Contents

Displaying 25351-25360 of 26062 results.
Content: 25807
Category: 1
Sub Category:
Heading: “ബൈബിള്‍ പേജുകൾ മുറിച്ച് മുടിയിൽ ഒളിപ്പിക്കേണ്ടി വന്നു, ജയിലിൽ പ്രാർത്ഥനയായിരുന്നു എന്റെ ശക്തി”; തുറന്നുപറച്ചിലുമായി സുഡാനീസ് വനിത
Content: ഖ്വാര്‍തോം: ലോകത്തിലെ പീഡിപ്പിക്കപ്പെടുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ദൈവവചനം ഉപയോഗിക്കുക എന്നതാണെന്നു ക്രിസ്ത്യാനിയായതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട സുഡാനീസ് വനിത മറിയം ഇബ്രാഹിം. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ 2025-ലെ മതസ്വാതന്ത്ര്യ റിപ്പോർട്ടിന്റെ പ്രകാശന വേളയിൽ താന്‍ ജയിലില്‍ വിശ്വാസം മുറുകെ പിടിച്ച് ഏറ്റെടുത്ത കാര്യങ്ങള്‍ വിശദീകരിച്ചു. “ജയിലിൽ പ്രാർത്ഥനയായിരുന്നു തന്റെ ശക്തി” എന്നു ഒക്ടോബർ 21ന് സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ അവര്‍ വെളിപ്പെടുത്തി. “പീഡിപ്പിക്കപ്പെടുന്നവർക്കായി എങ്ങനെ പ്രാർത്ഥിക്കണമെന്ന് ആളുകൾ എന്നോട് ചോദിക്കുമ്പോൾ, ഞാൻ പറയും: അവർക്ക് ദൈവവചനം ലഭിക്കാൻ പ്രാർത്ഥിക്കുക.” പല രാജ്യങ്ങളിലും, ബൈബിൾ സ്വന്തമാക്കുന്നത് ഭീകരപ്രവർത്തനമായിട്ടാണ് കാണുന്നതെന്നും എന്നാൽ ബൈബിൾ ഒരു ഭീഷണിയല്ലായെന്നും സകലരുടെയും രക്ഷയുടെ ഗ്രന്ഥമാണെന്നും മറിയം പറഞ്ഞു. ജയിലിൽ തന്റെ ബൈബിൾ സൂക്ഷിക്കുവാന്‍ നടത്തിയ ശ്രമം അവര്‍ വിവരിച്ചു. "ബാത്ത്റൂമിൽവെച്ച് ബൈബിള്‍ വായിക്കാൻ വേണ്ടി എനിക്ക് ബൈബിള്‍ പേജുകൾ മുറിച്ച് മുടിയിൽ ഒളിപ്പിക്കേണ്ടി വന്നു. ആരും കാണാതെ എനിക്ക് അത് തുറക്കാൻ കഴിയുന്ന ഒരേയൊരു സ്ഥലം അതായിരുന്നു. ഇന്നു ഞാൻ പോകുന്നിടത്തെല്ലാം ആ ജയിൽ ബൈബിൾ എന്റെ കൂടെ കൊണ്ടുപോകാറുണ്ട്." തന്റെ പിതാവിനെപ്പോലെ ഒരു മുസ്ലീമായിരിക്കണമെന്ന് ശരീഅത്ത് നിയമം പിന്തുടരാതെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതോടെയാണ് വിശ്വാസത്യാഗം ആരോപിച്ച് മറിയം അറസ്റ്റിലാകുന്നത്. 2014-ൽ ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, 100 ചാട്ടവാറടിയും ജയില്‍ വാസവും വിധിക്കുകയായിരിന്നു. ഒടുവില്‍ നീണ്ട പോരാട്ടത്തിന് ഒടുവില്‍ മോചനം ലഭിച്ച ഈ യുവതി അമേരിക്കയിലേക്ക് കുടിയേറി. വിശ്വാസത്തിന് വേണ്ടി നിരന്തരം പീഡനം ഏറ്റുവാങ്ങിയ ഈ യുവതി ഇന്നു ക്രിസ്തുവിനെ അനേകര്‍ക്ക് മുന്നില്‍ പ്രഘോഷിക്കുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-03-16:20:14.jpg
Keywords: സുഡാന
Content: 25808
