Contents

Displaying 25411-25420 of 26061 results.
Content: 25867
Category: 18
Sub Category:
Heading: നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികം; പാലാരിവട്ടം പിഒസിയിൽ സമ്മേളനം നടത്തി
Content: കൊച്ചി: ഭൗതിക അധികാരത്തിന്മേലുള്ള ദൈവിക ഇടപെടലാണു നിഖ്യാ സുനഹദോസെന്നു കെസിബിസി പ്രസിഡന്‍റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് ഇന്‍റര്‍ ചർച്ച് കൗൺസിൽ പാലാരിവട്ടം പിഒസിയിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയിലും സമൂഹത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളിൽ പരിശുദ്ധാത്മാവിൻ്റെ ഇടപെടൽ പ്രത്യാശ പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്റർ ചർച്ച് കൗൺസിൽ പ്രസിഡന്‍റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യപ്രഭാഷണം നടത്തി. റവ. ഡോ. എ. ജോൺ ഫിലിപ്പ് വിഷയാവതരണം നടത്തി. സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ഇന്‍റര്‍ ചർച്ച് കൗൺസിൽ സെക്രട്ടറി മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, മെത്രാപ്പോലീത്തമാരായ സിറിൾ മാർ ബസേലിയോസ്, ജോസഫ് മാർ ബർണബാസ്, യാക്കൂബ് മാർ ഐറേനിയോസ്, മാത്യൂസ് മാർ അപ്രേം, ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ബിഷപ്പ് കുര്യൻ പീറ്റർ, ഫാ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ, ഡോ. പ്രകാശ് പി. തോമസ്, ഫാ. സിറിൽ തോമസ് തയ്യിൽ, ഫാ. തോമസ് തറയിൽ, ഫാ. ജോർജ് മഠത്തിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2025-11-19-09:38:20.jpg
Keywords: പിഒസി
Content: 25868
Category: 18
Sub Category:
Heading: മലങ്കര സഭയിലെ നവ മെത്രാന്മാരുടെ മെത്രാഭിഷേകം ശനിയാഴ്ച
Content: തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയിൽ പുതുതായി നിയമിതരായിരിക്കുന്ന രണ്ടു മെത്രാന്മാരുടെ മെത്രാഭിഷേകം ശനിയാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ മോൺ. ഡോ. യൂഹാനോൻ കുറ്റിയിൽ റമ്പാനും യൂറോപ്പിലെ മലങ്കര കത്തോലിക്കാ സഭയുടെ അപ്പസ്തോലിക വിസിറ്റേറ്റർ മോൺ. ഡോ. കുരിയാക്കോസ് തടത്തിൽ റമ്പാനുമാണ് മെത്രാന്മാരായി അഭിഷിക്തരാകുന്നത്. രാവിലെ എട്ടിനു പ്രാരംഭ പ്രാർഥനകൾക്കുശേഷം സമൂഹബലി നടക്കും. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരിക്കും. കോട്ടയം ആർച്ച് ബിഷപ്പ് ഡോ. മാർ മാത്യു മൂലക്കാട്ട് വചനസന്ദേശം നൽകും.
Image: /content_image/India/India-2025-11-19-09:43:49.jpg
Keywords: മലങ്കര
Content: 25869
Category: 1
Sub Category:
Heading: ന്യൂയോര്‍ക്കില്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നവരുടെ എണ്ണത്തില്‍ മൂന്നിരട്ടിയോളം വര്‍ദ്ധനവ്
Content: ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രധാന നഗരമായ ന്യൂയോര്‍ക്കില്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നവരുടെ എണ്ണത്തില്‍ മൂന്നിരട്ടിയോളം വര്‍ദ്ധനവെന്ന് പുതിയ റിപ്പോര്‍ട്ട്. ന്യൂയോർക്ക് നിവാസികളുടെ എണ്ണം വർദ്ധിച്ചുവരുന്നതായും, അതേ സമയം തന്നെ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നും റിപ്പോർട്ടുണ്ട്. ന്യൂയോർക്ക് നഗരത്തിലെ ഒന്നിലധികം കത്തോലിക്ക ദേവാലയങ്ങളില്‍ ഓർഡർ ഓഫ് ക്രിസ്ത്യൻ ഇനിഷ്യേഷൻ ഓഫ് അഡൽറ്റ്സ് (OCIA) വഴി കത്തോലിക്ക വിശ്വാസികളാകാന്‍ രജിസ്റ്റർ ചെയ്യുന്ന മുതിർന്നവരുടെ എണ്ണം വർഷം തോറും മൂന്നിരട്ടിയോളമായി ഉയര്‍ന്നതായി പ്രമുഖ മാധ്യമമായ 'ന്യൂയോർക്ക് പോസ്റ്റ്' പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രീൻവിച്ച് വില്ലേജിലെ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ മാത്രം, കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് വേണ്ടിയുള്ള ഓ‌സി‌ഐ‌എയില്‍ പങ്കുചേരുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയായി വർദ്ധിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം 130 പേരാണ് ഈ ദേവാലയത്തില്‍ മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപ്പർ ഈസ്റ്റ് സൈഡിലുള്ള സെന്റ് വിൻസെന്റ് ഫെറര്‍ ദേവാലയത്തിലെ എണ്ണം ഇരട്ടിയായി ഉയര്‍ന്നു. ഏകദേശം 90 പേരാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സെന്റ് പാട്രിക്സ് ഓൾഡ് കത്തീഡ്രൽ ബസിലിക്കയിലും കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നവരുടെ എണ്ണം ഏകദേശം നൂറായി ഉയർന്നിട്ടുണ്ട്. അടിയുറച്ച ക്രൈസ്തവ വിശ്വാസിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറുമായ ചാർളി കിര്‍ക്ക് സെപ്റ്റംബർ 10ന് കൊല്ലപ്പെട്ട സംഭവം ക്രിസ്തീയ വിശ്വാസത്തിലേക്ക് അനേകര്‍ ചേക്കേറുന്നതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ, ദൈവവിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവിധ വേദികളില്‍ ചാര്‍ലി തുറന്നു സംസാരിച്ചിരുന്നു. ന്യൂയോര്‍ക്കിന് പുറമെ അമേരിക്കയില്‍ ഉടനീളം ക്രൈസ്തവ വിശ്വാസം വർദ്ധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കത്തോലിക്ക മാധ്യമമായ നാഷണൽ കാത്തലിക് രജിസ്റ്റർ, അമേരിക്കയിലെ വിവിധ രൂപതകളില്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിനെ കുറിച്ച് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-19-11:36:34.jpg
Keywords: ന്യൂയോ
Content: 25870
Category: 18
Sub Category:
Heading: മുഖ്യമന്ത്രിയ്ക്കെതിരെ ഭീഷണി മുഴക്കിയ ടീന ജോസ് കത്തോലിക്ക സന്യാസിനിയല്ല
Content: കൊച്ചി: രാജീവ് ഗാന്ധിയെ കൊന്നതുപോലെ കേരള മുഖ്യമന്ത്രിയെയും ബോംബെറിഞ്ഞു കൊല്ലണമെന്ന്‌ ഫേസ്ബുക്കില്‍ കമന്റിട്ട ടീന ജോസ് കത്തോലിക്ക സന്യാസിനിയാണെന്ന് വ്യാജ പ്രചരണം. സി‌എം‌സി സന്യാസിനീ സമൂഹത്തിലെ മുൻ അംഗമായിരുന്നു ടീന ജോസെന്നും ഇവരുടെ സന്യാസ സമൂഹത്തിലെ അംഗത്വം സഭയുടെ കാനോനിക നടപടിക്രമങ്ങൾക്ക് വിധേയപ്പെട്ട് 04/04/2009 തീയതി മുതല്‍ ഒഴിവാക്കിയതാണെന്നും എറണാകുളം വിമല പ്രോവിന്‍സ് വ്യക്തമാക്കി. കാനോനിക നടപടിക്രമങ്ങൾക്ക് വിധേയപ്പെട്ട് സന്യാസ സമൂഹത്തിലെ അംഗം നഷ്ട്ടപ്പെട്ട അന്നു മുതൽ സന്യാസ വസ്ത്രം ധരിക്കുവാൻ ടീന ജോസിന് നിയമപരമായി അനുവാദമോ അവകാശമോ ഇല്ലാത്തതാണെന്നും ടീന ജോസ് ചെയ്യുന്ന കാര്യങ്ങൾ പൂർണമായും അവരുടെ തീരുമാനത്തിലും ഉത്തരവാദിത്വത്തിലും മാത്രമാണെന്നും ഇതില്‍ സന്യാസിനി സമൂഹത്തിന് യാതൊരു പങ്കുമില്ലെന്നും വിമല പ്രോവിന്‍സ് പി‌ആര്‍‌ഓ ബിസ്മി പോള്‍ വ്യക്തമാക്കി.
