Contents
Displaying 25341-25350 of 26062 results.
Content:
25797
Category: 1
Sub Category:
Heading: ജെമിമയുടെ ക്രൈസ്തവ സാക്ഷ്യത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് കസ്‌തൂരി ശങ്കർ
Content: ചെന്നൈ: വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച ജെമിമ റോഡ്രിഗ്‌സിനെതിരെ വിമർശനവുമായി തമിഴ്‌നാട്ടിലെ ബിജെപി നേതാവ് കസ്‌തൂരി ശങ്കർ. മത്സര വിജയത്തിന് ശേഷം സംസാരിക്കുമ്പോൾ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിൽ ആദ്യമേ യേശുവിന് നന്ദി പറയുന്നുവെന്നായിരിന്നു ജെമിമയുടെ പ്രതികരണം. ഇതിനെ അപലപിച്ചാണ് കസ്‌തൂരി ശങ്കർ രംഗത്ത് വന്നത്. ശ്രീരാമൻ്റെ പേരിലോ ശിവൻ്റെ അനുഗ്രഹത്താലോ ഹനുമാൻ ജിയുടെ പേരിലോ ആരെങ്കിലും നന്ദി പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് ചിന്തിക്കാതിരിക്കാൻ സാധിക്കുന്നില്ലായെന്ന് കസ്‌തൂരി എക്‌സിൽ കുറിച്ചു. നേരത്തെ, മുംബൈയിലെ ജിംഖാന ക്ലബ്ബിൻ്റെ പരിസരം മതപരിവർത്തന പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു എന്ന ആരോപണത്തെത്തുടർന്ന് ജമിമയുടെ കുടുംബത്തിന്റെ അംഗത്വം ക്ലബ് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ താരത്തിനും കുടുംബത്തിനും നേരെ സംഘപരിവര്‍ അനുയായികളില്‍ നിന്നു കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. ചരിത്രം കുറിച്ച വിജയത്തിലൂടെ ഇന്ത്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച ജെമിമയ്ക്കെതിരെ സംഘപരിവാറിനുള്ളില്‍ അടിഞ്ഞിരിക്കുന്ന വിദ്വേഷത്തിന്റെ പ്രത്യക്ഷ ഉദാഹരണമായാണ് കസ്‌തൂരി ശങ്കറുടെ പ്രതികരണത്തെ എല്ലാവരും വിലയിരുത്തുന്നത്.
Image: /content_image/News/News-2025-11-01-13:09:42.jpg
Keywords: ബിജെപി, ഹിന്ദു

25798
Category: 1
Sub Category:
Heading: നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ക്രൈസ്തവ കൂട്ടക്കൊലയെ അപലപിച്ച് ട്രംപ്; ഇടപെടുമെന്ന് പ്രഖ്യാപനം
Content: വാഷിംഗ്ടണ്‍ ഡിസി/ അബൂജ: നൈജീരിയായില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ക്രൈസ്തവ കൂട്ടക്കൊലയെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തുകയാണെന്നും സ്വന്തം ഉടമസ്ഥതയിലുള്ള 'ട്രൂത്ത് സോഷ്യല്‍' മീഡിയായില്‍ ട്രംപ് പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക കുറിപ്പ് ഇന്നലെയാണ് പുറത്തിറക്കിയത്. നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തുന്നത് ഭാവി ഉപരോധങ്ങള്‍ക്കിടയാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. രാജ്യത്തു ക്രൈസ്തവ വിശ്വാസത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി നേരിടുകയാണെന്നും ആയിരക്കണക്കിന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നുണ്ടെന്നും ഈ കൂട്ടക്കൊലയ്ക്ക് തീവ്ര ഇസ്ലാമിസ്റ്റുകളാണ് ഉത്തരവാദികളെന്നും ട്രംപ് ചൂണ്ടിക്കാട്ടി. നൈജീരിയയെ "പ്രത്യേക ആശങ്കയുള്ള രാജ്യ''ങ്ങളുടെ പട്ടികയിലേക്ക് ചേര്‍ക്കുകയാണെന്നും ക്രൈസ്തവരോ അല്ലെങ്കിൽ അത്തരം ഏതെങ്കിലും വിഭാഗം നൈജീരിയയിൽ നടക്കുന്നതുപോലെ കൂട്ടക്കൊല ചെയ്യപ്പെടുമ്പോൾ, എന്തെങ്കിലും ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. </p> <iframe