Contents
Displaying 25401-25410 of 26062 results.
Content:
25857
Category: 18
Sub Category:
Heading: ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്; കത്തോലിക്ക കോൺഗ്രസ് ഹൈക്കോടതിയിൽ
Content: കൊച്ചി: ക്രൈസ്തവ ന്യൂനപക്ഷ പിന്നാക്കാവസ്ഥയെക്കുറിച്ച് ജസ്റ്റീസ് ജെ. ബി. കോശി സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നു സഭയും സമുദായവും നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണു കത്തോലിക്ക കോൺഗ്രസ് നിയമനടപടികളിലേക്കു കടക്കുന്നതെന്ന് പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു. കമ്മീഷൻ റിപ്പോർട്ടിൻ്റെ പകർപ്പ് നൽകാൻ വിവരാവകാശ നിയമപ്രകാരം വിവിധ തലങ്ങളിൽ അപേക്ഷ കൊടുത്തിരുന്നു. എന്നാൽ തരാൻ സാധ്യമല്ലെന്ന മറുപടിയാണു ലഭിച്ചത്. മൂന്നു വർഷത്തോളമായി മന്ത്രിസഭയുടെ പരിഗണനയിലിരിക്കുന്നുവെന്നു പറഞ്ഞാണ് സംസ്ഥാന വിവരാവകാശ കമ്മീ ഷണർ വിവരങ്ങൾ നിഷേധിച്ചത്. റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകളെ അറിയിച്ചതായി പറയുന്ന സർക്കാർ, റിപ്പോർട്ടിൻ്റെ ഉള്ളടക്കം പൊതുജനങ്ങളിൽനിന്ന് മറച്ചുവയ്ക്കുന്നത് സംശയകരമാണ്. റിപ്പോർട്ടിൽ എന്താണെന്നറിയാതെ എങ്ങനെ നടപ്പിലാക്കാൻ സാധിക്കും. സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം. ഭരണപക്ഷവും പ്രതിപക്ഷ കക്ഷികളും എല്ലാം ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് വിഷയത്തിൽ തികഞ്ഞ അനാസ്ഥ യാണു കാണിക്കുന്നത്. ആരിൽനിന്നു മറയ്ക്കാനാണെന്നും എന്തിനാണ് ഭയപ്പെടുന്നതെന്നും രാഷ്ട്രീയ പാർട്ടികളും സർക്കാരും വ്യക്തമാക്കണം. സംഘടിതമായ ഗൂഢാലോചനയും നിസംഗതയും ഇതിനു പിന്നിലുണ്ടോയെന്നു സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒരുവിഭാഗം ജനങ്ങളോടുള്ള തികഞ്ഞ അവഗണനയും അവഹേളനവുമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2025-11-17-09:35:12.jpg
Keywords: കോശി

25858
Category: 1
Sub Category:
Heading: പാവങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദാരിദ്ര്യവും സാമൂഹിക അകൽച്ചയും അനുഭവിക്കുന്ന ആയിരത്തിമുന്നൂറിലധികം പേരോടൊപ്പം ഉച്ചഭക്ഷണം കഴിച്ച് ലെയോ പതിനാലാമൻ പാപ്പ. പാവങ്ങള്‍ക്കായുള്ള ആഗോള ദിനത്തോടനുബന്ധിച്ച് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിലാണ് വിരുന്നു ഒരുക്കിയിരിന്നത്. വിൻസെൻഷ്യൻ മിഷ്ണറിമാരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പാസ്ത വിഭവമായ ലസാഗ്ന, ബ്രെഡ് വിഭവങ്ങള്‍, ചിക്കൻ, പരമ്പരാഗത ഇറ്റാലിയൻ ഡെസേർട്ട് ബാബ എന്നിവ ഉച്ചഭക്ഷണത്തിനിടെ സന്നദ്ധ പ്രവര്‍ത്തകര്‍ വിളമ്പി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയായിരിന്നു വിരുന്നുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഒരുക്കിയിരിന്നത്. ഭക്ഷണം നൽകുക മാത്രമല്ല, ഓരോ അതിഥിക്കും സ്വാഗതത്തിന്റെയും പരിചരണത്തിന്റെയും അനുഭവം സൃഷ്ടിക്കുക എന്നതായിരിന്നു തങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. ഭക്ഷണത്തിനുശേഷം ഏറ്റവും ദുർബലരായവർക്കുള്ള നല്‍കിക്കൊണ്ടിരിക്കുന്ന സേവനത്തിന് വിൻസെൻഷ്യൻ കുടുംബത്തോട് പാപ്പ നന്ദി അറിയിച്ചു. ഇപ്പോൾ നമുക്ക് ലഭിക്കുന്ന ഈ ഉച്ചഭക്ഷണം ദൈവാനുഗ്രഹമാണെന്നും വിൻസെൻഷ്യൻ സമൂഹത്തിന്റെ വലിയ ഔദാര്യവും നൽകുന്നതാണെന്നും അവരോട് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും പാപ്പ പറഞ്ഞു. തന്റെ മുൻഗാമിയായ ഫ്രാന്‍സിസ് പാപ്പ സ്ഥാപിച്ച, ഒരു ദിവസം പാവങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞതിലുള്ള തന്റെ സന്തോഷവും പാപ്പ പങ്കുവെച്ചു. 