Contents

Displaying 25331-25340 of 26062 results.
Content: 25787
Category: 1
Sub Category:
Heading: വത്തിക്കാന്റെ അംഗീകാരത്തോടെ ഭൂതോച്ചാടനത്തെ കേന്ദ്രമാക്കി നിര്‍മ്മിക്കുന്ന ആദ്യ ഡോക്യുമെന്ററി ചിത്രം നാളെ തീയേറ്ററുകളിലേക്ക്
Content: റോം: ഭൂതോച്ചാടനത്തെ കേന്ദ്രമാക്കി വത്തിക്കാന്‍റെ അംഗീകാരത്തോടെ നിര്‍മ്മിക്കുന്ന ആദ്യത്തെ ഡോക്യുമെന്ററി ചിത്രം നാളെ ഒക്ടോബര്‍ മുപ്പതാം തീയതി തീയേറ്ററുകളിലേക്ക്. 'ട്രയംഫ് ഓവർ ഈവിൾ' എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. അന്താരാഷ്ട്ര ഭൂതോച്ചാടകരുടെ കൂട്ടായ്മയായ ഇന്റർനാഷ്ണൽ അസോസിയേഷൻ ഓഫ് എക്സോർസിസ്റ്റുമായി സഹകരിച്ചാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തിക്കുന്നത്. തെറ്റിദ്ധാരണ കൊണ്ട് മൂടപ്പെട്ട വിഷയത്തിൽ വ്യക്തതയും സത്യവും കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകനായ ജിയോവന്നി സിബർന പറഞ്ഞു. പിശാച് ഒരു സത്യമാണെന്നും പിശാച് ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വലിയ തന്ത്രം താൻ ഇല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുക എന്നതായിരുന്നുവെന്നും ഭൂതോച്ചാടനങ്ങൾ ഇപ്പോഴും പതിവായി നടക്കുന്നുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഭൂതോച്ചാടനം എന്നത് ചലച്ചിത്ര നിർമ്മാതാക്കൾക്കും പൊതുജനങ്ങൾക്കും ഇഷ്ട്ടപ്പെട്ട വിഷയമാണെങ്കിലും വിഷയത്തിന്റെ പിന്നിലെ യഥാര്‍ത്ഥ സത്യങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ജിയോവന്നി സിബർന പറഞ്ഞു. പ്രത്യാശ, വിശ്വാസം, സഭയുടെ കൂദാശ ജീവിതം എന്നിവയിലേക്ക് പ്രേക്ഷകരെ നയിക്കുകയെന്നതും ഡോക്യുമെന്ററി ചിത്രത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. തിന്മയിൽ നിന്ന് തങ്ങളെയും പ്രിയപ്പെട്ടവരെയും എങ്ങനെ സംരക്ഷിക്കാമെന്ന് കാഴ്ചക്കാരെ ബോധവൽക്കരിക്കുക എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന ലക്ഷ്യമായി അണിയറ പ്രവര്‍ത്തകര്‍ കണക്കാക്കുന്നത്. നിരവധി വൈദികരും ഭൂതോച്ചാടനത്തിന് വിധേയരായ വ്യക്തികളും ഡോക്യുമെന്‍ററിയുടെ ഭാഗമാകുന്നുണ്ടെന്നാണ് സൂചന. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-29-16:01:39.jpg
Keywords: ഭൂതോച്ചാ
Content: 25788
Category: 18
Sub Category:
Heading: സാന്തോം ബൈബിൾ കൺവെൻഷൻ നവംബർ ഒന്ന്, രണ്ട് തീയതികളിൽ
Content: ന്യൂഡൽഹി: ഫരീദാബാദ് അതിരൂപതയുടെ നേതൃത്വത്തിലുള്ള സാന്തോം ബൈബിൾ കൺവെൻഷൻ ഡൽഹി തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നവംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ഒന്നിനു രാവിലെ ഒന്‍പതിന് ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഷംഷാബാദ് ആർച്ച് ബിഷപ്പ് മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ വചനപ്രഘോഷണത്തിനു നേതൃത്വം നൽകും. രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കുന്ന കൺവെൻഷനിൽ ഫാ. സാജു