src="https://truthsocial.com/@realDonaldTrump/115470116607441456/embed" class="truthsocial-embed" style="max-width: 100%; border: 0" width="600" allowfullscreen="allowfullscreen"></iframe><script src="https://truthsocial.com/embed.js" async="async"></script> <p> കോൺഗ്രസ് അംഗം റൈലി മൂർ, ചെയർമാൻ ടോം കോളും ഹൗസ് അപ്രോപ്രിയേഷൻസ് കമ്മിറ്റിയും ചേർന്ന് ഈ വിഷയം ഉടൻ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നൈജീരിയയിലും മറ്റ് നിരവധി രാജ്യങ്ങളിലും ഇത്തരം അതിക്രമങ്ങൾ നടക്കുമ്പോൾ അമേരിക്കയ്ക്ക് നോക്കിനിൽക്കാൻ കഴിയില്ലായെന്നും ട്രംപ് കുറിച്ചു. ലോകമെമ്പാടുമുള്ള നമ്മുടെ മഹത്തായ ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ തങ്ങൾ സന്നദ്ധരാണെന്നും അതിനു കഴിവുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി. നൈജീരിയയിലെ ക്രൈസ്തവ സമൂഹം സമീപ വർഷങ്ങളിൽ വലിയ ഭീതിയിലാണ് കഴിയുന്നത്. ബൊക്കോഹറാം, ഫുലാനി ഹെര്‍ഡ്സ്മാന്‍, ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ പതിനായിരകണക്കിന് ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ആഗോളതലത്തിൽ ഏറ്റവും അധികം ക്രൈസ്തവര്‍ കൊല്ലപ്പെടുന്നതും നൈജീരിയയിലാണ്. എന്നാല്‍ ഈ വാദങ്ങളെ നിഷേധിച്ചു കൈയൊഴിയുകയാണ് നൈജീരിയന്‍ സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലുണ്ടായിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-01-15:46:13.jpg
Keywords: ട്രംപ

25799
Category: 1
Sub Category:
Heading: ലോക പ്രശസ്തമായ സഗ്രഡ ഫാമിലിയ ബസിലിക്ക ആഗോള തലത്തില്‍ ഏറ്റവും ഉയരം കൂടിയ ദേവാലയം
Content: മാഡ്രിഡ്: ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്പെയിനിലെ ലോക പ്രശസ്തമായ സഗ്രഡ ഫാമിലിയ ബസിലിക്ക ആഗോള തലത്തില്‍ ഏറ്റവും ഉയരം കൂടിയ ദേവാലയം. 535 അടി ഉയരമാണ് ദേവാലയത്തിനുള്ളത്. 1890 മുതൽ ജർമനിയിലെ ഉൽമ് മിൻസ്റ്റർ എന്ന പ്രൊട്ടസ്റ്റൻ്റ് പള്ളിയുടെ പേരിലുള്ള 161.53 മീറ്ററിന്റെ റിക്കാർഡാണു മറികടന്നത്. ബസിലിക്കയിലെ 'ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്' എന്ന മുഖ്യ ഗോപുരത്തിൽ കുരിശിന്റെ ഒരു ഭാഗം ഘടിപ്പിച്ചതോടെ ഉയരം 162.91 മീറ്ററായി. മുഖ്യ ഗോപുരത്തിൽ കുരിശ് മുഴുവനായി ഘടിപ്പിച്ചു കഴിയുമ്പോൾ തിരുക്കുടുംബ ബസിലിക്കയുടെ ഉയരം 172 മീറ്ററായി ഉയരും. കുരിശിന്റെ താഴത്തെ ഭാഗത്തിന് മാത്രം 20 അടിയിലധികം ഉയരവും 24 ടൺ ഭാരവുമുണ്ട്. 1882 നിർമ്മാണം ആരംഭിച്ച ബസിലിക്കയുടെ നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അന്‍റോണിയോ ഗൗഡി എന്ന പ്രമുഖ ആര്‍ക്കിടെക്ട്ടാണ് മനോഹരമായ പടുകൂറ്റൻ ദേവാലയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ദേവാലയത്തിന്റെ അകത്തെ ഉയരത്തിന്റെ കാര്യത്തില്‍ റോമിലെ സെന്റ് പീറ്റേഴ്സ് ബസലിക്ക തന്നെയായിരിക്കും ഒന്നാമന്‍. മുകളില്‍ കുരിശോട് കൂടിയ ക്രിസ്തുവിന്റെ ഗോപുരമാണ് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നത്. അതിലും അല്‍പ്പം ഉയരകുറവുള്ള മറിയത്തിന്റെ ഗോപുരവും ചുറ്റുമായി സുവിശേഷകരെ പ്രതിനിധാനം ചെയ്യുന്ന നാല് ഗോപുരവുമായിരിക്കും സഗ്രഡ ഫാമിലിയയുടെ പ്രധാന ആകര്‍ഷണം. അടിയുറച്ച കത്തോലിക്ക വിശ്വാസിയായ ഗൗഡി തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഈ സ്വപ്നപദ്ധതിയ്ക്കായാണ് ചെലവഴിച്ചത്. 