabdam.com/index.php/site/news/24561}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍-> https://www.pravachakasabdam.com/index.php/site/news/24717}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍-> https://www.pravachakasabdam.com/index.php/site/news/24821}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍-> https://www.pravachakasabdam.com/index.php/site/news/24992}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍-> https://www.pravachakasabdam.com/index.php/site/news/25151}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 ‍-> https://www.pravachakasabdam.com/index.php/site/news/25213}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 ‍-> https://www.pravachakasabdam.com/index.php/site/news/25280}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 ‍-> https://www.pravachakasabdam.com/index.php/site/news/25352}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 ‍-> https://www.pravachakasabdam.com/index.php/site/news/25404}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13 ‍-> https://www.pravachakasabdam.com/index.php/site/news/25464}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14 ‍-> https://www.pravachakasabdam.com/index.php/site/news/25577}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15 ‍-> https://www.pravachakasabdam.com/index.php/site/news/25647}} -- {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-11-17:47:25.jpg
Keywords: സഭാപിതാ
Content: 25702
Category: 18
Sub Category:
Heading: മുനമ്പം; തുടർ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു
Content: കൊച്ചി: മുനമ്പത്തെ ഭൂമിയിലെ വഖഫ് അവകാശവാദം സംബന്ധിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവുണ്ടായ സാഹചര്യത്തിൽ, തുടർ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. നാളെ തിരുവനന്തപുരത്താണു യോഗമെന്നു മന്ത്രി പി. രാജീവ് അറിയിച്ചു. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ ശിപാർശകളിൽ നടപടി സ്വീകരിക്കുന്നത് യോഗം ചർച്ച ചെയ്യും. വിഷയത്തിൽ ശാശ്വത പരിഹാരത്തിനാണ് കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കമ്മീഷന്റെ ശിപാർശകൾ നടപ്പിലാക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇന്നലെ മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികൾ ഫാ. ആന്റണി സേവ്യർ തറയിലിന്റെ നേതൃത്വത്തിൽ മന്ത്രി പി. രാജീവിനെ സന്ദർശിച്ചു. എംഎൽഎ ഓഫീസിൽ എത്തിയ സമരസമിതി ഭാരവാഹികൾ, വിഷയത്തിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ പൂർണതൃപ്‌തി പ്രകടിപ്പിച്ചതായും മന്ത്രി പറഞ്ഞു.
Image: /content_image/India/India-2025-10-12-06:50:12.jpg
Keywords: മുനമ്പ
Content: 25703
Category: 18
Sub Category:
Heading: മുനമ്പത്തെ റവന്യു അവകാശങ്ങൾ താമസക്കാർക്കു പുനഃസ്ഥാപിച്ചു നൽകണമെന്ന് കോട്ടയം അതിരൂപത
Content: കോട്ടയം: മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നു ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ അവിടത്തെ ഭൂമിയുടെ റവന്യു അവകാശങ്ങൾ താമസക്കാർക്കു പുനഃസ്ഥാപിച്ചു നൽകണമെന്ന് കോട്ടയം അതിരൂപത ജാഗ്രതാ സമിതി. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നും 1950ലെ ആധാര പ്രകാരം മുഹമ്മദ് സിദ്ദിഖ് സയ്ദ് എന്നയാൾ ഈ ഭൂമി കോഴിക്കോട് ഫാറുഖ് കോളജിന് ഇഷ്ടദാനം നൽകിയതാണെന്നും അതിനെ വഖഫായി പ്രഖ്യാപിച്ച കേരള വഖഫ് ബോർഡിന്റെ നടപടി തെറ്റാണെന്നുമാണ് ഡിവിഷൻ ബെഞ്ച് വിധിച്ചത്. വിധിയുടെ പശ്ചാത്തലത്തിൽ റവന്യൂരേഖകൾ ഉൾപ്പെടെ തിരികെ നൽകി അവരുടെ ഉത്ക്കണ്ഠകളും ആശങ്കകളും നീക്കാൻ കേരള സർക്കാർ തയാറാകണം. ഇതിനെ തടയുന്ന ഒരു സമ്മർദത്തിനും സർക്കാർ വഴങ്ങരുത്. മുനമ്പം ജനതയ്ക്കു നീതി നൽകാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും ഒറ്റക്കെട്ടായി നിൽക്കണമെന്നും ജാഗ്രതാ സമിതി ആഹ്വാനം ചെയ്തു.
Image: /content_image/India/India-2025-10-12-06:59:42.jpg
Keywords: മുനമ്പ