Image: /content_image/India/India-2025-11-19-13:39:31.jpg
Keywords: ടീന, വ്യാജ
Content: 25871
Category: 1
Sub Category:
Heading: റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനാരോഹിതനായി
Content: ബ്ലാജ്: കത്തോലിക്ക സഭയുമായി ഐക്യത്തിലുള്ള പൗരസ്ത്യ സഭകളിലൊന്നായ റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് ക്ലോഡിയു-ലൂസിയൻ പോപ്പിന്റെ സ്ഥാനാരോഹണം നടന്നു. ബ്ലാജ് കത്തീഡ്രലിൽ ശനിയാഴ്ച്ച നടന്ന സ്ഥാനാരോഹണ ചടങ്ങിൽ പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ ക്ലൗദിയോ ഗുജറോത്തി പങ്കെടുത്തു. ഗ്രീക്ക് കത്തോലിക്കാ സഭ, ഒരു പൗരസ്ത്യ സഭയെന്ന നിലയിലും പാപ്പയുമായി കൂട്ടായ്മയിലുള്ള സഭയെന്ന നിലയിലും ആഗോളസഭയുടെ അഭിമാനവും പ്രതീക്ഷയുമാണെന്ന് കർദിനാൾ ക്ലൗദിയോ ഗുജറോത്തി പറഞ്ഞു. സ്ഥാനാരോഹണ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കവേയാണ് കർദ്ദിനാൾ ഇക്കാര്യങ്ങൾ പരാമർശിച്ചത്. പൗരസ്ത്യ സഭകളുടെ സുഗമമായ നടത്തിപ്പിനും, വിശ്വാസികളുടെ ആവശ്യങ്ങൾക്കും ഉതകും വിധം എന്തെല്ലാം കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും എന്നതിനെ സംബന്ധിച്ച് ഡിക്കാസ്റ്ററി കൂടുതൽ പഠനങ്ങൾ നടത്തുകയാണെന്നു പറഞ്ഞ അദ്ദേഹം, ലെയോ പതിനാലാമൻ പാപ്പായുടെ അനുഗ്രഹാശ്ശിസുകളും അറിയിച്ചു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഇരുണ്ട വർഷങ്ങൾക്ക് ശേഷം റോമുമായി ഐക്യപ്പെട്ട റൊമാനിയൻ ഗ്രീക്ക് - കത്തോലിക്കാ സഭയുടെ മുന്‍ തലവനായിരിന്ന, കർദ്ദിനാൾ ലൂസിയൻ മുറേസന്റെ ജീവിതം ചടങ്ങിൽ അനുസ്മരിക്കപ്പെട്ടു. റൊമാനിയ, അമേരിക്ക, കാനഡ തുടങ്ങീയ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയില്‍ അഞ്ചുലക്ഷത്തോളം വിശ്വാസികളാണുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-19-14:38:51.jpg
Keywords: റൊമാനി
Content: 25872
Category: 18
Sub Category:
Heading: കെ‌സി‌ബി‌സിയുടെ വിലങ്ങാട് പുനരധിവാസ പദ്ധതി; ആറു വീടുകളുടെ വെഞ്ചരിപ്പ് നടത്തി
Content: വിലങ്ങാട്: കെസിബിസി വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയുടെ സഹായത്താൽ സിഒഡി താമരശേരി നിർമിച്ച ആറു വീടുകളുടെ വെഞ്ചരിപ്പ് നടത്തി. ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ, താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ എന്നിവർ നേത്യത്വം നൽകി. മരുതോങ്കരയിൽ രാവിലെയായിരുന്നു വെഞ്ചരിപ്പു ചടങ്ങ്. ഉച്ചയ്ക്ക് 1.45ന് വിലങ്ങാട്, വൈകുന്നേരം 5.45ന് ഇരിട്ടി എന്നിവിടങ്ങളിൽ വെഞ്ചരിപ്പ് നടന്നു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും നാട്ടുകാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. കെഎസ്എസ്എഫ് ഡയറക്‌ടർ ഫാ. ജേക്കബ് മാവുങ്കൽ, താമരശേരി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ, ഇരിങ്ങാലക്കുട രൂപത വി കാരി ജനറാൾ മോൺ. ജോളി വടക്കൻ, ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്‌ഷൻ ഫോറം ഡയറക്‌ടർ ഫാ. തോമസ് നട്ടേക്കാടൻ, താമരശേരി രൂപത സിഒഡി ഡയറക്ട്‌ടർ ഫാ. സായി പാറൻകുളങ്ങര തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു. ഫാ. ഷാജു ചിറയത്ത്, ഫാ. സിനു അരിമ്പുപറമ്പിൽ, ഫാ. ജിൻ്റോ വേരൻപിലാവിൽ, മരുതോങ്കര വികാരി ഫാ. ആന്റോ മൂലയിൽ, മഞ്ഞക്കുന്ന് വികാരി ഫാ. ബോബി പൂവത്തിങ്കൽ, സിഒഡി പ്രോജക്‌ട് ജീവനക്കാരായ ആൽബിൻ സക്കറിയാസ്, സിദ്ധാർഥ് എസ്. നാഥ്, പ്രിൻസ് തോമസ് എന്നിവരും സന്നിഹിതരായിരുന്നു. രൂപതയുടെ നേതൃത്വത്തിൽ നിർമാണത്തിലുള്ള മറ്റു ഭവന ങ്ങൾ അതിവേഗം പൂർത്തിയാക്കി കൈമാറുമെന്നും രൂപത അധികൃതർ അറിയിച്ചു.
Image: /content_image/India/India-2025-11-22-10:33:02.jpg
Keywords: കെസിബിസി
Content: 25873
Category: 1
Sub Category:
Heading: നൈജീരിയയിൽ കത്തോലിക്ക സ്‌കൂൾ ആക്രമിച്ച് ഇരുനൂറിലധികം വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി
Content: അബൂജ: നൈജീരിയയിൽ സായുധധാരികളുടെ സംഘം കത്തോലിക്ക സ്‌കൂൾ ആക്രമിച്ച് ഇരുനൂറിലധികം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി. നൈജർ സംസ്ഥാനത്ത് പാപിരി എന്ന സ്ഥലത്തെ സെൻ്റ് മേരീസ് ബോർഡിംഗ് സ്‌കൂളിൽ വെള്ളിയാഴ്‌ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. തോക്കുധാരികൾ സ്‌കൂളിൽ അതിക്രമിച്ചു കടന്ന് വിദ്യാർഥികളെയും അധ്യാപകരെയും കടത്തിക്കൊണ്ടുപോയെന്നാണു റിപ്പോർട്ട്. 215 വിദ്യാർത്ഥികളെയും 12 ജീവനക്കാരെയും പിടികൂടിയതായാണ് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ സംഘടന പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കുള്ളിൽ നൈജീരിയയിൽ നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. തിങ്കളാഴ്‌ച കെബ്ബി സംസ്ഥാനത്ത് തോക്കുധാരികൾ ബോർഡിംഗ് സ്‌കൂൾ ആക്രമിച്ച് 25 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. ചൊവ്വാഴ്ച‌ സെൻട്രൽ നൈജീരിയയിലെ ഇറുകു പട്ടണത്തിൽ അക്രമികൾ പള്ളി ആക്രമിച്ച് രണ്ടു വിശ്വാസികളെ വധിക്കുകയും പാസ്റ്റർ അടക്കം ഒട്ടേറെപ്പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തിരുന്നു. നൈജീരിയയിലെ ക്രൈസ്‌തവപീഡനം അവസാനിപ്പിച്ചില്ലെങ്കിൽ സൈനികനടപടി വേണ്ടിവരുമെന്നു യുഎസ് പ്രസിഡൻ്റ് ട്രംപ് മുന്നറിയിപ്പു നല്കിയ ശേഷമാണ് ഈ ആക്രമണങ്ങള്‍ അരങ്ങേറിയതെന്നതും വസ്തുതയാണ്. 