1926ൽ ഗൗഡി മരിക്കുമ്പോൾ ദേവാലയ നിർമ്മാണം വളരെ കുറച്ചുമാത്രമേ പൂർത്തിയായിരുന്നുള്ളു. അദ്ദേഹം മരിച്ചിട്ട് 100 വർഷം തികയുന്ന 2026ൽ ദേവാലയ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് കണക്കുകൂട്ടല്‍. ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ബസിലിക്കയുടെ കൂദാശ കര്‍മ്മം നിര്‍വഹിച്ചിരുന്നു. 45 ലക്ഷത്തോളം ആളുകളാണ് ഈ ദേവാലയം വർഷംതോറും സന്ദർശിക്കുന്നത്. 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സഗ്രഡ ഫാമിലിയ ഇടംപിടിച്ചിരുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-01-17:51:20.jpg
Keywords: സഗ്രഡ

25800
Category: 1
Sub Category:
Heading: മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിയുമായി കത്ത്
Content: കോഴിക്കോട്: താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിയുമായി ഊമക്കത്ത്. കത്ത് താമരശ്ശേരി പൊലീസിന് കൈമാറി. ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിൽ അബ്ദുൽ റഷീദ് എന്നയാളാണ് കത്തയച്ചത്. താമരശ്ശേരി ബിഷപ്പ് കാര്യാലയത്തിലാണ് കത്ത് ലഭിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിലാണ് താമരശ്ശേരി രൂപതാധ്യക്ഷന്‍. ഈരാറ്റുപേട്ടയിലെ വിലാസത്തില്‍ നിന്നാണ് കത്ത് ലഭിച്ചിരിക്കുന്നത്. ക്രൈസ്തവ സമുദായത്തിനെതിരെ വിവിധ പരാമർശങ്ങൾ കത്തില്‍ ഉണ്ടെന്നാണ് സൂചന. സമുദായ സ്പര്‍ദയടക്കം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ക്രൈസ്തവ സമുദായത്തിനെതിരായിട്ടാണ് ഭീഷണി കത്തെന്നാണ് വിവരം. സമീപകാലത്തുണ്ടായ ഹിജാബ് വിഷയം കത്തിൽ പരാമർശിക്കുന്നുണ്ടെന്നും പോലീസ് സൂചന നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് ഈരാറ്റുപേട്ട കേന്ദ്രമാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2025-11-01 21:35:00- News updated**
Image: /content_image/News/News-2025-11-01-19:44:59.jpg
Keywords: ഇഞ്ചനാനി

25801
Category: 1
Sub Category:
Heading: വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ തിരുസഭയുടെ മുപ്പത്തിയെട്ടാമത്തെ വേദപാരംഗതൻ
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ചത്വരത്തിലെത്തിയ അൻപതിനായിരത്തിലധികം ആളുകളുടെ സാന്നിദ്ധ്യത്തില്‍ വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ തിരുസഭയുടെ മുപ്പത്തിയെട്ടാമത്തെ വേദപാരംഗത പദവിയിലേക്ക് ലെയോ പാപ്പ പ്രഖ്യാപിച്ചു. സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്നാം തീയതി ഇന്നലെയാണ് പ്രഖ്യാപനം നടന്നത്. സകലവിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ ന്യൂമാനെ വേദപാരംഗതരുടെ പട്ടികയിൽ ചേർക്കുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ച പാപ്പാ, വിശുദ്ധ തോമസ് അക്വിനാസിനൊപ്പം അദ്ദേഹത്തെ വിദ്യാഭ്യാസമേഖലയിലുള്ളവരുടെ സഹമദ്ധ്യസ്ഥനായും പ്രഖ്യാപിച്ചു. വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രീഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമെരാരോ, ന്യൂമാന്റെ ജീവചരിത്രം വായിക്കുകയും വിശുദ്ധനെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിക്കണമെന്ന് പാപ്പയോട് ഔപചാരികമായി അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. സാംസ്‌കാരിക-അദ്ധ്യാത്മികമേഖലകളിൽ ഉയർന്ന ഒരു വ്യക്തിത്വമായിരുന്നു കർദ്ദിനാൾ ന്യൂമാന്റേതെന്നും, അദ്ദേഹത്തിന്റെ ജീവിതം പുതിയ തലമുറകൾക്ക് പ്രചോദനമേകുന്നതാണെന്നും പരിശുദ്ധ പിതാവ് പ്രസ്താവിച്ചു. വിശുദ്ധിയിലേക്കുള്ള വിളി എല്ലാവർക്കുമുള്ള ഒരു വിളിയാണെന്നും "നിങ്ങൾ വിശുദ്ധരാകണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന്" ബെനഡിക്ട് പതിനാറാമൻ പാപ്പാ യുവജനങ്ങളോട് പറഞ്ഞത് അനുസ്മരിക്കുകയാണെന്നും പാപ്പ പറഞ്ഞു. സ്‌കൂളുകളെ സംവാദത്തിന്റെയും സമാധാനത്തിന്റെയും സംസ്കാരത്തിലേക്കുള്ള ഒരു കവാടമാക്കി മാറ്റാൻ പാപ്പാ ആഹ്വാനം ചെയ്തു. നിരാശയിലേക്ക് നയിക്കുന്ന ചിന്തകളെ ഉപേക്ഷിച്ച്, ലോകത്തെങ്ങും പ്രത്യാശ പരത്താൻ വിദ്യാഭ്യാസലോകത്തുള്ളവരുൾപ്പെടെ ഏവരോടും പാപ്പ ആവശ്യപ്പെട്ടു. #{blue->none->b->വേദപാരംഗതര്‍? }# സഭയുടെ ആദ്യനൂറ്റാണ്ടുകളിൽ സത്യവിശ്വാസം കലർപ്പില്ലാതെ പഠിപ്പിച്ച വിജ്ഞാനികളും വിശുദ്ധരുമായ നേതാക്കളെ സഭാപിതാക്കന്മാർ എന്നാണ് പിന്നീട് വന്ന തലമുറ വിളിച്ചിരുന്നത്. എന്നാൽ അവരിൽ ചിലരെ പഠനത്തിന്റെ പ്രത്യേകതകൊണ്ടും, വ്യാഖ്യാനത്തിന്റെ പുതുമകൊണ്ടും, സഭ ഔദ്യോഗികമായി വേദപാരംഗതർ എന്ന് വിളിക്കാൻ തുടങ്ങി. ഇതുകൂടാതെ കാലാകാലങ്ങളിൽ സഭയെ തങ്ങളുടെ ഉന്നത ചിന്തകൊണ്ട് പരിപോഷിപ്പിച്ച വിശുദ്ധരെ വേദപാരംഗതരുടെ ഗണത്തിൽ ഉൾപ്പെടുത്താൻ തുടങ്ങി. അങ്ങനെ ഇതുവരെ സാർവത്രിക സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മുപ്പത്തിയേഴ് വേദപാരംഗതരാണു ഉണ്ടായിരിന്നത്. വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ വേദപാരംഗത പദവിയിലേക്ക് ഉയര്‍ത്തിയതോടെ സാർവത്രിക സഭയിലെ വേദപാരംഗതരുടെ എണ്ണം മുപ്പത്തിയെട്ടായി. #{blue->none->b-> ആരായിരിന്നു കർദ്ദിനാൾ ന്യൂമാന്‍? }# 1801 ഫെബ്രുവരി 21 നു ലണ്ടൻ നഗരത്തിലായിരുന്നു ജോൺ ഹെൻറി ന്യൂമാൻ്റ ജനനം. ഇരുപത്തി അഞ്ചാം വയസ്സിൽ ദൈവത്തെ ഒരു വ്യക്തിയായി കണ്ടെത്തി എന്നാണ് ന്യൂമാന്റെ സാക്ഷ്യം. രണ്ടു വർഷത്തിനു ശേഷം ആഗ്ലിക്കൻ സഭയിൽ പുരോഹിതനായി പിന്നീട് പ്രസിദ്ധമായ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പഠിപ്പിച്ചു സത്യത്തിന്റെയും വിശ്വാസത്തിന്റെയും അന്തസത്ത എന്തായിരിക്കും എന്ന ചോദ്യം ന്യൂമാൻ എപ്പോഴും ചോദിച്ചിരുന്നു. 1833 ലെ ആദ്യ റോമാ സന്ദർശനത്തിനിടയിൽ അതിനുള്ള ഉത്തരം ന്യൂമാനു ലഭിച്ചു. ഓക്സ്ഫോർഡിൽ തിരിച്ചെത്തിയ ന്യൂമാൻ ദൈവശാസ്ത്രജ്ഞന്മാരുടെ ഒരു പ്രസ്ഥാനത്തിനു രൂപം നൽകി. Oxford Movement എന്നാണ് അത് അറിയപ്പെടുന്നത്. എല്ലാ സഭാ വിഭാഗങ്ങൾക്കും പൊതുവായുള്ള സഭാപിതാക്കന്മാരെപ്പറ്റി പഠിക്കാൻ അവർ ആരംഭിച്ചു. ആദ്യ നൂറ്റാണ്ടു മുതലുള്ള പാരമ്പര്യത്തെ ബഹുമാനിക്കണ നിലപാടിലായിരുന്നു അവർ. ആഗ്ലിക്കൻ സഭയെയും യഥാർത്ഥ പാരമ്പര്യത്തിലേക്കു മടക്കിക്കൊണ്ടുവരാൻ ഈ പ്രസ്ഥാനം ശ്രമിച്ചു. 44 ലാമത്തെ വയസ്സിൽ ന്യൂമാൻ കത്തോലിക്കാ സഭയിൽ ചേർന്നു. റോമിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ ഹെൻട്രി ന്യൂമാൻ 1847 ൽ കത്താലിക്കാ വൈദീകനായി അഭിഷിക്തനായി. 