ഇലഞ്ഞിയിൽ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വിശുദ്ധ കുർബാനയ്ക്കും കുന്‌പസാരത്തിനും ദിവ്യകാരുണ്യ ആരാധനയ്ക്കും കൺവെൻഷനിൽ സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് ജനറൽ കൺവീനർ ഫാ. ജോമി വാഴക്കാലായിൽ അറിയിച്ചു. വൈകുന്നേരം അഞ്ചുമുതൽ 8.30 വരെ ജീസസ് യൂത്ത് മിനിസ്ട്രിയുടെ സഹായത്തോ ടെ കിരൺ 2K25 എന്ന പ്രത്യേക പ്രോഗ്രാമും ക്രമീകരിച്ചിട്ടുണ്ട്. സീറോമലബാർ സഭയുടെ അതിരൂപതയായി ഫരീദാബാദ് രൂപതയെ ഉയർത്തിയതിന്റെ ചടങ്ങുകൾ രണ്ടിനു വൈകുന്നേരം തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ചടങ്ങിൽ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി മാർ കുര്യാക്കോസ് ഭരണികുളങ്ങര ചുമതലയേൽക്കും. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിൻ്റെ നേതൃത്വത്തിലാണു ചടങ്ങുകൾ. കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരി, കിരൺ റിജിജു, ജോർജ് കുര്യൻ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
Image: /content_image/India/India-2025-10-30-08:50:57.jpg
Keywords: ഫരീദാ
Content: 25789
Category: 1
Sub Category:
Heading: യഹൂദരെ സംരക്ഷിച്ച വൈദികനോടുള്ള ആദരവിന്റെ ഭാഗമായി ഐറിഷ് തപാൽ വകുപ്പ് പുതിയ സ്റ്റാമ്പ് പുറത്തിറക്കി
Content: ഡബ്ലിന്‍: രണ്ടാം ലോകമഹായുദ്ധ കാലത്ത് 6,500 യഹൂദരെ സംരക്ഷിച്ച മോൺ. ഹ്യൂ ഒ'ഫ്ലാഹെർട്ടി തിരുപ്പട്ടം സ്വീകരിച്ചതിന്റെ 100-ാം വാർഷികത്തിന്റെ ഭാഗമായി ഐറിഷ് തപാൽ വകുപ്പ് പുതിയ സ്റ്റാമ്പ് പുറത്തിറക്കി. അയർലണ്ടിലെ കൗണ്ടി കോർക്കിലാണ് അദ്ദേഹത്തിന്റെ ജനനം. പരിശുദ്ധ സിംഹാസനത്തില്‍ അദ്ദേഹം സേവനം ആരംഭിച്ച കാലയളവിലാണ് നാസികളില്‍ നിന്നു യഹൂദരെ സംരക്ഷിക്കുവാന്‍ ഇടപെടല്‍ നടത്തിയത്. 1925-ൽ റോമിൽ പട്ടം ലഭിച്ചതിനുശേഷം, ഈജിപ്ത്, ഹെയ്തി, ഡൊമിനിക്കൻ റിപ്പബ്ലിക്, ചെക്കോസ്ലോവാക്യ എന്നിവിടങ്ങളിൽ വത്തിക്കാൻ നയതന്ത്രജ്ഞനായി സേവനമനുഷ്ഠിച്ചു. 1943 സെപ്റ്റംബർ മുതൽ 1944 ജൂൺ വരെയുള്ള കാലയളവിൽ നാസി സേനയുടെ റോം അധിനിവേശകാലത്ത് നാസി സേനയിൽ നിന്ന് ഒളിച്ചോടിയവരെ ഒളിപ്പിക്കാൻ മോണ്‍. ഒ'ഫ്ലാഹെർട്ടി റോമൻ കൂരിയായിലെ തന്റെ സ്ഥാനം ഉപയോഗിച്ചിരിന്നു. 6,500 യഹൂദരെ ആശ്രമങ്ങളിലും കോൺവെന്റുകളിലും വത്തിക്കാന്‍റെ വിവിധ താമസസ്ഥലങ്ങളിലും കാസ്റ്റൽ ഗാൻഡോൾഫോയിലും പോലും ഒളിപ്പിച്ച് സുരക്ഷിതരാക്കിയിരിന്നു. ഒളിച്ചോടിയവരെ ഒ'ഫ്ലാഹെർട്ടി സ്വാഗതം ചെയ്യുന്നത് വത്തിക്കാൻ മണ്ണിലേക്ക് കടക്കാൻ കഴിയാതെ ജർമ്മൻ അധിനിവേശക്കാർക്ക് നിരാശയോടെ നോക്കി കാണാനേ കഴിഞ്ഞുള്ളൂ. ജർമ്മൻകാർക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഒ'ഫ്ലാഹെർട്ടി ഉയര്‍ത്തിയത്. അയര്‍ലണ്ടിന്റെ അഭിമാനമായാണ് മോൺ. ഹ്യൂ ഒ'ഫ്ലാഹെർട്ടിയെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ സൂചന കൂടിയായിട്ടാണ് തിരുപ്പട്ട സ്വീകരണത്തിന്റെ നൂറാം വാര്‍ഷികത്തില്‍ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്.