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയ്ക്കും വിടവാങ്ങിയ കർദ്ദിനാളുമാർക്കും മെത്രാന്മാർക്കും വേണ്ടി പാപ്പയുടെ കാര്‍മ്മികത്വത്തില്‍ ബലിയര്‍പ്പണം
Content: വത്തിക്കാൻ സിറ്റി: തിരുസഭ മരിച്ചവരെ പ്രത്യേകം അനുസ്മരിക്കുന്ന ഈ നവംബർ മാസത്തിന്റെ തുടക്കത്തിൽ, കഴിഞ്ഞ വർഷം മരിച്ച കര്‍ദ്ദിനാളുമാര്‍, മെത്രാപ്പോലീത്താന്മാര്‍, മെത്രാന്മാര്‍ അനുസ്മരിച്ച് വത്തിക്കാനില്‍ വിശുദ്ധ ബലിയര്‍പ്പണം നടന്നു. ഇന്നു തിങ്കളാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പയുടെയും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മരണമടഞ്ഞ എല്ലാ കർദ്ദിനാൾമാർക്കും ബിഷപ്പുമാർക്കും വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നത്. ലെയോ പാപ്പ മുഖ്യകാര്‍മ്മികനായി. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ മരിച്ച എട്ട് കർദ്ദിനാളുമാരെയും ആർച്ച് ബിഷപ്പുമാരും, ബിഷപ്പുമാരും, സഹായ മെത്രാന്‍മാരുമായ 134 രൂപതാധ്യക്ഷന്മാരെയും ലെയോ പതിനാലാമൻ പാപ്പ അനുസ്മരിച്ചു. തന്റെ പ്രസംഗത്തിൽ, മാർപാപ്പ ക്രിസ്ത്യാനികളുടെ പുനരുത്ഥാന പ്രത്യാശയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. ഏറ്റവും ദാരുണമായ മരണത്തില്‍ ഏറ്റവും വികൃതമാക്കിയ ശരീരത്തെ പോലും, നമ്മുടെ കർത്താവ് നമ്മുടെ ആത്മാവിനെ സ്വീകരിക്കുന്നതിൽ നിന്നും നമ്മുടെ മർത്യശരീരത്തെ, അവന്റെ മഹത്വപ്പെടുത്തിയ ശരീരത്തിന്റെ പ്രതിച്ഛായയിലേക്ക് മാറ്റുന്നതിൽ നിന്നും വിരമിക്കുന്നില്ലായെന്ന് പാപ്പ പറഞ്ഞു. എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ വിടവാങ്ങിയ കര്‍ദ്ദിനാളുമാര്‍, മെത്രാപ്പോലീത്താന്മാര്‍, മെത്രാന്മാര്‍ എന്നിവരെ അനുസ്മരിച്ച് വത്തിക്കാനില്‍ വിശുദ്ധ ബലിയര്‍പ്പണം നടത്താറുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-03-20:16:36.jpg
Keywords: പാപ്പ
Content: 25809
Category: 18
Sub Category:
Heading: ഛത്തീസ്‌ഗഡിലെ ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും പരിവർത്തിത ക്രൈസ്‌തവരെയും വിലക്കിയ നടപടി അപലപനീയം: സീറോ മലബാർ സഭ
Content: കൊച്ചി: ഛത്തീസ്‌ഗഡിലെ ചില ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും പരിവർത്തിത ക്രൈസ്‌തവരെയും നിരോധിക്കുന്ന ബോർഡുകൾ സ്ഥാപിച്ചുള്ള സ്ഥാപനവത്‌കരിക്കപ്പെട്ട വർഗീയതയുടെ പുത്തൻ രഥയാത്ര എതിർക്കപ്പെടേണ്ടതാണെന്നു സീറോ മലബാർ സഭ വക്താവ് ഫാ. ടോം ഓലിക്കരോട്ട്. ബോർഡുകൾ സ്ഥാപിച്ചത് കോടതി അംഗീകരിച്ചിരിക്കുന്നു. രണ്ടാംതരം പൗരന്മാരെ ചൂണ്ടിക്കാണിക്കുന്ന ആ ഫലകം, ഇന്ത്യാവിഭജനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ അതിർത്തി രേഖയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷവിരുദ്ധ ആൾക്കൂട്ട വിചാരണക്കാരും കൊലപാതകികളും ദളിത് ആദിവാസി പീഡകരും നിർബന്ധിത ഘർവാപ്പസിക്കാരുമൊന്നും നിരോധിക്കപ്പെട്ടിട്ടില്ലാത്ത രാജ്യത്തെ ഈ വിധി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യേണ്ടതാണ്. ഹിന്ദുത്വയുടെ ഈ അധിനിവേശത്തെ പക്ഷേ ചെറുക്കേണ്ടത് മറ്റു വർഗീയതകളെയും തീവ്രവാദത്തെയും ഒപ്പം നിർത്തിയോ അവയ്‌ക്കെതിരെ വിശുദ്ധമൗനം പാലിച്ചുകൊണ്ടോ ആയിരിക്കരുത്. 'അവസാനം അവർ നിങ്ങളെ തേടിയെത്തി'യെന്ന ഫാസിസ്റ്റ് വിരുദ്ധ കവിവാക്യങ്ങളെ ദുരുപയോഗിക്കുന്ന വർഗീയ-തീവ്രവാദത്തിന്റെ യും പിന്തുണക്കാരുടെയും ഭീഷണികലർന്ന പ്രലോഭനത്തിനു ചെവി കൊടുക്കരുത്. ഇന്ത്യയെ മതേതരമായി നിലനിർത്തേണ്ടത് ഒരു മതഭ്രാന്തിന്റെയും കൂട്ടുപിടിച്ചായിരിക്കരുത്, പൗരാവകാശങ്ങളുടെ മാഗ്നാകാർട്ടയായ ഭാരതത്തിന്റെ ഭരണഘടനയെ കൂട്ടുപിടിച്ചു മാത്രമായിരിക്കണമെന്നും ഫാ. ടോം ഓലിക്കരോട്ട് ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2025-11-04-08:49:45.jpg
Keywords: ഛത്തീസ്
Content: 25810
Category: 18
Sub Category:
Heading: 157 വിശുദ്ധരുടെ വേഷമണിഞ്ഞ കുരിയച്ചിറ ഇടവകയിലെ കുട്ടികൾ 'ബെസ്റ്റ് ഓഫ് ഇന്ത്യ' റിക്കാർഡ് സ്വന്തമാക്കി
Content: കുരിയച്ചിറ: സെൻ്റ് ജോസഫ്‌സ് ഇടവകയുടെ വിശ്വാസപരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ 'സെയിന്റ്സ് എക്സ്പോ 2025' റെക്കോര്‍ഡ് ബുക്കില്‍. 157 വിശുദ്ധരുടെ വേഷമണിഞ്ഞ കുരിയച്ചിറ ഇടവകയിലെ കുട്ടികൾ ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്. സകല വിശുദ്ധരുടെയും തിരുനാളിനോട് അനുബന്ധിച്ചാണ് മതബോധന വിദ്യാര്‍ത്ഥികള്‍ ആഗോള ശ്രദ്ധ നേടിയ 157 വിശുദ്ധരുടെ വേഷം അണിഞ്ഞു മനോഹരമായ ദൃശ്യവിരുന്ന് ഒരുക്കിയത്. എക്സ്പോയുടെ ഉദ്ഘാടനം സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ മോൺ. ജെയ്‌സൺ കൂനംപ്ലാക്കൽ, മോൺ. ജോസ് കോനിക്കര, മതബോധന ഡയറക്‌ടർ ഫാ. ഷൈജോ തൈക്കാട്ടിൽ, ഫാ. ഇഗ്നേഷ്യസ് നന്തിക്കര തുടങ്ങിയവർ പങ്കെടുത്തു. വികാരി ഫാ. ഫ്രെഡറിക് എലുവത്തിങ്കൽ, അസിസ്റ്റൻ്റ് വികാരി ഫാ. ജിയോ വേലൂക്കാരൻ, അജപാലനസഹായി ഫാ. അക്ഷയ് കുന്നേൽ, വിശ്വാസപരിശീലന പ്രിൻസിപ്പൽ സിസ്റ്റർ ജാനറ്റ്, കൈക്കാരന്മാർ, വിശ്വാസപരിശീലകർ, പിടിഎ, മാതാപിതാക്കൾ എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചത്.