1850 ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയ അദ്ദേഹം വിവിധ ജോലികളിൽ വ്യാപൃതനായി. അയർലണ്ടിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയായ ഡബ്ലിൻ യൂണിവേഴ്സിറ്റിയുടെ സ്ഥാപകൻ ഹെൻട്രി ന്യൂമാനാണ്. ഇഗ്ലിഷിലേക്കുള്ള ബൈബിളിന്റെ പുതിയ വിവർത്തനത്തിനു നേതൃത്വം വഹിച്ചു. ഓക്സ്ഫോർഡിൽ വിശുദ്ധ ഫിലിപ്പ് നേരിയുടെ നാമത്തിൽ ഒരു ഓറട്ടറി സ്ഥാപിച്ചു. ഫിലിപ്പ് നേരിയുടെ സഭയിലെ വൈദീകനായാണ് ന്യൂമാൻ അഭിഷിക്തനായത്. 1879 ൽ ലിയോ പതിമൂന്നാം പാപ്പ ന്യൂമാനെ കര്‍ദ്ദിനാളായി ഉയർത്തി. #{blue->none->b->മഹാനായ എഴുത്തുകാരൻ }# 40 ഗ്രന്ഥങ്ങളും ഇരുപതിനായിരത്തിലധികം കത്തുകളും, 30 കവിതകളും കര്‍ദ്ദിനാള്‍ ന്യൂമാന്റെ പേരിലുണ്ട്. ദൈവവുമായുള്ള വ്യക്തി ബന്ധത്തിനു വളരെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള രചനകളായിരുന്നു അവയിൽ ഭൂരിഭാഗവും. പത്തൊമ്പതാം നൂറ്റാണ്ടിൽ നൂറുകണക്കിനു ആഗ്ലിക്കൻ പുരോഹിതന്മാർക്ക് കത്തോലിക്കാ സഭയിൽ ചേരാൻ പ്രചോദനമായത് കര്‍ദ്ദിനാള്‍ ന്യൂമാന്റെ വാക്കുകളും പ്രവർത്തികളുമാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിനെയും ന്യൂമാന്റെ ചിന്തകൾ ശക്തമായി സ്വാധീനിച്ചട്ടുണ്ട്. അപ്പോളജിയ (Apologia Pro Vita Sua ) എന്നു പേരിട്ടിരിക്കുന്ന ന്യൂമാന്റെ ആത്മകഥ സാഹിത്യ നിരൂപണന്മാരുടെ അഭിപ്രായത്തിൽ സാഹിത്യ ചരിത്രത്തിലെ മികച്ച ആത്മകഥകളിൽ ഒന്നാണ്. പ്രസിദ്ധ ഐറിഷ് എഴുത്തുകാരൻ ജെയിംസ് ജോയ്സ് (James Joyce) കര്‍ദ്ദിനാള്‍ ന്യൂമാനെ വിശേഷിപ്പിക്കുക "the greatest of English prose writers." മഹത്തരനായ ഇംഗ്ലീഷ് ഗദ്യ എഴുത്തുകാരൻ എന്നാണ്. Lead, Kindly Light (സാന്ത്വന പ്രകാശമേ നയിച്ചാലും) എന്ന പ്രശ്സതമായ ഗീതം രചിച്ചത് കര്‍ദ്ദിനാള്‍ ന്യൂമാൻ ആണ്. #{blue->none->b->മാർപാപ്പമാർക്കു പ്രിയങ്കരൻ }# 2001ൽ കര്‍ദ്ദിനാള്‍ ന്യൂമാൻ്റ ഇരുന്നൂറാം ജന്മവാർഷികത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പ വിശ്വാസവും യുക്തിയും (Faith and Reason ) രണ്ടു ചിറകുകളായുള്ള ദൈവശാസ്ത്രജ്ഞനായിട്ടാണ് ഹെൻട്രി ന്യൂമാനെ വിശേഷിപ്പിച്ചത്. ബനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു വളരെ ആത്മബന്ധമുള്ള ക്രിസ്തീയ ചിന്തകനായിരുന്നു കര്‍ദ്ദിനാള്‍ ന്യൂമാൻ. കര്‍ദ്ദിനാള്‍ റാറ്റ്സിംഗർ ഒരു പ്രബന്ധാവതരണത്തിൽ കര്‍ദ്ദിനാള്‍ ന്യൂമാനെ ഗ്രീക്ക് തത്വചിന്തകൻ സോക്രട്ടീസിനോടും ഇംഗ്ലീഷ് രാഷ്ട തന്ത്രജ്ഞനും വിശുദ്ധനമായ തോമസ് മൂറിനോടുമാണ്. #{blue->none->b->കത്തോലിക്കാ സഭയിൽ ചേരാൻ സ്വയം നഷ്ടങ്ങൾ ഏറ്റെടുത്ത വ്യക്തി }# പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ പ്രശസ്ത്രമായ പ്രൊഫസർഷിപ്പ് ഉപേക്ഷിച്ചാണ് നാൽപത്തിനാലാം വയസ്സിൽ ന്യൂമാൻ ആഗ്ലിക്കൻ സഭയിൽ നിന്നു കത്തോലിക്കാ സഭയിലേക്കു വരുന്നത് വന്നത് 1845 ഒക്ടോബർ ഒൻപതിനാണ്. കത്തോലിക്കാ സഭയിലേക്കു വന്ന ദിവസമാണ് വിശുദ്ധന്റെ തിരുനാൾ ദിനമായി സഭ ആഘോഷിക്കുന്നത്. #{blue->none->b->കത്തോലിക്കാ സഭയിൽ ചേരാൻ സ്വയം നഷ്ടങ്ങൾ ഏറ്റെടുത്ത വ്യക്തി }# ന്യൂമാൻ നല്ലൊരു എഴുത്തുകാരനും വാഗ്മിയും ആയിരുന്നു അതിനൊപ്പം നലംതികഞ്ഞ ഒരു സംഗീതജ്ഞൻ ആയിരുന്നു. പത്താം വയസ്സു മുതൽ വയലിൻ പഠനം ആരംഭിച്ചു, ഓക്സ്ഫോർഡ് കാലത്ത് ചേമ്പർ മ്യൂസികിലെ പ്രഗൽഭനായ വയലിനിസ്റ്റ് ആയിരുന്നു ന്യൂമാൻ. കര്‍ദ്ദിനാള്‍ ന്യൂമാന്റെ ആപ്തവാക്യം Cor ad cor loquitur ( heart