2016-ലാണ് ദരിദ്രരോടുള്ള തന്റെ അനുകമ്പയുടെ പ്രതീകമായി ആഗോള ദരിദ്രര്‍ക്കായുള്ള ദിനം ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചത്. എല്ലാ വർഷവും ക്രിസ്തുവിന്റെ രാജത്വ തിരുനാളിന് ഒരാഴ്ച മുന്‍പാണ് ആചരണം നടക്കുന്നത്. റോമിലെ ദരിദ്രരെ വത്തിക്കാനിലേക്ക് തന്നോടൊപ്പം ഭക്ഷണം കഴിക്കാനും അവരുമായി സമയം ചെലവിടുവാനും പാപ്പ ഈ ദിവസം മാറ്റിവെക്കാറുണ്ട്. ചികിത്സ സഹായവും മറ്റും നല്‍കുന്നതും ആചരണത്തിന്റെ ഭാഗമാണ്. കഴിഞ്ഞ വർഷം, ഇതേ ദിനത്തില്‍ വത്തിക്കാന്‍ പോൾ ആറാമൻ ഹാളില്‍ ഏകദേശം 1300 പേര്‍ക്ക് ഒപ്പം ഫ്രാന്‍സിസ് പാപ്പ ഉച്ചഭക്ഷണം കഴിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-17-10:44:09.jpg
Keywords: ലെയോ

25859
Category: 1
Sub Category:
Heading: വ്യാജ മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനിൽ തടവിലാക്കിയ ക്രൈസ്തവ വിശ്വാസിയ്ക്കു ഒടുവില്‍ മോചനം
Content: ലാഹോര്‍: വ്യാജ മതനിന്ദ ആരോപണത്തിന്റെ മറവില്‍ പാക്കിസ്ഥാനില്‍ തടവ് അനുഭവിച്ച് വരികയായിരിന്ന ക്രൈസ്തവ വിശ്വാസിയ്ക്കു ഒടുവില്‍ മോചനം. 2023 ജൂണിൽ മതനിന്ദ ആരോപിച്ച് തടങ്കലിലാക്കിയ ഹാരൂൺ ഷെഹ്‌സാദ് എന്ന നാല്പത്തിയൊന്‍പതുകാരനാണ് ഒടുവില്‍ മോചനം ലഭിച്ചിരിക്കുന്നത്. വിശുദ്ധ പൗലോസ് കോറിന്തോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലെ വചനം ഉദ്ധരിച്ചുകൊണ്ട് ഹാരൂൺ ഷെഹ്‌സാദ്, ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് പാക്കിസ്ഥാനിലെ, സർഗോധയ്ക്കടുത്തുള്ള ഗ്രാമത്തിലെ ഇസ്ലാം മത വിശ്വാസിയായ ഒരാള്‍ രംഗത്ത് വന്നത്. ഇയാള്‍ മതനിന്ദ ആരോപണം ഉന്നയിച്ചതോടെ ക്രൈസ്തവ വിശ്വാസിയായ ഹാരൂൺ അറസ്റ്റിലാകുകയായിരിന്നു. നവംബർ 8 ന് സർഗോധ ജില്ലാ കോടതിയാണ് നീണ്ട വാദങ്ങള്‍ക്ക് ഒടുവില്‍ നിരപരാധിത്വം മനസിലാക്കി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. വിചാരണയുടെ തുടക്കം മുതൽ കാര്യത്തിന്റെ നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരുവാനും, ഹാരൂണിനെ സ്വതന്ത്രനാക്കുവാനും "ദി വോയ്‌സ്" എന്ന സംഘടനയുടെ നേതൃത്വത്തില്‍ കഠിനയത്നം നടത്തിയിരിന്നു. മോചന വാര്‍ത്ത അഭിഭാഷകയായ അനീക മരിയ ആന്റണി സ്ഥിരീകരിച്ചു. ആ മനുഷ്യന് തന്റെ കുടുംബത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്നും സംഘടനയ്ക്കു അതീവ സംതൃപ്തിയുണ്ടെന്നും അനീക പറഞ്ഞു. ഒരു ബൈബിൾ ഭാഗം പോസ്റ്റ് ചെയ്തതിന് മാത്രം ആ മനുഷ്യനും കുടുംബത്തിനും ഗുരുതരമായ കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നുവെന്നും ഇത് അന്യായമാണെന്നും, സംഘടന ചൂണ്ടിക്കാട്ടി. 2023 ജൂലൈ 11-ന് നടന്ന വാദം കേൾക്കലിൽ, ഏകദേശം 150 ഇസ്ലാമിക പുരോഹിതന്മാരും പ്രതിഷേധക്കാരും കോടതി പരിസരത്ത് തടിച്ചുകൂടിയിരിന്നതിനാല്‍ അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കാൻ ജഡ്ജിയ്ക്കു മേല്‍ സമ്മർദ്ധമുണ്ടായിരിന്നു. ഇതേ തുടര്‍ന്നാണ് ഹാരൂണിനെ ജയിലിലേക്ക് മാറ്റിയത്. തുടർന്ന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും, 2025 നവംബർ 8ന് കോടതി അന്തിമ വാദങ്ങൾ കേട്ട് ഹാരൂൺ ഷെഹ്‌സാദിനെ പൂർണ്ണമായി കുറ്റവിമുക്തനാക്കിയത്. അതേ സമയം തീവ്ര ഇസ്ലാം മത വിശ്വാസികളുടെ ഭീഷണി ഹാരൂണിനും കുടുംബത്തിനുമുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-17-13:08:59.jpg