Image: /content_image/India/India-2025-11-04-09:11:20.jpg
Keywords: വിശുദ്ധ
Content: 25811
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ സ്‌ഫോർത്സ വിരമിച്ചു; നന്ദിയർപ്പിച്ച് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: പോൾ ആറാമൻ പാപ്പ മുതൽ ലെയോ പതിനാലാമൻ പാപ്പ വരെയുള്ള കാലയളവില്‍ ഔദ്യോഗിക ഛായാഗ്രാഹകനായി സേവനമനുഷ്ഠിച്ച ഫ്രാഞ്ചെസ്‌കോ സ്‌ഫോർത്സ വിരമിച്ചു. ലോകമെമ്പാടുമുള്ള ജനതയ്ക്കു മായാത്ത ഓർമ്മകള്‍ സമ്മാനിച്ച മാര്‍പാപ്പമാരുടെ യാത്രകളുടെയും കൂടിക്കാഴ്ചകളുടെയും അസാധാരണമായ ചിത്രങ്ങൾ ലോകമെമ്പാടും എത്തിച്ച ഫ്രാഞ്ചെസ്‌കോ സ്‌ഫോർത്സ, നാല്പത്തിയെട്ടു വർഷങ്ങൾ നീണ്ട സേവനത്തിന് ശേഷമാണ് ശേഷമാണ് ഔദ്യോഗികമായി വിരമിച്ചിരിക്കുന്നത്. ഒരിക്കലും ഒരു റിപ്പോർട്ടിലും, ഒരു പത്രത്തിന്റെ തലക്കെട്ടിലും പ്രത്യക്ഷപ്പെട്ടിട്ടില്ലായെങ്കിലും തന്നിൽ നിക്ഷിപ്തമായ കടമകളോട്, വിശ്വസ്തമായി നിലകൊള്ളുകയും, തന്റെ ക്യാമറയെ കൂട്ടായ്മയുടെ ഒരു ഉപകരണമാക്കി മാറ്റുകയും ചെയ്ത ഒരു വ്യക്തിയായിരുന്നു ഫ്രാഞ്ചെസ്‌കോയെന്ന് വത്തിക്കാന്റെ ആശയ വിനിമയ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് ഡോ. പൗളോ റുഫിനി സ്മരിച്ചു. തന്റെ കൈകളും, കണ്ണുകളും, ഹൃദയവും തന്റെ ജോലിയിൽ ഉൾച്ചേർത്ത ഒരു വലിയ കലാകാരനാണ് അദ്ദേഹമെന്നും ഡോ. പൗളോ കൂട്ടിച്ചേർത്തു. ഫോട്ടോഗ്രാഫർമാരുടെ ഒരു കുടുംബത്തിൽ ജനിച്ച സ്‌ഫോർത്സ, തന്റെ പിതാവിൽ നിന്ന് കഴിവുകള്‍ സ്വന്തമാക്കുകയും 16 വയസ്സുള്ളപ്പോൾ വത്തിക്കാന്റെ ഔദ്യോഗിക മുഖപത്രമായ എൽ'ഒസ്സർവത്തോർ റൊമാനോയിൽ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. സിനിമ നെഗറ്റീവുകളും ഡാർക്ക്‌റൂമുകളും മുതൽ ഇപ്പോൾ ഓൺലൈനിൽ ലഭ്യമായ വിശാലമായ ഡിജിറ്റൽ ആർക്കൈവുകൾ വരെ ഒരുക്കുന്ന കാലയളവായിരിന്നു അത്. വത്തിക്കാന്റെ ഫോട്ടോഗ്രാഫിക് ആർക്കൈവുകളുടെ ഡിജിറ്റലൈസേഷനില്‍ അദ്ദേഹം പങ്കാളിയായിരിന്നു. വത്തിക്കാന്‍ ഡിജിറ്റൽ ആർക്കൈവ്സില്‍ നിലവില്‍ ഉള്‍പ്പെടുത്തിയ ചിത്രങ്ങളില്‍ ഭൂരിഭാഗവും സ്‌ഫോർത്സയും അദ്ദേഹത്തിന്റെ മുൻഗാമിയും അമ്മാവനുമായ ഇതിഹാസ പേപ്പല്‍ ഫോട്ടോഗ്രാഫർ അർതുറോ മാരിയും പകര്‍ത്തിയതായിരിന്നു. പാപ്പന്മാരുടെ വിശ്വാസത്തിന്റെയും മനുഷ്യത്വത്തിന്റെയും ഹൃദയം തുടിക്കുന്ന ചിത്രങ്ങള്‍ വരും തലമുറകള്‍ക്ക് ലഭ്യമാക്കിയ ഫ്രാഞ്ചെസ്‌കോ സ്‌ഫോർത്സയ്ക്കു നന്ദിയര്‍പ്പിക്കുകയാണെന്ന് വത്തിക്കാന്‍ ആശയ വിനിമയ ഡിക്കാസ്റ്ററി പ്രസ്താവനയില്‍ അറിയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-04-11:24:52.jpg
