category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവോട്ട് ബാങ്ക് മുന്നിൽക്കണ്ട് ചില സമുദായങ്ങളെ തഴയുമ്പോഴാണ് സമത്വം ഇല്ലാതാകുന്നത്: മാർ തോമസ് തറയിൽ
Contentതിരുവനന്തപുരം: വോട്ട് ബാങ്ക് മുന്നിൽക്കണ്ട് രാഷ്ട്രീയ നേതൃത്വം ചില സമുദായങ്ങളെ തഴയുമ്പോഴാണ് സമൂഹത്തിൽ സമത്വം ഇല്ലാതാകുന്നതെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. സമത്വം ഇല്ലെങ്കിൽ ജനാധിപത്യമുണ്ടാകില്ലെന്ന് ഓർമ വേണമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് പാണത്തൂരിൽനിന്നാരംഭിച്ച അവകാശ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്നു ഭരണാധികാരികൾ ഉറപ്പുവരുത്തണം. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ലഭിച്ച് വർഷങ്ങൾ ക ഴിഞ്ഞിട്ടും നടപ്പാക്കാൻ നടപടിയൊന്നുമില്ല. റിപ്പോർട്ടിലെ ശിപാർശകൾ പൂർണതോതിൽ നടപ്പാക്കണം. തെരഞ്ഞെടുപ്പ് അടുത്തുവരു മ്പോൾ ഇതിലെ ഏതെങ്കിലും പ്രഖ്യാപനങ്ങൾ സമുദായത്തെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി കൊണ്ടുവരുന്നതാണു പതിവ്. വിദ്യാഭ്യാസ മേഖലയിൽ ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ 17,000 പേരുടെ നിയമനമാണു തടസപ്പെട്ടിരിക്കുന്നത്. വലിയൊരു സമൂഹത്തിൻ്റെ പ്രതീക്ഷകൾക്കാണ് ഇതു തിരിച്ചടിയാകുന്നത്. പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്കും ഇതിടയാ ക്കും. ഇക്കാര്യത്തിൽ പരിഹാരമുണ്ടാകുമെന്ന സർക്കാർ വാഗ്‌ദാനം നിറവേറ്റുമെന്നാണ് കരുതുന്നത്. കോടതിയിലേക്കും നിയമനടപ ടികളിലേക്കും വലിച്ചിഴയ്ക്കാതെ പ്രശ്‌ന പരിഹാരത്തിനു സർക്കാർ തയാറാകണം: വിദ്യാലയങ്ങളിലെ സമാധാനപൂർണമായ അന്തരീക്ഷം തകർക്കാൻ അധികൃതരുടെ ഭാഗത്തുനിന്നു തന്നെയുള്ള ചില ശ്രമങ്ങൾ ഉണ്ടാ കാൻ പാടില്ലാത്തതാണ്. ആദ്യഘട്ടത്തിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന വിപ്ലവകരമായ പ്രഖ്യാപനങ്ങൾ നടത്തിയവരാണ് പിന്നീട് മതപരമായ ചിഹ്നങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന വൈരുധ്യവുമുണ്ട്- മാർ തറയിൽ പറഞ്ഞു. കാർഷികമേഖലയിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടി വേണമെന്ന് സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. കർഷകസമൂഹം നേരിടുന്ന പ്രശ്ന‌ങ്ങൾ അടക്കം പൊതുസമൂഹത്തിൻ്റെ മുന്നിലെത്തിക്കാനും അധികാരികളുടെ കണ്ണുതുറപ്പിക്കാനുമാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു. ബിലീവേഴ്‌സ് ചർച്ച് തിരുവനന്തപുരം ബിഷപ് ഡോ. മാത്യൂസ് മാർ സിൽവാനോസ്, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് തിരുവനന്തപുരം അധ്യക്ഷന്‍ റവ. ഡോ. മോഹൻ മാനുവൽ, ബൈബിൾ ഫെയ്ത്‌ത് മിഷൻ തിരുവനന്തപുരം അധ്യക്ഷന്‍ റവ. ഡോ. സെൽവദാസ് പ്രമോദ്, സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ ലെഫ്. പ്രകാശ് ചന്ദ്ര പ്രധാൻ, ഇന്ത്യ ലൂഥറൻ ചർച്ച് അധ്യക്ഷന്‍ റവ. ഡോ. റോബിൻ സൺ ഡേവിഡ്, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ഡോ. ജോൺ തെക്കേക്കര, ചങ്ങനാശേരി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആൻ്റണി ഏത്തയ്ക്കാട്ട്, കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത ഡയറക്‌ടർ റവ. ഡോ. സാവി യോ മാനാട്ട്, വി.വി. അഗസ്റ്റിൻ, അഡ്വ. ബിജു പറയന്നിലം, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, ജോർജ് കോയിക്കൻ, ഡോ. ജേക്കബ് നിക്കോളാസ്, ബിനു ഡൊമിനിക്, ബിജു സെബാസ്റ്റ്യൻ, ബെന്നി ആ ന്റണി എന്നിവർ പ്രസംഗിച്ചു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-10-25 11:10:00
Keywordsതറയി
Created Date2025-10-25 11:11:11