category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"കൃപയ്ക്ക് കീഴിൽ സ്വതന്ത്രർ"; ലെയോ പാപ്പയുടെ പുതിയ പുസ്തകവുമായി അഗസ്റ്റീനിയൻ സന്യാസ സമൂഹം
Contentവത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ പാപ്പായുടെ പ്രഭാഷണങ്ങളും ലേഖനങ്ങളും ചേർത്തുവച്ച പുസ്തകം അവതരിപ്പിച്ച് വത്തിക്കാൻ പുസ്തക പ്രസിദ്ധീകരണശാലയും അഗസ്റ്റീനിയൻ സന്യാസ സമൂഹവും. ഒക്ടോബർ 15 ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച പത്രക്കുറിപ്പ് വത്തിക്കാൻ പ്രസ് ഓഫീസ് പുറത്തുവിട്ടത്. "കൃപയ്ക്ക് കീഴിൽ സ്വതന്ത്രർ: 2001-2013 കാലയളവിലെ ലേഖനങ്ങളും ധ്യാനചിന്തകളും" എന്നപേരിലാണ് പുസ്തകം പുറത്തിറക്കുന്നത്. ലെയോ പാപ്പ അഗസ്റ്റീനിയൻ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായിരുന്ന കാലത്ത് തയ്യാറാക്കിയ പ്രധാന രേഖകളും പ്രഭാഷണങ്ങളും ധ്യാനചിന്തകളും ഉൾപ്പെടുത്തിയാണ് പുതിയ പുസ്തകം. ലെയോ പാപ്പാ സുപ്പീരിയർ ജനറലായിരുന്ന കാലത്ത് തങ്ങളുടെ സന്യാസ സമൂഹവുമായോ ബന്ധപ്പെട്ട് പ്രാധാന്യത്തോടെ കണ്ട വിഷയങ്ങളെക്കുറിച്ചുള്ള ഒരു ചിത്രംകൂടിയാണ് പുസ്തകം നൽകുകയെന്ന് അഗസ്റ്റീനിയൻ സഭയുടെ ഇപ്പോഴത്തെ പ്രിയോർ ജനറൽ ഫാ. ജോസഫ് ലോറൻസ് ഫാറൽ O.S.A. അറിയിച്ചു. ലെയോ പതിനാലാമൻ പാപ്പായുടെ ആധ്യാത്മികത കൂടുതൽ അടുത്തറിയുവാനുള്ള ഒരു അവസരമാണിതെന്നും അദ്ദേഹത്തിന്റെ വിചിന്തനങ്ങളും, ധ്യാനചിന്തകളും, സുവിശേഷപ്രസംഗങ്ങളും, മറ്റ് പ്രഭാഷണങ്ങളും ഉൾപ്പെടുത്തുന്ന ഈ പ്രസിദ്ധീകരണമാണിതെന്നും 2026-ലെ വസന്തകാലത്ത് വത്തിക്കാൻ പുസ്തകപ്രസിദ്ധീകരണശാല ഇറ്റാലിയൻ ഭാഷയിൽ ഈ പുസ്തകം പ്രസിദ്ധീകരിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-10-18 15:42:00
Keywordsലെയോ
Created Date2025-10-18 15:43:30