Image: /content_image/News/News-2025-10-30-12:52:25.jpg
Keywords: സ്റ്റാമ്പ
Content: 25790
Category: 1
Sub Category:
Heading: മെലിസ കൊടുങ്കാറ്റിന്റെ ഇരകൾക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഏതാനും ദിവസങ്ങളായി കരീബിയൻ പ്രദേശത്തുള്ള ജമൈക്കയിലും ക്യൂബയിലും നാശവും മരണവും വിതച്ചുകൊണ്ടിരിക്കുന്ന മെലിസ കൊടുങ്കാറ്റിന്റെയും, തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിന്റെയും ഇരകൾക്കായി പ്രാർത്ഥനകളുമായി ലെയോ പതിനാലാമൻ പാപ്പ. ഇന്നലെ ഒക്ടോബർ 29 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച വേളയിലാണ് പ്രകൃതിദുരന്തത്തിന്റെ ഇരകളെ പാപ്പ അനുസ്മരിച്ചത്. പ്രകൃതിദുരന്തത്തിൽ ഇരകളായവർക്ക് വേണ്ട സേവനങ്ങൾ ചെയ്യുന്ന ഏവർക്കും പ്രത്യേകിച്ച് ക്രൈസ്തവ സമൂഹങ്ങൾക്കും സന്നദ്ധസംഘടനകൾക്കും പാപ്പ തന്റെ നന്ദി രേഖപ്പെടുത്തി. അപകടത്തിൽ നിരവധി വീടുകൾ ഉൾപ്പെടെ, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിരുന്ന പൊതുമേഖലാസ്ഥാപനങ്ങളും ആശുപത്രികളും തകർന്നിട്ടുണ്ട്. മെലിസയുടെ വരവിനെത്തുടർന്ന് ക്യൂബയിൽ ഏതാണ്ട് ഏഴുലക്ഷത്തിലധികം ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
Image: /content_image/News/News-2025-10-30-14:01:53.jpg
Keywords: ലെയോ
Content: 25791
Category: 13
Sub Category:
Heading: യേശുവിനു നന്ദി, ഊര്‍ജ്ജം നഷ്ട്ടമായപ്പോള്‍ ഉരുവിട്ടത് ബൈബിള്‍ വചനം; ലോകകപ്പ് ഫൈനലിലേക്കു ഇന്ത്യയെ നയിച്ച ജെമിമ റോഡ്രിഗസിന്റെ വിശ്വാസ സാക്ഷ്യം
Content: മുംബൈ: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ റെക്കോർഡ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ച ജെമിമ റോഡ്രിഗസിന്റെ ക്രിസ്തീയ വിശ്വാസ സാക്ഷ്യം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺവേട്ടയും പുരുഷ, വനിതാ ടൂർണമെന്റുകളിലായി ലോകകപ്പ് നോക്കൗട്ടിൽ ആദ്യമായി 300-ലധികം റൺസ് വേട്ടയും നടന്ന മത്സരത്തില്‍ ചുക്കാന്‍ പിടിച്ച ജെമിമ റോഡ്രിഗസ് കളിയ്ക്കു പിന്നാലേ തന്റെ ക്രിസ്തു വിശ്വാസം സാക്ഷ്യപ്പെടുത്തുകയായിരിന്നു. ചരിത്ര വിജയത്തോടുള്ള അവളുടെ പ്രതികരണത്തിനായി ലോകം കാത്തിരുന്നപ്പോൾ, റോഡ്രിഗസ് അവളുടെ നന്ദി സ്വർഗത്തിലേക്ക് തിരിയ്ക്കുകയായിരിന്നു. “ആദ്യമായി ഞാന്‍ യേശുവിന് നന്ദി പറയുന്നു, കാരണം എനിക്ക് ഇത് സ്വന്തമായി ചെയ്യാൻ കഴിയില്ലായിരിന്നു. ഇന്ന് അവിടുന്ന് എന്നെ നയിച്ചുവെന്ന് എനിക്കറിയാം"- ഗാലറിയിലും ടെലിവിഷന്‍ ചാനലുകളിലും കാഴ്ചക്കാരായിട്ടുള്ള