Keywords: മതനിന്ദ

25860
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ പ്രദേശത്തിന്റെ അനിവാര്യ ഭാഗം: ജോര്‍ദാന്‍ രാജകുടുംബാംഗം ഹസ്സൻ ബിൻ തലാൽ
Content: അമ്മാൻ: പൗരസ്ത്യ ക്രൈസ്തവര്‍ പ്രദേശത്തിന്റെ അനിവാര്യ ഭാഗമാണെന്നു ജോർദാനിലെ പ്രമുഖ രാജ കുടുംബാംഗവും നിലവിലെ രാജാവായ അബ്ദുള്ള രണ്ടാമൻ രാജാവിന്റെ അമ്മാവനുമായ പ്രിൻസ് ഹസ്സൻ ബിൻ തലാൽ. പ്രദേശത്തിന്റെ ചരിത്രം, സംസ്കാരം, സ്വത്വം എന്നിവയുടെ അവിഭാജ്യവും ആധികാരികവുമായ ഘടകമാണ് ക്രൈസ്തവരെന്നും അദ്ദേഹം പറഞ്ഞു. ബസ്മാൻ അൽ-സഹേർ കൊട്ടാരത്തിൽ നടന്ന ഇന്റർനാഷണൽ പാർലമെന്ററി സൊസൈറ്റി ഓർത്തഡോക്സ് സമ്മേളനത്തിൽ പങ്കെടുക്കുന്ന സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹസ്സൻ രാജാവ് ഈ പരാമർശങ്ങൾ നടത്തിയത്. സമൂഹത്തിലെ വിവിധ ഘടകങ്ങൾ തമ്മിലുള്ള അർത്ഥവത്തായ സംഭാഷണം ഒരു തെരഞ്ഞെടുപ്പല്ല, മറിച്ച് സമാധാനവും സഹവർത്തിത്വവും സംരക്ഷിക്കുന്നതിനുള്ള അടിയന്തര ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പരസ്പര അംഗീകാരം, വ്യത്യാസങ്ങളോടുള്ള ബഹുമാനം, മനുഷ്യാന്തസ്സ് സംരക്ഷണം എന്നിവയിൽ നിന്നാണ് സുസ്ഥിര സമാധാനം ആരംഭിക്കുന്നതെന്ന് അദ്ദേഹം അടിവരയിട്ടു. നീതിയുടെ അഭാവവും അനീതിയുടെ തുടർച്ചയും തീവ്രവാദത്തിനും സാമൂഹിക വിഘടനത്തിനും വളക്കൂറുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൗൺസിൽ വൈസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഇയാദ് അൽ-തവാൽ, ഉള്‍പ്പെടെയുള്ളവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരിന്നു. മതാന്തര സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും, മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനും, മേഖലയിലെ സഹവർത്തിത്വത്തിന്റെ മൂല്യങ്ങൾ ഏകീകരിക്കുന്നതിനുമുള്ള വിഷയങ്ങളാണ് പരിപാടിയ്ക്കിടെ ചര്‍ച്ച ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ അപ്പസ്തോലിക് കൊട്ടാരത്തിൽ അബ്ദുള്ള രാജാവ് ലെയോ പാപ്പയെ സന്ദര്‍ശിച്ചിരിന്നു. ജോർദാനിലെ ക്രിസ്ത്യൻ സ്ഥലങ്ങൾ, പ്രത്യേകിച്ച് യേശുക്രിസ്തുവിന്റെ സ്നാന സ്ഥലം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-17-15:29:54.jpg
Keywords: ജോര്‍ദാ

25861
Category: 1
Sub Category:
Heading: പാവങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാനിലെ സൗജന്യ ചികിത്സാകേന്ദ്രം സന്ദർശിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഒരു പതിറ്റാണ്ടായി സമൂഹത്തിലെ പാവപ്പെട്ട ആളുകൾക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന വത്തിക്കാനിലെ മദർ ഓഫ് മേഴ്‌സി ക്ലിനിക്കില്‍ സന്ദര്‍ശനവുമായി ലെയോ പാപ്പ. വത്തിക്കാൻ ചത്വരത്തിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിന്റെ വിപുലീകരിക്കപ്പെട്ട സൗകര്യങ്ങളും, നേരിട്ടു കാണുവാന്‍ ലെയോ പാപ്പയെത്തി. നവംബർ പതിനാലാം തീയതിയായിരിന്നു സന്ദര്‍ശനം. മദർ ഓഫ് മേഴ്‌സി ക്ലിനിക്കിന്റെ വിപുലീകരിക്കപ്പെട്ട, സെന്റ് മാർട്ടിൻ ക്ലിനിക്ക്, ലെയോ പാപ്പയുടെ ആശീര്‍വാദത്തോടെയാണ് തുറന്നുനല്‍കിയത്. റോമിലെ ലാറ്ററൻ സർവ്വകലാശാലയിൽ അധ്യയന വർഷം ഉദ്‌ഘാടനം ചെയ്ത ശേഷം മടങ്ങവേയാണ്, പാപ്പാ ക്ലിനിക്കിൽ സന്ദർശനം നടത്തിയത്. ഭവനരഹിതർക്കുള്ള ഇടം, ബാർബർ ഷോപ്പ്, രേഖകളോ പണമോ ആരോഗ്യ സംരക്ഷണ സംവിധാനത്തിലേക്കുള്ള പ്രവേശനമോ ഇല്ലാത്തവർക്ക് പരിചരണം നൽകണമെന്ന് ഫ്രാൻസിസ് പാപ്പാ നിഷ്‌കർഷിച്ച ക്ലിനിക്ക് എന്നീ ഇടങ്ങളിലും ലെയോ പാപ്പ സന്ദര്‍ശനം നടത്തി. പാപ്പയുടെ വരവിനെ പറ്റി മുൻകൂട്ടിയുള്ള അറിയിപ്പുകൾ നൽകാതിരുന്നതിനാൽ, എട്ട് ഡോക്ടർമാരും നാല് നഴ്‌സുമാരും രണ്ട് സന്നദ്ധപ്രവർത്തകരും മാത്രമായിരുന്നു ക്ലിനിക്കിൽ ഉണ്ടായിരുന്നത്. വത്തിക്കാൻ ഗവർണറേറ്റിനോട് ചേർന്നാണ്, ദാനധർമ്മ പ്രവർത്തന ഡിക്കാസ്റ്ററി പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഇക്കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. ക്ലിനിക്കിൽ സേവനം ചെയ്യുന്നവർക്കും, ഇതിനായി ശാരീരികമായി അധ്വാനിച്ചവർക്കും പാപ്പ പ്രത്യേകം നന്ദിയർപ്പിച്ചു. മാനസികാരോഗ്യ വിദഗ്ധരുടെ സേവനവും ക്ലിനിക്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും പുതിയ റേഡിയോളജി സേവനവും സജ്ജീകരിച്ചിട്ടുണ്ട്. ന്യുമോണിയ, അസ്ഥി ഒടിവുകൾ, ട്യൂമറുകൾ, വൃക്കയിലെ കല്ലുകൾ, കുടൽ പ്രശ്നങ്ങള്‍ തുടങ്ങീ വിവിധ രോഗങ്ങള്‍ നേരിടുന്ന ദാരിദ്ര്യത്തിൽ ജീവിക്കുന്നവർക്ക് കൃത്യമായ രോഗനിർണയം നടത്താൻ ക്ലിനിക്ക് സഹായകരമാകുമെന്നാണ് വത്തിക്കാന്റെ പ്രതീക്ഷ. പ്രതിമാസം ഏകദേശം രണ്ടായിരം ആളുകൾക്ക് മേൽ ഈ ക്ലിനിക്കിന്റെ സേവനം ലഭിക്കുന്നുണ്ടെന്ന വാർത്ത പരിശുദ്ധ പിതാവിനെ സന്തുഷ്ടനാക്കിയെന്നും കർദ്ദിനാൾ പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-17-18:36:11.jpg
Keywords: പാപ്പ

25862
Category: 1
Sub Category:
Heading: യൂറോപ്പില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു; പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്
Content: വിയന്ന: യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങളില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായി വിയന്ന ആസ്ഥാനമായുള്ള "ഒബ്സർവേറ്ററി ഓൺ ഇന്റോളറൻസ് ആൻഡ് ഡിസ്ക്രിമിനേഷൻ എഗൈൻസ്റ്റ് ക്രിസ്ത്യാനിസ് ഇൻ യൂറോപ്പ്" (OIDAC EUROPE) സംഘടനയുടെ റിപ്പോര്‍ട്ട്. 2024-ൽ യൂറോപ്പിലുടനീളം 2211 ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 94 പള്ളികൾക്ക് നേരെയുള്ള തീവയ്പ്പ് ആക്രമണങ്ങളും ഉൾപ്പെടുന്നു. 2023-ൽ രേഖപ്പെടുത്തിയ ആക്രമണങ്ങളുടെ ഇരട്ടിയാണിത്. ക്രൈസ്തവര്‍ക്ക് നേരെ 274 വ്യക്തിപരമായ ആക്രമണങ്ങളും 76 വയസ്സുള്ള ഒരു സ്പാനിഷ് സന്യാസിയുടെ കൊലപാതകവും ഇതിൽ ഉൾപ്പെട്ടതായി തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ ഔദ്യോഗിക പ്രകാശനം നാളെ നവംബർ 18 ചൊവ്വാഴ്ച യൂറോപ്യൻ പാർലമെന്റില്‍ നടക്കും. ഔദ്യോഗിക പോലീസ് കണക്കുകൾ, ഓഫീസ് ഫോർ ഡെമോക്രാറ്റിക് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് സംഘടനയുടെ സ്ഥിതിവിവരക്കണക്കുകൾ, കേസ് ഡോക്യുമെന്റേഷൻ എന്നിവ ഉപയോഗിച്ചാണ് സംഘടന റിപ്പോർട്ട് തയ്യാറാക്കിയത്. ക്രൈസ്തവ ദേവാലയങ്ങളെയും മറ്റ് ക്രിസ്ത്യൻ സ്ഥലങ്ങളെയും ലക്ഷ്യംവെച്ചു ആകെ 94 തീവെപ്പ് സംഭവങ്ങളാണ് അരങ്ങേറിയത്. അതിൽ മൂന്നിലൊന്ന് ആക്രമണങ്ങളും ജർമ്മനിയിലാണ്. ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, സ്പെയിൻ, ഓസ്ട്രിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ക്രിസ്ത്യൻ വിരുദ്ധ ആക്രമണ സംഭവങ്ങൾ രേഖപ്പെടുത്തിയത്. 2024 നവംബറിൽ സ്പെയിനിൽ 76 വയസ്സുള്ള ഒരു സന്യാസിയെ കൊലപ്പെടുത്തിയതും 2024 സെപ്റ്റംബറിൽ ഫ്രാൻസിലെ സെന്റ്-ഒമറിൽ ചരിത്രപ്രസിദ്ധമായ പള്ളി തീവെച്ച് നശിപ്പിക്കപ്പെട്ടതും ഉൾപ്പെടെ നിരവധി ഗുരുതരമായ കേസുകളാണ് റിപ്പോർട്ടില്‍ സംഘടന ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-17-20:31:23.jpg
Keywords: യൂറോപ്പ

25863
Category: 1
Sub Category:
Heading: തമിഴ്നാട് സ്വദേശിയായ വൈദികന്‍ കനേഡിയന്‍ അതിരൂപതയുടെ നിയുക്ത ആർച്ച് ബിഷപ്പ്
Content: ഒന്‍റാരിയോ: കാനഡയിലെ കീവാറ്റിൻ-ലെ പാസിന്റെ പുതിയ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പായി ഇന്ത്യൻ വൈദികനായ ഫാ. സുസായ് ജെസുവിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. മിഷ്ണറി ഒബ്ലേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസ സമൂഹാംഗമായ അദ്ദേഹം നിലവിൽ എഡ്മണ്ടണിലെ മെട്രോപൊളിറ്റൻ അതിരൂപതയിലെ സേക്രഡ് ഹാർട്ട് ഓഫ് ദി ഫസ്റ്റ് പീപ്പിൾസിന്റെ പ്രോവിൻഷ്യൽ കൗൺസിലറായും ഇടവക വികാരിയായും സേവനമനുഷ്ഠിച്ചു വരികയായിരിന്നു. 1971 മെയ് 17ന് തമിഴ്നാട്ടിലെ തീരദേശ ജില്ലയായ നാഗപട്ടണം പുഷ്പവനത്തിലാണ് നിയുക്ത മെത്രാനായ സൂസായ് ജെസുവിന്റെ ജനനം. ബാംഗ്ലൂരിലെ ധർമ്മാരാം വിദ്യാ ക്ഷേത്രത്തിൽ തത്ത്വചിന്തയും അഷ്ടയിലെ ക്രിസ്റ്റ് പ്രേമാലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയിൽ ദൈവശാസ്ത്രവും പഠിച്ചു. പിന്നീട് ഒട്ടാവയിലെ സെന്റ് പോൾ യൂണിവേഴ്സിറ്റിയിൽ നിന്ന് പാസ്റ്ററൽ കൗൺസിലിംഗിൽ ബിരുദാനന്തര ബിരുദം നേടി. 2000 ജൂലൈ 27ന് പൗരോഹിത്യം സ്വീകരിച്ചു. മധ്യപ്രദേശിലെ ബാലഘട്ട്, വടക്കേ ഇന്ത്യയിലെ സുരള കപ്പ, തമിഴ്‌നാട്ടിലെ കൊമ്പാടിമധുരൈ, സാൻഡി ബേയിലെ പെലിക്കൻ നാരോസ് തുടങ്ങീ വിവിധ ഇടവകകളില്‍ സേവനം ചെയ്തു. 2017 മുതൽ, എഡ്മണ്ടണിലെ സേക്രഡ് ഹാർട്ട് ഓഫ് ദി ഫസ്റ്റ് പീപ്പിൾസ് ഇടവക വികാരിയായും സേവനമനുഷ്ഠിച്ചു. കാനഡയിലേക്ക് തന്നെ കൊണ്ടുവന്ന ഒബ്ലേറ്റു സമൂഹത്തോട് നന്ദിയുള്ളവനാണെന്നും പുതിയ നിയമനത്തില്‍ സന്തോഷമുണ്ടെന്നും ഫാ. സുസായ് ജെസു പ്രതികരിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-18-10:59:50.jpg
Keywords: കാനഡ

25864
Category: 1
Sub Category:
Heading: അടിച്ചമർത്തപ്പെടുമ്പോൾ സത്യത്തിനു സാക്ഷ്യം വഹിക്കുകയാണ്: പീഡിത ക്രൈസ്തവരെ അനുസ്മരിച്ച് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ക്രിസ്ത്യാനികൾ വിവേചനവും പീഡനവും അനുഭവിക്കുന്നുണ്ടെന്നും അടിച്ചമർത്തപ്പെടുമ്പോൾ അവര്‍ സത്യത്തിനു സാക്ഷ്യം വഹിക്കുകയാണെന്നും ലെയോ പാപ്പ. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയ തീർത്ഥാടകര്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ബംഗ്ലാദേശ്, നൈജീരിയ, മൊസാംബിക്, സുഡാൻ തുടങ്ങിയ രാജ്യങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെന്നും അവിടെ നിന്ന് സമൂഹങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകൾ നാം പലപ്പോഴും കേൾക്കാറുണ്ടെന്നും പാപ്പ ചൂണ്ടിക്കാട്ടി. വാസ്തവത്തിൽ ക്രിസ്തു രണ്ടുതവണ, തന്റെ നാമത്തെ പ്രതി അനേകർ പീഡനം അനുഭവിക്കുമെന്ന് സ്ഥിരീകരിക്കുന്നുണ്ട്. ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് ആയുധങ്ങളിലൂടെയും മോശമായി പെരുമാറുന്നതിലൂടെയും മാത്രമല്ല, വാക്കുകൾ കൊണ്ടും - നുണകളിലൂടെയും പ്രത്യയശാസ്ത്രപരമായ കൃത്രിമത്വത്തിലൂടെയും പീഡിപ്പിക്കുന്നു. പ്രത്യേകിച്ചും ശാരീരികവും ധാർമ്മികവുമായ തിന്മകളാൽ നാം അടിച്ചമർത്തപ്പെടുമ്പോൾ, ലോകത്തെ രക്ഷിക്കുന്ന സത്യത്തിലേക്കും, അടിച്ചമർത്തലിൽ നിന്ന് ജനങ്ങളെ വീണ്ടെടുക്കുന്ന നീതിയിലേക്കും, എല്ലാവർക്കും സമാധാനത്തിലേക്കുള്ള വഴി കാട്ടുന്ന പ്രത്യാശയിലേക്കും സാക്ഷ്യം വഹിക്കാൻ നാം വിളിക്കപ്പെടുന്നു. പ്രിയ സുഹൃത്തുക്കളെ, സഭയുടെ ചരിത്രത്തിലുടനീളം, വീണ്ടെടുപ്പിന്റെ അടയാളമായി അക്രമത്തെപ്പോലും രൂപാന്തരപ്പെടുത്താൻ ദൈവകൃപയ്ക്ക് കഴിയുമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നത് രക്തസാക്ഷികളാണ്. അതുകൊണ്ട്, യേശുവിന്റെ നാമത്തിനുവേണ്ടി കഷ്ടപ്പാടുകൾ സഹിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാരോടൊപ്പം ചേരുമ്പോൾ, ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ അർത്ഥന നമുക്ക് ആത്മവിശ്വാസത്തോടെ തേടാം. എല്ലാ പരീക്ഷണങ്ങളിലും പ്രയാസങ്ങളിലും പരിശുദ്ധ കന്യകാമറിയം നമ്മെ ആശ്വസിപ്പിക്കുകയും നിലനിർത്തുകയും ചെയ്യട്ടെയെന്നും പാപ്പ പറഞ്ഞു. കോംഗോയിലും യുക്രൈനിലും സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളിൽ ലെയോ മാർപാപ്പ ഖേദം പ്രകടിപ്പിച്ചു. യുക്രൈന്‍ സമൂഹത്തോടുള്ള തന്റെ അടുപ്പം പ്രകടിപ്പിച്ച പാപ്പ അവിടെ നീതിയും ശാശ്വതവുമായ സമാധാനവും സംജാതമാകാന്‍ പ്രാർത്ഥിക്കാനും ആഹ്വാനം ചെയ്തു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-18-12:50:37.jpg
Keywords: പീഡിത

25865
Category: 1
Sub Category:
Heading: "കുമ്പസാരക്കൂട്ടിലെ നായകൻ" വാഴ്ത്തപ്പെട്ട പദവിയില്‍
Content: റോം: കുമ്പസാര ശുശ്രൂഷയ്ക്കും ആത്മീയ മാർഗനിർദേശത്തിനുമായി ജീവിതം സമർപ്പിച്ച ഇറ്റാലിയന്‍ വൈദികന്‍ ഫാ. കാർമെലോ ഡി പാൽമ വാഴ്ത്തപ്പെട്ട പദവിയില്‍. ഇറ്റലിയിലെ ബാരിയിലെ സെന്റ് സ്കോളാസ്റ്റിക്കയിലെ വിശ്വാസികളുടെയും, വൈദികരുടെയും, സെമിനാരി വിദ്യാർത്ഥികളുടെയും, ബെനഡിക്റ്റൈൻ കന്യാസ്ത്രീകളുടെയും കുമ്പസാര ശുശ്രൂഷയ്ക്കും ആത്മീയ മാർഗനിർദേശത്തിനുമായി ജീവിതം പൂര്‍ണ്ണമായി ഉഴിഞ്ഞുവെച്ച രൂപതാ വൈദികനായിരിന്നു ഫാ. കാർമെലോ. വൈദികന്റെ സാക്ഷ്യം ദൈവത്തിന്റെ വിശുദ്ധ ജനത്തിന്റെ സേവനത്തിനായി പൂർണ്ണഹൃദയത്തോടെ സമർപ്പിക്കാൻ വൈദികരെ പ്രോത്സാഹിപ്പിക്കട്ടെയെന്ന് ലെയോ പാപ്പ ഞായറാഴ്ച പറഞ്ഞിരിന്നു. നവംബർ 15 ശനിയാഴ്ച, ഇറ്റലിയിലെ ബാരി നഗരത്തിൽ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെ "കുമ്പസാരക്കൂട്ടിലെ നായകൻ" എന്നറിയപ്പെടുന്ന