Keywords: ഔദ്യോഗി
Content: 25812
Category: 1
Sub Category:
Heading: സുഡാൻ ജനതയ്ക്കുവേണ്ടി സഹായ അഭ്യർത്ഥനയുമായി ലെയോ പതിനാലാമൻ പാപ്പ
Content: റോം: ആക്രമണങ്ങളും കൂട്ടക്കൊലകളും ദിനംപ്രതി വർദ്ധിച്ചുവരുന്ന സുഡാനിൽ, സമാധാനം പുനഃസ്ഥാപിക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും പ്രാര്‍ത്ഥിക്കാനും അഭ്യര്‍ത്ഥനയുമായി ലെയോ പാപ്പ. നവംബർ 2 ഞായറാഴ്ച, മധ്യാഹ്നപ്രാർത്ഥനയ്ക്ക് ശേഷമാണ് ലെയോ പതിനാലാമൻ പാപ്പാ സുഡാനിൽ ഇപ്പോൾ അരങ്ങേറുന്ന അതിക്രൂരമായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രാർത്ഥനാഭ്യർത്ഥന നടത്തിയത്. ഏകദേശം 13 ദശലക്ഷം ആളുകൾ കുടിയിറക്കപ്പെട്ട നാട്ടിൽ, 30 ദശലക്ഷം പുരുഷന്മാരും സ്ത്രീകളും, പ്രായമായവരും, കുട്ടികളും അടങ്ങിയവർക്ക് അടിയന്തര മാനുഷിക സഹായവും ആവശ്യമുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരിന്നു. ഈ വിഷമകരമായ പശ്ചാത്തലത്തിലാണ് പാപ്പ സുഡാനി ജനതയ്ക്കു വേണ്ടി പ്രാർത്ഥനാഭ്യർത്ഥന നടത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമങ്ങൾ, സാധാരണക്കാർക്കെതിരായ ആക്രമണങ്ങൾ വര്‍ദ്ധിച്ചു വരികയാണെന്നും ആക്രമണങ്ങള്‍ വടക്കൻ ഡാർഫറിനെ "കീറിമുറിച്ചു" എന്നും പാപ്പ ചൂണ്ടിക്കാട്ടി. വെടിനിർത്തലിനും മാനുഷിക ഇടനാഴികൾ അടിയന്തിരമായി തുറക്കുന്നതിനും താൻ അഭ്യർത്ഥിക്കുന്നതായും അന്താരാഷ്ട്ര സമൂഹം നിർണ്ണായകമായും ഉദാരമായും ഈ സാഹചര്യങ്ങളിൽ ഇടപെടാനും, ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പിന്തുണ നൽകുവാൻ ക്ഷണിക്കുന്നതായും പാപ്പ പറഞ്ഞു. കൂട്ടക്കൊലകൾ, വംശീയ ആക്രമണങ്ങൾ, വിവിധ തരത്തിലുള്ള ക്രൂരതകൾ എന്നിവ വടക്കൻ ഡാർഫറിന്റെ തലസ്ഥാനമായ എൽ ഫാഷറിന്റെ പതനത്തെത്തുടർന്ന് സ്ഥിതികൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. 18 മാസത്തെ ആഭ്യന്തര കലാപത്തിന് ശേഷം ഒക്ടോബർ 27-ാം തീയതിയാണ് എസ്എഎഫിൻ്റെ നിയന്ത്രണത്തിലുള്ള ദാർഫുറിലെ എൽ ഫാഷർ നഗരം തങ്ങൾ പിടിച്ചെടുത്തതായി ആർഎസ്എഫ് അവകാശപ്പെട്ടത്. ഇതോടെ രാജ്യത്തിൻ്റെ മൂന്നിലൊന്ന് ഭാഗവും ഇവരുടെ നിയന്ത്രണത്തിലാവുകയും ചെയ്‌തു. എൽ ഫാഷർ നഗരം ആർഎസ്എഫ് പിടിച്ചതോടെ കൂട്ടക്കൊലയുടെ ഞെട്ടിപ്പിക്കുന്ന വാർത്തകളും സുഡാനിൽ നിന്ന് പുറത്ത് വന്നിരിന്നു.