കോടിക്കണകണക്കിന് ആളുകളെ സാക്ഷിയാക്കി ജെമിമ പറഞ്ഞ ആദ്യ വാചകം ഇതായിരിന്നു. ഇന്നിംഗ്‌സിലുടനീളം നടത്തിയ പ്രകടനത്തെ ഐ‌സി‌സി പ്രതിനിധി അഭിനന്ദിക്കുകയും ചോദ്യങ്ങള്‍ ആരായുകയും ചെയ്തപ്പോഴും കണ്ണീരോടെ ജെമിമ തന്റെ വിശ്വാസം ലോകത്തിന് മുന്നില്‍ സാക്ഷ്യപ്പെടുത്തുകയായിരിന്നു. <p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Freel%2F2294349080979447%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> "തുടക്കത്തിൽ കളിക്കുമ്പോൾ ഞാൻ എന്നോട് തന്നെ സംസാരിക്കുകയായിരുന്നു, പക്ഷേ അവസാനം എനിക്ക് ഊർജ്ജം നഷ്ടപ്പെട്ടു ക്ഷീണിതയായിരുന്നതിനാൽ ഞാൻ ബൈബിളിൽ നിന്നുള്ള ഒരു വചനം ഉദ്ധരിക്കുകയായിരുന്നു. വചനം പറയുന്നു, "കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി" (പുറപ്പാട് 14:14), അതാണ് ഞാൻ ചെയ്തത് - ഞാൻ അവിടെ നിന്നു, അവിടുന്ന് എനിക്കുവേണ്ടി പോരാടി." - നിറകണ്ണൂകളോടെ താരം പറഞ്ഞു. മംഗലാപുരത്തു കത്തോലിക്കാ മാതാപിതാക്കളുടെ മകളായി ജനിച്ച റോഡ്രിഗസ് മുംബൈയിലെ ഭാണ്ഡൂപ്പിലാണ് നിലവില്‍ താമസിക്കുന്നത്. പിതാവ് ഇവാൻ റോഡ്രിഗസിന്റെ മാർഗനിർദേശപ്രകാരമാണ് ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചത്. പിതാവിന്റെ നേതൃത്വത്തില്‍ തന്നെയാണ് പരിശീലനം ആരംഭിച്ചതും. മുംബൈയിലെ ആദ്യകാല പരിശീലനം മുതൽ ലോകകപ്പ് വേദിയിൽ ഇന്ത്യയെ ഫൈനലില്‍ എത്തിച്ചതുവരെയുള്ള റോഡ്രിഗസിന്റെ കരിയറില്‍ ക്രിസ്തീയ വിശ്വാസത്തിനും മൂല്യങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് നല്‍കിവരുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-31-09:29:07.jpg
Keywords: താര
Content: 25792
Category: 18
Sub Category:
Heading: മോൺ. ഡോ. കുര്യാക്കോസ് തടത്തിലിന്റെ റമ്പാൻ പട്ടം സ്വീകരണ ശുശ്രൂഷകൾ നാളെ
Content: തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായ മോൺ. ഡോ. കുര്യാക്കോസ് തടത്തിലിന്റെ റമ്പാൻ പട്ടം സ്വീകരണ ശുശ്രൂഷകൾ നാളെ രാവിലെ 8.30ന് തിരുവല്ല സെൻ്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ നടക്കും. പ്രഭാത പ്രാർത്ഥനയെ തുടർന്ന് വിശുദ്ധ കുർബാന മധ്യേയാണ് റമ്പാൻപട്ടം സ്വീകരണ ശുശ്രൂഷകൾ ആരംഭിക്കുന്നത്. തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. യൂഹാനോൻ മാർ ക്രി സോസ്റ്റം, സാമുവേൽ മാർ ഐറേനിയോസ്, വിൻസെൻ്റ് മാർ പൗലോസ്, മാത്യൂസ് മാർ പോളികാർപ്പസ്, ആന്റണി മാർ സിൽവാനോസ്, ഏബ്രഹാം മാർ യൂലിയോസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ് തുടങ്ങിയവർ സഹകാർമികരാകും.
Image: /content_image/India/India-2025-10-31-11:49:30.jpg
Keywords: മലങ്കര
Content: 25793
Category: 1
Sub Category:
Heading: സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ റോമിലെ സെമിത്തേരിയിൽ ലെയോ പാപ്പ ബലിയർപ്പിക്കും
Content: വത്തിക്കാന്‍ സിറ്റി: സകല മരിച്ചവരുടെയും ഓർമ്മയാചരിക്കുന്ന നവംബർ രണ്ടാം തീയതി ലെയോ പതിനാലാമൻ പാപ്പാ റോമിലെ ക്യാമ്പോ വെറാനോ സെമിത്തേരിയിൽ വിശുദ്ധ ബലിയർപ്പിക്കുമെന്ന് റോം വികാരിയേറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. സകല വിശുദ്ധരുടെയും സകല മരിച്ചവരുടെയും തിരുനാളുകളുമായി ബന്ധപ്പെട്ട് റോമിലെ വിവിധ സെമിത്തേരികളിൽ കൂടുതൽ വിശുദ്ധ ബലിയർപ്പണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും രൂപതാവൃത്തങ്ങൾ വ്യക്തമാക്കി. വൈകുന്നേരം നാലുമണിക്കായിരിക്കും പാപ്പ സകല മരിച്ചവർക്കുവേണ്ടിയും വിശുദ്ധ ബലിയർപ്പിക്കുകയെന്ന് ഇന്നലെ ഒക്ടോബർ 30ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ വികാരിയേറ്റ് അറിയിച്ചു. ലൗറെന്തീനോ സെമിത്തേരിയിൽ നാളെ നവംബർ ഒന്ന് ശനിയാഴ്ച രാവിലെ പതിനൊന്നിനും വൈകുന്നേരം മൂന്നരയ്ക്കും വിശുദ്ധ ബലിയർപ്പണങ്ങളുണ്ടാകും. നവംബർ രണ്ടാം തീയതി രാവിലെ പതിനൊന്നിനും വൈകുന്നേരം നാലിനും ഇതേ സെമിത്തേരിയിൽ വിശുദ്ധ ബലിയർപ്പണങ്ങളുണ്ടാകും. വൈകുന്നേരം മൂന്നിന് ജപമാലയർപ്പണവും നടക്കും. ഓസ്തിയ അന്തീക്കയിലുള്ള സെമിത്തേരിയിൽ ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വിശുദ്ധ ബലിയർപ്പണമുണ്ടായിരിക്കും. പ്രീമ പോർത്ത എന്ന പേരിലും അറിയപ്പെടുന്ന ഫ്ലമീനിയോയിലെ സെമിത്തേരിയിലും ഇതേ സമയത്ത് വിശുദ്ധ ബലിയർപ്പണമുണ്ടായിരിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-31-12:05:30.jpg
Keywords: പാപ്പ
Content: 25794
Category: 1
Sub Category:
Heading: അന്ന് ക്രിസ്തീയ വിശ്വാസത്തെപ്രതി പരിഹസിച്ചു, മാറ്റി നിര്‍ത്തി; ഇന്ന് വിജയനെറുകയില്‍ ക്രിസ്തു വിശ്വാസം പ്രഘോഷിച്ച് ജെമിമയുടെ മറുപടി
Content: മുംബൈ: അസാധ്യമെന്ന് കരുതിയ മത്സരത്തില്‍ അതിനിര്‍ണ്ണായക മുന്നേറ്റം നടത്തി ഇന്ത്യയെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെത്തിച്ച ജെമിമ റോഡ്രിഗസാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. നേരിട്ടും ടെലിവിഷനിലുമായി കോടിക്കണക്കിന് ആളുകളെ സാക്ഷിയാക്കി നടന്ന സെമി ഫൈനല്‍ മത്സരത്തിലെ വിജയ നേട്ടത്തിന് പിന്നാലെ തന്റെ ക്രിസ്തീയ വിശ്വാസവും വിശുദ്ധ ബൈബിളിലുള്ള