category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലെയോ പതിനാലാമൻ പാപ്പയുടെ പ്രഥമ അപ്പസ്തോലിക സന്ദർശനം നവംബർ 27നു ആരംഭിക്കും
Contentറോം: എക്യുമെനിക്കൽ കൗൺസിലിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് പുരാതന നിഖ്യയിലെ ഇസ്‌നിക്കിലേക്കുള്ള സന്ദർശനം ഉൾപ്പെടെ, തുർക്കിയിലേക്കും, ലെബനോനിലേക്കുമുള്ള പാപ്പയുടെ ആദ്യ അപ്പസ്തോലിക യാത്ര പ്രഖ്യാപിച്ചു. നവംബർ ഇരുപത്തിയേഴുമുതൽ ഡിസംബർ രണ്ടാം തീയതി വരെയാണ് സന്ദർശന ദിനങ്ങൾ. സഭയുടെ സുവർണ്ണചരിത്രത്തിന്റെ ഭാഗമായ നിഖ്യ എക്യൂമെനിക്കൽ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് തുർക്കിയിലേക്കും, തുടർന്ന്, യുദ്ധവും പ്രതിസന്ധികളും നിറഞ്ഞ ലെബനോനിലേക്കും, പരിശുദ്ധ പിതാവ് തന്റെ ആദ്യ അപ്പസ്തോലിക സന്ദർശനം നടത്തുക. ഇത് സംബന്ധിച്ച വിവരങ്ങൾ ഇന്നലെ ഒക്ടോബർ ഏഴാം തീയതി വത്തിക്കാൻ വാർത്താ കാര്യാലയമാണ് പ്രസിദ്ധീകരിച്ചത്. സന്ദർശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും, വാർത്താകാര്യാലയത്തിന്റെ ഡയറക്ടർ മത്തേയോ ബ്രൂണി അറിയിച്ചു. രാഷ്ട്രത്തലവന്റെയും, രാജ്യത്തെ സഭാ അധികാരികളുടെയും ക്ഷണം സ്വീകരിച്ച്, ലെയോ പതിനാലാമൻ പാപ്പാ നവംബർ 27 മുതൽ 30 വരെ തുർക്കിയിലേക്ക് അപ്പസ്തോലിക യാത്ര നടത്തുമെന്നു വത്തിക്കാൻ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഒന്നാം നിഖ്യ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് ഇസ്‌നിക്കിലേക്ക് തീർത്ഥാടനം നടത്തും. തുടർന്ന്, രാഷ്ട്രത്തലവന്റെയും ലെബനോനിലെ സഭാധികാരികളുടെയും ക്ഷണം സ്വീകരിച്ച് , പരിശുദ്ധ പിതാവ് നവംബർ 30 മുതൽ ഡിസംബർ 2 വരെ രാജ്യത്തേക്ക് അപ്പസ്തോലിക യാത്ര നടത്തുമെന്നും വത്തിക്കാൻ വ്യക്തമാക്കി. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-10-08 13:46:00
Keywordsപാപ്പ
Created Date2025-10-08 13:47:04