Image: /content_image/News/News-2025-11-04-12:02:41.jpg
Keywords: പാപ്പ
Content: 25813
Category: 1
Sub Category:
Heading: വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ ഉർബാനിയൻ സർവ്വകലാശാലയുടെ മധ്യസ്ഥ വിശുദ്ധൻ
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്ക തിരുസഭ വേദപാരംഗതരുടെ ഗണത്തിൽ ഉയര്‍ത്തിയ വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ, വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ കീഴിലുള്ള, പൊന്തിഫിക്കൽ ഉർബാനിയൻ സർവ്വകലാശാലയുടെ മധ്യസ്ഥ വിശുദ്ധനായി പ്രഖ്യാപിച്ചു. സർവ്വകലാശാലയുടെ, ചാൻസലർ, കർദ്ദിനാൾ അന്‍റോണിയോ ലൂയിസ് ടാഗ്ലെയുടെയും, സർവകലാശാല റെക്ടറിന്റെയും, പ്രത്യേക അഭ്യർത്ഥന മുൻനിർത്തിയാണ്, ലെയോ പതിനാലാമന്‍ പാപ്പ ഈ പ്രഖ്യാപനം നടത്തിയത്. ഭാരതത്തില്‍ നിന്നു ഉൾപ്പെടെ, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നുമായി വൈദികരും, സന്യസ്തരും, വൈദിക വിദ്യാർഥികളും, അത്മായരുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ്, ഈ സർവ്വകലാശാലയിൽ വിവിധ വിഷയങ്ങളില്‍ പഠനം നടത്തുന്നത്. വിശുദ്ധ ഹെൻറി ന്യൂമാൻ, ഈ സ്ഥാപനത്തിനുവേണ്ടി മധ്യസ്ഥത വഹിക്കുകയും, സഭയുടെ മിഷ്ണറി സേവനത്തിൽ പരിശീലനം നേടിയവർക്ക്, വിശ്വാസത്തിന്റെയും, സത്യത്തിനായുള്ള ആത്മാർത്ഥമായ അന്വേഷണത്തിന്റെയും തിളങ്ങുന്ന മാതൃകയായിരിക്കുകയും ചെയ്യട്ടെയെന്നു പാപ്പ ആശംസിച്ചു. 1627-ൽ ഉർബൻ എട്ടാമൻ പാപ്പ സ്ഥാപിച്ച, സഭയിലെ ഏറ്റവും പഴക്കമേറിയ മിഷ്ണറി സർവ്വകലാശാല എന്ന നിലയിൽ ശ്രദ്ധ നേടിയ യൂണിവേഴ്സിറ്റിയാണ് ഉർബാനിയൻ സർവകലാശാല. ലോകമെമ്പാടുമുള്ള 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വൈദികരെയും സന്യാസിനികളെയും സാധാരണക്കാരെയും സുവിശേഷവൽക്കരണത്തിനായി പരിശീലിപ്പിച്ചുകൊണ്ട് ആഗോള മിഷ്ണറി രൂപീകരണത്തിന് ചുക്കാന്‍ പിടിക്കുകയാണ്. റോമിലെ ജാനികുലം കുന്നിൽ, സ്ഥിതി ചെയ്യുന്ന ഈ സർവകലാശാലയിലെ ലൈബ്രറിയില്‍ അപൂർവ കയ്യെഴുത്തുപ്രതികൾ, മതബോധനങ്ങൾ, ചരിത്ര ഭൂപടങ്ങൾ എന്നിവയുൾപ്പെടെ 350,000-ത്തിലധികം പുസ്തകങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-04-17:25:03.jpg
Keywords: പൊന്തിഫി, ന്യൂമാ
Content: 25814