speaks to heart) - ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു എന്നായിരുന്നു. കാർഡിനൽ തന്റെ കാലത്ത് ന്യൂമാൻ വെറുമൊരു സാധാ പ്രഭാഷകനായിരുന്നില്ല, ഏറ്റവും നല്ല പ്രഭാഷകനായിരുന്നു. വെറുമൊരു വൈദീകനായിരുന്നില്ല, തീഷ്ണതയുള്ള വൈദീകനായിരുന്നു. പാവങ്ങളെയും രോഗികളും നിരന്തരം സന്ദർശിച്ചിരുന്ന കര്‍ദ്ദിനാള്‍ സ്വന്തം ജീവിതം കൊണ്ട് മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അധ്യായത്തിനു ഭാഷ്യമൊരുക്കി. #{blue->none->b->വിശുദ്ധ പദവി }# 1890 ആഗസ്റ്റു മാസം പതിനൊന്നാം തീയതി ബർമിങ്ങ്ഹാമിലെ ഓറട്ടറിയിൽ ജോൺ ഹെൻട്രി ന്യൂമാൻ മരണമടഞ്ഞു. കർദ്ദിനാൾ ന്യൂമാന്റെ മധ്യസ്ഥതയാൽ നടന്ന ആദ്യത്തെ അത്ഭുതമായ ഡീക്കൻ സള്ളിവന്റെ രോഗശാന്തിയെ വത്തിക്കാൻ അംഗീകരിച്ചതിനെ തുടർന്ന്, 2010-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. 2019 ഒക്ടോബര്‍ 13നു ഫ്രാന്‍സിസ് പാപ്പയാണ് മലയാളിയായ മറിയം ത്രേസ്യ, മാര്‍ഗരീത്ത ബേയ്സ്, ജൂസപ്പീന വനീനി, ദുള്‍ച്ചെ ലോപ്പസ് എന്നിവര്‍ക്കൊപ്പം കര്‍ദ്ദിനാള്‍ ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
Image: /content_image/News/News-2025-11-02-07:36:57.jpg
Keywords: വേദപാരം, ന്യൂമാ

25802
Category: 18
Sub Category:
Heading: ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാന്റെ പ്രസ്താവനയെ അപലപിച്ച് ലത്തീൻ സഭ
Content: കൊച്ചി: കേരളത്തിലെ മുസ്‌ലിംകൾക്കും ക്രൈസ്‌തവർക്കും മതാടിസ്ഥാനത്തിൽ സാമുദായിക സംവരണം നൽകുന്നുണ്ടെന്ന ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ഹൻസ്രാജ് അഹാറിന്റെ പ്രസ്‌താവന പ്രതിഷേധാർഹമെന്നു കെആർഎൽസിസി വൈസ് പ്രസിഡൻറും ലത്തീൻ സമുദായ വക്താവുമായ ജോസഫ് ജൂഡ്. ഭരണഘടനയിൽ ഒരിടത്തും മതാടിസ്ഥാനത്തിലുള്ള സംവരണത്തെക്കുറിച്ച് പറയുന്നില്ല. ഭരണഘടനപ്രകാരം വിദ്യാഭ്യാസം, ഉദ്യോഗം എന്നീ മേഖലകളിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക ജനവിഭാഗങ്ങൾക്കു മതിയായ പ്രാതിനിധ്യവും നീതിയും ലഭിക്കുന്നതിന് ഏർപ്പെടുത്തപ്പെട്ടിട്ടുള്ളതാണ് സാമുദായിക സംവരണം. ഇതനുസരിച്ചാണ് രാജ്യത്തെ പട്ടിക ജാതി, പട്ടിക വർഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾക്കു സാമുദായിക സംവരണം ലഭിച്ചുവരുന്ന ത്. അല്ലാതെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല സംവരണം ലഭിക്കുന്നത്. കേരളത്തിലെ ക്രൈസ്‌തവരിൽ മുന്നാക്ക ക്രൈസ്‌തവരും ദളിത് - ആദിവാസി ക്രൈസ്‌തവർ ഉൾപ്പെടെയുള്ള പിന്നാക്ക ക്രൈസ്തവരുമുണ്ട്. ഇവരിൽ മുന്നാക്ക ക്രൈസ്‌തവർക്ക് സാമുദായിക സംവരണമില്ല. അവർക്കു ലഭിക്കുന്നത് ഇഡബ്ല്യുസ് സംവരണമാണ്. ആദിവാസി ക്രൈസ്‌തവർക്ക് എസ്‌ടി സംവരണം ലഭിക്കുന്നുണ്ട്. ഇതര പിന്നാക്ക ക്രൈസ്തവർക്കാണു ഒബിസി സംവരണം ലഭിക്കുന്നത്. ഇതിൽ ദളിത് ക്രൈസ്‌തവർക്കു എസ്‌സി പദവി ലഭിക്കുന്നതിനുള്ള കേസി ന്റെ വിചാരണ സുപ്രീംകോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം അടിസ്ഥാനകാര്യങ്ങൾ അറിയാത്ത ഒരാളാണു ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാനെന്നു കരുതാനാകില്ല. അദ്ദേഹത്തിന്റെ പ്രസ്‌താവനയിൽ മറ്റേതെങ്കിലും ഗൂഢ താത്പര്യങ്ങൾ ഉണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജോസഫ് ജൂഡ് പറഞ്ഞു.