ഫാ. കാർമെലോ ഡി പാൽമയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയായിരിന്നു. രാവും പകലുമില്ലാതെ കുമ്പസാരത്തിനും ആത്മീയ സഹായത്തിനും ജീവിതം സമർപ്പിച്ച അദ്ദേഹം 1961-ലാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമരാരോ മുഖ്യകാര്‍മ്മികനായ ദിവ്യബലി മധ്യേയാണ് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം നടന്നത്. #{blue->none->b->ആരായിരിന്നു ഫാ. കാർമെലോ ഡി പാൽമ? }# 1876 ജനുവരി 27 ന് ബാരിയിലാണ് അദ്ദേഹം ജനിച്ചത്. മാതാപിതാക്കളുടെ വിയോഗശേഷം അനാഥനായ അദ്ദേഹം പത്താം വയസ്സിൽ സ്വന്തം നാട്ടിലെ സെമിനാരിയിൽ ചേർന്നു. 1898-ൽ നേപ്പിൾസിൽ വൈദികനായി നിയമിതനായി. 1900 ജൂൺ 17ന്, ബാരിയിലെ സെന്റ് നിക്കോളാസിന്റെ ബസിലിക്കയുടെ ചാപ്ലെയിനായി നിയമിതനായ അദ്ദേഹം, അവിടെ വിശുദ്ധ കുർബാന അർപ്പിച്ചും, അനേകരെ കുമ്പസാരിപ്പിച്ചും വിവിധ ഇടവക സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചും സേവനമനുഷ്ഠിച്ചു. പിന്നീട്, പരിശുദ്ധ സിംഹാസനത്തിന്റെ കൽപ്പന പ്രകാരം ബസിലിക്ക ഡൊമിനിക്കൻ വൈദികരെ ഏൽപ്പിച്ചു. വൈകാതെ ബാരിയിലെ സാന്താ എസ്കോളാസ്റ്റിക്കയിലെ ബെനഡിക്റ്റൈൻ കന്യാസ്ത്രീകളുടെയും സെന്റ് ബെനഡിക്റ്റിന്റെ ഒബ്ലേറ്റുകളുടെയും ആത്മീയ ഡയറക്ടറായി ഫാ. കാർമെലോയെ നിയമിച്ചു. ഈ സമയത്ത്, വൈദികര്‍ക്കും സെമിനാരി വിദ്യാർത്ഥികൾക്കും സന്യസ്തര്‍ക്കും അദ്ദേഹം ആത്മീയ മാർഗനിർദേശങ്ങള്‍ നൽകി. അനേകര്‍ക്ക് കുമ്പസാര കൂദാശയുടെ ആത്മീയ ഫലങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. വിട്ടുമാറാത്ത വൻകുടൽ പുണ്ണ്, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, കാഴ്ചശക്തി നഷ്ടപ്പെടൽ എന്നിവയെ തുടര്‍ന്നു അദ്ദേഹത്തിന്റെ ആരോഗ്യം വഷളായി. അസുഖം കാരണം, അദ്ദേഹം തന്റെ മുറിയിലാണ് ബലിയര്‍പ്പണം തുടര്‍ന്നിരിന്നത്. ആരോഗ്യം പ്രതിസന്ധിയിലായപ്പോഴും കുമ്പസാരം കേൾക്കുന്നതും റൂമില്‍ തുടർന്നു. 1961 ഫെബ്രുവരിയിൽ, അദ്ദേഹം അവസാനമായി പരസ്യമായി കുർബാന അർപ്പിച്ചു. 1961 ഓഗസ്റ്റ് 24ന് അദ്ദേഹം നിത്യ സമ്മാനത്തിന് വിളിക്കപ്പെട്ടു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-18-14:53:26.jpg
Keywords: കുമ്പസാര

25866
Category: 1
Sub Category:
Heading: റവ. ഫാ. ജോളി വടക്കൻ ഗള്‍ഫ് നാടുകളിലെ സീറോ മലബാർ അപ്പസ്‌തോലിക് വിസിറ്റർ
Content: കാക്കനാട്: ഗൾഫുനാടുകളിലെ സീറോ മലബാർ വിശ്വാസികൾക്കുവേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്ററായി ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. ജോളി വടക്കനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. ഇതു സംബന്ധിച്ചു വത്തിക്കാനിൽനിന്നുള്ള അറിയിപ്പു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനു ഭാരതത്തിലെ അപ്പസ്തോലിക് ന്യൂൺഷ്യാ ആർച്ചു ബിഷപ്പ് ലെയോപോൾദോ ജിറേല്ലിവഴി ലഭിച്ചു. ഗൾഫുനാടുകളിൽ സീറോമല ബാർ വിശ്വാസികൾക്കുവേണ്ടിയുള്ള അജപാലനസംവിധാനങ്ങൾ രൂപപ്പെടുത്തു ന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാനും കർമപദ്ധതി തയ്യാറാക്കാനുമാണ് അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചിരിക്കുന്നത്. അറേബ്യൻ ഉപദീപിലെ രണ്ട് അപ്പസ്തോലിക് വികാരിയാത്തുകളുടെ അധ്യക്ഷന്മാരുമായുള്ള ഐക്യത്തിലും സഹകരണത്തിലുമായിരിക്കും അപ്പസ്തോലിക് വിസിറ്റർ പ്രവർത്തിക്കുന്നത്. തന്റെ ദൗത്യനിർവ്വഹണത്തിൻ്റെ എല്ലാ വിശദാംശങ്ങളും പരി. സിംഹാസനത്തെ അറിയിക്കണമെന്നും വിസിറ്ററോട് നിർദേശിച്ചിട്ടുണ്ട്. സീറോമലബാർ സഭ മുഴുവനും പ്രത്യേകിച്ചു ഗൾഫുനാടുകളിലെ സീറോമലബാർ വിശ്വാസിസമൂഹവും ഏറെനാളുകളായി കാത്തിരുന്ന ഒരു നിയമനമാണ് ഇപ്പോൾ വത്തിക്കാൻ നടത്തിയിരിക്കുന്നത്. മേജർ ആർച്ചുബിഷപ്പായി സ്ഥാനമേറ്റ അഭി വന്യ മാർ റാഫേൽ തട്ടിൽ പിതാവും പെർമനൻ്റ് സിനഡംഗങ്ങളും 2024 മെയ് 13 ന് ഫ്രാൻസിസ് മാർപാപ്പയെ ഔപചാരികമായി സന്ദർശിച്ചയവസരത്തിൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ചു പരിശുദ്ധ പിതാവു നടത്തിയ പ്രഖ്യാപനത്തിലൂടെ യാണ് ഗൾഫുനാടുകളിൽ സീറോമലബാർ സഭക്ക് അജപാലനാവകാശം ലഭിച്ചത്. അതിനെത്തുടർന്നു 2024 ഒക്ടോബർ 29-ാം തീയതി മേജർ ആർച്ചുബിഷപ്പു മാർ റാഫേൽ തട്ടിൽ പിതാവിന്റെയും ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാ വിന്റെയും മാർ ജോസഫ് പാംപ്ലാനി പിതാവിൻ്റെയും സാനിധ്യത്തിൽ, കർദിനാൾ പിയത്രോ പരോളിൻ പിതാവിൻ്റെ അദ്ധ്യക്ഷതയിൽ, സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിൽ നടത്തിയ ഉന്നതാധികാരയോഗത്തിലാണ് ഗൾഫുനാടുകളിൽ രൂപപ്പെടു ത്താനിരിക്കുന്ന അജപാലനസംവിധാനങ്ങളുടെ ആദ്യപടിയായി അപ്പസ്തോലിക് വിസിറ്ററെ നിയമിക്കാൻ തീരുമാനമായത്. അതിൻപ്രകാരം, വത്തിക്കാന്റെ നിർദ്ദേശമനുസരിച്ചു കഴിഞ്ഞ ജനുവരി മാസത്തിൽ സമ്മേളിച്ച മുപ്പത്തിമൂന്നാമതു മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം അപ്പസ്തോലിക് വിസിറ്റർ സ്ഥാനത്തേക്കു നിയമി ക്കപ്പെടാവുന്ന ഏതാനും പേരുകൾ തീരുമാനിച്ചു വത്തിക്കാനിൽ അറിയിക്കുകയും ചെയ്തിരുന്നു. ഈ നടപടികളുടെ പൂർത്തീകരണത്തിലാണ് ഇപ്പോൾ അപ്പസ്തോലിക് വിസിറ്റർ നിയമിതനായിരിക്കുന്നത്. 1965-ൽ തൃശ്ശൂർ ജില്ലയിലെ മാളയിൽ ജനിച്ച ഫാ. ജോളി വടക്കൻ പ്രാഥമിക സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം വൈദികപരിശീലനത്തിനായി തൃശ്ശൂർ രൂപതാ മൈനർ സെമിനാരിയിൽ ചേർന്നു. തത്ത്വശാസ്ത്ര, ദൈവശാസ്ത്രപഠനങ്ങൾ ആലുവാ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ പൂർത്തിയാക്കിയതി നുശേഷം 1989ൽ അന്നത്തെ ഇരിങ്ങാലക്കുട രൂപതാമെത്രാൻ മാർ ജെയിംസ് പഴയാറ്റിൽ പിതാവിൽനിന്നു വൈദികപട്ടം സ്വീകരിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ ഏതാനും ഇടവകകളിൽ ശുശ്രൂഷചെയ്‌തശേഷം ഫാ. ജോളി വടക്കൻ റോമിലെ സലേഷ്യൻ യൂണിവേഴ്‌സിറ്റിയിൽനിന്നു മീഡിയായിലും മതബോധനത്തിലും ലൈസൻഷ്യേറ്റ് ബിരുദം കരസ്ഥമാക്കി. രൂപതാ മീഡിയാ ഡയറക്‌ടർ, മതബോധന ഡയറക്ടർ, ബൈബിൾ അപ്പോസ്‌റ്റലേറ്റ് ഡയറക്‌ടർ, പാസ്റ്ററൽ സെന്റർ ഡയറക്ടർ തുടങ്ങിയ ഉത്തരവാദിത്തങ്ങൾക്കുപുറമേ വിവിധ ഇടവകകളിൽ വികാരിയായും അദ്ദേഹം ശുശ്രൂഷചെയ്‌തിട്ടുണ്ട്. 2013 മുതൽ 2019 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മാധ്യമ കമ്മിഷൻ സെക്രട്ടറിയായിരുന്നു. 2024 ജൂലൈ മുതൽ ഇരിങ്ങാലക്കുട രൂപതയുടെ സിഞ്ചെല്ലൂസായി സേവനം ചെയ്തുവരുമ്പോഴാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.
Image: /content_image/News/News-2025-11-18-17:39:41.jpg
Keywords: ഗള്‍ഫ