76 ദിവസത്തിനിടെ നൈജീരിയയിൽ നൂറിലധികം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും 120 പേരെ ഇസ്ളാമിക ഗ്രൂപ്പുകൾ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ (ഇന്റർ സൊസൈറ്റി) അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഓഗസ്റ്റ് 10നും ഒക്ടോബർ 26നും ഇടയിലുള്ള കാലയളവിനിടെ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുടെ റിപ്പോര്‍ട്ടാണ് അടുത്തിടെ സംഘടന പുറത്തുവിട്ടത്. നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ ഇസ്ലാമിക തീവ്രവാദികളും അവരുടെ സഹായികളും തുടർച്ചയായി നടത്തിവരുന്ന വ്യവസ്ഥാപിത ആക്രമണങ്ങളില്‍ വിശ്വാസികള്‍ ആശങ്കയിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-22-10:47:02.jpg
Keywords: നൈജീരിയ
Content: 25874
Category: 1
Sub Category:
Heading: ബെലാറസിൽ തടവിലാക്കിയിരുന്ന രണ്ട് കത്തോലിക്കാ വൈദികർക്കു വത്തിക്കാന്‍ ഇടപെടലില്‍ മോചനം
Content: മിന്‍സ്ക്: കിഴക്കൻ യൂറോപ്യന്‍ രാജ്യമായ ബെലാറസിൽ അന്യായമായി തടവിലാക്കിയിരുന്ന രണ്ട് കത്തോലിക്കാ വൈദികർ മോചിതരായി. ഫാ. ഹെൻറിക് അകലോതോവിച്ചും ഫാ. അന്ദ്രേ യൂക്നിയേവിച്ചുമാണ് വത്തിക്കാന്റെ ഇടപെടലില്‍ മോചിതരായിരിക്കുന്നത്. ഇരുവരുടെയും മോചനത്തിനു പിന്നിൽ പ്രവർത്തിച്ച പരിശുദ്ധ സിംഹാസനത്തിനു ബെലാറസിലെ മെത്രാൻ സമിതി നന്ദി പ്രകടിപ്പിച്ചു. പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷൻ കർദ്ദിനാൾ ക്ലോഡിയോ ഗുഗെറോട്ടി കഴിഞ്ഞ ഒക്ടോബറിൽ രാജ്യത്തെത്തിയിരുന്നു. വാലോസിനിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഇടവക വികാരി ഫാ. ഹെൻറിക് അകലോതോവിച് , അമലോത്ഭവമാതാവിന്റെ പേരിലുള്ള സന്ന്യാസസമൂഹാംഗവും (OMI), ഷുമിലിനോയിലുള്ള ഫാത്തിമ തീർത്ഥാടനകേന്ദ്രത്തിൽ സേവനമനുഷ്ഠിച്ചിരുന്ന വൈദികനുമായ ഫാ. അന്ദ്രേ യൂക്നിയേവിച് എന്നിവരെയാണ് സർക്കാർ സ്വതന്ത്രരാക്കിയത്. ബെലാറസും അമേരിക്കയും തമ്മിലുള്ള സംവാദങ്ങൾ പുനഃരാരംഭിച്ചതിലും പരിശുദ്ധ സിംഹാസനവുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടതിലും ബെലാറസ് മെത്രാൻസമിതി സന്തോഷം പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ വൈദികര്‍ക്ക് മേല്‍ ഭരണകൂട അട്ടിമറി, ക്രിമിനൽ കുറ്റങ്ങൾ വ്യാജമായി ആരോപിക്കപ്പെട്ടാണ് 13 വർഷത്തെ തടവ് ശിക്ഷയ്ക്കു വിധിക്കപ്പെടുന്നത്. പരിശുദ്ധ പിതാവിന്റെ പ്രതിനിധി എന്ന നിലയിൽ, പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ഗുഗെറോട്ടി രാജ്യം സന്ദർശിച്ചതും, ഇരു രാജ്യങ്ങളും തമ്മിൽ കരാറുകളിലെത്തിയതും മോചനത്തില്‍ നിര്‍ണ്ണായകമായി. കരുണയുടെയും, പരിശുദ്ധ പിതാവിനോടുള്ള ബഹുമാനത്തിന്റെയും അടയാളമായാണ് ബെലാറസ് പ്രസിഡന്‍റ്, തടവിലായിരുന്ന രണ്ട് വൈദികരെ വിട്ടയക്കാൻ തീരുമാനിച്ചതെന്ന് മെത്രാൻ സമിതി തങ്ങളുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-22-14:39:25.jpg