Image: /content_image/India/India-2025-11-02-07:58:01.jpg
Keywords: സംവരണ

25803
Category: 1
Sub Category:
Heading: ക്രൈസ്തവരെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കുക, ഇല്ലെങ്കില്‍ സഹായം നിര്‍ത്തലാക്കും, സൈനീക നടപടി; നൈജീരിയയ്ക്കു ട്രംപിന്റെ മുന്നറിയിപ്പ്
Content: വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും കൂട്ടക്കൊലകളും കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയ്ക്കു വീണ്ടും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. നൈജീരിയ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നാൽ, എല്ലാ സഹായങ്ങളും അമേരിക്ക ഉടനടി നിർത്തലാക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇസ്ലാമിക തീവ്രവാദികളെ പൂർണ്ണമായും ഇല്ലാതാക്കാൻ നൈജീരിയയിൽ നേരിട്ടുള്ള സൈനിക നടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടുവെച്ചു. നൈജീരിയൻ സർക്കാരിനോട് എത്രയും വേഗത്തിൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാനും ട്രംപ് ആവശ്യപ്പെട്ടു. സാധ്യമായ സൈനിക നടപടികൾക്ക് തയ്യാറാകാൻ പ്രതിരോധ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. നൈജീരിയയിൽ ക്രൈസ്തവര്‍ അസ്തിത്വഭീഷണി നേരിടുന്നുവെന്നും നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ (Country of Particular Concern) പട്ടികയിൽപെടുത്തുകയാണെന്നും വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപിച്ചിരിന്നു. ഇതിന് പിന്നാലെയാണ് നൈജീരിയ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നാൽ സഹായം അവസാനിപ്പിച്ച് സൈനീക നടപടി സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. </p> <iframe src="https://truthsocial.com/@realDonaldTrump/115476385101120405/embed" class="truthsocial-embed" style="max-width: 100%; border: 0" width="600" allowfullscreen="allowfullscreen"></iframe><script src="https://truthsocial.com/embed.js" async="async"></script> <p> നൈജീരിയയിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ 7087 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടുവെന്ന് ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ എന്ന സംഘടന അടുത്തിടെ വെളിപ്പെടുത്തിയിരിന്നു. 7,800 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയതായും ശരാശരി ദിവസേന 30 പേർ കൊല്ലപ്പെടുന്നുണ്ടെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ശരാശരി 35 പേരെ തട്ടിക്കൊണ്ടുപോകുന്നു. നൈജീരിയ 22 ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾക്കു സുരക്ഷിത കേന്ദ്രമാണെന്ന പ്രത്യേക പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. 2009 മുതൽ 1,25,009 ക്രൈസ്തവർ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തലുണ്ട്. നൈജീരിയയില്‍ നടക്കുന്ന ക്രൈസ്തവ കൂട്ടക്കൊലയില്‍ ലോക നേതാക്കള്‍ അപകടകരമായ മൗനം പാലിക്കുകയാണെന്ന വിമര്‍ശനം ശക്തമായിരിന്നു. ഇതിനിടെയാണ് ശക്തമായ മുന്നറിയിപ്പുമായി ട്രംപ് രംഗത്ത് വന്നിരിക്കുന്നത്. മുന്‍പ് പ്രസിഡന്‍റായപ്പോഴും നൈജീരിയന്‍ ക്രൈസ്തവ വംശഹത്യയ്ക്കെതിരെ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-02-20:05:22.jpg
Keywords: ട്രംപ, നൈജീ

25804
Category: 18
Sub Category:
Heading: മാർ കുര്യാക്കോസ് ഭരണികുളങ്ങര ആർച്ച് ബിഷപ്പായി സ്ഥാനമേറ്റു
Content: ന്യൂഡൽഹി: സീറോ മലബാർ സഭയുടെ അതിരൂപതയായി ഉയർത്തപ്പെട്ട ഫരീദാബാദിന്റെ പ്രഥമ മെത്രാപ്പോലീത്തയായി നിലവിലെ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഔദ്യോഗികമായി സ്ഥാനമേറ്റു. ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിലെ പ്രത്യേകമായി സജ്ജീകരിച്ച വേദിയിൽ ഇന്നലെ ഉച്ചയ്ക്ക് 2.30 മുതലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ. 2012 മാർച്ച് 6ന് രൂപതയായി പ്രഖ്യാപിക്കപ്പെട്ട ഫരീദാബാദിനെ അതിരൂപതയായി ഉയർത്തുന്ന ചടങ്ങുകൾക്ക് സാംസ്കാരിക രാഷ്ട്രീയ നേതാക്കളുൾപ്പെടെ ആയിരങ്ങൾ സാക്ഷികളായി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിൽ സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ഡൽഹി അതിരൂപത അധ്യക്ഷനും സിബിസിഐ സെക്രട്ടറി ജനറലുമായ ഡോ. അനിൽ കൂട്ടോ, തലശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംബ്ലാനി, ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ തുടങ്ങിയവർ സഹ കാർമികരായി. അതിരൂപത സഹായ മെത്രാൻ ജോസ് പുത്തൻവീട്ടിൽ ചടങ്ങുകൾക്ക് സ്വാഗതം ആശംസിച്ചു. ഫരീദാബാദിനെ അതിരൂപതയായി ഉയർത്തിക്കൊണ്ടുള്ള സീറോ മലബാർ മെത്രാൻ സിനഡിൻ്റെ ഉത്തരവും, മാർ കുര്യാക്കോസ് ഭരണികുളങ്ങരയെ ആർച്ച് ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള നിയമന പത്രവും ചടങ്ങിൽ വായിച്ചു. അതിരൂപത കത്തീഡ്രൽ വികാരിയായ ഫാ. റോണി തോപ്പിലാൻ, ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടം എന്നിവരാണ് നിയമന ഉത്തരവുകൾ വായിച്ചത്. തുടർന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ പ്രധാന കാർമികത്വത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാന യിൽ ഇരുപത്തേഴ് മെത്രാന്മാരും നൂറോളം വൈദികരും സന്യസ്‌തരും ഉൾപ്പെടെ ഫരീദാബാദ് അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നുള്ള രണ്ടായിരത്തിലേറെ വിശ്വാസികൾ പങ്കെടുത്തു. ന്യൂൺഷ്യോയുടെ പ്രത്യേക പ്രതിനിധിയായി മോൺ. ആന്ദ്രേയ ഫ്രാൻസിസും ചടങ്ങുകൾക്ക് സാക്ഷിയായി.
Image: /content_image/India/India-2025-11-03-10:50:43.jpg
Keywords: ഭരണി

25805
Category: 18
Sub Category:
Heading: കത്തോലിക്കര്‍ മതപരിവർത്തനം നടത്താറില്ല, അറിവ് പ്രചരിപ്പിക്കലാണ് ചെയ്യുന്നത്: കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരൺ റിജിജു
Content: ന്യൂഡൽഹി: കത്തോലിക്കർ മതപരിവർത്തനം നടത്താറില്ലെന്നും അറിവ് പ്രചരിപ്പിക്കലാണ് കത്തോലിക്ക സമൂഹം ചെയ്യുന്നതെന്നും കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരൺ റിജിജു. ജനങ്ങൾ അത് സ്വീകരിക്കുന്നുവെന്നും ഫരീദാബാദ് രൂപതയെ അതിരൂപതയായി ഉയർത്തുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ചരിത്രത്തിലേക്ക് നോക്കുകയാണെങ്കിൽ എഡി 52ൽ ഇന്ത്യയിൽ ക്രൈസ്‌തവ വിശ്വാസം ആരംഭിച്ചതിന് ശേഷം രാജ്യത്തിന്റെ വിവിധ തലത്തിൽ അവർ നൽകിയ സേവനം വിലമതിക്കാനാവാത്തതാണ്. പ്രത്യേകിച്ചും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ക്രൈസ്‌തവരുടെ സംഭാവന രാജ്യത്തിൻ്റെ പുരോഗതിയിൽ വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കത്തോലിക്കാ സഭയുടെ അച്ചടക്കവും കേന്ദ്രീകൃത സ്വഭാവവും തന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തപ്പോൾ അവിടുത്തെ ഓരോ ചടങ്ങും വളരെ കൃത്യതയോടെയാണ് സംഘടിപ്പിച്ചത്. മതചടങ്ങിനപ്പുറം സഭയുടെ പ്രവർത്തനരീതികളിൽ നിന്നും വ്യക്തിപരമായി ധാരാളം പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ തുടക്കം മുതൽ മതനിരപേക്ഷ രാജ്യമാണ്. എല്ലാവരെയും തുല്യമായി പരിഗണിക്കുന്ന രാജ്യമാണിത്. സമൂഹമാധ്യ മങ്ങളിലെ വിദ്വേഷ പ്രചാരണം തള്ളിക്കളയണം. കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത് "സബ് കാ സാത്ത് സബ്‌കാ വികാസ്" എന്ന ആപ്തവാക്യമാണ്. ഇന്ത്യയെ വികസിത ഭാരതമാക്കാൻ നാം എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. ഏതൊരു ആവശ്യത്തിലും സർക്കാർ ഒപ്പമുണ്ടെന്നും റിജിജു ആശംസ പ്രസംഗത്തിൽ പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/India/India-2025-11-03-11:15:48.jpg
Keywords: മന്ത്രി

25806
Category: 1
Sub Category:
Heading: മരണത്തെ സ്നേഹം കൊണ്ട് ജയിച്ചവനാണ് യേശു; സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നമുക്ക് മുമ്പ് പോയവരുടെ ഓർമ്മകൾ നിത്യജീവന്റെ പ്രത്യാശ നൽകുന്നുവെന്നും യേശു മരണത്തെ സ്നേഹം കൊണ്ട് ജയിച്ചു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഇതെന്നും ലെയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ ഞായറാഴ്ച സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ റോമിലെ കാമ്പോ വെറാനോ സെമിത്തേരിയിൽ മരിച്ചുപോയ എല്ലാ വിശ്വാസികളെയും അനുസ്മരിച്ചുകൊണ്ടുള്ള ദിവ്യബലിയിൽ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. മരിച്ചവരുടെ അനുസ്മരണം, വെറുമൊരു ഓർമ്മപ്പെടുത്തൽ മാത്രമല്ല, മറിച്ച് യേശുവിന്റെ അവതാരത്തെയും മരിച്ചവരിൽ നിന്നുള്ള ഉയിർപ്പിനെയും കാതലായി നിലനിർത്തുന്ന ക്രിസ്തീയ വിശ്വാസത്തെ ആഴപ്പെടുത്തുവാനുള്ള ഒരു നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. റോമിലെ ഏറ്റവും വലിയ സെമിത്തേരികളിൽ ഒന്നാണ് കാമ്പോ വെറാനോ ഏകദേശം 83 ഹെക്ടർ സ്ഥലത്തായാണ് വ്യാപിച്ചുകിടക്കുന്നത്. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ലെയോ പാപ്പ സെമിത്തേരിയിൽ നടത്തിയ ആദ്യത്തെ പൊതു വിശുദ്ധ കുര്‍ബാന അര്‍പ്പണമായിരിന്നു ഇത്. 2013 നവംബർ 1 ന് കാമ്പോ വെറാനോയിൽ ഫ്രാൻസിസ് മാർപാപ്പ തന്റെ ആദ്യത്തെ വര്‍ഷം സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുർബാന അർപ്പിച്ചത് ഇവിടെയായിരിന്നു. വിവിധ വര്‍ഷങ്ങളില്‍ നടന്ന നവംബർ 2 ലെ സകല മരിച്ചവരുടെയും തിരുനാള്‍ ദിനങ്ങളില്‍ വ്യത്യസ്ത റോമൻ സെമിത്തേരികൾ ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്തിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-03-12:40:29.jpg
Keywords: പാപ്പ