ആശ്രയവും ജെമിമ സാക്ഷ്യപ്പെടുത്തിയതും ഏറെ ശ്രദ്ധ നേടിയിരിന്നു. എന്നാല്‍ ക്രിസ്തു വിശ്വാസത്തെ പ്രതി, മാറ്റിനിര്‍ത്തലിന്റെ ഒത്തിരി വേദനകളിലൂടെ കടന്നുപോയ ഒരു യുവ താരം കൂടിയായിരിന്നു ജെമിമയെന്ന് എത്ര പേര്‍ക്ക് അറിയാം...! #{blue->none->b->ബാല്യവും കൗമാരവും ‍}# സ്കൂളിൽ ചെറിയ പ്രായത്തിലെ കായികമത്സരങ്ങളിൽ മികവ് കാട്ടിയ ജെമിമ ക്രിക്കറ്റിലും ഹോക്കിയിലും അത്ലറ്റിക്സിലുമെല്ലാം സജീവമായിരുന്നു. സ്കൂളിലെ കായികപരിശീലകനായിരുന്നു ജെമിമയുടെ പിതാവ് ഇവാൻ റോഡ്രിഗസ്. കായികരംഗത്ത് മികച്ച സൌകര്യത്തിനായ ബാന്ദ്ര വെസ്റ്റിലെ സെന്റ് ജോസഫ് കോൺവെന്റ് ഹൈസ്‌കൂളിലാണ് ജെമിമയെയും രണ്ടു സഹോദരൻമാരെയും ചേർത്തത്. ഹോക്കിയിലും ക്രിക്കറ്റിലും ഒരുപോലെ മികവ് കാട്ടിയാണ് ഈ കായികതാരം വളർന്നുവന്നത്. പതിനഞ്ചാം വയസ് വരെ ഹോക്കി കളിച്ച ജെമിമ റോഡ്രിഗസ് പിന്നീടാണ് ക്രിക്കറ്റിലേക്ക് തിരിയുന്നത്. അവർ മഹാരാഷ്ട്രയുടെ അണ്ടർ-17 ഹോക്കി താരമായിരുന്നു. എന്നാൽ ക്രിക്കറ്റിലേക്ക് തിരിഞ്ഞ ജെമിമ വളരെ വേഗം മികവ് തെളിയിച്ചു. മുംബൈ വനിതാ ക്രിക്കറ്റിലെ മികച്ച ഓൾറൌണ്ടറായി അവള്‍ വളർന്നു. 2018 ജൂണിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) മികച്ച ആഭ്യന്തര ജൂനിയർ വനിതാ ക്രിക്കറ്റർക്കുള്ള പുരസ്ക്കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് അവള്‍ സീനിയർ ടീമിലേക്ക് വരുന്നത്. ഇതിന് പിന്നാലേ ഒത്തിരി നേട്ടങ്ങള്‍ സ്വന്തമാക്കുവാന്‍ അവള്‍ക്ക് കഴിഞ്ഞു. #{blue->none->b->സഹനത്തിന്റെ നാളുകള്‍ ‍}# 2023-ലാണ് മുബൈയിലെ ഏറ്റവും പഴയതും പ്രശസ്തവുമായ ക്ലബ്ബായ ഖാർ ജിംഖാന ക്ലബ്ബിൽ മൂന്ന് വർഷത്തെ ഓണററി അംഗത്വം താരത്തിന് ലഭിക്കുന്നത്. എന്നാല്‍ മുന്നോട്ടുള്ള കാര്യങ്ങള്‍ അത്ര സുഖകരമായിരിന്നില്ല. മാനുവൽ മിനിസ്ട്രീസ് എന്ന ക്രിസ്ത്യന്‍ സംഘടനയുമായി ബന്ധമുള്ള പിതാവ് ഇവാൻ റോഡ്രിഗസ് ഒന്നര വർഷത്തിനിടെ നിരവധി പരിപാടികൾക്കായി ക്ലബ്ബിൻ്റെ പ്രസിഡൻഷ്യൽ ഹാൾ ബുക്ക് ചെയ്‌തതായി ആരോപണം ഉയര്‍ന്നതോടെ വിവാദത്തിന് തിരി തെളിയുകയായിരിന്നു. ക്രിസ്തീയ വിശ്വാസ പ്രചരണത്തിന് വേണ്ടിയെന്നാണ് പലരും ആരോപിച്ചത്. എന്നാൽ ക്ലബിൻ്റെ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന് ഇവാൻ ആവര്‍ത്തിച്ച് വ്യക്തമാക്കിയെങ്കിലും അത് ചെവിക്കൊള്ളാന്‍ ആരും തയാറായില്ല. 2024 ഒക്ടോബർ 20ന് നടന്ന പൊതുയോഗത്തിൽ ക്ലബ്ബ് അംഗങ്ങൾ ജെമിമ റോഡ്രിഗസിൻ്റെ അംഗത്വം റദ്ദാക്കാന്‍ ചര്‍ച്ച നടത്തി. വൈകാതെ താരത്തിന് നൽകിയ ഓണററി അംഗത്വം