Category: 1
Sub Category:
Heading: മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
Content: കൊച്ചി: കേരള സഭയിലെ ആദ്യ സന്യാസിനിയും ഇന്ത്യയിലെ സ്ത്രീകൾക്കുവേണ്ടിയുള്ള പ്രഥമ കർമലീത്താ നിഷ്പാദുക സമൂഹത്തിന്റെ സ്ഥാപകയുമായ ധന്യ മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. എട്ടിന് ദേശീയ മരിയൻ തീർഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ വൈകുന്നേരം നാലിനാണ് ശുശ്രൂഷകൾ ആരംഭിക്കുന്നത്. ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപത മെത്രാൻ കർദിനാൾ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസാണു പ്രഖ്യാപനം നടത്തുകയെന്ന് വരാപ്പുഴ സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ, സിടിസി മദർ ജനറൽ സിസ്റ്റർ ഷഹീല എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മദർ ഏലീശ്വയുടെ ഛായാചിത്രം, ലോഗോ, ദീപശിഖ എന്നിവയുടെ പ്രയാണങ്ങൾ 3.30ന് ബസിലിക്ക കവാടത്തിലെത്തും. തുടർന്നു കർദിനാൾമാരെയും മെത്രാന്മാരെയും സ്വീകരിക്കും. 4.30ന് ദിവ്യബലി ആരംഭിക്കും. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യർത്ഥന നടത്തും. തുടർന്നു വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം. കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് മദർ ഏലീശ്വായുടെ തിരുസ്വരൂപം അനാവരണം ചെയ്യും. മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അൾത്താരയിൽ പ്രതിഷ്‌ഠിക്കും. ദിവ്യബലിക്കുശേഷം വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ നൊവേന സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പ്രകാശനം ചെയ്യും. മദർ ഏലീശ്വയെ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ കാര്യാലയം 2023 നവംബർ എട്ടിനാണ് ധന്യപദവിയിലേക്ക് ഉയർത്തിയത്. വാഴ്ത്തപ്പെട്ടവളായി സാർവത്രിക സഭ അംഗീകരിക്കുന്നതോടെ മദറിന്റെ പേരിൽ പ്രാദേശിക സഭയിലെ വണക്കത്തിന് അനുമതി ലഭിക്കും. വരാപ്പുഴ അതിരൂപതയിലെ ദേവാലയങ്ങളിലും മദർ സ്ഥാപിച്ച തെരേസ്യൻ കാർമലൈറ്റ് സന്ന്യാസിനീസമൂഹത്തിന്റെ സെൻ്ററുകളിലും പ്രാദേശിക മെത്രാൻ സമിതിയുടെ അംഗീകാരത്തോടെ വാഴ്ത്തപ്പെട്ടവളുടെ തിരുസ്വരൂപം പ്രതിഷ്‌ഠിക്കാം. ആരാധനക്രമ കലണ്ടറിൽ ഉൾപ്പെടുത്തി തിരുനാൾ ആഘോഷിക്കുകയും തിരുശേഷിപ്പ് വണങ്ങുകയും പൊതുവണക്കം നടത്തുകയും ചെയ്യാനാകും.