Keywords: വൈദിക
Content: 25875
Category: 18
Sub Category:
Heading: മൂവാറ്റുപുഴ രൂപതാംഗം ഷിബു തോമസ് 2025 ലോഗോസ് പ്രതിഭ
Content: കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ 25-ാമത് അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂവാറ്റുപുഴ രൂപതയില്‍നിന്നുള്ള ഷിബു തോമസ് ലോഗോസ് പ്രതിഭയായി. തൃശ്ശൂര്‍ കൊണ്ടഴി സ്വദേശിയായ ഷിബു അമേസിംഗ് ലാറ്റെക്‌സ് എന്ന കമ്പനിയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. നാലു ലക്ഷത്തിഎഴുപത്തിയയ്യായിരംപേര്‍ പങ്കെടുത്ത പരീക്ഷയില്‍ 600 പേര്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, ഫൈനല്‍ റൗണ്ടിലേക്ക് ആറുപേര്‍ യോഗ്യത നേടി. അതില്‍നിന്നും ലോഗോസ് പ്രതിഭ സ്വര്‍ണമെഡലും 1,01,000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും ഷിബു തോമസ് കരസ്ഥമാക്കി. ബധിരഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനതല ഫൈനലില്‍ ഒന്നാം സ്ഥാനത്തിന് കോട്ടയം അതിരൂപതയില്‍നിന്നുള്ള ബെന്‍ ജോസഫ് ബൈജു അര്‍ഹനായി. കുടുംബങ്ങള്‍ക്കായുള്ള ലോഗോസ് ഫമിലിയ ക്വിസ്സില്‍ പാലാ രൂപതയിലെ ഡിന്റ ഫ്രാന്‍സിസ്, ആഗ്നസ് റിജോ, ആല്‍ബര്‍ട്ട് റിജോ എന്നിവര്‍ ഒന്നാം സ്ഥാനത്തെത്തി. കെ.സി.ബി.സി. ബൈബിള്‍ സൊസൈറ്റിയാണ് ലോഗോസ് ക്വിസ്സിന് നേതൃത്വം കൊടുക്കുന്നത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ലോഗോസ് ബൈബിള്‍ ക്വിസില്‍ ആറു പ്രായ വിഭാഗങ്ങളിലെ ചാമ്പ്യന്മാരെ പങ്കെടുപ്പിച്ച് പാലാരിവട്ടം പി.ഒ.സി.യില്‍ ഇന്നലെ നവംബര്‍ 23ന് നടന്ന ഗ്രാന്റ് ഫിനാലെ ടെലെക്വിസിന്, റവ. ഡോ. മാര്‍ട്ടിന്‍ O.de.M നേതൃത്വം നല്കി. D വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരനാണ് ഷിബു തോമസ്. മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും : A - ജൊഹാന്‍ N. ബിനോയ് (പാലക്കാട് രൂപത), B - ജാന്‍വി ആന്‍ ജോസി (ചങ്ങനാശ്ശേരി അതിരൂപത), C നിഫി G. പോള്‍ (എറണാകുളം - അങ്കമാലി അതിരൂപത), E - ഷെര്‍മി കാര്‍മു (കോട്ടപ്പുറം രൂപത), F - ആനി ജോര്‍ജ് (തൃശ്ശൂര്‍ അതിരൂപത). എറണാകുളം - അങ്കമാലി, തൃശ്ശൂര്‍, പാലാ, എന്നീ രൂപതകളാണ് ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ച രൂപതകള്‍ക്കുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്. ഏറ്റവും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച ഇടവകകള്‍ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത് ഓച്ചന്‍തുരുത്ത്, കുറവിലങ്ങാട്, എടക്കുന്ന് എന്നീ ഇടവകകളാണ്. ജൂബിലി