റദ്ദാക്കിയെന്ന് ഖാർ ജിംഖാന പ്രസിഡന്റ് വിവേക് ദേവ്നാനി മാധ്യമങ്ങളെ അറിയിച്ചു. ഈ വാർത്ത പുറത്തുവന്നതോടെ ജെമിമ റോഡ്രിഗസിനെതിരെ സമൂഹമാധ്യമങ്ങളിലും സംഘ്പരിവാർ ഹാൻഡിലുകളിലും കടുത്ത സൈബർ ആക്രമണവും ട്രോളിങും ഉണ്ടായി. ക്രിസ്തീയ പ്രചാരകന്റെ മകള്‍, ക്രിക്കറ്റ് മിഷ്ണറി തുടങ്ങീ ജെമിമയെ പരിഹസിച്ച് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ കൂട്ടത്തോടെ രംഗത്ത് വന്നു. രാജ്യത്തെ പ്രമുഖ ക്ലബില്‍ നിന്നു പുറത്താക്കിയതു ഇന്ത്യന്‍ ടീമില്‍ നിന്നു തന്നെ മാറ്റി നിര്‍ത്തിപ്പെടുവാനുള്ള സാധ്യതയിലേക്ക് നയിക്കുമെന്ന് പലരും വിലയിരുത്തി. ഒറ്റപ്പെടലിന്റെ, കണ്ണുനീരിന്റെ ദിനങ്ങള്‍. ഇടയ്ക്കു ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ വല്ലാത്ത വേദനകളിലൂടെ കടന്നുപോകുന്നുണ്ടെന്നും എന്നാല്‍ പിടിച്ച് നില്‍ക്കാന്‍ പ്രത്യാശ പകരുന്നത് കര്‍ത്താവാണെന്നും അവള്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചു. "എന്റെ നാമംമൂലം നിങ്ങള്‍ സര്‍വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപെടും" (മത്തായി 10:22) എന്ന കര്‍ത്താവിന്റെ വചനം അവളുടെ ജീവിതത്തില്‍ അന്വര്‍ത്ഥമാകുകയായിരിന്നു. ഇന്നലെ ഐ‌സി‌സി പ്രതിനിധിയ്ക്കും പിന്നാലേ മാധ്യമങ്ങള്‍ക്കും അനുവദിച്ച അഭിമുഖത്തില്‍ - താന്‍ ഈ ലോകകപ്പ് ടൂറില്‍ മിക്കവാറും എല്ലാ ദിവസവും കരഞ്ഞിട്ടുണ്ടെന്നു അവള്‍ പറഞ്ഞിരിന്നു. മാനസികമായി നല്ല അവസ്ഥയിലായിരുന്നില്ല, ഉത്കണ്ഠ വലുതായിരിന്നു. പ്രയാസകരമായ ഈ സമയങ്ങളിൽ വിശ്വാസമാണ് കരുത്ത് നൽകിയതെന്നും യേശു എന്നോടൊപ്പമുണ്ടായിരുന്നുവെന്നും അവനാണ് എന്നിലൂടെ ഇന്ത്യയെ ഫൈനലിലെത്തിച്ചതെന്നും അവള്‍ സാക്ഷ്യപ്പെടുത്തി. ഒരു വര്‍ഷം മുന്‍പ് കുടുംബത്തിന്റെ ക്രിസ്തീയ വിശ്വാസത്തെ പ്രതി കൊടിയ പരിഹാസമേറ്റുവാങ്ങേണ്ടി വന്ന ജെമിമയ്ക്കു ഇന്ന് ഭാരതത്തിന്റെ കൈയടി. പരിഹസിച്ച അതേ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്നു തന്നെ അഭിനന്ദന പ്രവാഹം. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഇന്നിംഗ്‌സിലൂടെ, അസാധ്യമെന്ന കരുതിയ സ്കോര്‍ മറികടന്ന് ഇന്ത്യയെ ഫൈനലിലെത്തിച്ച താരത്തിന്റെ നിശബ്ദമായ മറുപടി. വിജയത്തിന്റെ നെറുകയിലും തനിക്ക് ബലമേകിയ യേശുവിന് അര്‍പ്പിക്കുകയാണ് അവള്‍. തന്റെയും കുടുംബത്തിന്റെയും ക്രിസ്തീയ വിശ്വാസത്തെ പരിഹസിച്ചവര്‍ക്ക്, മാറ്റി നിര്‍ത്തിയവര്‍ക്ക് അതേ ക്രിസ്തു വിശ്വാസത്തെ ചേര്‍ത്തുപിടിച്ചുള്ള മറുപടി. "എന്റെ നാമംമൂലം നിങ്ങള്‍ സര്‍വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപെടും" (മത്തായി 10:22) - ദൈവത്തിന്റെ പദ്ധതികള്‍ എത്രയോ വിസ്മയാവഹം..!! ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-31-16:36:32.jpg