Image: /content_image/India/India-2025-11-05-08:40:37.jpg
Keywords: ഏലീശ്വ
Content: 25815
Category: 18
Sub Category:
Heading: മാർ ജയിംസ് പട്ടേരിലിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും ഇന്ന്
Content: ബൽത്തങ്ങാടി: ബൽത്തങ്ങാടി രൂപതയുടെ പുതിയ അധ്യക്ഷൻ മാർ ജയിംസ് പട്ടേരിലിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും ഇന്ന് സെൻ്റ് ലോറൻസ് കത്തീഡ്രൽ പള്ളിയിൽ നടക്കും. രാവിലെ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങുകൾക്ക് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, മാർ ലോറൻസ് മുക്കുഴി എന്നിവർ സഹകാർമികരാകും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം ബാംഗളൂരു മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ ഉദ്ഘാടനം ചെയ്യും. സിബിസിഐ പ്രസിഡൻ്റ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി അപ്പസ്തോലിക് ന്യൂൺഷ്യോ മോൺ. ആൻഡ്രിയ ഫ്രാൻസിയ പേപ്പൽ സന്ദേശം നൽകും. മാർ ജയിംസ് പട്ടേരിൽ, ക്ലരീഷ്യൻ സുപ്പീരിയർ ജനറാൾ ഫാ. മാത്യു വട്ടമറ്റം സിഎംഎഫ്, ഫാ. തോമസ് കണ്ണാങ്കൽ, സിസ്റ്റർ ലിസ് മാത്യു എസ്എച്ച്, കെഎസ്എംസിഎ പ്രസിഡൻ്റ് ബിറ്റി നെടുനിലം, പ്രോവിൻഷ്യൽ സുപ്പീരിയർ ഫാ. സിബി ഞാവള്ളിക്കുന്നേൽ സിഎംഎഫ് എന്നിവർ സന്ദേശം നൽകും. മാർ ലോറൻസ് മുക്കുഴി മറുപടി പ്രസംഗം നടത്തും. എപ്പിസ്കോപ്പൽ കോൺസിക്രേഷൻ കമ്മിറ്റി കോ-ഓർഡിനേറ്റർ ഫാ. മാത്യു ആലപ്പാട്ട് സ്വാഗതവും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജസീന്ത പുത്തൻപുര നന്ദിയും പറയും.
Image: /content_image/India/India-2025-11-05-08:53:50.jpg
Keywords: ബൽത്ത
Content: 25816
Category: 18
Sub Category:
Heading: സീറോ മലബാർ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച‌ നടത്തി
Content: ന്യൂഡൽഹി: സീറോ മലബാർ സഭാ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച‌ നടത്തി. ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ചും ചർച്ചയായി. രാജ്യത്തു ക്രൈസ്‌തവർ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും സംഘം പ്രധാനമന്ത്രിയെ അറിയിച്ചു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും സീറോ മലബാർ സഭയിലെ മറ്റ് ബിഷപ്പുമാരും കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Image: /content_image/India/India-2025-11-05-08:59:11.jpg
Keywords: മോദി