ലോഗോസിനോടനുബന്ധിച്ച്, ഏറ്റവും കൂടുതല്‍ കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സെന്റ് ആന്‍ണീസ് ചര്‍ച്ച്, എടക്കുന്ന്, ഒന്നാം സ്ഥാനവും OLPH ഓച്ചന്‍തുരുത്ത് രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനത്തില്‍ കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്റെയും കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെയും മുന്‍ചെയര്‍മാന്‍, ബിഷപ്. റവ. ഡോ. ജോര്‍ജ് പുന്നക്കോട്ടില്‍ ഉദ്ഘാടനകര്‍മം നിര്‍വഹിക്കുകയും വിജയികള്‍ക്ക് അവാര്‍ഡ് നല്കുകയും ചെയ്തു. കെ.സി.ബിസി. ഡെപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, ജോയ് പാലയ്ക്കല്‍, വൈസ്‌ചെയര്‍മാന്‍ ആന്റണി പാലിമറ്റം, ജോയിന്റ് സെക്രട്ടറി ജോസഫ് പന്തപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ പ്രായവിഭാഗങ്ങളിലെ വിജയികള്‍ക്ക് സ്വര്‍ണമെഡലും ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2025-11-24-10:05:31.jpg
Keywords: ലോഗോസ
Content: 25876
Category: 18
Sub Category:
Heading: മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ രജത ജൂബിലി ഉദ്ഘാടനം
Content: കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങൾ നവംബർ 18 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട കേരള ഗവർണർരാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു. പരമ്പരാഗതമായ അറിവുകളിലും മൂല്യങ്ങളിലും ഊന്നിക്കൊണ്ടുള്ള ആധുനിക വിദ്യാഭ്യാസമാണ് കേരളം ലക്ഷ്യമാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള പൗരൻമാരെ സൃഷ്ടിക്കാൻ, കുട്ടികളുടെ സ്വഭാവ രൂപീകരണം, ദേശീയ ബോധം എന്നിവയ്ക്കും ഉന്നതവിദ്യാഭ്യാസം പ്രാധാന്യം നല്കണം. വികസിതഭാരതം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന രാജ്യത്തിന് പിന്തുണ നല്കേണ്ടത് വിദ്യാർത്ഥി സമൂഹമാണെന്നും തൊഴിൽദാതാക്കളെ സൃഷ്ടിക്കുവാൻ ഉതകുന്നതാവണം മരിയൻ പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസപദ്ധതികളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴക്കൂട്ടം മരിയൻ എഡ്യൂസിറ്റി കാമ്പസിൽ നടന്ന ചടങ്ങിൽ മരിയൻ എഞ്ചിനിയറിംഗ് കോളേജിന്റെ സ്ഥാപക രക്ഷാധികാരിയായ ഡോ. സൂസപാക്യം, തിരുവനന്തപുരം ലത്തീൻ അതിരൂപതാ ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, സഹായകമെത്രാൻ ഡോ. ക്രിസ്തുദാസ് രാജപ്പൻ, മാനേജർ ഫാ. ഡോ. എ. ആർ. ജോൺ, പ്രിൻസിപ്പൽ ഡോ. അബ്ദുൾ നിസാർ, ടാറ്റ എലിക്സിയുടെ സെന്റർ ഹെഡും ജിടെക് സെക്രട്ടറിയുമായ ശ്രീകുമാർ വി. എന്നിവരും പങ്കെടുത്തു.
Image: /content_image/India/India-2025-11-24-11:22:05.jpg
Keywords: സൂസ