Keywords: താര, ജെമിമ
Content: 25795
Category: 18
Sub Category:
Heading: ശ്രേഷ്ഠബാവ എക്‌സലൻസ് അവാർഡ് മാർ ക്ലീമീസ് ബാവയ്ക്ക്
Content: കൊച്ചി: യാക്കോബായ സഭയുടെ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ എക്‌സലൻസ് അവാർഡ് സീറോമലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയ്ക്ക്. ഡിസംബറിൽ നടക്കുന്ന അഖില മലങ്കര സുവിശേഷ മഹായോഗത്തോടനുബന്ധിച്ച് പുരസ്‌കാരം സമർപ്പിക്കുമെന്ന് സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു അറിയിച്ചു. ജസ്റ്റീസ് കെ.ടി. തോമസ്, ഡോ. സിറിയക് തോമസ്, ഐടി മേഖലയിലെ പ്രമുഖനായ വി. കെ. മാത്യൂസ് എന്നിവരായിരുന്നു അവാർഡ് നിർണയസമിതി അംഗങ്ങൾ.
Image: /content_image/India/India-2025-11-01-11:44:40.jpg
Keywords: ബാവ
Content: 25796
Category: 18
Sub Category:
Heading: മോൺ. ആന്‍റണി കാട്ടിപ്പറമ്പിലിന്റെ മെത്രാഭിഷേകം ഡിസംബർ ഏഴിന്
Content: ഫോർട്ടുകൊച്ചി: കൊച്ചി രൂപതയുടെ നിയുക്ത മെത്രാൻ മോൺ. ആന്‍റണി കാട്ടിപ്പറമ്പിലിന്റെ മെത്രാഭിഷേക തിരുക്കർമങ്ങൾ ഫോർട്ടുകൊച്ചി സാന്താക്രൂസ് ബസിലിക്കയിൽ ഡിസംബർ ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും. നാളെയും മറ്റന്നാളുമായി ബിഷപ്‌സ് ഹൗസിൽ നടക്കുന്ന യോഗത്തിൽ മെത്രാഭിഷേക ചടങ്ങിന്റെ ഒരുക്കങ്ങൾക്കായി 501 അംഗസമിതിക്ക് രൂപം നൽകും. യോഗത്തിൽ രൂപത അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ അധ്യക്ഷത വഹിക്കും. കഴിഞ്ഞ ഒക്ടോബർ 25നാണ് കൊച്ചി രൂപതയുടെ മെത്രാനായി മോൺ. ആന്‍റണി കാട്ടിപ്പറമ്പിലിനെ നിയമിച്ചുള്ള പ്രഖ്യാപനം നടന്നത്. അന്‍പത്തിയഞ്ച് വയസ്സുള്ള ഫാ. കാട്ടിപറമ്പിൽ, നിലവിൽ കൊച്ചി രൂപതയുടെ ജുഡീഷ്യൽ വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരിന്നു. മുണ്ടംവേലി സെന്റ് ലൂയിസ് ഇടവകാംഗമാണ് നിയുക്ത മെത്രാന്‍. കഴിഞ്ഞ വര്‍ഷം ബിഷപ്പ് ജോസഫ് കരിയിൽ രാജിവച്ചതിനെത്തുടർന്ന് കൊച്ചി രൂപതയില്‍ മെത്രാന്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരിന്നു. കൊച്ചി രൂപതയിൽ 1,82,324 കത്തോലിക്ക വിശ്വാസികളാണുള്ളത്. 134 രൂപത വൈദികരും, 116 സന്യാസ വൈദികരും, 545 സന്യാസിനികളുമുണ്ട്.
Image: /content_image/India/India-2025-11-01-12:12:24.jpg
Keywords: കൊച്ചി